Saturday 28 August 2010

മേഘ്കതിന്റെ മൊഴി ചൊല്ലല്‍


മേഘ്കങ്ങള്‍ ആകാശത്തിന്റെ നീലിമയില്‍
ഒരു പട്ടുഉറുമാലായി തൂങ്ങി കിടക്കുന്നു
മാനത്തെ വസന്തങ്ങളില്‍ അത്
പുലര്‍കാല ചന്ദ്രനെ പോലെ
സൌരഭ്യം ചൊരിയുന്നു.
മാലാഖമാരുടെ ആസ്ലെഷന്നതാല്‍
മഴപോലും പെയ്യിക്കാന്‍ മറന്നവ
സ്വപ്നങ്ങളില്‍ ആണ്ടു ഉറങ്ങുന്നു
പതിനാലാം രാവിലെ ചന്ദ്രന്
തൂവെള്ള പട്ടാലൊരു മഞ്ചം പണിയുന്നു


വസന്തം
മാറി, വര്‍ഷമെതി
ഇനി
പിരിയാതെ വയ്യ, -
പെയ്യാതെ
വയ്യ
പട്ടുറുമാല്‍
വലിച്ചു കീറുന്നു
മൈലാഞ്ചി
പതിച്ച കൈകള്‍ പോലെ
അന്തിവെട്ടം
അവയ്ക്ക് മീതെ പറ്റിപിടിക്കുന്നു
വികൃതമായ
മുഖത്തോടെ,,
ഗദ്യന്തരമില്ലാത്ത
കുറ്റവാളികളെ പോലെ
മേഘ
പടലങ്ങള്‍-
അകന്നു
വഴിമാരികൊണ്ടു
ആകാശ
നീലിമയില്‍ അലിഞ്ഞലിഞ്ഞു
ഇല്ലാതെ
ആവും..
ഒരു
മൊഴി ചോല്ലലിന്റെ ഓര്‍മപെടുത്തല്‍ പോലെ...


----------(വിനു) ---------
---

മുഖം മൂടി ധരിച്ച കള്ളന്‍മാര്‍ (കുറിപ്പ്,18/08/10,ബുധന്‍ )

വളരെ നാളുകള്‍ക്കു ശേഷം ഇന്നേക്ക് മഴ പെയ്തിരിക്കുന്നു. പക്ഷെ അതിനു ഭൂമിയെ തണുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നാലോചിക്കുമ്പോള്‍ പല കാര്യങ്ങളും അങ്ങിനെ ആണെന്ന് തോന്നി പോകുന്നു. ജീവിതത്തില്‍ എത്ര മഴ പെയ്താലും പൂക്കള്‍ വിരിഞ്ഞാലും നമ്മളൊന്നും ശാന്താരോ, സംത്രിപ്തരോ, സന്തോഷവാന്മാരോ ആയെന്നു വരില്ല . അതിനു തന്‍റെതായ ന്യായങ്ങളും വിശദീകരണങ്ങളും വേറെ.. പിന്നെ ' വിധി ' എന്നാ രണ്ടു അക്ഷരത്തില്‍ പഴിചാരുവാന്‍ നമ്മള്‍ മിടുക്കരുമാണ്. കാലത്തിനെ വേറൊരു കോണില്‍ നിന്നും നോക്കുമ്പോള്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ മുതല്‍ ജീവിതത്തിന്റെ പല എടുകളിലൂടെയും,അറിയാത്ത അനുഭവങ്ങളിലൂടെയും കടന്നു വന്നവരാണ്. ഒരു ദിവസം കൊണ്ട് ഒരായിരം വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടിയവരെ പോലെ. അതില്‍ അറിയാത്തതും, കാണാത്തതുമായ വികാരങ്ങളാവം അടുത്ത ജന്‍മത്തില്‍ നമുക്ക് ഓരോര്‍ത്തര്‍ക്കും ചെയ്യാന്‍ കല്പിക്കപെടുന്നത് ഇന്നു എനിക്ക് തോന്നി പോകുന്നു.. ബാല്യകാലത്തിലെ സന്തോഷവും ,കളികളും നമുക്ക് തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു പക്ഷെ പലപ്പോഴും അത് സംഭവിക്കാറില്ല . എന്‍റെ ബാല്യത്തില്‍ ഞാന്‍ കരുതി എനിക്ക് മുഖ കുരുക്കള്‍ വരില്ലെന്ന്, എന്നാല്‍ അവ വന്നു മായുവാന്‍ തുടങ്ങുന്ന പാടുകള്‍ ഇന്നും അവശേഷിക്കുന്നു. അപ്പോള്‍ ഞാന്‍ മനസ്സിലാക്കി ,എല്ലാം മായുവാനും മായ്ക്കുവാനും കഴിയുന്നത്‌ മാത്രമാണെന്ന്. ജീവിതവും അത്രമാത്രമാണെന്ന് നിശംശയം തോന്നി പോകുന്നു. എന്‍റെ വീടിന്‍റെ തെക്ക് വശത്ത് പേരറിയാത്ത ഒരു ചെടി തഴച്ചു വളരുന്നുണ്ട്, ഇന്നത്തെ മഴ അതിനു സന്തോഷം കൊടുത്തിരിക്കണം. കുമ്പളമാണെന്നും , മത്തനെന്നും പല അഭിപ്രായങ്ങള്‍ ..അത് സമീപത്തെ വൃക്ഷത്തെ കെട്ടി പുണര്‍ന്നിരിക്കുന്നു, സുഗന്ധം പരത്താത്ത മനോഹരമായ പൂക്കള്‍ വിരിയിച്ച് അത് വളര്‍ന്നു പന്തലിക്കുന്നു .ഫലം തരുന്നതിനു മുന്നേ വേരോടെ അഴുകി മണ്ണിനെ പ്രാപികുമെന്ന സത്യം വളരെ ദുഖത്തോടെ ഞാന്‍ മനസ്സിലാക്കുന്നു.

കുറച്ചു നാളുകളായ് രാത്രിയില്‍ തട്ടിന്‍ പുറത്തെ എലികള്‍ വളരെ വേഗം ഓടുകയും നടക്കുകയും ചെയ്യുന്നത്പട്ടാളകാരുടെ ബൂട്ടിന്റെ ശബ്ദം പോലെ എനിക്ക് തോന്നാറുണ്ട്‌. അതിനി ,യുദ്ധത്തില്‍ നിന്ന് ഒളിച്ചോടിയ എന്നെ തടവിലാക്കാന്‍ വരുന്ന പടയാളികള്‍ ആണെന്ന് വിചാരിക്കുന്നു. ഉറക്കത്തില്‍ നിന്ന് പെട്ടന്ന് കണ്ണുകള്‍തുറക്കുമ്പോള്‍ ചുറ്റും ഇരുട്ടു മാത്രമേ ഞാന്‍ കാണുന്നുള്ളൂ . അത് ഇരുട്ടാനെന്ന ബോധം കൊണ്ട് മാത്രം എന്‍റെകണ്ണിന്‍റെ കാഴ്ച്ച നിലനില്‍ക്കുന്നു ഇന്നു ഞാന്‍ ബോധാവാനകുന്നു. കണ്ണട ഊരി മാറ്റുമ്പോള്‍ അന്ധതയുടെ ആഴംഎത്രത്തോളം ഭീകരമാണ്? അത് ഊരുമ്പോള്‍ വെറും മങ്ങിയ വെളിച്ചത്തിന്റെ ഇപ്പുറമാണ ഞാനെന്ന സത്യം ഓരോ നിമിഷവും ഞെട്ടിക്കുന്നു. ഖോരമായ ഇരുട്ടിന്‍റെ വിശപ്പ്‌ ഞാന്‍ അനുഭവിച്ചു അറിയുന്നു എന്നെഗ്രഹികാനുള്ള അതിന്‍റെ വെപ്രാളവും.. വീട്ടില്‍ ഒരു പൂച്ചയെ വളര്‍ത്തി തുടങ്ങിയതിനു ശേഷമാണ് പട്ടാളക്കാര്‍ വഴി മാറി സഞ്ചരിച്ച്‌ തുടങ്ങിയത്. ഇപോഴത്തെ അവതാരകര്‍ ആരെന്നോ, മുഖം മൂടി ധരിച്ച കള്ളന്‍മാര്‍ , അവര്‍ വീടിനു ചുറ്റും കറങ്ങി നടക്കുന്നുണ്ട് മഴയെന്നോ വെയിലെന്നോ ഇല്ലാതെ.. പതിനൊന്നു മണിയോടടുക്കുംപോള്‍ അവരുടെ വരവിന്‍റെ ലക്ഷണങ്ങള്‍ എനിക്ക് മനസ്സിലാവും. മുഖം മൂടി ധരിച്ചടു കൊണ്ടാണോ എന്ന്എനിക്ക്അറിയില്ല അവരുടെ മുഖം വ്യക്തമല്ല, കൈകള്‍ ബാലിഷ്ടമാണ്. അവരുടെ സ്വരനിശ്വാസങ്ങളും,ഹൃദയതുടിപ്പുകളും ഞാന്‍ നിശബ്ധമായ കൂരിരുട്ടില്‍ അനുഭവിച്ചറിയുന്നു. പൂടിയിട്ട മുറിയില്‍ എങ്ങനെയാണ് അവര്‍ വരുന്നത് എന്ന് ഓര്‍ത്തു പലപ്പോഴും ഞാന്‍ അതിശയിക്കാറുണ്ട്. മുറിയില്‍ എത്തിയാല്‍, കൂജയില്‍ നിന്നും വെള്ളം കുടിക്കുനതിന്റെ ശബ്ദം കേള്‍ക്കാം, പിന്നെ അവിടെ ഉറപിച്ചിട്ടുള്ള കസേരയില്‍ ഇരിക്കുന്നു . ആദ്യം എനിക്ക് അവരോടു തോന്നിയ ഭയം എപ്പോള്‍ തോന്നുന്നില്ല. അവര്‍ എന്‍റെ സ്നേഹിതരാണ്ഇപ്പോള്‍ . അവരുടെ ആഗമനം നാരന്തി പൂകളുടെ മണം മുറിയില്‍ നിറക്കുന്നു. അത് വീണ്ടും എനിക്ക് സന്തോഷവും പ്രതീക്ഷകളും സമ്മാനിക്കുന്നു. പക്ഷെ എന്തിനാവം അവര്‍ എന്‍റെ വീട് കൊള്ളയടിക്കാന്‍ മുതിരുന്നത്? ഒരു കാര്യം പറയാന്‍ മറന്നു, പട്ടാളക്കാരെ ഓടിക്കാന്‍ വേണ്ടിവളര്‍ത്തിയ പൂച്ചയെ ഇന്നലെ വീടിലെ പട്ടികള്‍ കടിച്ചു കൊന്നു. വീണ്ടും ഞാന്‍ അരോചകമായ ശബ്ദംകേള്‍ക്കാന്‍ നിയോഗിക്കപെട്ടിരിക്കുന്നു! പക്ഷെ അവരോടു ഒന്ന് പറഞ്ഞോട്ടെ ,എനിക്ക് യുദ്ധത്തിനു തീരെ താല്പര്യമില്ല. എന്നെ അതിനു ക്ഷണിക്കരുത്. രാഷ്ട്രീയത്തില്‍ ഉയരാനോ, സാഹിത്യത്തില്‍ പ്രശോഭിക്കാനോ എനിക്ക് തീരെ കഴിയില്ല. നിങ്ങളുടെ രാജ്യം ഇന്നു ശബ്ധതാല്‍ അലങ്കോല പെട്ടിരിക്കുന്നതായി ഞാന്‍ അറിയുന്നു.. ഞാന്‍ നിശബ്ദതയെ സ്നേഹിക്കുന്നു ,ആ ഏകാന്തതയില്‍ മാത്രമേ എനിക്ക് രക്ഷയുള്ളൂ എന്നും മനസ്സിലാകുന്നു.

