Saturday, 21 August 2010

SHADOW



Oh! My shadow don't follow me
Go to other side
And blow a new light in me
Now i am one of the rest
In the mysterious world
I don't have no time for
Quest your pleasure and sorrow

The Januvary rain flowing
In my heart from the paradise
I can understand the feel of -
Your presence in that
Ya! the array of cloud
Become a companion to me..

Slowly, very slowly i am
Reaching the windows of dreams
You know? now i am not here
Really i am not here
Last one i have a request to you
I don't know you,
Oh my shadow
Don't follow me again.

.....vinu...

Monday, 16 August 2010

നിഴല്‍ (കഥ)


എന്‍റെ മകള്‍ അമ്മുവിന്‍റെ പിറന്നാളിന്റെ അന്നായിരുന്നു അടുക്കിവെച്ച സാധനങ്ങള്‍ക്കിടയില്‍ നിന്നും എനിക്ക് കത്ത് കിട്ടിയത്. പോസ്റ്റ്‌ കാര്‍ഡിന്റെ വടിവൊത്ത അക്ഷരങ്ങള്‍ നോക്കി ഞാന്‍ കണ്ണും നട്ടിരുന്നു. ചിലഅക്ഷരങ്ങളും വാക്കുകളും അവ്യക്തമാം വണ്ണം ചിതലെടുതിരിക്കുന്നു. അതിന്‍റെ അവസാനത്തെ ഭാഗം ഒരു ഗര്‍ത്തം ആയി രൂപാന്തര പെട്ടിരിക്കുന്നു. ഈത് ദേവുവിന്റെ കത്ത് തന്നെ ആണ് അക്ഷരം കണ്ടു അത്‌ മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്‍റെ കളികൂടുകാരിആയിരുന്നു ദേവു. എനിക്കവളോട് പ്രേമം ഉണ്ടായിരുന്നില്ല എങ്കിലും അവളുടെ മുടിക്കെടിലെ എണ്ണയുടെ മണംഅവളിലേക്ക്‌ എന്നെ എപ്പോഴും അടുപ്പിച്ചിരുന്നു. വയല്‍ വരമ്പില്‍ കാല്‍തെറ്റി വീണപ്പോള്‍ ഒഴുക്ക് ചാലില്‍പോയി കാല്‍ കഴുകിയതും, എന്നെ വെള്ളത്തില്‍ തള്ളിഇട്ട് അവള്‍ ഓടി പോയതും, തെച്ചി കാവില്‍ പോയിതൊഴുതുമടങ്ങുമ്പോള്‍ കൂടുകാരെകൂടി അവളെ പേടിപ്പിച്ചതും, എല്ലാം ഇന്നലത്തെ പോലെ തന്നെ തോന്നുന്നു..


മെഡിക്കല്‍ പഠനത്തിനായ് ഞാന്‍ നഗരത്തില്‍ വന്നപ്പോള്‍ ദേവു എന്‍റെ മനസ്സില്‍ നിന്നും മഞ്ഞോ എന്നെനിക്കുഅറിയില്ല കാലമെല്ലാം വളരെ പെട്ടന്ന് കഴിഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത്, പഠനവും ജോലിത്തിരക്കുംകാരണം ഞാന്‍ അതെല്ലാം മറന്നു പോവുകയായിരുന്നോ ? ദേവുവിനെ മനസ്സിലാകാതെ ,അവളുടെ സ്നേഹംമനസ്സിലാകാതെ ഞാന്‍ നടന്നു വെന്നോ? എപ്പോഴും ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം എന്‍റെ പക്കല്‍ ഇല്ല. എങ്കിലുംദേവു എന്‍റെ മനസ്സില്‍നിന്നും ഓരോ നാള്‍ കഴിയും തോറും മാഞ്ഞു പോവുകയായിരുന്നു. കഴിയുന്നതുംഓര്‍കാതിരിക്കാന്‍ ശ്രേമിച്ചു, അവളുടെ കത്തുകള്‍ക്കൊന്നും ഞാന്‍ മറുപടിയും അയച്ചില്ല. മെഡിക്കല്‍ പഠനം കഴിയാറായ അവസാനത്തെ നാളുകളിലാണ്‌ എനിക്ക് അവളുടെ അമ്മയുടെ കത്ത് കിട്ടിയത് " ദേവു സ്വന്തം ഇഷ്ടപ്രകാരംആശ്രമത്തിലേക്കു പോയിരിക്കുന്നു"... അങ്ങനെ ആശ്രമത്തില്‍ പോയി ജീവിതം ഹോമിക്കാന്‍ മാത്രം ദേവു മാറിപോയി ഇന്നു അറിഞ്ഞ സമയം സത്യത്തില്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. " എന്തിനായിരുന്നു കുട്ടി ഒളിച്ചോട്ടം, ആശ്രമ വാസം? ...

