Sunday 14 August 2011

തുലനം..

കാത്തിരുന്ന ആയിരം രാവുകള്‍ക്കും ഒടുവില്‍
നിനക്ക് ഞാനും എനിക്ക് നീയും നഷ്ടമായി
മൂകമായി നടന്നകന്ന വഴികളില്‍ തെറിച്ച
ദുഖത്തിന്റെ വിയര്‍പ്പു കണങ്ങള്‍ ഇന്നു -
നനഞ്ഞു തുടുത്ത കണ്ണീരായി കവിളുകളില്‍ ഒഴുകുന്നു
മൃദുലം,നിന്‍ സ്പര്‍ശനവും
ശ്വാസവും തന്നു വളര്‍ത്തിയ എന്‍റെ സ്വപ്‌നങ്ങള്‍
മരിക്കുന്നു..
വിനു

Saturday 13 August 2011

PRAYER


An idiot, a stupid Night
Behind the wall
Pigeons are making noise
A foolish dream just touch and out from my heart
At last you came-
Slowly measure my heart
Hey what are u doing in- front of me?
I have no idea ........
Surprised!!
Again and again
A cotton cloth full of Blood!!
Suddenly ,U clean your arms using with Lotions
While in my Poojaroom -
Your gifted candle was burning...
Close the door,Close the door
But you defeat me
Oh, Candle light get off
Still is the Pigeons are there?
Please dont disturb me now
I have to pray..Praying for you...

......(Vinu).....

അഭിനയം



ഈറനണിഞ്ഞ എത്രയോ സന്ധ്യകള്‍
എന്‍റെ വാതായനങ്ങളിലൂടെ യാത്ര പറഞ്ഞു പോയി?
നിമിഷ നേരം ജനിച്ചു മൃതിയടഞ്ഞ
എത്രയോ സ്വപ്നങ്ങളെ ഞാന്‍ മറന്നുപോയി?
പൂര്‍ണമായും തൊടാതെ ഞാന്‍ പോലും അറിയാതെ
എത്രയോ വര്‍ഷങ്ങള്‍ പെയ്തോഴിഞ്ഞുപോയി?
എന്നിട്ടും ആര്‍ദ്രമാം സന്ധ്യകളില്‍
ഏതോ കിളിയുടെ താരാട്ട് നിനക്കുന്ന
ആ സ്വസ്തമാം ശിഷിരകാലത്തെ മറക്കുവാന്‍
എനിക്ക് കഴിയുമോ?
അതിനെ കണ്ടില്ലെന്നു നടിക്കാന്‍,
അത്രക്കും സമര്‍ത്ഥമായി അഭിനയിക്കുവാന്‍ എനിക്ക് ആവുമോ?

(വിനു)

Friday 12 August 2011

വിളക്കുമാടം


ഞാന്‍ കാണാത്ത കടലിന്‍റെ കരയില്‍
ആരോ തെളിയിച്ച വിളക്കുമാടം
ഉണ്ടാകുമോ?
നിലാവിന്‍റെ പൂന്തനളിനെക്കാളും
എന്നെ വലിച്ചു അണച്ച എത്രയോ
രാത്രികളില്‍ ഹൃദയം തലോടിയുരക്കിയ
ആ തണല്‍ മാടത്തെ
ഞാന്‍ എന്നെങ്കിലും ഒരിക്കല്‍ കാണുമോ?
നിദ്രയിലും എന്‍റെ സ്വപ്നകാന്തങ്ങളോട്
ഒട്ടിച്ചു വെച്ച മോഹങ്ങളേ
അതെനിക്ക് പറഞ്ഞു തരുമോ?
അവിടെ ചെന്ന് എതുന്നതിനെക്കാള്‍ ഉപരി
സുകൃതം ഈ ജന്മത്തില്‍ എനിക്ക് ലഭിക്കുമോ?
പറവകളും, നീലാംബരവും ഒരുമിച്ചു ഒഴുകുന്ന
വീണ്ടും മഴവരുന്ന ആ ദിവസം
വിലക്കുമാദത്തിന്റെ തിരിയെ
അണയാതെ കാക്കുവാന്‍ എനിക്ക് ആവുമോ?
തളര്നെങ്കിലും,വഴിതെറ്റിയെങ്കിലും
ഞാന്‍ എത്തുന്ന ഇടനാഴിയിലൂടെ ആ പാതിരാവില്‍
എന്നെ വലിച്ചു അണക്കാന്‍,
ഹൃദയത്തില്‍ തൊട്ടുറക്കാന്‍
ആരെങ്കിലും കാത്തിരിക്കുമോ?
എന്നെയും നിനച്ചിരിക്കുമോ?

..........(വിനു)........


മുനമ്പ്‌

പ്രഭാത സൂര്യന്‍, ചമയകന്നടിമേല്‍
പതിച്ച് മെല്ലെ,
വാതായനങ്ങളിലൂടെ എത്തുമ്പോള്‍
നീ എന്‍റെ മനസ്സില്‍ നിന്നും
യാത്രയാകാന്‍ തുടങ്ങുന്നു
ഇന്നലെ രാത്രി നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍
വെടിഞ്ഞുകൊണ്ടും പരിചയമില്ലാതെ
മുഖത്ത് നോക്കാതെയും ...
നടന്നകലാന്‍ വാതില്‍ തുറക്കുന്നു
ആദ്യം നീയോ ഞാനോ
പോകേണ്ടത്?
ഒരിമിച്ചു കടക്കാന്‍ പഴുതില്ലാതെ
ആ വാതിലിനെ നോക്കി നമ്മള്‍
അന്യോന്യം മൌനം പകരുന്നു..

(വിനു)