മുഖം
മൂടി ധരിച്ച കള്ളന്മാര്‍ ഇനി വരാതിരിക്കുമോ ? വരുന്നെങ്കില്‍ വരട്ടെ ,കൂജയില്‍ ഇന്നും വെള്ളം ഉണ്ട്‌ , അത് കുടിച്ചു അവര്‍ക്ക് ദാഹം മാറ്റി പഴയതുപോലെ തിരിച്ചു പോകാം .പക്ഷെ എന്‍റെ ഉറക്കത്തിനു വിഘ്നം വരുത്തരുത്.
----------(വിനു)----- 18/08/2010

Sunday 22 August 2010

ഉണ്ണി കണ്ണന് ...





മണിമുകില്‍ വര്‍ണ്ണ നിന്‍
മണിനാദം പോല്‍
മാറിലണിയാന്‍ എന്നുമീ ,മരതകമാല
ഗോകുലം തന്നിലെ, ഗോപാലക നിന്‍റെ
വിശ്വദര്‍ശനം ഒക്കെയും വികൃതിയല്ലേ?
മായ കണ്ണാ, അമ്പാടി വാസാ,
മധുര ഗാനങ്ങള്‍ ഒക്കെയും
അധരത്തിലെ മുരളി രാഗത്തിന്‍ ശ്രുതിയല്ലേ?
മഞ്ഞുള
നായനാ, മാണിക്മൂറും
മൌലിയിലെന്തേ
മാനസ രാഗത്തിന്‍ മന്ദാരങ്ങള്‍?
രാജീവ നായനാ താളത്തില്‍
നീ ആടുമ്പോള്‍ ജന്മങ്ങള്‍..
എത്രയോ പുണ്യമാകും?

യമുനാതടങ്ങള്‍ ഒഴുകി ഒഴുകി
രാധ മാധവ കഥ പറയുന്നു..
നേദിച്ച് നേദിച്ച് നിവേദ്യം
നിന്‍റെ ഉണ്ണി വയറു നിറയ്ക്കുന്നു
മുത്തെ മുരളികയൂതി-
ഇന്നും നീ തടങ്ങളില്‍ നില്‍ക്കാറുണ്ടോ?
മധു ചൊരിയും നിന്‍ ചൊടി ഇണകള്‍ നോക്കി
ഗോപികമാര്‍ മതിമറക്കാരുണ്ടോ?

കണ്ണാ! നീ എത്രയോ ജന്മനങ്ങല്‍ക്കുമുന്പേ
ദാസന്‍റെ ഉറ്റ തോഴന്‍
ഒരുപിടി അവിലുപോലും നല്‍കുവാന്‍
ഇല്ലാത്ത പാമാരന്റെ സഹയാത്രികന്‍!
ചൈത്ര തീരങ്ങളില്‍ നീ അണയുവാന്‍
താമസമെന്തേ കണ്ണാ?
മയില്പീലികാവുകള്‍ പൂത്തു തുടങ്ങി
കാത്തിരിക്കുന്നു കളിത്തോഴര്‍..
കണ്ണാ, നിന്നെ കാത്തിരിക്കുന്നു...

------(
വിനു)----










ശിക്ഷ

സ്നേഹമേ നിന്നോട് ഞാന്‍
അടുത്തതാണോ തെറ്റ്?
ഉള്‍വലയങ്ങളില്‍ നിന്നും
ഒഴിഞ്ഞു മാറാന്‍ ശ്രെമിച്ചിട്ടും
നിന്നെയും വഹിച്ചതിനാലാണോ പിഴ?
ശിശിരകാറ്റ് പുല്‍കുംപോഴും
ശരീരം വേദനിക്കുന്നു, എങ്കിലും
മനസ്സ് സുഖം കൊണ്ട്‌ നിറയുന്നു
ഇരുട്ടിലും അടഞ്ഞ മിഴികള്‍
മുകളിലേക്ക് നോക്കി ഞാന്‍
വിളിച്ചത് ദൈവതിനൈ ആയിരുന്നോ?
അത് അറിയാത്തതിനാണോ
ഉപേക്ഷ?
നിന്‍റെ ബന്ദനതിലായ ആത്മാകള്‍
ഇവിടെ വെളിച്ചം കാണാതെ ഉഴറുന്നു..
കവാടം തുറക്കാനുള്ള മന്ത്രം
മറന്നുപോയതാണ്‌ തെറ്റെങ്കില്‍ ..

"കൂട്ടത്തില്‍ തെറ്റുചെയ്യാത്തവര്‍
ആദ്യത്തെ കല്ലുമായി മുന്നോട്ടു വരിക!"

Saturday 21 August 2010

SHADOW



Oh! My shadow don't follow me
Go to other side
And blow a new light in me
Now i am one of the rest
In the mysterious world
I don't have no time for
Quest your pleasure and sorrow

The Januvary rain flowing
In my heart from the paradise
I can understand the feel of -
Your presence in that
Ya! the array of cloud
Become a companion to me..

Slowly, very slowly i am
Reaching the windows of dreams
You know? now i am not here
Really i am not here
Last one i have a request to you
I don't know you,
Oh my shadow
Don't follow me again.

.....vinu...

Monday 16 August 2010

നിഴല്‍ (കഥ)


എന്‍റെ മകള്‍ അമ്മുവിന്‍റെ പിറന്നാളിന്റെ അന്നായിരുന്നു അടുക്കിവെച്ച സാധനങ്ങള്‍ക്കിടയില്‍ നിന്നും എനിക്ക് കത്ത് കിട്ടിയത്. പോസ്റ്റ്‌ കാര്‍ഡിന്റെ വടിവൊത്ത അക്ഷരങ്ങള്‍ നോക്കി ഞാന്‍ കണ്ണും നട്ടിരുന്നു. ചിലഅക്ഷരങ്ങളും വാക്കുകളും അവ്യക്തമാം വണ്ണം ചിതലെടുതിരിക്കുന്നു. അതിന്‍റെ അവസാനത്തെ ഭാഗം ഒരു ഗര്‍ത്തം ആയി രൂപാന്തര പെട്ടിരിക്കുന്നു. ഈത് ദേവുവിന്റെ കത്ത് തന്നെ ആണ് അക്ഷരം കണ്ടു അത്‌ മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്‍റെ കളികൂടുകാരിആയിരുന്നു ദേവു. എനിക്കവളോട് പ്രേമം ഉണ്ടായിരുന്നില്ല എങ്കിലും അവളുടെ മുടിക്കെടിലെ എണ്ണയുടെ മണംഅവളിലേക്ക്‌ എന്നെ എപ്പോഴും അടുപ്പിച്ചിരുന്നു. വയല്‍ വരമ്പില്‍ കാല്‍തെറ്റി വീണപ്പോള്‍ ഒഴുക്ക് ചാലില്‍പോയി കാല്‍ കഴുകിയതും, എന്നെ വെള്ളത്തില്‍ തള്ളിഇട്ട് അവള്‍ ഓടി പോയതും, തെച്ചി കാവില്‍ പോയിതൊഴുതുമടങ്ങുമ്പോള്‍ കൂടുകാരെകൂടി അവളെ പേടിപ്പിച്ചതും, എല്ലാം ഇന്നലത്തെ പോലെ തന്നെ തോന്നുന്നു..


മെഡിക്കല്‍ പഠനത്തിനായ് ഞാന്‍ നഗരത്തില്‍ വന്നപ്പോള്‍ ദേവു എന്‍റെ മനസ്സില്‍ നിന്നും മഞ്ഞോ എന്നെനിക്കുഅറിയില്ല കാലമെല്ലാം വളരെ പെട്ടന്ന് കഴിഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത്, പഠനവും ജോലിത്തിരക്കുംകാരണം ഞാന്‍ അതെല്ലാം മറന്നു പോവുകയായിരുന്നോ ? ദേവുവിനെ മനസ്സിലാകാതെ ,അവളുടെ സ്നേഹംമനസ്സിലാകാതെ ഞാന്‍ നടന്നു വെന്നോ? എപ്പോഴും ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം എന്‍റെ പക്കല്‍ ഇല്ല. എങ്കിലുംദേവു എന്‍റെ മനസ്സില്‍നിന്നും ഓരോ നാള്‍ കഴിയും തോറും മാഞ്ഞു പോവുകയായിരുന്നു. കഴിയുന്നതുംഓര്‍കാതിരിക്കാന്‍ ശ്രേമിച്ചു, അവളുടെ കത്തുകള്‍ക്കൊന്നും ഞാന്‍ മറുപടിയും അയച്ചില്ല. മെഡിക്കല്‍ പഠനം കഴിയാറായ അവസാനത്തെ നാളുകളിലാണ്‌ എനിക്ക് അവളുടെ അമ്മയുടെ കത്ത് കിട്ടിയത് " ദേവു സ്വന്തം ഇഷ്ടപ്രകാരംആശ്രമത്തിലേക്കു പോയിരിക്കുന്നു"... അങ്ങനെ ആശ്രമത്തില്‍ പോയി ജീവിതം ഹോമിക്കാന്‍ മാത്രം ദേവു മാറിപോയി ഇന്നു അറിഞ്ഞ സമയം സത്യത്തില്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. " എന്തിനായിരുന്നു കുട്ടി ഒളിച്ചോട്ടം, ആശ്രമ വാസം? ...