കത്ത് കിട്ടികഴിഞ്ഞ് മൂനാമത്തെ മാസം ഞാന്‍ സഹപാഠിയായ രാധാമാണിയെ വിവാഹം കഴിച്ചു. അതിനുശേഷം ജീവിതത്തിന്റെയും ,ഉധ്യോഗതിന്റെയും തിരക്കുകള്‍.. അതിനിടയില്‍ ഞാന്‍ ദേവുവിനെ ഒര്തിട്ടേ ഇല്ല. കത്ത് കണ്ടപോഴാണ് ഇതൊക്കെ... എവിടെയായാലും എന്‍റെ കളികൂടുകാരി ദേവു സുഖമായി തന്നെഎരികട്ടെ. ശരിക്കും ഞാന്‍ ഒരു ക്രൂരനാണോ? ദേവുവിന്റെ അപക്വമായ കത്തുകല്‍ക്കൊക്കെ ഞാന്‍ മറുപടിഎഴുതണമായിരുന്നോ? അതൊരു കവ്മാര പ്രണയം മാത്രമായിരുന്നെങ്കില്‍ എന്തിനു ഇങ്ങനെ അവള്‍ ജീവിതംഹോമിക്കുന്നു? ചിന്തകള്‍ ഭ്രാന്തമായി എന്നെ വേട്ടയാടുന്നു.. അവളുടെ ഓര്‍മ്മകള്‍ ഇന്നുമുതല്‍ക്കു വീണ്ടും ഒരുനിഴലായ് എന്നെ പിന്തുടരുമോ ഇന്നു ഞാന്‍ ഭയക്കുന്നു... ഒരു മാപ് ചോദിക്കല്‍ എന്‍റെ മനസാക്ഷിക്ക്ആവശ്യമാണെങ്കില്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുക്കാരി ഞാന്‍ നിന്നോടിതാ മാപ്പ് ചോദിച്ചിരിക്കുന്നു .. കത്ത് ഞാന്‍ഇവിടെത്തന്നെ വെക്കുന്നു ഇതിവിടെ ഒരു ചിതല്‍ പുറ്റായി മാറട്ടെ ... ഒരു ബാല്യകാലത്തിന്റെ ഓര്‍മകളുടെസ്മാരകം പോലെ....

------------(വിനു) ----------

Saturday, 14 August 2010

അരമനയിലെ ബോഗന്‍ വില്ലകള്‍... (കഥ)


റോഡില്‍ മുഴുവനും പൊടി പരത്തി ചീറി പാഞ്ഞു വന്ന കാറ്‌, പള്ളി അരമനയിലെ മതിലിനു
മുന്‍
വശത്തായി പാര്‍ക്ക് ചെയ്തു. പള്ളിയില്‍ അപ്പോള്‍ അവസാനത്തെ ആരാധനാ മണിയും മുഴങ്ങിയിരിക്കുന്നു. ഉറങ്ങി കിടന്ന തന്‍റെ കുഞ്ഞിനേയും എടുത്തു അവള്‍ പള്ളിയുടെ പടികള്‍ കയറുമ്പോള്‍ കാലുകള്‍വിറക്കുന്നുണ്ടായിരുന്നു. പതിവില്ലാത്ത മുഖം കണ്ടപ്പോള്‍ ആളുകള്‍ എല്ലാം അവളെ സൂക്ഷിച്ചുനോക്കികൊണ്ടിരുന്നു. ഇന്നു ഞായറാഴ്ച ആണെന്നുള്ള ബോധം അവളുടെ മുഖത്ത് ഒരു വിശുദ്ധിയുടെ പ്രതീതിഉളവാക്കി.

പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തു ഇറങ്ങിയപ്പോള്‍ ആണ് , അവള്‍ കാഴ്ച കണ്ടത് ഫാദര്‍ ക്ലെമെന്റ്റ് ! അദേഹം ഇപ്പോള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു, കാലത്തിന്‍റെ മാറ്റം കാരണം ജരാനരകള്‍ ബാധിച്ചിരിക്കുന്നു . ഊന്നുവടിയും, ചെറിയൊരു കൂനലും ഒരു രോഗിയുടെ അവസ്ഥ ഫതെരില്‍ വിളിച്ചു കാട്ടുന്നു. അവള്‍ ഫതെരിനടുതെക്ക് ചെന്ന് അദേഹത്തിന് നേരെ കൈകല്‍ കൂപ്പി നിന്നു. അവളെ അടുത്ത് കണ്ടതും ഫാദര്‍ആച്ചര്യതോടെ വിളിച്ചു "മരിയ"! കൂപ്പി നിന്ന രണ്ടു കൈകളും ചേര്‍ത്ത് പിടിച്ചു വാത്സല്യത്തോടെ സൂക്ഷിച്ചുനോക്കി. " അതെ ഫാദര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും വന്നിരിക്കുന്നു, എവിടെ നിന്നു എങ്ങനെ പോയോഅങ്ങനെ തന്നെ.." ഫാദര്‍ അവളെ നോക്കി കണ്ണുകള്‍ വേഗത്തില്‍ ചലിപ്പിച്ചു ചാഞ്ചാട്ടം അവളെ കാലത്തിന്‍റെതിരശീലക്കു പിന്നിലേക്ക്‌ കൂട്ടി കൊണ്ട് പോയി.

ഒരു കാലത്ത് സെമിനാര്യിലെ അനാഥ ബാലികയായിരുന്നു മരിയ. പഠിപ്പിച്ചതും വളര്ത്തിയതുമെല്ലാംഫാദര്‍ ക്ലെമെന്റ്റ് ആയിരുന്നു. പഠന കാലത്ത് സ്നേഹിച്ച പുരുഷന്‍ ഡാനിയലിനെ വിവാഹം കഴിച്ചു. ഇത്തിരിവൈകിയാണെങ്കിലും ബന്ധത്തില്‍ മൂന്നു വയസ്സുള്ള ഒരു മകനും അവള്‍ക്കുണ്ട്‌. ഇന്നു ഡാനിയല്‍ ലോകത്തില്‍ ഇല്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതു പോലൊരു ഞായറാഴ്ച ഡാനിയേല്‍ ജീവനു തുല്യംസ്നേഹിച്ചിരുന്ന മരിയയെയും, മകനെയും തനിച്ചാക്കി ലോകത്തുനിന്നും പോയി. മരണം എന്തെന്ന് പോലുംചിന്തിക്കാത്ത ജീവിതങ്ങളിലെക്കാന് കറുത്ത മുഖം മൂടി ധരിച്ച മൃത്യു കടന്നു വരുന്നതെന്ന് അവള്‍ ഒരുമിഷം ചിന്തിച്ചു പോയി. അല്ലെങ്കില്‍ എന്തിനാവം തന്‍റെ ജീവനായിരുന്ന ഡാനിയേല്‍ വെറുമൊരു അക്സിടെന്റില്‍മരണപ്പെടണം? ധെയവം ചിലസമയം ക്രൂരന്‍ ആയിരിക്കാം. സ്നേഹം പകുത്തു മാറ്റാന്‍ അവര്‍ക്ക് അസാമാന്യമായ കഴിവുതന്നെ ഉണ്ടെന്നു തോന്നി പോകുന്നു. മറിയയുടെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു..

മരിയ ഇന്നു മദിരാശിയിലെ ഒരു വൃദ്ധസടനതിന്റെ മേല്നോട്ടകാരിയായി പ്രവര്‍ത്തിച്ചു വരുന്നു. അനാഥരെയും , ആശരനരെയും തന്നാല്‍ കഴിയുന്ന വിധം പരിപാലിച്ചു പോകുന്നു. അവരുടെ സ്നേഹത്തില്‍ദുഃഖങ്ങള്‍ എല്ലാം മറക്കുന്നു... താന്‍ അനാഥ അല്ലെന്നുള്ള ബോധം മാറ്റുന്നത് അവരോടോതുള്ള ജീവിതമാണ്. എങ്കിലും വര്‍ഷത്തിലൊരിക്കല്‍ ജനുവരി മാസത്തിലെ ഞായറാഴ്ച മരിയ എവിടെ വരും, കാരണം അവളുടെഎല്ലാമെല്ലാമായിരുന്ന ഡാനിയേല്‍ ഉറങ്ങുന്നത് മണ്ണിലാണ് . ഡാനിയെലിനു വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ആരൊക്കെയോ തനിക്കു ഉള്ളതുപോലെ , പ്രതിസന്തികളില്‍ തളരാതെ ജീവിതത്തെ കര്മാനിരതയായി അവള്‍ മുന്നോട്ടുകൊണ്ടുപോകുന്നു. അനാധത്വത്തിന്റെ കയ്പ് നീര് അനുഭവിക്കുന്ന എല്ലാവരെയും സ്നേഹിക്കുക കാരണംഅതിന്റെ വേദന നന്നായ് അറിഞ്ഞവള്‍ ആണ് മരിയ.

