Friday, 12 February 2010

അകചമയം

ഈ ദര്‍പണം ഇന്നു ഉടഞ്ഞു പോയിരിക്കുന്നു,
ഇതില്‍ അവസാനം കണ്ട മുഖം
ആരുടെതെന്ന് ഓര്‍ക്കുന്നില്ല,
വഴിയമ്പലം സ്മരണയില്‍ എത്തുമ്പോള്‍
കടന്നുപോകുന്ന വഴികളില്‍
അവസാനത്തെ കാല്പടുലാല്‍
തെളിയുന്നില്ല.....
ഒരു നാള്‍ ഈ മാംസവും അഴുകും,
ഒപ്പം പേറി നടന്ന ഹൃദയം നുറുങ്ങും,
മുഖത്ത് പതിപിച്ച ചിരിമങ്ങും
പിന്നെ,ദര്‍പണം വേണ്ട,
സ്മരണ ഉണര്‍ത്താന്‍ വഴിയമ്പലം വേണ്ട,
നീലിമ പേറി ഉറങ്ങുന്ന കടല്‍
അവസാനത്തെ ഓളങ്ങളെയും-
കരക്കുഅടിപ്പിക്കും..
പിന്നെ,അലിഞ്ഞുതീരാറായ മനസ്സ്
ഒരിടം തേടി അലയും..
ബാകി ഉള്ളതിനെ കാലമൊരു കാറ്റായ് വന്നു..
ദത്തെടുത്തു കൊണ്ടുപോയി
അസ്തമയ ചക്രവാളങ്ങളില്‍ കുടിയിരുത്തും ....

No comments:

Post a Comment