കത്ത് കിട്ടികഴിഞ്ഞ് മൂനാമത്തെ മാസം ഞാന്‍ സഹപാഠിയായ രാധാമാണിയെ വിവാഹം കഴിച്ചു. അതിനുശേഷം ജീവിതത്തിന്റെയും ,ഉധ്യോഗതിന്റെയും തിരക്കുകള്‍.. അതിനിടയില്‍ ഞാന്‍ ദേവുവിനെ ഒര്തിട്ടേ ഇല്ല. കത്ത് കണ്ടപോഴാണ് ഇതൊക്കെ... എവിടെയായാലും എന്‍റെ കളികൂടുകാരി ദേവു സുഖമായി തന്നെഎരികട്ടെ. ശരിക്കും ഞാന്‍ ഒരു ക്രൂരനാണോ? ദേവുവിന്റെ അപക്വമായ കത്തുകല്‍ക്കൊക്കെ ഞാന്‍ മറുപടിഎഴുതണമായിരുന്നോ? അതൊരു കവ്മാര പ്രണയം മാത്രമായിരുന്നെങ്കില്‍ എന്തിനു ഇങ്ങനെ അവള്‍ ജീവിതംഹോമിക്കുന്നു? ചിന്തകള്‍ ഭ്രാന്തമായി എന്നെ വേട്ടയാടുന്നു.. അവളുടെ ഓര്‍മ്മകള്‍ ഇന്നുമുതല്‍ക്കു വീണ്ടും ഒരുനിഴലായ് എന്നെ പിന്തുടരുമോ ഇന്നു ഞാന്‍ ഭയക്കുന്നു... ഒരു മാപ് ചോദിക്കല്‍ എന്‍റെ മനസാക്ഷിക്ക്ആവശ്യമാണെങ്കില്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുക്കാരി ഞാന്‍ നിന്നോടിതാ മാപ്പ് ചോദിച്ചിരിക്കുന്നു .. കത്ത് ഞാന്‍ഇവിടെത്തന്നെ വെക്കുന്നു ഇതിവിടെ ഒരു ചിതല്‍ പുറ്റായി മാറട്ടെ ... ഒരു ബാല്യകാലത്തിന്റെ ഓര്‍മകളുടെസ്മാരകം പോലെ....

------------(വിനു) ----------

Saturday 14 August 2010

അരമനയിലെ ബോഗന്‍ വില്ലകള്‍... (കഥ)


റോഡില്‍ മുഴുവനും പൊടി പരത്തി ചീറി പാഞ്ഞു വന്ന കാറ്‌, പള്ളി അരമനയിലെ മതിലിനു
മുന്‍
വശത്തായി പാര്‍ക്ക് ചെയ്തു. പള്ളിയില്‍ അപ്പോള്‍ അവസാനത്തെ ആരാധനാ മണിയും മുഴങ്ങിയിരിക്കുന്നു. ഉറങ്ങി കിടന്ന തന്‍റെ കുഞ്ഞിനേയും എടുത്തു അവള്‍ പള്ളിയുടെ പടികള്‍ കയറുമ്പോള്‍ കാലുകള്‍വിറക്കുന്നുണ്ടായിരുന്നു. പതിവില്ലാത്ത മുഖം കണ്ടപ്പോള്‍ ആളുകള്‍ എല്ലാം അവളെ സൂക്ഷിച്ചുനോക്കികൊണ്ടിരുന്നു. ഇന്നു ഞായറാഴ്ച ആണെന്നുള്ള ബോധം അവളുടെ മുഖത്ത് ഒരു വിശുദ്ധിയുടെ പ്രതീതിഉളവാക്കി.

പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തു ഇറങ്ങിയപ്പോള്‍ ആണ് , അവള്‍ കാഴ്ച കണ്ടത് ഫാദര്‍ ക്ലെമെന്റ്റ് ! അദേഹം ഇപ്പോള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു, കാലത്തിന്‍റെ മാറ്റം കാരണം ജരാനരകള്‍ ബാധിച്ചിരിക്കുന്നു . ഊന്നുവടിയും, ചെറിയൊരു കൂനലും ഒരു രോഗിയുടെ അവസ്ഥ ഫതെരില്‍ വിളിച്ചു കാട്ടുന്നു. അവള്‍ ഫതെരിനടുതെക്ക് ചെന്ന് അദേഹത്തിന് നേരെ കൈകല്‍ കൂപ്പി നിന്നു. അവളെ അടുത്ത് കണ്ടതും ഫാദര്‍ആച്ചര്യതോടെ വിളിച്ചു "മരിയ"! കൂപ്പി നിന്ന രണ്ടു കൈകളും ചേര്‍ത്ത് പിടിച്ചു വാത്സല്യത്തോടെ സൂക്ഷിച്ചുനോക്കി. " അതെ ഫാദര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും വന്നിരിക്കുന്നു, എവിടെ നിന്നു എങ്ങനെ പോയോഅങ്ങനെ തന്നെ.." ഫാദര്‍ അവളെ നോക്കി കണ്ണുകള്‍ വേഗത്തില്‍ ചലിപ്പിച്ചു ചാഞ്ചാട്ടം അവളെ കാലത്തിന്‍റെതിരശീലക്കു പിന്നിലേക്ക്‌ കൂട്ടി കൊണ്ട് പോയി.

ഒരു കാലത്ത് സെമിനാര്യിലെ അനാഥ ബാലികയായിരുന്നു മരിയ. പഠിപ്പിച്ചതും വളര്ത്തിയതുമെല്ലാംഫാദര്‍ ക്ലെമെന്റ്റ് ആയിരുന്നു. പഠന കാലത്ത് സ്നേഹിച്ച പുരുഷന്‍ ഡാനിയലിനെ വിവാഹം കഴിച്ചു. ഇത്തിരിവൈകിയാണെങ്കിലും ബന്ധത്തില്‍ മൂന്നു വയസ്സുള്ള ഒരു മകനും അവള്‍ക്കുണ്ട്‌. ഇന്നു ഡാനിയല്‍ ലോകത്തില്‍ ഇല്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതു പോലൊരു ഞായറാഴ്ച ഡാനിയേല്‍ ജീവനു തുല്യംസ്നേഹിച്ചിരുന്ന മരിയയെയും, മകനെയും തനിച്ചാക്കി ലോകത്തുനിന്നും പോയി. മരണം എന്തെന്ന് പോലുംചിന്തിക്കാത്ത ജീവിതങ്ങളിലെക്കാന് കറുത്ത മുഖം മൂടി ധരിച്ച മൃത്യു കടന്നു വരുന്നതെന്ന് അവള്‍ ഒരുമിഷം ചിന്തിച്ചു പോയി. അല്ലെങ്കില്‍ എന്തിനാവം തന്‍റെ ജീവനായിരുന്ന ഡാനിയേല്‍ വെറുമൊരു അക്സിടെന്റില്‍മരണപ്പെടണം? ധെയവം ചിലസമയം ക്രൂരന്‍ ആയിരിക്കാം. സ്നേഹം പകുത്തു മാറ്റാന്‍ അവര്‍ക്ക് അസാമാന്യമായ കഴിവുതന്നെ ഉണ്ടെന്നു തോന്നി പോകുന്നു. മറിയയുടെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞു..

മരിയ ഇന്നു മദിരാശിയിലെ ഒരു വൃദ്ധസടനതിന്റെ മേല്നോട്ടകാരിയായി പ്രവര്‍ത്തിച്ചു വരുന്നു. അനാഥരെയും , ആശരനരെയും തന്നാല്‍ കഴിയുന്ന വിധം പരിപാലിച്ചു പോകുന്നു. അവരുടെ സ്നേഹത്തില്‍ദുഃഖങ്ങള്‍ എല്ലാം മറക്കുന്നു... താന്‍ അനാഥ അല്ലെന്നുള്ള ബോധം മാറ്റുന്നത് അവരോടോതുള്ള ജീവിതമാണ്. എങ്കിലും വര്‍ഷത്തിലൊരിക്കല്‍ ജനുവരി മാസത്തിലെ ഞായറാഴ്ച മരിയ എവിടെ വരും, കാരണം അവളുടെഎല്ലാമെല്ലാമായിരുന്ന ഡാനിയേല്‍ ഉറങ്ങുന്നത് മണ്ണിലാണ് . ഡാനിയെലിനു വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ആരൊക്കെയോ തനിക്കു ഉള്ളതുപോലെ , പ്രതിസന്തികളില്‍ തളരാതെ ജീവിതത്തെ കര്മാനിരതയായി അവള്‍ മുന്നോട്ടുകൊണ്ടുപോകുന്നു. അനാധത്വത്തിന്റെ കയ്പ് നീര് അനുഭവിക്കുന്ന എല്ലാവരെയും സ്നേഹിക്കുക കാരണംഅതിന്റെ വേദന നന്നായ് അറിഞ്ഞവള്‍ ആണ് മരിയ.