കൈയില്‍ ഇരുന്ന കുഞ്ഞ് ഉറക്കം ഉണര്‍ന്ന്‌ വിശാപിന്റെ ലക്ഷണങ്ങള്‍ കാട്ടിയപ്പോള്‍ രണ്ടു മൂന്നു ബിസ്കെറ്റ് തുണ്ടുകള്‍ അവള്‍ അവനു നല്‍കി. " എന്താ ഇവന്‍റെ പേര്?" വിറയ്ക്കുന്ന ശബ്ദത്തില്‍ പ്രകടമാകുന്നവാത്സല്യത്തോടെ ഫാദര്‍ ക്ലെമന്റ്റ് ചോദിച്ചു. " ഡാനി" മരിയ മറുപടി പറഞ്ഞു. " മരിയ ഇന്നു നീ മാലാഖയായിരിക്കുന്നു , കരുണയും ദയയും കൂടികലര്‍ന്നു നീ അനുന്ഗ്രഹിക്ക പെട്ടവള്‍ ആയിരിക്കുന്നു. ദൈവഠ നിന്നെ വളര്‍ത്തട്ടെ മകളെ" തന്‍റെ ശുഷ്കിച്ച കൈകള്‍ അവളുടെ തലയില്‍ വെച്ച് ഫാദര്‍ പറഞ്ഞു. അദേഹത്തിന്നില്‍ക്കുവാന്‍ തീരെ കഴിയുമായിരുന്നില്ല. അടുത്ത് നിന്ന ഒരു പയ്യന്‍ ഫതെറിനെ പിടിച്ചുകൊണ്ടു പള്ളിഅരമനയിലേക്കു പോയി. ഫതെറിന്റെ ഓരോ നടത്തത്തിലും അവള്‍ ബാല്യത്തിലെ തന്‍റെ പിച്ചവേയ്പുകള്‍കണ്ടു . കണ്ണില്‍ നിന്നും കാഴ്ച മറയുന്നത് വരെ അവള്‍ അവിടെ തന്നെ നിന്നു. അടുത്ത തന്‍റെ വരവില്‍ഫതെറിനെ കാണാന്‍ കഴിയുമോ എന്ന ചോദ്യം അവളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥയാക്കി.

