Saturday 15 December 2012

നിന്‍റെ വാക്കുകള്‍ ഒരു മയിലാണ്
മയില്‍
ഹൃദയതാളങ്ങള്‍ ഏറ്റു വാങ്ങിയ
സംഗീതത്താല്‍ നൃത്തം വെക്കുന്നു...
ഒരിക്കല്‍....
അഭ്രപാളികളില്‍ ഞാന്‍ നിന്‍റെ കണ്ണീരിന്‍റെ
നനവ് കണ്ടു...
അന്ന് പ്രഭാതം ചുമന്നിരുന്നു..
നീ വീണ്ടും മനസിലേക്ക് തിരിച്ചെത്തുന്നു...
ഇന്ന്
മഴക്കാറുകള്‍ പെയ്യട്ടെ..
അനിക്ക് നനയണം...!!!!!

നിന്‍റെ പകലുകളിലെ ശിശിരമാണ് ഞാന്‍..
വെറുതെ പെയ്യുന്ന ശിശിരം...
നിന്‍റെ പൂന്തോട്ടത്തിലെ ശലഭാമാണ് ഞാന്‍
വെറുതെ പറന്നുയരുന്ന ശലഭം'
നിന്‍റെ വെയിലിന്റെ സൂര്യനും
നീ തണല്‍ തേടുന്ന മരത്തിന്‍റെ
ഇല കൊഴിഞ്ഞ മരവും ഞാന്‍ മാത്രമാണ്...

ഒരു പ്രളയത്തില്‍ പെട്ട  മഴനീരാണ് നീ
വെയിലില്‍ കരിഞ്ഞു പോയ ഒരു
വസന്തമാണ് നീ...
മെയ്‌ വാടി   തളര്‍ന്നു അകാലങ്ങളില്‍
മറഞ്ഞു പോയ ശിശിരമേ...
ആര്‍ദ്രമാം ആത്മാവില്‍ തൊട്ടു മറയും
ഒരു കണ്ണ് നീരും നീ തന്നെ..


Monday 23 July 2012

അന്നു ഞാന്‍ മഴയായപ്പോള്‍



അന്ന് ഞാന്‍ മഴയായിരുന്നു
നീ ചുട്ടു പൊള്ളുമ്പോള്‍  നിന്നിലേക്ക്‌ പെയ്യുന്ന വര്‍ഷ ബാഷ്പം
നീ അറിഞ്ഞോ ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാതെ നിന്നിലേക്ക്‌
പെയ്തൊഴിഞ്ഞു തീരുമെന്ന്?
പറയാതെ നിനയ്ക്കാതെ നിന്നിലേക്ക്‌ എത്തുമെന്ന്?
ആ കാലാന്തരത്തില്‍ നിന്റെ വിരലിനാല്‍ നീ തട്ടി തെറുപ്പിച്ച
അന്റെ തണുത്തു നോവുന്ന ഹൃദയം ആ മഴയായിരുന്നു
ഇന്നെനിക്ക് പെയ്യാന്‍ കഴിയാതെ പോയി
അങ്കിളും ആ ഓര്‍മയില്‍ ഞാന്‍ തനിച്ചു നനയുന്നു...
സ്വയം അലിയുന്നു.. 

Saturday 17 March 2012

സ്വര്‍ഗം മറന്ന ദേവന്‍..

നിന്‍റെ മരുപച്ചയില്‍ വിരിഞ്ഞ പൂവിന്റെ
തേന്‍ നുകരാന്‍ ഏങ്ങുനിന്നോ പറന്നു വന്ന ശലഭമായി
ഞാന്‍ ഇതാ...
നിന്‍റെ കിനാവിന്‍റെ പടികളില്‍ തെളിയിച്ച വിളക്കിന്റെ
മായാതെ പ്രഭയില്‍ നിന്നും ഉദിക്കാന്‍ വെമ്പുന്ന
സൂര്യനാണ് ഞാന്‍....

ഇതാ, നീ തന്ന പൂവുകള്‍..
ഇതാ ഇതളുകള്‍ ഊര്‍ന്ന് വീണ ദേവദാരുക്കള്‍...
ഇതാ എന്‍റെ മരിച്ച സ്വപ്‌നങ്ങള്‍...
ഇതാ എന്‍റെ പാടാത്ത സംഗീതം...

ജനാല വിരിക്കുളിലെ നിന്‍റെ കണ്ണുകള്‍ ...
എന്‍റെ പിടയുന്ന ഹൃദയം...
താളം തെറ്റിയ സംഗീതം ...
പിന്നെ, ഒരായിരം താമര പൂക്കളുടെ സുഗന്ധം..
ഞാന്‍ സുകൃതം നേടി കഴിഞു....

Friday 27 January 2012

ചോര..

അടിവരയിട്ട വാക്കുകള്‍ പീലികള്‍ തട്ടി
മുറിഞ്ഞു രക്തം ചിതറി..
കണ്ണുനീരിനെ തടയാന്‍ ഉറക്കെ ചിരിച്ചു..
പ്രളയം തിരയിളക്കത്തില്‍ സാഗരത്തെ വിഴുങ്ങി.
എന്‍റെ ഗദ്ഗദങ്ങള്‍
ആര്തലച്ച തിരമാലകലോടോത് ഒളിച്ചുഓടി പോയി...
ഞാന്‍ ഏകനായി..

വിനു

നാദം.

മുന്നോട്ടുള്ള വഴികളില്‍ ഏതോ രാക്കിളിയുടെ
പൊന്തൂവലുകള്‍ ചിതറി കിടന്നിരുന്നു
ഒരു പാതിരാവില്‍ മോഹത്തോടെ
ഞാന്‍ ഓരോന്നായി പെറുക്കി കൂട്ടി...
അകലെ അമ്മക്കിളി തേങ്ങിയിട്ടണോ എന്നറിയില്ല
കാറ്റ് വന്ന് എന്‍റെ വിളക്കുകള്‍ അണച്ചു..
ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍
ഒരായിരം കൊന്നകള്‍ പൂവിട്ടിരുന്നു..
പിറ്റേന്നത്തെ പകലിനെ ഓര്‍ത്ത് ഞാന്‍ വിതുമ്പി..