കൈയില്‍ ഇരുന്ന കുഞ്ഞ് ഉറക്കം ഉണര്‍ന്ന്‌ വിശാപിന്റെ ലക്ഷണങ്ങള്‍ കാട്ടിയപ്പോള്‍ രണ്ടു മൂന്നു ബിസ്കെറ്റ് തുണ്ടുകള്‍ അവള്‍ അവനു നല്‍കി. " എന്താ ഇവന്‍റെ പേര്?" വിറയ്ക്കുന്ന ശബ്ദത്തില്‍ പ്രകടമാകുന്നവാത്സല്യത്തോടെ ഫാദര്‍ ക്ലെമന്റ്റ് ചോദിച്ചു. " ഡാനി" മരിയ മറുപടി പറഞ്ഞു. " മരിയ ഇന്നു നീ മാലാഖയായിരിക്കുന്നു , കരുണയും ദയയും കൂടികലര്‍ന്നു നീ അനുന്ഗ്രഹിക്ക പെട്ടവള്‍ ആയിരിക്കുന്നു. ദൈവഠ നിന്നെ വളര്‍ത്തട്ടെ മകളെ" തന്‍റെ ശുഷ്കിച്ച കൈകള്‍ അവളുടെ തലയില്‍ വെച്ച് ഫാദര്‍ പറഞ്ഞു. അദേഹത്തിന്നില്‍ക്കുവാന്‍ തീരെ കഴിയുമായിരുന്നില്ല. അടുത്ത് നിന്ന ഒരു പയ്യന്‍ ഫതെറിനെ പിടിച്ചുകൊണ്ടു പള്ളിഅരമനയിലേക്കു പോയി. ഫതെറിന്റെ ഓരോ നടത്തത്തിലും അവള്‍ ബാല്യത്തിലെ തന്‍റെ പിച്ചവേയ്പുകള്‍കണ്ടു . കണ്ണില്‍ നിന്നും കാഴ്ച മറയുന്നത് വരെ അവള്‍ അവിടെ തന്നെ നിന്നു. അടുത്ത തന്‍റെ വരവില്‍ഫതെറിനെ കാണാന്‍ കഴിയുമോ എന്ന ചോദ്യം അവളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥയാക്കി.

കുഞ്ഞിനേയും കൊണ്ടു അവള്‍ ദാനിയലിന്റെ കല്ലറക്ക് അരികിലേക്ക് നീങ്ങി. പ്രാവശ്യംഅരമനയിലെ ബോഗന്‍ വില്ലകള്‍ ഒരുപാട് പൂത്തിരിക്കുന്നു. ഉച്ചവെയില്‍ മെല്ലെ മഞ്ഞ മെല്ലെ മഞ്ഞു കവചങ്ങളെമുറിച്ചുകടന്ന്‌ ഓരോ പൂക്ളിലും പ്രകാശിക്കുന്നതായി അവള്‍ക്കു തോന്നി. ദാനിയേലിന്റെ കല്ലറയുടെ തിളക്കംനഷ്ടപെട്ടിരിക്കുന്നു അതില്‍ കൊത്തിവെച്ച ' lovingmemory' എന്ന വാചകത്തില്‍ പായലിന്റെ സമര്‍ഥമായനീക്കം മരിയ ശ്രെധിച്ചു. അവിടവിടെയായി വീണുകിടക്കുന്ന മന്ദാര പുഷ്പങ്ങള്‍ മഞ്ഞിനോടു ചേര്‍ന്ന് ജീര്‍ണതപരത്തുന്നു, ഒപ്പം ബോഗന്‍ വില്ലയുടെ സുഗന്ധവും . "വേണ്ട ഇതൊന്നും എടുത്തു മാറ്റേണ്ട" മരിയ ചിന്തിച്ചു ധനിയെലിനു പൂക്കള്‍ വലിയ ഇഷ്ടമാണ്. രണ്ടു മെഴുകുതിരികള്‍ അവള്‍ കത്തിച്ചു വെച്ച് പ്രാര്‍ഥിച്ചു. കുഞ്ഞ് അവളുടെപ്രവര്‍ത്തികള്‍ അത്ഭുതമെന്നോണം നോക്കി കണ്ടു. അടഞ്ഞ അവളുടെ മിഴികളില്‍ മെഴുകുതിരി വെട്ടംചാഞ്ചാട്ടം നടത്തി. കുഞ്ഞ് അവളുടെ സാരിത്തുമ്പില്‍ പിടിച്ചു വലിക്കുന്നുണ്ട്. പ്രാര്‍ത്ഥന കഴിഞ്ഞ് മരിയ ഒരുപൂച്ചെണ്ട് കല്ലറകകു മേലെ വെച്ച് തിരിഞ്ഞു നടന്നു. മെഴുകു തിരി കത്തുന്നുണ്ട് നല്ല തീഷ്ണതയോടെ തന്നെ. ഒഴുകിയെത്തിയ കാറ്റ് ഒന്നുകൂടെ പൂകളുടെ ഗന്ധം പരത്തി. അത് ദാനിയേലിന്റെ ആത്മാവിന്റെ സ്പര്ശനമാനെന്നു അവള്‍ക്കു തോന്നി. നീണ്ട വഴികടന്നു എത്തിയപ്പോള്‍ പന്തലിച്ചു നിന്ന ഒരു ബോഗന്‍ വില്ല, പൂക്കള്‍ പൊഴിച്ചു. കുട്ടി അതിലൊന്ന് കുനിഞ്ഞെടുത്ത് മന്ദം മന്ദം മരിയയെ അനുഗമിച്ചു....

------------ (വിനു)----------



മൂക സാക്ഷികള്‍

മഴകഴിഞ്ഞു ഒരു നിലാവുള്ള രാത്രിയില്‍
സ്വര്‍ഗത്തിന്റെ വാതില്‍ തുറന്നു
മേഘ പടലങ്ങള്‍ മഞ്ഞു പൊഴിക്കുന്ന നേരം
ഉടമസ്ഥന്‍ ഇല്ലാത്ത തോട്ടത്തില്‍
പൂപറിക്കാന്‍ വരും ഏതോ
അവ്യക്തമുഖം ഞാന്ന്‍ ഇന്നലെ സ്വപ്നം കണ്ടു
സാന്ത്വനത്തിന്റെ മരുന്ന് വശമില്ലാത്ത
ദൈവമാനൊ അത് ?
അല്ലെയോ, നിങ്ങള്‍ വെറും മൂക സാക്ഷികള്‍
മുഖം മൂടി അഴിച്ചുമാറ്റി
എന്‍റെ മുന്നില്‍ പ്രത്യക്ഷപെടാന്‍ നിങ്ങള്ക്ക് -
ഇന്നും സമയമായില്ലെന്നോ?
ഉറങ്ങിരുന്നിരുന്നു കല്‍ ദേഹമോക്കെയും
മരവിച്ചു പോയെന്നോ?
ഇനി എന്നാണ് ഒന്ന് കനിവ് കാട്ടുക ?
രക്ഷിക്കാന്‍ മനസ്സില്ലാത്ത
സന്യാസിമാരുടെ മൂക ധ്യാനത്തിലോ?
ഇനി തോട്ടം കാക്കാന്‍ അടിയാണ് വയ്യ
ഇറക്കിവിടാം പാപഭാരമില്ല,
കുറ്റ ബോധവും വേണ്ട നിങ്ങള്ക്ക്...
കാവലിരുന്നു കണ്ണില്‍ ഇരുട്ടുകയറി ഇരിക്കുന്നു
ഇക്കുറിയും വെളിച്ചം, കരുതുമെന്ന് കരുതി നിങ്ങള്‍
ഞാന്‍ നാട്ടു വളര്‍ത്തിയ പൂക്കള്‍ തന്നു എന്നെ
ഇന്നു തന്നെ തോട്ടത്തില്‍ നിന്നും പുറത്താക്കുക ...
നന്ദി!!!









Friday 13 August 2010

ദിവ്യ'രാഗം' (കഥ)

അവര്‍ അയല്‍കാരായിരുന്നു. അവള്‍ക്കു അയാളോട് അഗാധമായ പ്രേമം ഉണ്ടായിരുന്നു. അവള്‍ സുന്ദരിയുംകോളേജില്‍ പഠിക്കുകയും ചെയ്യുന്നു പ്രായം ഏകദേശം ഇരുപത്തിരണ്ടു വയസ്സ്. അയാള്‍ മിലിട്ടറിയില്‍ നിന്നുംവിരമിച്ച അന്‍പത്തി അഞ്ചോളം പ്രായം വന്നെത്തിയ ഒരു മധ്യവയസ്ക്കനായിരുന്നു. അധ്യാപികയായ ഭാര്യയും വിഹാഹം കഴിഞ്ഞു അന്യദേശത്ത് താമസിക്കുന്ന രണ്ടു പെണ്‍മക്കളും അയാള്‍ക്കുണ്ടായിരുന്നു. അയാളുടെരാവിലത്തെ നടത്തം, നല്ല ദിനചര്യകള്‍ എല്ലാം തന്നെ പെണ്‍കുട്ടിയില്‍ അയാളോടുള്ള താല്പര്യം വര്‍ധിപ്പിച്ചു. പലപ്പോഴും തന്റെ പ്രേമം വൃദ്ധനെ അറിയിക്കണമെന്ന് അവള്‍ വെമ്പല്‍ കൊണ്ടു. ഉറക്കത്തില്‍ അയാളെസ്വപ്നം കണ്ടു, തന്നെ ശ്രെദ്ധിക്കാന്‍ വേണ്ടി പല കവുതുകങ്ങള്‍ അവള്‍ കാട്ടിയെങ്കിലും, പാവം വൃദ്ധനില്‍ അത്ഒരു മാറ്റവും ഉണ്ടാക്കിയില്ല. മറ്റൊരു യുവാവും ഉണ്ടാകാത്ത എന്ത് അത്ഭുതമാണ് അവള്‍ വൃദ്ധനില്‍കണ്ടതെന്ന് അറിയില്ല, അതിനെ കുറിച്ച് ചിന്തികുവാന്‍ കൂടി അവള്‍ ബോധവതി ആയിരുന്നില്ല . ഒരുനാള്‍ തന്റെപ്രേമം അറിയിക്കാന്‍ അവള്‍ അയാളുടെ അടുക്കല്‍ ചെന്നു, ചായ സല്കാരവും നടത്തി, വാത്സല്യത്തോടെമോളെ"ഇന്നു നെറുകില്‍ കൈവെച്ചു അനുന്ഗ്രഹിച് , അയാള്‍ അവളെ തിരിച്ചയച്ചു. അന്നവള്‍ തന്റെ പ്രേമംഅറിയിക്കാന്‍ കഴിയാതെ നിരാശയോടെ വീടിലേക്ക്‌ മടങ്ങി. ദിവ്യാനുരാഗം അവളില്‍ തന്നെമൌനമായ് തുടര്‍ന്നു..സ്വപ്‌നങ്ങള്‍ അവള്‍ക്കു മാത്രം സ്വന്തമായി..