കുഞ്ഞിനേയും കൊണ്ടു അവള്‍ ദാനിയലിന്റെ കല്ലറക്ക് അരികിലേക്ക് നീങ്ങി. പ്രാവശ്യംഅരമനയിലെ ബോഗന്‍ വില്ലകള്‍ ഒരുപാട് പൂത്തിരിക്കുന്നു. ഉച്ചവെയില്‍ മെല്ലെ മഞ്ഞ മെല്ലെ മഞ്ഞു കവചങ്ങളെമുറിച്ചുകടന്ന്‌ ഓരോ പൂക്ളിലും പ്രകാശിക്കുന്നതായി അവള്‍ക്കു തോന്നി. ദാനിയേലിന്റെ കല്ലറയുടെ തിളക്കംനഷ്ടപെട്ടിരിക്കുന്നു അതില്‍ കൊത്തിവെച്ച ' lovingmemory' എന്ന വാചകത്തില്‍ പായലിന്റെ സമര്‍ഥമായനീക്കം മരിയ ശ്രെധിച്ചു. അവിടവിടെയായി വീണുകിടക്കുന്ന മന്ദാര പുഷ്പങ്ങള്‍ മഞ്ഞിനോടു ചേര്‍ന്ന് ജീര്‍ണതപരത്തുന്നു, ഒപ്പം ബോഗന്‍ വില്ലയുടെ സുഗന്ധവും . "വേണ്ട ഇതൊന്നും എടുത്തു മാറ്റേണ്ട" മരിയ ചിന്തിച്ചു ധനിയെലിനു പൂക്കള്‍ വലിയ ഇഷ്ടമാണ്. രണ്ടു മെഴുകുതിരികള്‍ അവള്‍ കത്തിച്ചു വെച്ച് പ്രാര്‍ഥിച്ചു. കുഞ്ഞ് അവളുടെപ്രവര്‍ത്തികള്‍ അത്ഭുതമെന്നോണം നോക്കി കണ്ടു. അടഞ്ഞ അവളുടെ മിഴികളില്‍ മെഴുകുതിരി വെട്ടംചാഞ്ചാട്ടം നടത്തി. കുഞ്ഞ് അവളുടെ സാരിത്തുമ്പില്‍ പിടിച്ചു വലിക്കുന്നുണ്ട്. പ്രാര്‍ത്ഥന കഴിഞ്ഞ് മരിയ ഒരുപൂച്ചെണ്ട് കല്ലറകകു മേലെ വെച്ച് തിരിഞ്ഞു നടന്നു. മെഴുകു തിരി കത്തുന്നുണ്ട് നല്ല തീഷ്ണതയോടെ തന്നെ. ഒഴുകിയെത്തിയ കാറ്റ് ഒന്നുകൂടെ പൂകളുടെ ഗന്ധം പരത്തി. അത് ദാനിയേലിന്റെ ആത്മാവിന്റെ സ്പര്ശനമാനെന്നു അവള്‍ക്കു തോന്നി. നീണ്ട വഴികടന്നു എത്തിയപ്പോള്‍ പന്തലിച്ചു നിന്ന ഒരു ബോഗന്‍ വില്ല, പൂക്കള്‍ പൊഴിച്ചു. കുട്ടി അതിലൊന്ന് കുനിഞ്ഞെടുത്ത് മന്ദം മന്ദം മരിയയെ അനുഗമിച്ചു....

------------ (വിനു)----------



മൂക സാക്ഷികള്‍

മഴകഴിഞ്ഞു ഒരു നിലാവുള്ള രാത്രിയില്‍
സ്വര്‍ഗത്തിന്റെ വാതില്‍ തുറന്നു
മേഘ പടലങ്ങള്‍ മഞ്ഞു പൊഴിക്കുന്ന നേരം
ഉടമസ്ഥന്‍ ഇല്ലാത്ത തോട്ടത്തില്‍
പൂപറിക്കാന്‍ വരും ഏതോ
അവ്യക്തമുഖം ഞാന്ന്‍ ഇന്നലെ സ്വപ്നം കണ്ടു
സാന്ത്വനത്തിന്റെ മരുന്ന് വശമില്ലാത്ത
ദൈവമാനൊ അത് ?
അല്ലെയോ, നിങ്ങള്‍ വെറും മൂക സാക്ഷികള്‍
മുഖം മൂടി അഴിച്ചുമാറ്റി
എന്‍റെ മുന്നില്‍ പ്രത്യക്ഷപെടാന്‍ നിങ്ങള്ക്ക് -
ഇന്നും സമയമായില്ലെന്നോ?
ഉറങ്ങിരുന്നിരുന്നു കല്‍ ദേഹമോക്കെയും
മരവിച്ചു പോയെന്നോ?
ഇനി എന്നാണ് ഒന്ന് കനിവ് കാട്ടുക ?
രക്ഷിക്കാന്‍ മനസ്സില്ലാത്ത
സന്യാസിമാരുടെ മൂക ധ്യാനത്തിലോ?
ഇനി തോട്ടം കാക്കാന്‍ അടിയാണ് വയ്യ
ഇറക്കിവിടാം പാപഭാരമില്ല,
കുറ്റ ബോധവും വേണ്ട നിങ്ങള്ക്ക്...
കാവലിരുന്നു കണ്ണില്‍ ഇരുട്ടുകയറി ഇരിക്കുന്നു
ഇക്കുറിയും വെളിച്ചം, കരുതുമെന്ന് കരുതി നിങ്ങള്‍
ഞാന്‍ നാട്ടു വളര്‍ത്തിയ പൂക്കള്‍ തന്നു എന്നെ
ഇന്നു തന്നെ തോട്ടത്തില്‍ നിന്നും പുറത്താക്കുക ...
നന്ദി!!!









