ആരൊക്കെയോ ചിരിച്ചു ഞാന്‍ കരുതി
എന്നെ നോക്കി ആവുമെന്ന്,
പക്ഷെ, അല്ല അവര്‍ ചിരിച്ചത് -
പിന്നണികളെ നോക്കി ആയിരുന്നു
ആരെക്കെയോ അവിടെ കാത്തു നിന്ന്
ഞാന്‍ കരുതി എന്നെ പ്രതീക്ഷിച് ആവുമെന്ന്
പക്ഷെ ,അല്ല അവര്‍ കാത്തു നിന്നത്
എന്‍റെ സഹയാത്രികരില്‍ ആരെയോ ആയിരുന്നു
എന്നിട്ടും ഞാന്‍ അബദ്ധങ്ങളുടെ പാകമാക്കാത്ത
പാതുകങ്ങള്‍ ധരിച്ച്..
തെറ്റിധാരങ്ങകളുടെ കൊനിപടികള്‍ കയരികൊണ്ടിരുന്നു
ആരുടെയോ ചിരി പ്രതീക്ഷിച്ച്..
ആരുടെയോ കാത്തിരിപ്പ് പ്രതീക്ഷിച്ച്..
................(വിനു).....
Wednesday, 29 June 2011
Tuesday, 21 June 2011
ഇടവേള
എന്‍റെ കൈകള്‍ ശൂന്യമായിരുന്നു
ദീപാവലി ആഖോഷങ്ങള്‍ക്ക് ഇടയിലെ
ഇരുട്ടില്‍ നിന്ന് നീ എന്നിലേക്ക് ഓടി അണഞ്ഞു
നീ വിയര്‍ത്തിരുന്നു,ഞാന്‍ ആച്ചര്യപെട്ടില്ല
മഴപെയതതുപോലെ തണുത്തിരുന്ന നിന്‍റെ
ശരീരത്തെ എന്‍റെ കൈകള്‍ തലോടി..
നീ ആ ആരവങ്ങല്‍ക്കിടയിലും
സുഖമായി ഉറങ്ങി..
പിന്നീട് എത്രയെത്ര ആഘോഷങ്ങള്‍
അതിലോക്കെയും നീ സഹിഷ്ണുതയുടെ
പര്യായമാണെന്ന് ഞാന്‍ മനസ്സിലാക്കി..
എന്‍റെ ഹൃദയതടാകത്തില്‍ നീന്തി തളര്‍ന്നു
കടമ്പിന്‍ ചോട്ടില്‍ വിശ്രമിച്ചു...
പക്ഷെ ഇന്നു ഞാന്‍ അറിയുന്നു
എപ്പോഴോ നീ അകന്നുപോയ എന്‍റെ കൈകള്‍
ശൂന്യമാണെന്ന്..ഞാന്‍ ആച്ചര്യപെടുന്നു!!
കാലത്തിന്‍റെ വിഷം നുകര്‍ന്ന
വിധിയെന്ന് പേരുള്ള മത്സ്യങ്ങള്‍ എന്‍റെ ഹൃദയത്തില്‍
പൊങ്ങി കിടക്കുന്നു..
കടമ്പുമരം കടപുഴകി..
അതിന്‍റെ ഏതോ ഒരു കോണില്‍ മറക്കാന്‍
ശ്രേമിച്ചുകൊണ്ട് ,ഉത്സവങ്ങളുടെ ശബ്ദവും
നിനച്ചു ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുന്നു..
എന്‍റെ ഇടവേളകള്‍ എത്രയോ ഹ്രെസ്വം !!
ഞാന്‍ ആച്ചര്യ പെടുന്നു!!..
(വിനു)..........
ദീപാവലി ആഖോഷങ്ങള്‍ക്ക് ഇടയിലെ
ഇരുട്ടില്‍ നിന്ന് നീ എന്നിലേക്ക് ഓടി അണഞ്ഞു
നീ വിയര്‍ത്തിരുന്നു,ഞാന്‍ ആച്ചര്യപെട്ടില്ല
മഴപെയതതുപോലെ തണുത്തിരുന്ന നിന്‍റെ
ശരീരത്തെ എന്‍റെ കൈകള്‍ തലോടി..