" അവളുടെ പഠനം കഴിഞ്ഞു. വീടിലുള്ളവര്‍ വിവാഹം ആലോചിച്ചു തുടങ്ങി, പക്ഷെ പെണ്‍കുട്ടി ഒരു ബന്ധത്തിനും സമ്മതിച്ചില്ല." നിനക്ക് ഏതെങ്കിലും സഹപാടിയുമായ് സ്നേഹബന്ധം ഉണ്ടോ? " അമ്മ ആരാഞ്ഞു. അവള്‍ മറുപടി പറഞ്ഞില്ല. തന്‍റെ അനുരാഗത്തിന്റെ പറയാന്‍ കഴിയാത്ത ഭാരവും താങ്ങി അവള്‍ വൃദ്ധകാമുകനെയും സ്വപ്നം കണ്ടു മുറിയില്‍തന്നെ കഴിച്ചു കൂടി. അവളുടെ സ്വഭാവ മാറ്റം വീട്ടില്‍ ചര്‍ച്ചാ വിഷയമായ് മാറി.തടിമിടുക്കുള്ള അവളുടെആങ്ങളമാര്‍ കോളേജില്‍ അന്നെഷിച്ചു തന്‍റെ പെങ്ങള്‍ക്ക് ഏതെങ്കിലും പ്രേമമുണ്ടോ, എങ്കില്‍ അവനെ ശരിയാക്കുമെന്നുമൊക്കെ ഭീഷണി മുഴക്കി. സ്നേഹ നിധിയായ തന്‍റെ അച്ഛന്‍ മരിക്കുമെന്ന് പറഞ്ഞപ്പോള്‍ മനസ്സില്ലമനസ്സോടെ അവള്‍ വിവാഹത്തിന് സമ്മതിച്ചു. വൃദ്ധന്‍ വ്യായാമവും മുടക്കിയില്ല ..

വിവാഹം
കഴിഞ്ഞു ,രണ്ടു നാള്‍ കഴിഞ്ഞ് തന്‍റെ ഭര്‍ത്താവും ഒന്നിച്ചു വീട്ടില്‍ വന്ന പെണ്‍ കുട്ടി ഞെട്ടിക്കുന്നവാര്‍ത്ത അറിഞ്ഞു, 'തന്‍റെ വൃധ കാമുകനും അയല്‍ കാരനുമായ മിലിട്ടറിക്കാരന്‍ പെട്ടന്നുണ്ടായ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു മരിച്ചു പോയിരിക്കുന്നു'... അവള്‍ ആള്‍ കൂട്ടത്തില്‍ നിന്നും രക്ഷപെട്ട് തന്‍റെ മുറിയിലെത്തി മൌനം അവലംബിച്ചിരുന്നു. സ്നേഹത്തോടെ കാരണം ആരാഞ്ഞ തന്‍റെ ഭര്‍ത്താവിന്റെ ചുമലിലേക്ക് ചാഞ്ഞു വീണ് അവള്‍ പൊട്ടി പൊട്ടി കരഞ്ഞു.. ഒരു കുട്ടിയെപോലെ ...

സ്മൃതി..

സ്മൃതി സുഖമുള്ളൊരു ഏര്‍പാട് ആണ്
ദീപ്തമായ വെളിച്ചം പോലെ
ജീവിതത്തിന്‍റെ ചിട്ടയായ താളങ്ങളില്‍
പതിക്കുന്നു..
ചിലരില്‍ അത് തെറിച്ചു പോകുകയോ
കൂടികലര്‍ന്നു ഇരിക്കുകയോ ചെയ്യും
അദ്രിശ്യമായ മൂടല്‍ മഞ്ഞു പോലെ
നമ്മിളത് നിറഞ്ഞു നില്‍ക്കുന്നു
കിനാവുകണ്ട്‌ ഉറങ്ങാന്‍ നാം
സ്മ്രിതികള്‍ തേടുന്നു
സുഖമുള്ള നനുത്ത സ്മ്രിതികള്‍
അതെന്‍റെ മനസ്സിനെ ശുധമാകുന്നു
എന്നെ ഞാനാക്കുന്നു..

തഴമ്പ്

ഞാന്‍ നിങ്ങളെ സ്നേഹിച്ചിരുന്നു
എന്നു പറയാന്‍ എന്‍റെ
പക്കല്‍ തെളിവുകള്‍ ഒന്നും ഇല്ലാ
മനസ്സ് ലയിപ്പിക്കുന്ന വാചകങ്ങളും
ഇല്ല ..
അവസാനം ന്യായാധിപന്റെ മുന്‍പില്‍
തോറ്റു മടങ്ങേണ്ടത്‌ ഞാന്‍ തന്നെ ആണ്
എന്‍റെ സ്നേഹോപഹാരമായ്
നിങ്ങള്‍ തന്ന പാരിതോഷികം
പേറി മുറിവുപറ്റിയ ഒരു തഴമ്പ് കാണാം
ഹാ! ഹാ! എന്നാ അട്ടഹാസം നിര്‍ത്തൂ ..
ആ തഴമ്പ് എടുത്തു കാട്ടിയാല്‍
നിങ്ങള്‍ ശിക്ഷിക്കപെടും തീര്‍ച്ച
കാരണം അതിന്നു ഒരുപാട്
വൃണപെട്ടിരിക്കുന്നു....


ഗ്രീഷ്മ വസന്തം

ഗ്രീഷ്മത്തില്‍ വിരിയുന്ന പൂവുകള്‍
മഞ്ഞിന്റെ നേര്‍ത്ത തുള്ളികളെ
ഉള്ളില്‍ ഒളിപ്പിക്കുന്നു
ആ മഞ്ഞുറഞ്ഞ് ഒരു
തേന്‍ തുള്ളികള്‍ പൂവില്‍ നിറയും
അവ ഒരു വിലപെട്ട മുത്തേ ഒരുങ്ങുന്നു
ആ മുത്തിനെ കാര്‍ വണ്ടുകള്‍
എടുതണിയും ,
പൂവിനെ മഴയും കാറ്റും
മണ്ണോടു അടുപ്പിക്കുകയും ചെയ്യും
ഹ! എന്തൊരു അന്തരം ?
മഞ്ഞെവിടെ? തേന്‍ എവിടെ?
മുത്തെവിടെ? പൂവ് എവിടെ?


Thursday 12 August 2010

ഇന്നത്തെ മഴ

ഇന്നുമഴ പെയ്യുകയാണ്
വെറും മഴയല്ലിത്
പകുതി പെയ്തു തോര്‍ന്ന
മഴ വീണ്ടും പെയ്യുന്നു
ഹൃദയത്തില്‍ മനസ്സുകളില്‍
ശരീരത്തിലാകെ അത് ഒഴുകി
നിറയുന്നു, ഒടുവില്‍ തണുത്തുറയുന്നു
കണ്ണുകളില്‍ ഒരു പുഴയോ
ഹൃദയത്തിന്‍ കടവില്‍
ഒരു വെള്ളച്ചാട്ടമോ,
നടത്താന്‍ ശ്രേമിക്കുന്നു
ഒടുവില്‍ ദുഃഖം വേനലായ്‌ ഉദിച്ചു
മഴയെല്ലാം നില്കുന്നു
പുഴയെല്ലാം വറ്റുന്നു
പിന്നെയുള്ള കാറ്റില്‍
കടവത്തെ പാലം തകരുന്നു...

Saturday 7 August 2010

ധ്രുവ നക്ഷത്രങ്ങള്‍ (കഥ)


മലബാര്‍ എക്സ്പ്രസ്സ്‌ന്റെ രണ്ടാമത്തെ കൂപ്പയില്‍ കയറുമ്പോള്‍ വിമലക്ക് എല്ലാം തന്നെ പതിവിലുംഅപരിചിതമായ് തോന്നി. പക്ഷെ അവളുടെ മനസ്സ് നിറയെ പ്രതീക്ഷയുടെ ഒരു പൂന്തോട്ടം നിറഞ്ഞു നിന്നിരുന്നു.
പരക്കെ
പായുന്ന മനുഷ്യര്‍ അലറി കരയുന്ന കുട്ടികള്‍, കൂപ്പയില്‍ യന്ത്രശക്തിയോടെ കറങ്ങികൊണ്ടിരിക്കുന്നപഴകിയ ഫാന്‍ ഒക്കെയും അവളില്‍ അത്ഭുതം വര്‍ദിപിച്ചു. സ്റ്റേഷന്‍ അന്നൌന്സിമെന്റിന്റെ ശബ്ദം പെടുന്നനെതന്നെ അവളെ ഞെട്ടിച്ചു. എല്ലാം അവ്യക്തം, തീരത സംശയങ്ങളും.. രണ്ടു പ്ലാറ്റ് ഫോര്മും ഒഴിഞ്ഞുകിടക്കുനതിനാല്‍ കിഴക്കുനിന്നും അടിക്കുന്ന കാടു അവളുടെ വാരിയോതുകത മുടി ഇഴകളെ ഊഞ്ഞാലാട്ടികൊണ്ടിരുന്നു..