Friday, 13 August 2010

ദിവ്യ'രാഗം' (കഥ)

അവര്‍ അയല്‍കാരായിരുന്നു. അവള്‍ക്കു അയാളോട് അഗാധമായ പ്രേമം ഉണ്ടായിരുന്നു. അവള്‍ സുന്ദരിയുംകോളേജില്‍ പഠിക്കുകയും ചെയ്യുന്നു പ്രായം ഏകദേശം ഇരുപത്തിരണ്ടു വയസ്സ്. അയാള്‍ മിലിട്ടറിയില്‍ നിന്നുംവിരമിച്ച അന്‍പത്തി അഞ്ചോളം പ്രായം വന്നെത്തിയ ഒരു മധ്യവയസ്ക്കനായിരുന്നു. അധ്യാപികയായ ഭാര്യയും വിഹാഹം കഴിഞ്ഞു അന്യദേശത്ത് താമസിക്കുന്ന രണ്ടു പെണ്‍മക്കളും അയാള്‍ക്കുണ്ടായിരുന്നു. അയാളുടെരാവിലത്തെ നടത്തം, നല്ല ദിനചര്യകള്‍ എല്ലാം തന്നെ പെണ്‍കുട്ടിയില്‍ അയാളോടുള്ള താല്പര്യം വര്‍ധിപ്പിച്ചു. പലപ്പോഴും തന്റെ പ്രേമം വൃദ്ധനെ അറിയിക്കണമെന്ന് അവള്‍ വെമ്പല്‍ കൊണ്ടു. ഉറക്കത്തില്‍ അയാളെസ്വപ്നം കണ്ടു, തന്നെ ശ്രെദ്ധിക്കാന്‍ വേണ്ടി പല കവുതുകങ്ങള്‍ അവള്‍ കാട്ടിയെങ്കിലും, പാവം വൃദ്ധനില്‍ അത്ഒരു മാറ്റവും ഉണ്ടാക്കിയില്ല. മറ്റൊരു യുവാവും ഉണ്ടാകാത്ത എന്ത് അത്ഭുതമാണ് അവള്‍ വൃദ്ധനില്‍കണ്ടതെന്ന് അറിയില്ല, അതിനെ കുറിച്ച് ചിന്തികുവാന്‍ കൂടി അവള്‍ ബോധവതി ആയിരുന്നില്ല . ഒരുനാള്‍ തന്റെപ്രേമം അറിയിക്കാന്‍ അവള്‍ അയാളുടെ അടുക്കല്‍ ചെന്നു, ചായ സല്കാരവും നടത്തി, വാത്സല്യത്തോടെമോളെ"ഇന്നു നെറുകില്‍ കൈവെച്ചു അനുന്ഗ്രഹിച് , അയാള്‍ അവളെ തിരിച്ചയച്ചു. അന്നവള്‍ തന്റെ പ്രേമംഅറിയിക്കാന്‍ കഴിയാതെ നിരാശയോടെ വീടിലേക്ക്‌ മടങ്ങി. ദിവ്യാനുരാഗം അവളില്‍ തന്നെമൌനമായ് തുടര്‍ന്നു..സ്വപ്‌നങ്ങള്‍ അവള്‍ക്കു മാത്രം സ്വന്തമായി..

" അവളുടെ പഠനം കഴിഞ്ഞു. വീടിലുള്ളവര്‍ വിവാഹം ആലോചിച്ചു തുടങ്ങി, പക്ഷെ പെണ്‍കുട്ടി ഒരു ബന്ധത്തിനും സമ്മതിച്ചില്ല." നിനക്ക് ഏതെങ്കിലും സഹപാടിയുമായ് സ്നേഹബന്ധം ഉണ്ടോ? " അമ്മ ആരാഞ്ഞു. അവള്‍ മറുപടി പറഞ്ഞില്ല. തന്‍റെ അനുരാഗത്തിന്റെ പറയാന്‍ കഴിയാത്ത ഭാരവും താങ്ങി അവള്‍ വൃദ്ധകാമുകനെയും സ്വപ്നം കണ്ടു മുറിയില്‍തന്നെ കഴിച്ചു കൂടി. അവളുടെ സ്വഭാവ മാറ്റം വീട്ടില്‍ ചര്‍ച്ചാ വിഷയമായ് മാറി.തടിമിടുക്കുള്ള അവളുടെആങ്ങളമാര്‍ കോളേജില്‍ അന്നെഷിച്ചു തന്‍റെ പെങ്ങള്‍ക്ക് ഏതെങ്കിലും പ്രേമമുണ്ടോ, എങ്കില്‍ അവനെ ശരിയാക്കുമെന്നുമൊക്കെ ഭീഷണി മുഴക്കി. സ്നേഹ നിധിയായ തന്‍റെ അച്ഛന്‍ മരിക്കുമെന്ന് പറഞ്ഞപ്പോള്‍ മനസ്സില്ലമനസ്സോടെ അവള്‍ വിവാഹത്തിന് സമ്മതിച്ചു. വൃദ്ധന്‍ വ്യായാമവും മുടക്കിയില്ല ..

