Friday 27 January 2012

ചോര..

അടിവരയിട്ട വാക്കുകള്‍ പീലികള്‍ തട്ടി
മുറിഞ്ഞു രക്തം ചിതറി..
കണ്ണുനീരിനെ തടയാന്‍ ഉറക്കെ ചിരിച്ചു..
പ്രളയം തിരയിളക്കത്തില്‍ സാഗരത്തെ വിഴുങ്ങി.
എന്‍റെ ഗദ്ഗദങ്ങള്‍
ആര്തലച്ച തിരമാലകലോടോത് ഒളിച്ചുഓടി പോയി...
ഞാന്‍ ഏകനായി..

വിനു

നാദം.

മുന്നോട്ടുള്ള വഴികളില്‍ ഏതോ രാക്കിളിയുടെ
പൊന്തൂവലുകള്‍ ചിതറി കിടന്നിരുന്നു
ഒരു പാതിരാവില്‍ മോഹത്തോടെ
ഞാന്‍ ഓരോന്നായി പെറുക്കി കൂട്ടി...
അകലെ അമ്മക്കിളി തേങ്ങിയിട്ടണോ എന്നറിയില്ല
കാറ്റ് വന്ന് എന്‍റെ വിളക്കുകള്‍ അണച്ചു..
ഞാന്‍ തിരിഞ്ഞു നടന്നപ്പോള്‍
ഒരായിരം കൊന്നകള്‍ പൂവിട്ടിരുന്നു..
പിറ്റേന്നത്തെ പകലിനെ ഓര്‍ത്ത് ഞാന്‍ വിതുമ്പി..