നീ ആ ആരവങ്ങല്‍ക്കിടയിലും
സുഖമായി ഉറങ്ങി..
പിന്നീട് എത്രയെത്ര ആഘോഷങ്ങള്‍
അതിലോക്കെയും നീ സഹിഷ്ണുതയുടെ
പര്യായമാണെന്ന് ഞാന്‍ മനസ്സിലാക്കി..
എന്‍റെ ഹൃദയതടാകത്തില്‍ നീന്തി തളര്‍ന്നു
കടമ്പിന്‍ ചോട്ടില്‍ വിശ്രമിച്ചു...
പക്ഷെ ഇന്നു ഞാന്‍ അറിയുന്നു
എപ്പോഴോ നീ അകന്നുപോയ എന്‍റെ കൈകള്‍
ശൂന്യമാണെന്ന്..ഞാന്‍ ആച്ചര്യപെടുന്നു!!
കാലത്തിന്‍റെ വിഷം നുകര്‍ന്ന
വിധിയെന്ന് പേരുള്ള മത്സ്യങ്ങള്‍ എന്‍റെ ഹൃദയത്തില്‍
പൊങ്ങി കിടക്കുന്നു..
കടമ്പുമരം കടപുഴകി..
അതിന്‍റെ ഏതോ ഒരു കോണില്‍ മറക്കാന്‍
ശ്രേമിച്ചുകൊണ്ട് ,ഉത്സവങ്ങളുടെ ശബ്ദവും
നിനച്ചു ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുന്നു..
എന്‍റെ ഇടവേളകള്‍ എത്രയോ ഹ്രെസ്വം !!
ഞാന്‍ ആച്ചര്യ പെടുന്നു!!..
Thursday, 10 March 2011
MY HEART KINDLING
At last i try to obey his rules
I know early my dream was fruitless
Depend on his spirit i am moving..
God, i know without your blessings
I can't overcome my pains...
I only share with u.
Oh may Lord, my pains are drop
I request you,swoop my pains
My heart kindling...
Your pet ''Pigeon'' singing...
I can hear... Oh Lord
I expecting, I obeying
I repent about me...
(vinu)
തരളം
എന്‍റെ സ്നേഹം ഒരു നിഴലായി
നിന്റെ സന്ധ്യകളെ മറയ്ക്കും ...
തളിരട്ട പൂവും, മേയുന്ന മഞ്ഞും
നമ്മുടെ താഴ്വാരങ്ങളെ എന്നെക്കുമായും
മൂടുന്നു...
സവിധം ,ഞാന്‍ തിരഞ്ഞ നിന്‍റെ ഹൃദയം
പിടയുന്ന വേളയില്‍ ഞാന്‍ എന്‍റെ
മോഹങ്ങളേ നിനക്ക് വേണ്ടി മറക്കുന്നു
ഇനി നമുക്ക് കനവുകള്‍ കാണാം
ഉറങ്ങാതെ രാവുകള്‍ കഴിക്കാം...
എന്‍റെ മനസ്സു നോവുന്നു..
അത് മായ്ക്കാന്‍ നീ വാക്കുകള്‍
എന്നിലേക്ക് കോരി നിറയ്ക്കുക..
അപരിചിതമായ വഴിയിലേക്ക്
ഞാന്‍ മെല്ലെ നടന്നു നീങ്ങട്ടെ
നിന്‍റെ ഓര്‍മ്മകള്‍ എന്നെന്നും-
എനിക്ക് കൂട്ടായിട്ടുണ്ട്...
(വിനു)
നിന്റെ സന്ധ്യകളെ മറയ്ക്കും ...
തളിരട്ട പൂവും, മേയുന്ന മഞ്ഞും
നമ്മുടെ താഴ്വാരങ്ങളെ എന്നെക്കുമായും
മൂടുന്നു...