വിവാഹം
കഴിഞ്ഞു ,രണ്ടു നാള്‍ കഴിഞ്ഞ് തന്‍റെ ഭര്‍ത്താവും ഒന്നിച്ചു വീട്ടില്‍ വന്ന പെണ്‍ കുട്ടി ഞെട്ടിക്കുന്നവാര്‍ത്ത അറിഞ്ഞു, 'തന്‍റെ വൃധ കാമുകനും അയല്‍ കാരനുമായ മിലിട്ടറിക്കാരന്‍ പെട്ടന്നുണ്ടായ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു മരിച്ചു പോയിരിക്കുന്നു'... അവള്‍ ആള്‍ കൂട്ടത്തില്‍ നിന്നും രക്ഷപെട്ട് തന്‍റെ മുറിയിലെത്തി മൌനം അവലംബിച്ചിരുന്നു. സ്നേഹത്തോടെ കാരണം ആരാഞ്ഞ തന്‍റെ ഭര്‍ത്താവിന്റെ ചുമലിലേക്ക് ചാഞ്ഞു വീണ് അവള്‍ പൊട്ടി പൊട്ടി കരഞ്ഞു.. ഒരു കുട്ടിയെപോലെ ...

സ്മൃതി..

സ്മൃതി സുഖമുള്ളൊരു ഏര്‍പാട് ആണ്
ദീപ്തമായ വെളിച്ചം പോലെ
ജീവിതത്തിന്‍റെ ചിട്ടയായ താളങ്ങളില്‍
പതിക്കുന്നു..
ചിലരില്‍ അത് തെറിച്ചു പോകുകയോ
കൂടികലര്‍ന്നു ഇരിക്കുകയോ ചെയ്യും
അദ്രിശ്യമായ മൂടല്‍ മഞ്ഞു പോലെ
നമ്മിളത് നിറഞ്ഞു നില്‍ക്കുന്നു
കിനാവുകണ്ട്‌ ഉറങ്ങാന്‍ നാം
സ്മ്രിതികള്‍ തേടുന്നു
സുഖമുള്ള നനുത്ത സ്മ്രിതികള്‍
അതെന്‍റെ മനസ്സിനെ ശുധമാകുന്നു
എന്നെ ഞാനാക്കുന്നു..

തഴമ്പ്

ഞാന്‍ നിങ്ങളെ സ്നേഹിച്ചിരുന്നു
എന്നു പറയാന്‍ എന്‍റെ
പക്കല്‍ തെളിവുകള്‍ ഒന്നും ഇല്ലാ
മനസ്സ് ലയിപ്പിക്കുന്ന വാചകങ്ങളും
ഇല്ല ..
അവസാനം ന്യായാധിപന്റെ മുന്‍പില്‍
തോറ്റു മടങ്ങേണ്ടത്‌ ഞാന്‍ തന്നെ ആണ്
എന്‍റെ സ്നേഹോപഹാരമായ്
നിങ്ങള്‍ തന്ന പാരിതോഷികം
പേറി മുറിവുപറ്റിയ ഒരു തഴമ്പ് കാണാം
ഹാ! ഹാ! എന്നാ അട്ടഹാസം നിര്‍ത്തൂ ..
ആ തഴമ്പ് എടുത്തു കാട്ടിയാല്‍
നിങ്ങള്‍ ശിക്ഷിക്കപെടും തീര്‍ച്ച
കാരണം അതിന്നു ഒരുപാട്
വൃണപെട്ടിരിക്കുന്നു....