തനി
നാട്ടിന്‍ പുറത്തെ അധ്യാപികയാണ് വിമല. അച്ഛനും അമ്മയും മരിച്ചപോള്‍ പിന്നെ രക്ഷിതാവയത്വകയിലെ ഒരു രുഗ്മിണി ചിറ്റ.വിമലക്ക് വേണ്ടിയാണു അവര്‍ വിവാഹം പോലും കഴികാതെ ജീവിച്ചത്വയസ്സിപോള്‍ അന്പതിനോട് അടുത്ത് കഴിഞ്ഞിരിക്കുന്നു, എങ്കിലും സുന്ദരിയാണ്‌ രുഗ്മിണി. ഉദ്യോഗവുംസാമ്പത്തിക സ്ഥിതിയും ഉള്ളത് കൊണ്ടാണു, എല്ലാവരും വിമലയെ ഉപേക്ഷിച്ചപോഴും രുഗ്മിണി കൂടെകൂടിയതെന്നും, നാടിലെ യുവ കോമളന്‍ മാരോട് എപ്പോഴും അവര്‍ സ്രിങ്ങരികര്‍ ഉണ്ടെന്നും, ഏഷണി മുത്തശിമാര്‍ പറഞ്ഞു പരത്തുന്നു.. എന്തൊക്കെ ആയാലും വിമലക്ക് രുഗ്മിണി ചിറ്റയെ ഒത്തിരി ഇഷ്ടാമാണ്. അവരുടെസ്നേഹത്തിനായ് അവള്‍ ഒരുപാട് കൊതികുനനും ഉണ്ട്‌. അല്ലെങ്കില്‍ തന്നെ വിമലയെ പോലെ ഒരു പെണ്‍കുട്ടിയെആരാ സ്നേഹികാത്തത്? കുട്ടികളുടെ പ്രിയങ്കരിയായ വിമല ടീച്ചര്‍ , സ്നേഹമായിരുന്നു എല്ലാരില്‍ നിന്നുംഅവള്‍ ആഗ്രഹിച്ചതും. അതിന്റെ കുറവു വിമല ചെരുപതിലെ തന്നെ അനുഭവിച്ചിരിക്കുന്നു

വിലമാതികക്നാവാത്ത
സ്നേഹം അതായിരുന്നല്ലോ, തന്‍റെ യാത്രയുടെയും ഉദ്ദേശം. കഴിഞ്ഞചോവഴ്ച്ചയയിരുന്നു വിമലക്ക് ഹരിയുടെ കത്ത് കിട്ടുനത്. അതെ- ഹരി!, ' ഹരിദാസ്‌ ഹൌസ് നമ്പര്‍- 130 /21
ലെവല്‍ ക്രോസ് റോഡ്‌, കോഴികോട്'. വടിവൊത്ത അക്ഷരങ്ങളില്‍ കുറിച്ച ഹരിയുടെ അഡ്രസ്സും. ഹരിദാസ്‌ എന്നുപ്രശസ്ടനായ എഴുത്തുകാരന്‍ അടേഹത്തിന്റെ കവിതകളും, കഥകളും മേഘ പടലങ്ങളി ആനുകാലികങ്ങളില്‍ഒഴുകി നടക്കുന്നു. വിമല ഹരിയുടെ ഹൃദയം നിറഞ്ഞ കൂടുകാരി, വിമര്‍ശക , അതിലുപരി
അളവറ്റ ആരാധിക. ഹരിദാസിന്‍റെ ലേഖനങ്ങളും മറ്റും തേടി പിടിച്ചു വായിക്കുക, അഭിപ്രായം എഴുതുക, ക്ലാസ്സില്‍പടിപിക്കുംപോള്‍ ഹരിദാസിനെ പറ്റി വാതോരാതെ സംസാരിക്കുയ, ഒകെയും വിമലയുടെ പ്രിയവിനോടങ്ങലായിരുന്നു . എപോഴാ ഹരിദാസ്‌ അവളുടെ പ്രിയ പെട്ട ഹരി ആയതെന്നു അവള്‍ക്കു അറിയില്ല. മുറിയടച്ചു പുറത്തെ മഴയുടെ താളം കേട്ട് ഹരിയുടെ പുസ്തകങ്ങള്‍ വായിച്ചപോഴോ? അദ്ദേഹത്തിന്റെ പുരുഷകഥ പാത്രങ്ങള്‍ക്ക് താന്‍ തന്നെയായിരുന്നു കാമുകി എന്നു ചിനടിച്ചപോഴോ ? അറിയില്ല, വേരിന്റെ സ്ഥാനംചികഞ്ഞു ഉറപ്പിക്കാന്‍ അവള്‍ സ്രെമിച്ചതും ഇല്ല.

" വിമല, എന്‍റെ ക്ഷണം ജീവിതത്തിലേക്കുള്ള ക്ഷനാമായ് നീ കണക്കാകണം" ചൂട് പിടിച്ച ഭൂമിയില്‍ തണുത്തുപെയ്ത മഴയുടെ അത്രയും സുഖമായിരുന്നു ഹരിയുടെ ഓരോ വരികള്‍ക്കും. അതെ ഇതു ഹരിയുടെ മൂനാമത്തെക്ഷണ കത്താണ്. ഇതിനൊരു സര്‍പ്രൈസ് ആയി തന്നെ ഹരിയെ തേടി ചെല്ലുക, താന്‍ വാങ്ങി കൂടിയ സമ്മാനങ്ങള്‍നല്‍കുക, തന്‍റെ കാണാത്ത കൂടു കാരനെ ആദ്യമായ് ഒന്ന് കാണുക. വിരിഞ്ഞ പൂവില്‍ നിന്നും തുലുംപിപോയതേന്‍കണം പോലെ ആയി പോയി ഒരു നിമിഷം വിമലയുടെ ചിന്തകള്‍..

അവസാനത്തെ
അന്നൌന്കെമെന്ട കേട്ടപോഴേക്കും കൂപയില്‍ ആള്‍കാര്‍ നിറഞ്ഞിരുന്നു. തലയ്ക്കു മുകളിലെസീറ്റില്‍ ആരോച്ചകമായ് തോന്നിരിക്കുന്ന ചിരിയോടെ രണ്ടു പുരുഷന്മാര്‍, ടിക്കറ്റ്‌ പോലും എടുകാതെ മൂലയ്ക്ക്പതുങ്ങിയിരിക്കുന്ന രണ്ടു പഞ്ചാബികള്‍. ഒരു സ്ത്രീ ഉന്തിയ പല്ലുകള്‍ കാടി വിംഅലയെ നോക്കി ചിരിച്ചു. പെട്ടന്ന് അവള്‍ക്കു രുഗ്മിണി ചിറ്റയെ ഓര്മ വന്നു. "നല്ല ആള്‍കാരെ മാത്രമേ യാത്രക്ക് കൂടവ്, അവരോടു മാത്രമേസംസാരികാവു". നല്ല ആള്‍കാര്‍?? ഒന്ന് കൂടെ അവള്‍ രുഗ്മിണി ചിറ്റയെ ഓര്‍ത്തു പോയി. സ്ത്രീയുടെ അടുത്ത്അവരുടെ മകളാണെന്ന് തോന്നിക്കുന്ന പ്രായമുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ട്‌, അവളുടെ കൈയില്‍ ഒരുകുഞ്ഞും താന്‍ അതിനെ ശ്രെദ്ധിക്കുന്നു എന്നു കണ്ട ഉടന്‍ ഒച്ചയില്‍ സ്ത്രീ പറഞ്ഞു " മോളും കുട്ടിയുമഇവളുടെ കെട്ടിയോന്‍ അങ്ങ് തൃശൂരില്‍ എഞ്ചിനീയര്‍ , ആദ്യഅതെ പ്രസവമായത് കൊണ്ട് വീട്ടുകാര്‍ തന്നെനോക്കണമെന്ന് മരുമാകനൊരു പൂതി ". അവരുടെ സംസാരം വന്നു വീണത്‌ വിമലയിലേക്ക് ആണെന്ന്മനസ്സിലാകിയ സഹായാത്രികള്‍ പൊട്ടിച്ചിരിച്ചു ഇതൊന്നും കരയമായ് വിമല ശ്രെധിച്ചില്ല.

വണ്ടി
പകുതിയോളം ദൂരം പിന്നിടിരിക്കുന്നു കൂപയില്‍ ആളുകള്‍ കുറഞ്ഞു വന്നു. കുറച്ചു മുന്‍പ് വീശിയതണുത്ത കാടു മഴയെ സ്വാഗതം ചെയ്യുനത് പോലെ അവള്‍ക്കു തോന്നി. ബാഗ്‌ തുറന്നു ഹരിദാസിന്റെ ഓരോകത്തും വായിച്ചു ആകെ ഇരുപത്തിമൂന് കാതുകള്‍ ഹരി അവള്‍ക്കു അയച്ചിട്ടുണ്ട്. ഒരികളും കണ്ടിട്ടില്ലെങ്കിലുംഇരുപത്തിമൂന് വര്‍ഷകാല പരിചയമുള്ള വരെ പോലെ താന്‍ ഹരിയെ ഒരുപാടു ഇഷ്ടപ്പെട്ടു പോകുന്നു . ഹരി,- ഏതു തന്‍റെ തപസ്സയിരുന്നു. ജന്മം മുഴുവന്‍ താന്‍ ചെയ്ത തപസ്സിന്റെ അന്ത്യം അവള്‍ കണ്ടെത്തുന്ന ടെയ്വംഹരിദാസ് ആയിരിക്കും. ഒരു ജീവിതം വരമായ് ആവശ്യപെടുമ്പോള്‍ തപസിന്റെ സായൂജ്യം താന്‍ പുല്‍കും, പിന്നെ എഴയ്ന്ന ജീവന്റെ പുതിയ മുഖമായി ഹരി ദാസിനെ എന്നും ജീവിതത്തോടു പതിച്ചു വെക്കണം. താന്‍ തിരഞ്ഞ മുഖങ്ങളില്‍ ഹരി ഉണ്ടായിരുന്നിരിക്കുമോ? തന്നെ ഹരി സ്വപ്നത്തിലെങ്കിലും കണ്ടിരിക്കുമോ? മധുരിക്കുന്ന ചിന്തകള്‍ അവളില്‍ ഒരു വസന്തം പോലെ തളിര്‍ത്തു.


