Saturday 23 October 2010

ബാക്കി...(കവിത)


തു ബാക്കിയാണ് , എന്‍റെ ജീവന്‍
മരിച്ചതിനുമുന്പു പറയാന്‍ മറന്നത്
എന്‍റെ പൂജാ ക്ഷേത്രം ഇടിഞ്ഞു പോയിരിക്കുന്നു
ദൈവങ്ങള്‍ ഒരു വാക്ക് പോലും പറയാതെ
എങ്ങോട്ടെന്നില്ലാതെ കുടിയേറി പാര്‍ത്തു
ശ്വാസം ദൃടഗതിയോടോത് അടുക്കുമ്പോള്‍
ഞാന്‍ കാണുന്നു , എന്നെ പുണരാന്‍ വെമ്പുന്ന
മൃതുവിന്റെ ഇരുട്ടിനെ
അവന്‍റെ കരങ്ങളുടെ ഇരുമ്പ് ചങ്ങല
മാറ്റപ്പെട്ടിരിക്കുന്നു, പ്രതീക്ഷിച്ചതിലും ഭയാനകം,
വരളുന്ന ചുണ്ടുകളും, നിറയുന്ന കണ്ണുകളും
ചുമന്നിരിക്കുന്നു,,,,
പഴുത്തു വരുന്ന എന്‍റെ സ്വപനങ്ങള്‍
മ്രിതു ഭക്ഷിക്കുമ്പോള്‍,ഹൃദയം പുളയുന്നു
ആത്മാവിലേക്ക് ഇറക്കി വിട്ട അവന്‍റെ
ദയ കാംഷിക്കാന്‍ ഞാന്‍ അര്‍ഹനല്ല..
ശരീര ധമനികള്‍ പൊട്ടി പോയിരിക്കുന്നു
ഇരുട്ടിന്‍റെ കണ്ണുകളിലൂടെ ഞാന്‍ കാണുന്നു
അവന്‍റെ പൊക്കിളിലൂടെ ഞാന്‍ ശ്വസിക്കുന്നു ....
നീണ്ട രോമങ്ങളില്‍ അവസാന ഇത്തിള്‍ കണ്ണിപോലെ
ഞാന്‍ മുറുക്കെ പിടിക്കുന്നു,,
അപരിചിത മുഖങ്ങള്‍ ഒന്ന് കൂടി ഓര്‍മിക്കുമ്പോള്‍
എന്‍റെ തലച്ചോറിനെ പിടപ്പിക്കുന്ന
ഗദ്ഗദങ്ങള്‍ ഞാന്‍ കേട്ട് പോയി..
ഒടുവില്‍ എന്‍റെ ഭാരമില്ലാത്ത ശരീരം
നീര്‍ ചെടി പോലെ മൃതുവിന്റെ പച്ച കുളത്തില്‍
പൊങ്ങി കിടക്കും, ..
തിരയുന്ന കണ്ണുകളില്‍ ഞാന്‍ പിന്നെ
സ്വപ്നം കാണില്ല, ചിതല്‍ തിന്നുന്ന ശരീരം
അഴുകുന്ന ഗന്ദം എനിക്ക് സമ്മാനിക്കുമ്പോള്‍
പിഴുതെടുത്ത അവന്‍റെ ഹൃദയവുമായി
അഗാദമായ ആഴങ്ങളിലേക്ക്
മുങ്ങാം കുഴിയിടും.. നിശബ്ദമായി....


.........(വിനു)........











Friday 22 October 2010

അശാന്തം.(കവിത)

നസ്സില്‍ എന്നും നനവ്‌ നിന്നിരുന്നതിനാല്‍
ഉര്‍വരമായിരുന്നു ..
വിതച്ചത് കൊയ്ത്തു എടുക്കാതെ
നശിച്ചു പോയി..
എന്നാല്‍ വെട്ടിപ്പിടിച്ചതോ ഏറെയും,
വറ്റി വരണ്ട ഭൂമിയിലേക്ക്‌
തന്നെ ആഴ്ന്നിറങ്ങി, വലിച്ചെടുത്തു
തിമിര്‍ത്തു മടങ്ങിയ മിഴിനീര്‍
ചോര്‍ന്ന് ഒലിച്ച് , ചുരന്ന
പാലിന്‍റെ മാധുര്യത്തെ ഇല്ലാതെയാക്കി.
കുടിച്ചവര്‍ക്കെല്ലാം മത്തുപിടിച്ച് ബോധം നശിച്ചു.
കനവുകള്‍ പറ്റിയിരുന്ന മുഖം
കനലുകള്‍ പോലെ തിളങ്ങി..

തിരസ്ക്കാരം ആയിരുന്നു എല്ലാത്തിനും നിദാനം
ചാപല്യങ്ങള്‍ കുഴിച്ചു മൂടിയിട്ടിരുന്ന
നിലം ഉഴുതെടുത്തു പഴകിയ വിത്തുകള്‍
പാകിയപ്പോള്‍ ,
മുളച്ചുവന്ന കതിരുകള്‍കൊക്കെ അശാന്തിയുടെ
മുഖമായിരുന്നു..
കറുത്ത വസ്ത്രം ദാരിച്ചു കാതങ്ങളോളം
അലഞ്ഞിട്ടും സുസ്ഥിരമായ -ഒരു സുരക്ഷാ താവളം
അവര്‍ കണ്ടെത്തിയില്ല..