സവിധം ,ഞാന്‍ തിരഞ്ഞ നിന്‍റെ ഹൃദയം
പിടയുന്ന വേളയില്‍ ഞാന്‍ എന്‍റെ
മോഹങ്ങളേ നിനക്ക് വേണ്ടി മറക്കുന്നു
ഇനി നമുക്ക് കനവുകള്‍ കാണാം
ഉറങ്ങാതെ രാവുകള്‍ കഴിക്കാം...
എന്‍റെ മനസ്സു നോവുന്നു..
അത് മായ്ക്കാന്‍ നീ വാക്കുകള്‍
എന്നിലേക്ക് കോരി നിറയ്ക്കുക..
അപരിചിതമായ വഴിയിലേക്ക്
ഞാന്‍ മെല്ലെ നടന്നു നീങ്ങട്ടെ
നിന്‍റെ ഓര്‍മ്മകള്‍ എന്നെന്നും-
എനിക്ക് കൂട്ടായിട്ടുണ്ട്...
(വിനു)
Thursday, 3 March 2011
എന്‍റെ സ്വപ്നം
എന്‍റെ നിദ്രകളില്‍ നീ എന്നും
തളിര്‍ക്കാത്ത വൃക്ഷത്തെ പോലെ സ്വപ്നമായി വന്നു
ശിഖരങ്ങള്‍ താഴ്ത്തി എന്‍റെ മോഹങ്ങളേ നീ മൂടി
ആ ചൂടില്‍ തണുത്ത രാത്രികളില്‍ ഞാന്‍ ഉറങ്ങി
നിന്‍റെ കാടുകള്‍ വന്യമായിരുന്നു
ഗര്‍ത്തങ്ങള്‍ അഗാതവും..
എന്‍റെ കണ്ണുകള്‍ എത്താത്ത ദൂരെ
ഞാന്‍ നിന്‍റെ സ്നേഹത്തെ മാത്രം പ്രതീക്ഷിച്ചു
സ്നേഹം മാത്രം!!
നിന്നെ വസന്തം പുല്‍കിയത് ഞാന്‍ പോലും -
അറിയാതെയായിരുന്നു
പിന്നെ, സ്വപ്നത്തില്‍ പോലും നീ എനിക്ക് -
വേണ്ടി കാറ്റ് വീശിയില്ല..
എങ്കിലും ആ വന്യതയെ, ഗര്‍തത്തെ
ഞാന്‍ എന്നും ഇഷ്ടപെടുന്നു
നിന്‍റെ കണ്ണുകളില്‍ ഞാന്‍ എന്നും നിദ്രപ്രാപിക്കുന്നു
നീ പോലും അറിയാതെ...
പക്ഷെ ഒരു മഞ്ഞു പൂവും തുഷാരങ്ങളില്‍
ഇന്നു വിരിയുന്നില്ലല്ലോ??
വെറുതെ ഞാന്‍ ഉരുകി തീരുന്നതും
അറിയാതെ യാമങ്ങളും കാഴിഞ്ഞു പോകുന്നു..
ഓര്‍മ്മകള്‍ നരക്കുന്ന നിമിഷം, സ്വപ്നം മഞ്ഞിനോടു അലിയുമ്പോള്‍
അഗാതതകളില്‍ എന്തെന്നില്ലാത്ത കുളിരുമാത്രം!
എന്‍റെ സ്വപ്നം ഇന്നും അലിയാത്ത മേഘമായി
ഒഴുകി നീങ്ങുന്നു..
(വിനു)
Tuesday, 22 February 2011
കാണാത്ത തീരങ്ങളില്‍...
സാഗര നീലിമയില്‍ ഒഴുകി നടക്കും
ചിപ്പിക്കുള്ളില്‍ വീര്‍പ്പു മുട്ടി നില്‍ക്കും
മുത്തിന് അറിയാം എന്‍റെ
അന്തരാത്മാവിന്റെ ദാഹങ്ങള്‍...