വണ്ടി
കോഴികോട് എത്തിയപോള്‍ സമയം 2.15 ആയിരുന്നു. വന്നിറങ്ങിയ വണ്ടി സ്റ്റേഷനും കഴിഞ്ഞുപോയി. ബാഗും സാമാനങ്ങളും ആയി ടാക്സി സ്റ്റാന്‍ഡില്‍ എത്തിയപോള്‍ ഒരു തടിച്ചു കറുത്ത മനുഷനെയാണ്വിമലക്ക് ഡ്രൈവര്‍ ആയി കിട്ടിയത് . പുകകറ പുരണ്ട ചുണ്ടുകള്‍ കാട്ടി അയാള്‍ വിമലയോട് ചിരിച്ചു. അഡ്രസ്സും കാണിച്ചു ടാക്സിയില്‍ കയറി " അമ്പതു രുപിക യാവും കേട്ടോ?" ആചോദ്യം വിമല കേട്ടിരുന്നില്ല. " കേട്ടില്ലന്നുണ്ടോ മാഡം ?" , "ഉം.. ഉം ", അവള്‍ ചോദ്യം എന്തെന്ന് അറിയാതെ ഉത്തരം നല്‍കി. അദ്ദ്രെസ്സിന്റെകൃത്യ സ്ഥലത്ത് തന്നെ ടാക്സി എത്തി. കൂലി കൊടുത്തു വിമല ടാക്സിയില്‍ നിന്നും ഇറങ്ങി. വീടിരിക്കുനത് മൂന്ന്കൈ വഴികള്‍ പിരിയുന്നതിനു മധ്യ ഭാഗത്തായാണ്‌ . ഒരു വഴിയുടെ അറ്റം ചപ് ചവറുകള്‍ കൂടി ഇട്ടിരിക്കുന്നുഎങ്കിലും അത് ജന വാസത്തിനു ഒരു തടസവും ഉണ്ടാകുന്നില്ല. ഗേറ തുറന്നപോള്‍ പെട്ടന് വിമല പകച്ചു. കൂട്ടില്‍കിടക്കുന്ന ഡോബര്‍മാന്‍ പട്ടി അവളെ നോക്കി വല്ലാതെ കുറച്ചു. കുറ കേട്ടിടാവനം നീണ്ടു മെലിഞ്ഞു, വിരിഞ്ഞശരീരവും മുഗത്ത്‌ പതിപിച്ച മീശയും, കറുത്ത ഫംയൂല്ല കണ്ണടയും ധരിച്ച ഒരു മനുഷ്യന്‍ , ഏകദേശം ഒരു മുപതിആറോളം പ്രായം മതിക്കും. യവ്വനത്തില്‍ തുടങ്ങിയ പുകവലിയുടെ ലെക്ഷണങ്ങള്‍ പ്രായത്തില്‍ അയയില്‍പ്രകടമായ്‌ നില്‍ക്കുന്നു. ഹരി!, ഹരി!, പിറ് പിറുത്തു കൊണ്ട് അവള്‍ അയാളിലേക്ക് ഓടി അടുത്തു. " ഹേ വിമലപ്രതീക്ഷിച്ചു നിന്നെ, എനിക്കറിയാം എന്റെ കതിലെങ്കിലും നിനക്ക് വരാതിരിക്കാന്‍ കഴിയില്ലെന്ന്'. ഒന്നുംതന്നെ ഉരിയാടാന്‍ കഴിയാതെ സോഫമേല്‍ അവള്‍ ഇരുന്നു. എന്താണ് തനിക്കിപോള്‍ തോന്നുന്നത് സന്തോഷം? ഭയം? അതോ നിര്വികര്ത്വമോ ? അറിയില്ല,വിമലക്ക് ഒന്നും അറിയില്ലായിരുന്നു.. മനോഹരമായ വീട്, പുസ്തകങ്ങള്‍ അടുകി വെച്ച അലമൈ, വര്‍ണ്ണ സ്തംഭങ്ങള്‍ അവിടെ നിര്‍ത്തിയിരിക്കുന്നു . ഒരു അത്ഭുദലോകത്തില്‍ താന്‍ എത്തിയിരിക്കുന്നു! വിമല തന്നോട് തന്നെ പറഞ്ഞു.

നിമിഷങ്ങള്‍ക്ക്
അകം ഹരി ചായയുമായ് വന്നു. എങ്ങനെ അയാളുമായി സംസാരിക്കണം എന്നു അറിയാതെഅവള്‍ പകച്ചു പോയി. തന്റെ മൌനത്തില്‍ ഒക്കെയും ഹരിയോടുള്ള സ്നേഹമാണെന്ന് അദ്ദേഹംമനസ്സിലാകുമോ? ഇനി തന്നെ തെറ്റി ധരിക്കുമോ? ചിന്തകള്‍ അവളെ തെല്ലൊന്നു ഉലച്ചു. വിമല കാത്തിരുന്നഹരിയുടെ മുന്നില്‍ എത്തിയപോള്‍ പതിനാലു ലോകവും കീഴടകിയ ഭാവമായിരുന്നു അവളുടെ മുഖത്ത്. തന്നെസ്പര്‍ശിച്ച അഞ്ചു വിരലുകളിലും അവരുടെ അധികാര മേഖലകളായി, അവള്‍ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ആരും ഇല്ലാത്ത ലോകം. അമര്‍ത്തി ചുംബിക്കുമ്പോള്‍ അധരങ്ങളിക് നിറഞ്ഞ വിയര്‍പ് കാണാം അവരുടെജീവിതത്തില്‍ പടര്‍ന്നു കഴിഞ്ഞു. ഹരി തന്‍റെ കണ്ണട ഊറി മാറി. വിമലയെ അയാളുടെ മാരോട് ചേര്‍ത്തു, കൈകളാല്‍ ഗ്രെഹിച്ചു " ഇതിനായിരുന്നു ഹരി ഞാന്‍ കാത്തിരുന്നത് , താങ്കളുടെ തിടതുല്ലുന്ന സ്നേഹത്തിആയ് , നിന്‍റെ കഥകളിലെ നായികയാവാന്‍ എന്നും വിമല... ഇതാ ഞാന്‍ വന്നിരിക്കുന്നു" വിമല ഹരിയുടെ കാതുകളില്‍മന്ത്രിച്ചു. ചൂട് വെയില്‍ മാഞ്ഞു തുടങ്ങും വരെ വിമല ഹരിയുടെ തോളില്‍ ചാഞ്ഞു കിടന്നു..

ദീര്‍ഖ
നേരത്തെ വിമലയുടെ കിടപ്പ് ഒരു ഭാരം എന്നോണം ഇറക്കി വെച്ച് ഹരി പറഞ്ഞു " എണീക് വിമലഎനീക്കു.. എന്റെ സഹധര്‍മിണി ജോലി കഴിഞ്ഞു വരാറായി". മഴയെ മുഴുവന്‍ ആര്‍ത്തിയോടെ കുടിച്ചു മതിച്ചുഉണ്മതയായ ഭൂമിയെ പോലെ വിമല പെടുന്നെ ഹരിയുടെ ദേഹതുന്നിന്നും കുതറി മാറി. " ഭാര്യ"!-? ഹരി, ഹരിഹരിദാസ്‌...... തങ്ങള്‍ വിവാഹിതന്‍ ആണോ? പൊട്ടിമുളച് ഉത്തരം കണക്കെ ഹരി പറഞ്ഞു "വിമല ഞാന്‍വിവാഹിതനാണ് പക്ഷെ ഭാര്യ എന്നാ നിലക്ക് പരിഷ്കാര്യെ ഞാന്‍ കാണുന്നില്ല, അതിനു ജന്മം എനിക്ക്സാധിക്കുകയും എല്ലാ, നിന്നെ മാത്രമേ ഞാന്‍ എന്റെ ഭാര്യക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ. എന്റെ ജീവിതത്തില്‍ നീഉണ്ടെങ്കിലെ പൂര്‍ണത വരുകയുള്ളു. ജനങ്ങളുടെ ഹരിദാസ്‌ എന്ന എഴുത്ത് കാരന്‍ ഉള്ളു , നിന്റെ ഹരി ഏട്ടന്‍ഉള്ളു.. എന്റെ കഥയിലെ രാജ കുമാരിയുള്ളൂ" ശിക്ഷക്ക് തയാറായി നില്‍ക്കുന്ന ഒരു കുഞ്ഞിന്റെ അഭ്യര്‍ത്ഥനകണക്കെ ഹരിദാസിന്‍റെ സ്വരം അവിടെ ആകെ മുഴങ്ങി.

നിശബ്ദടയില്‍
കനത്തു പന്തലിച്ച വാക്കുകള്‍ മുള്ളാണികള്‍ പോലെ ദേഹമാകെ തരയുനന്തായ് അവള്‍ക്കു തോന്നി. ഹരിയുടെ ഓരോ ജല്പനങ്ങളും അവളില്‍ ഒരായിരം ചാടവാരടികളായി പതിച്ചു മനസ്സ് പേരും പറ മുഴക്കി. എന്ത്? താന്‍ തേടി വന്ന ഹരിദാസ് ഒരു വിവാഹിതനാനെന്നോ ? കണ്ണുകള്‍ മിഴിച്ചു തറയിലേക്കു നോക്കിയപ്പോള്‍നില്‍കാതെ കറങ്ങുന്ന പാതാളങ്ങള്‍ അവള്‍ കണ്ടു, ഒപം അതിലേക്കു താഴ്ന്നു പോകുന്ന, പിടിചെടുതെന്നുകരുതിയ ജീവിതത്തിന്‍റെ അവസാനത്തെ കടിഞ്ഞാണും. എല്ലാ ഒരിക്കലും എല്ലാ ഒന്നിനും പകരകാരിയായി താന്‍വാഴാന്‍ ആശിക്കുന്നില്ല. ഒരുപുര്‍ശന്റെ രണ്ടാം ഭാര്യ ആവാന്‍ താന്‍ തയാറാണ് പക്ഷെ ഹരിദാസ് എന്നാഎഴുത്തുകാരന്‍ ഇനിയും രാജകുമാരി മാരെ സൃഷ്ടിക്കും , നിലാവസ്തമിച്ചു ഉറങ്ങാന്‍ കിടകുംപോള്‍ തന്നെപോലെ ആയിരം ആരാധികമാര്‍ താങ്ങളെ സ്വപ്നം കണ്ടെന്നു വരാം. പൊതു സ്വത്തില്‍ അധികാരിയായിവെളിച്ചമാച്ചു കാവലിരുന്നു മിടുക്ക് കാട്ടാന്‍ താന്‍ ആളല്ല. അത് നേരത്തെ ചിന്തികെണ്ടാതായിരുന്നു. എന്നെഎല്ലാമായി സ്നേഹിക്കുന്ന രുഗ്മിണി ചിറ്റയെ എങ്കിലും..... പിന്നെ എന്ത് ബലത്തിലാണ് താന്‍ ഇറങ്ങിപുരപെട്ടത്‌? ഹരി ദാസ്‌ എന്നാ എഴുത്തുകാരന്റെ ഇരുപത്തി മൂന്ന് കത്തിന്റ്റെ പേരിലോ ? കത്തിലൂടെഅയാള്‍ ധാനമായ് വെച്ച് നീട്ടുന്ന ജീവിതം എന്ന അവ്ധാര്യത്തിന്റെ പുറത്തോ? വിമലയുടെ കണ്ണുകള്‍ നിറഞ്ഞുഒഴുകി കുറച്ചു സമയം മൌനം അവരുടെ ഇടയില്‍ തളം കെട്ടി നിന്നു.