............(വിനു).......


തോരണങ്ങള്‍... (കവിത)

ജന്നല്‍ വിരി മാറ്റിയാല്‍
ഞാന്‍ കാണുന്നു മറ്റൊരു ലോകത്തെ
വിളക്കുകള്‍ തെളിഞ്ഞു കത്തുന്ന
അതിഥി മേശയും ചഷകങ്ങള്‍ നിറഞ്ഞ
സല്‍ക്കാര പിഞ്ഞാന്ണവും !
ചുറ്റും കനക്കുന്ന ഇരുട്ടിലേക്ക്
ഇറങ്ങിവരുന്ന നക്ഷത്രങ്ങള്‍
ചിലപ്പോള്‍ എന്‍റെ ജന്നാലവിരികളെ
മെല്ലെ തൊട്ടു ഉരുമ്മുന്നു ...

അകലെ കാത്തു നില്‍ക്കുന്ന അപരിചിത
മുഖങ്ങളും ഒത്ത് വിരുന്നില്‍ പങ്കെടുക്കുവാന്‍
തയ്യാറാവുകയാണോ ഞാന്‍?
എന്‍റെ പ്രവേശനം എത്രയോ സുതാര്യമാണ് ഇവിടെ,
ഒരുപക്ഷെ, കാലൊച്ചകളെ ഭയന്നുകൊണ്ടുള്ള
പ്രവേശനതിന്റെ അവസാനം അതിഥികള്‍
എല്ലാം പോയിരിക്കും,
പാതിരാവില്‍ വിരിഞ്ഞ പൂവിന്റെ സുഗന്ദം
നുകരാനും, നിശാ സംഗീതം കേള്‍ക്കാനോ എനിക്ക്
കഴിയില്ല.. ഇന്നു രാത്രി ജന്നല്‍ വിരി മൂടപെട്ടാല്‍
നക്ഷത്രങ്ങളുടെ മൌനത്തെ ഭാന്ചിച്ചു
അഗാദമായ ഇരുട്ടിനെ മാത്രം ഞാന്‍ കൂട്ടാക്കും..

...........(വിനു)...





Wednesday 20 October 2010

വിജനമായ വീഥി (കവിത)

പേരറിയാത്ത ഒരു പാതയില്‍ കൂടി
ഞാന്‍ മുന്‍പ് വളരെ മുന്‍പ് നടന്നിട്ടുണ്ട്
ആരും അനുഗമിക്കാതെ വളരെ ദൂരം
സ്വപ്നത്തില്‍ കേട്ട കാലടി ശബ്ദം
പിന്നീട് ഒരിക്കലും കേട്ടില്ല..
പാതയോരം കാവല്‍ നിന്ന
പാറാവുകാര്‍ക്ക് ഞാന്‍ അന്ന് ഒന്നോ രണ്ടോ
നാണയം കടം കൊടുത്തിട്ടുണ്ട്‌
അവരുടെ മുഖം അവ്യക്തം!
വീതി കൂടിയ പാതുകങ്ങള്‍ ഊരിമാറ്റി
നഗ്നമായ പാതങ്ങള്‍ അവര്‍-
പ്രദര്‍ശിപ്പിചിരുന്നതായി ഓര്‍ക്കുന്നു..

തണല്‍ മരമില്ലാതതിനാല്‍ വെയില്‍ തട്ടി
എന്‍റെ കുപ്പായം നരച്ചു തുടങ്ങി
ദാഹിച്ചു ചെന്നുവീണ, കരങ്ങള്‍
തെളിനീരു നല്‍കാന്‍ വിസമ്മതിച്ചു
പകുതി മരിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അറിഞ്ഞു:-
ഉറക്കം മാത്രം സത്യം , നിന്‍റെ പരവതാനിയില്‍
ശയിക്കാനും, പാതങ്ങള്‍ വന്തിക്കാനും
ഞാന്‍ പഠിച്ചു, നിന്‍റെ തീര്‍ത്ഥം
എന്നെന്നേക്കുമായി എന്‍റെ ദാഹത്തെ ശമിപ്പിക്കുന്നു
നിന്‍റെ ലോകത്ത് നിന്ന് മടങ്ങി പോകാനും
തിരിച്ചുവരാനും അസാധ്യമെന്നു ഞാന്‍
നിശംശയം മനസ്സിലാക്കുന്നു...


............(വിനു)...........