പെയ്യാതെ നില്‍ക്കും മഴക്കും അതില്‍
നനയാന്‍ വിതുമ്പും വേഴാമ്പലിനും
മാത്രം കേള്‍കാം എന്‍റെ ഗദ്ഗദങ്ങളുടെ
സംഗീതം..
മിഴി നീര്‍ ഉടഞ്ഞ് വീണ
വഴികളില്‍ നീ എന്നെ കണ്ടിട്ടും,
ആ നോട്ടങ്ങളിലെ അഗ്നി സ്വപ്നങ്ങളെ
എരിച്ചുകളഞ്ഞിട്ടും,
ആ തണല്‍ മാത്രം
തേടി ഇറങ്ങിയതാണ് എന്‍റെ മോഹങ്ങള്‍
പക്ഷെ , നീ മാത്രം നീ മാത്രം എന്തെ
അറിയാതെ പോയി???
ഒരിക്കലും രക്ഷപെടാന്‍ കഴിയാതെ
നീ ആകുന്ന പ്രളയത്തില്‍ മുങ്ങി താഴും
ഒരു ജീവന്‍ മാത്രമാകുന്നു ഞാന്‍.....
Monday, 21 February 2011
ആരണ്യകം
ഒരു ശിശിരകാലം കൂടി എന്‍റെ പൂന്തോട്ടത്തെ
മുഗ്ദമായ മൌനം നല്‍കി പുണരുന്നു
അഴുക്കു ചാലിലില്‍ നിന്നും നിരത്തിവെച്ച
പഴ്വസ്തുവായി മാത്രം എന്‍റെ സ്നേഹം
ആര്‍ക്കോ വേണ്ടി അവശേഷിച്ചു...
കിളികളുടെ ചിലംപലുകള്‍ എന്‍റെ
ഓര്‍മകള്‍ക്ക് വിഗ്നം വരുത്തുമോ എന്ന്
ഞാന്‍ ഭയപെടുന്നു '
തൈമാവിലേക്ക് പടരുന്ന മുല്ല വള്ളികള്‍
നമ്മുടെ ഊഷ്മളമായ കെട്ടി പുന്നരലിനെ
ഓര്‍മിപ്പിച്ചു..
ശലഭങ്ങള്‍ നുകരുന്ന പൂക്കള്‍ നമ്മുടെ
അധരങ്ങളെയും..
നിലാവ് മയങ്ങാത രാത്രി നമ്മുടെ
ആലോലമായ കനവുകളെയും
താരാട്ടി ...
ഞാന്‍ വെറുതെ ആശിച്ചു പോകുന്നു
ഈ ശിശിരം അവസാനികാതിരുന്നെങ്കില്‍...
(വിനു)
മുഗ്ദമായ മൌനം നല്‍കി പുണരുന്നു
അഴുക്കു ചാലിലില്‍ നിന്നും നിരത്തിവെച്ച
പഴ്വസ്തുവായി മാത്രം എന്‍റെ സ്നേഹം
ആര്‍ക്കോ വേണ്ടി അവശേഷിച്ചു...
കിളികളുടെ ചിലംപലുകള്‍ എന്‍റെ
ഓര്‍മകള്‍ക്ക് വിഗ്നം വരുത്തുമോ എന്ന്
ഞാന്‍ ഭയപെടുന്നു '
തൈമാവിലേക്ക് പടരുന്ന മുല്ല വള്ളികള്‍
നമ്മുടെ ഊഷ്മളമായ കെട്ടി പുന്നരലിനെ
ഓര്‍മിപ്പിച്ചു..
ശലഭങ്ങള്‍ നുകരുന്ന പൂക്കള്‍ നമ്മുടെ
അധരങ്ങളെയും..
നിലാവ് മയങ്ങാത രാത്രി നമ്മുടെ
ആലോലമായ കനവുകളെയും
താരാട്ടി ...
ഞാന്‍ വെറുതെ ആശിച്ചു പോകുന്നു
ഈ ശിശിരം അവസാനികാതിരുന്നെങ്കില്‍...
(വിനു)
Subscribe to:
Posts (Atom)