Saturday, 16 October 2010

അസ്ഥിയുടെ ചേതന.(കവിത)

മരണം കഴിഞ്ഞു, ദാഹിപ്പിക്കലും
അസ്ഥിയുടെ മണം ഇടവേളകളില്‍
അവിടെയാകെ പരക്കുന്നു..
ആ കത്തി എരിയുന്ന പ്രാണനില്‍
ഇനി എന്തെങ്കിലും മോഹം അവശേഷിക്കുമോ?
അഗ്നി ഭക്ഷിക്കുന്ന തളര്‍ന്ന ശരീരം
ഒരു സുഖ സ്പര്‍ശം കൊതിക്കുന്നുണ്ടാകുമോ?
എന്തിനും മൂക സാക്ഷിയായ
ആത്മാവിന്‍റെ രോദനം അകലെ നിന്നും
അലയടിക്കുന്നു..
ഒഴുകി വരുന്ന ആ കണ്ണുനീര്‍ ചേതനയെ
ഉണര്‍ത്താന്‍ കഴിയാതെ
വിദൂരങ്ങളില്‍ തളം കെട്ടി നിന്നു.

...........(വിനു)......

No comments:

Post a Comment