Thursday 18 March 2010

പൂവിന്‍റെ നോവ്‌ ...

സ്നേഹം നിനക്ക് വെറുമൊരു
തണുപ്പ് ആയിരുന്നെങ്കില്‍ എന്തിനി
താഴ്വരകളില്‍ നമ്മള്‍ വെറുതെ കൂട് കൂട്ടി?
സ്നേഹം നിനക്കൊരു ചിരി മാത്രമായിരുന്നെങ്കില്‍
എന്തിനി ചഷകങ്ങള്‍ ഞാന്‍ നിറച്ചു തന്നു?
കാറ്റേ നിനക്ക് എന്‍റെ മണം മാത്രം മതിയെന്നോ?
പിന്നെ, എന്തിനെന്നെ നീ എത്രനാള്‍ പുല്‍കി?
വാടാറായി കാറ്റേ ഞാന്‍ വാടറായി
വിരിഞ്ഞ നാള്‍ അല്ലാതെ നീ വന്നില്ലിതുവഴി
ഇല്ലിനി, താങ്ങുവാന്‍ വയ്യ ചില്ലകള്‍ക്ക്
എന്‍റെ ഭാരം...
മൂന്ന്
നാള്‍ കൊണ്ടു
യവ്വനം എന്നില്‍ നിന്ന് പോയിരിക്കുന്നു ,
ഋതു മാറി വന്നിരിക്കുന്നു..
ചുംബിക്കുവാന്‍ കാര്‍വണ്ടും വന്നില്ല..
പൂജക്ക്‌ പോലും എടുത്തില്ല ഇതുവരെ ,
വരില്ലേ കാറ്റേ നീയെങ്കിലും, എന്‍റെ നിറയും
മരന്ദം തൂകരായ് .. എന്നെ നിന്‍റെ
ഇത്തിരി കുളിരാല്‍ പുല്കിയെങ്കില്‍,
മറു ജന്മം വസന്തമായ്‌ പിറന്നേനെ...
വരില്ലേ കാറ്റേ നീ വരികയില്ലേ ?