താന്‍
തേടി നടന്ന നിറങ്ങള്‍ ഒക്കെയും താഴ്വരയില്‍ എങ്കിലും കാണാന്‍ കഴിയില്ലെണോ? കിളിയുടെആരവത്താല്‍ തന്‍റെ കരച്ചില്‍ ടെയ്വങ്ങള്‍ കേള്‍ക്കാതെ വരുമോ ? ഇനിയും തപസ്സു തുടരുകയോ?
ഒരു നാളെങ്കിലും എന്‍റെ പാഴ്മാരുഭൂമിയില്‍ ഒട്ടകങ്ങള്‍ മേയാന്‍ എത്തുകില്ലേ? മൗനത്തെ ഭഞ്ജിച്ചു ചിന്തയുടെഅസ്ത്രങ്ങളെ വിമല സ്വയം തന്നിലേക്ക് തന്നെ തൊടുത്തു വിട്ടു കൊണ്ടിരുന്നു.

പ്രതീക്ഷയുടെ
വാടിയ പൂന്തോട്ടം വിട്ടു ഇറങ്ങുമ്പോള്‍ ഹരിദാസിന് ഒന്നും പറയാനില്ലായിരുന്നു . ഒരു പിന്‍വിളി? മറുവാക്ക്? ഒന്നും തന്നെ ഇല്ല.. മുട്ടതെക്കിരങ്ങുംപോള്‍ അയാളുടെ ഡോബര്‍മാന്‍ പട്ടി വിമലയെ നോക്കികുരച്ചുകൊണ്ടു വാലട്ടുന്നുട് അത് ഇത്തവണ അവളോട്‌ ദയവു കാടുന്നതുപോലെ. സൂര്യന്‍ കടലിനെപ്രാപികാരായ്‌, നിറത്തില്‍ കടലക്കരെന്റെയും, പൂകരന്റെയും വിളികളും തിരക്കും അനുഭവപെടുന്നുണ്ട്. ഓലങ്ങളില്ലാത്ത നദിയില്‍ മലര്‍ന്നു കിടന്നു ഒഴുകുനത് പോലെ , ശരീരഭാരം ഒരു ശവമെന്നോണം വിമലക്ക് തോന്നി. ഇരുട്ടു പരന്ന നേരം ആകഷടിലെ മലകള്‍ കയറി തറെ അടുത്തേക്ക് വരുന്ന രണ്ടു ധ്രുവ നക്ഷത്രങ്ങളെവിമലയുടെ കണ്ണുകളില്‍ തെളിങ്ങു. പിന്നെ നിറഞ്ഞ തുളുമ്പിയ കണ്ണീരിലൂടെ കവിളുകളില്‍ പതിച്ചു പ്രകാശിച്ചു. അവളുടെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു. അതില്‍ സ്നേഹത്തിന്റെ ശബ്ദങ്ങള്‍ക്ക്‌ താള മാടം വന്നത് പോലെവിമലക്ക് തോന്നി. വഴിയുടെ അറ്റം എത്തിയപോള്‍ ഹരിദാസിന്റെ കത്തുകള്‍ ചവറ്റുകൂനയില്‍ അവള്‍ കീറികളഞ്ഞു. പുറം തിരിഞ്ഞു നടക്കുമ്പോള്‍ വിമലക്ക് അവിടം ആകെ അപരിചിടമായ് തന്നെ തോന്നി. ഒപ്പം അവള്‍അവസാനം വായിച്ച ഹരിടസ്സിന്റെ "രാജകുമാരി" എന്നാ കവിത എവിടെയോ മുഴങ്ങി കേട്ടു.........

വിനു
..
----------------------

Friday 6 August 2010

പുറപെടുന്ന സന്ധ്യകള്‍

അങ്ങ് അകലെ ദൂരെ ചക്രവാളങ്ങള്‍ക്കും
അപ്പുറത്ത് ..
ഏതോ കിനാവിന്‍റെ പൊയ്കയില്‍
നീ എപ്പോള്‍ നീരാട്‌ന്നുണ്ടാവം
കനലായ് ഇന്നു പിറന്നെങ്കില്‍
ഞാന്‍ അതിന്‍ നിഴലായ് നിന്നെ പോതിഞ്ഞെനെ
മേഖമായ് ഇന്നു കൂടിയെങ്കില്‍
മഴയായി അവിടമാകെ പെയ്തോഴിഞ്ഞെനെ
പൂവായ് തളിര്‍ക്കം നമുക്കീ--
ശിഖരങ്ങളില്‍ രാവുകള്‍ പാര്‍ക്കാം
വാടുമ്പോള്‍ ഒരുമിച്ചു ചുംബിക്കാം -
ദേവദാരുവിന്‍ പാദുകങ്ങളെ ...
ചൂടുവാന്‍ തനിച്ചു പോകുമോ നീ?
എങ്കില്‍ വിടരാതിരികയവും നമുക്ക് നന്ന്...

തിലകം

സ്വപ്നമേ ഇന്നു നിന്‍റെ
കണ്ണുകള്‍ക്ക്‌ ഈറന്‍ നഷ്ടമായിരിക്കുന്നു
കര്‍ക്കിടകം വന്നിട്ടും
നീ ഉഷ്ണതാല്‍ വലയുന്നത് ഞാന്‍ അറിയുന്നു
എന്റെ സ്നേഹോഷ്ണതാല്‍...
തരുവാനില്ല എനിക്ക്-
വാക്കുകള്‍ അല്ലാതെ മറ്റൊന്നും , ജന്മം
സ്വീകരിച്ചാലും , ഉപേക്ഷിച്ചാലും
ഇതെന്‍റെ മുതല്‍ കൂട്ട്..
ശിഥിലം തകര്‍ന്നടിഞ്ഞ
നമ്മുടെ പഴയ പര്‍ണശാലയില്‍
നീ എന്നാണ് വരിക?
ശിഖരങ്ങള്‍ കത്തുന്നു,
വാക്കുകള്‍ മുറുകുന്നു,
പ്രാണന്‍ നോവുന്നു
സ്വപ്നമേ എന്‍റെ സ്വപ്നമേ---
ഇനി നിനക്ക് വരാം, ഈതു നിന്‍റെ സമയമാണ്
വന്നെന്‍റെ പ്രാണനില്‍ മുഴുവന്‍
കിതച്ചു നില്‍ക്കും-
അശ്വത്തെ
മോചിപിക്കുക ......

നിദ്ര

നക്ഷത്രം മങ്ങിയ ആകാശം
ഇരുട്ടിന്റെ മനിയരയെ പുല്‍കുമ്പോള്‍
എന്‍റെ സ്നേഹം, കത്തിച്ചു വെച്ച
വിലക്കുന്നു മീതെ പാറി വീണ
നിശാശലഭങ്ങള്‍ മാത്രമായിരുന്നു നിനക്ക്
കരുണയോടെ ഞാന്‍ തേടുകയാണ്
അത് ഇന്നെങ്കിലും ലഭിക്കുവാന്‍
മണിയറ മുട്ടിവിളിക്കുവാന്‍
സ്വര്‍ഗ്ഗ സുന്ദരിമാര്‍ക്ക്
സമയമില്ലപോലും...!!!!
ശരി, ഉറങ്ങി കൊള്ളുക നീ
ഞാനും എന്‍റെ നിദ്രയില്‍ ഒതുങ്ങട്ടെ....

പിന്‍വാക്ക്

നിന്‍റെ സ്നേഹ വായ്പുകളില്‍
ഞാനൊരു ഉയിര്തെഴുനേറ്റ പക്ഷിയായി
മധുരമുള്ള ഓര്‍മകളില്‍ നിന്നും
എന്‍റെ കവിതകള്‍ ജനിച്ചു
കടലായിരുന്നലോ നാമ്മുടെ സ്നേഹം
ഒരു നാള്‍ അറിയാതെ അതില്‍ ശക്തിയായ
കാറ്റ് കൊടും കാറ്റ് !
നീയും കേട്ടതല്ലേ അത്?
നീ ഒരു ഗരുഡ പക്ഷിയായ് പറന്നുയര്‍ന്നു
അപോഴാണ് ഞാന്‍ അറിഞ്ഞത്
രക്ഷപെടാന്‍ എനിക്ക് ചിറകുകള്‍ ഇല്ല .
എന്നും കടലിന്റെ ആഴങ്ങളില്‍ -
തനിയെ അവശേഷിക്കുന്നു
നക്ഷത്രങ്ങള്‍ എന്നും ആകാശങ്ങളില്‍
കാണാറുണ്ട് പക്ഷെ പിന്‍വിളിക്കായ്
ഒരനു നക്ഷത്രങ്ങളും അതിനു ശേഷം
എന്നെ നോക്കരെ ........ഇല്ല