Tuesday 19 October 2010

ഏകാകിനി (കവിത)


ത്ര പെട്ടന്നാണ് അവളവന്റെ
സങ്കേതങ്ങളെ പിടിച്ചടക്കിയത്
അവളുടെ ഹൃദയത്തിലെ വനത്തിനുള്ളില്‍
അവനെ എത്തിച്ചപ്പോള്‍,
അടര്‍ന്നു വീഴാന്‍ കഴിയാത്ത ഒരു
ഞാവല്‍ പഴമായി മാറികഴിഞ്ഞിരുന്നു.
മറ്റൊരു കാട്ടില്‍ വഴിതെറ്റി ചെല്ലാന്‍
പിന്നീട് അവനു കഴിഞ്ഞില്ല..

കണ്മഴി പടര്‍ന്ന മിഴികളില്‍
അവളവനെ നീന്തി തുടിക്കാന്‍ അനുവദിച്ചതിനാല്‍
ക്രെമെണ അവന്‍ കറുത്ത് വന്നു..
പുഴ ഒഴുകുന്നതോ, സന്ധ്യകള്‍ പോലിഞ്ഞതോ
അവരറിഞ്ഞില്ല..
അവള്‍ക്കു വേണ്ടി മാത്രം പൂക്കുകയും,
കായ്ക്കുകയും ചെയ്യുന്ന ഒരു
ഞാവല്‍ മരമായി കാലാന്തരത്തില്‍ അവന്‍ മാറി...

ആ തരുവിന്‍റെ ശിഖരങ്ങളില്‍ തൂങ്ങിയാടുന്ന-
ആയിരം ശരരാന്താലുകള്‍, രാത്രിയുടെ
ഇരുട്ടില്‍ അവനവളുടെ കണ്ണുകളില്‍ കണ്ടെത്തി,
എന്നും വിളക്കുകള്‍ അണയാതെ തെളിയിച്ചിട്ടും
ഋതുകള്‍ പുണരാതെ,-
എത്രയോ, എത്രയോ കാലം
അവള്‍ ഏകാകിനിയായി അവശേഷിച്ചു..


...........(വിനു).........

Saturday 16 October 2010

അബദ്ധ സഞ്ചാരം.(കവിത)

കാന്തത ഉറങ്ങികിടക്കുന്ന യാമങ്ങളില്‍
മൂകത രാത്രിയുടെ കുപ്പായം ധരിച്ച്
നിലാവില്‍ വെറുതെ ഉലാത്തുന്നു,
വിജനമായ ഒറ്റയടിപാതകള്‍ താണ്ടുമ്പോള്‍
നിഴലും കൂടിനെതുമെന്നു നിനക്കുന്നു
തണുത്ത ഭൂമിയുടെ മൃദുല തടങ്ങളില്‍
അണയുന്ന കിളികളുടെ മൊഴികള്‍
ഏതോ ചലനങ്ങളില്‍ ആഴത്തില്‍ പതിക്കുന്നു
ഇരുട്ടു കനത്തു തുടങ്ങുന്ന വേളയില്‍
രഹസ്യങ്ങള്‍ ഉണരുന്ന യാമത്തില്‍
സ്വയം മന്ത്രങ്ങള്‍ ഉരുവിട്ട്
മൂകത കുപ്പായം എല്ലാം അഴിച്ചു വെച്ച് ..
ഇളം തണുപ്പില്‍ തെല്ലൊന്നു വിശ്രമിച്ച്‌
മെല്ലെ പറഞ്ഞു ഇതൊരു അബദ്ധ സഞ്ചാരം
മാത്രമായിരുന്നു

...........(വിനു)..


വര്‍ണ്ണങ്ങള്‍...

വൈകിയെത്തിയ ഒരു സന്ധ്യാ നേരെം
പരിചാരകര്‍ ഇല്ലാത്ത ഏകാന്തമായ
മാളികയില്‍ ഒരു ചുമന്ന വെളിച്ചം
ചാര്‍ത്തിയ നേരം,
അകലെ കണ്ട കിനാവുകള്‍
ജലച്ചായം വിതറിയ താളുകളില്‍
കവിതയായി തെളിഞ്ഞു വന്നു..
മിഴികള്‍ തുറന്നു ചൊല്ലാന്‍ തുടങ്ങവേ,-
സന്ധ്യയും മാഞ്ഞു, വര്‍ണ്ണവും വറ്റി
തെളിഞ്ഞ അക്ഷര കൂട്ടുകള്‍
മനസ്സിലോതുങ്ങി ,
പാടാത്ത കവിതയൊരു തേങ്ങലായി
വിതുമ്പി..


................(വിനു).........

പ്രതിബിംബം..(കവിത)

ചില്ലുകള്‍ തകര്‍ന്ന കണ്ണാടിയില്‍
നിഴലുകള്‍ പോലെ പടര്‍ന്നു നില്‍ക്കുന്ന
മൂകതകള്‍ പേരിടാത്ത നോവിനെ നോക്കി
അവ്യക്തം വിളിച്ചുകൊണ്ടിരുന്നു..
കണ്ണുകള്‍ നിറഞ്ഞപോള്‍ ഇരട്ടിച്ച
പ്രതിബിംബം പെടുന്നനെ അപ്രത്യക്ഷമായി..
, പ്രതിരൂപമേ-
ശൂന്യതയിലൂടെ കടന്നുവരും നിന്‍റെ
കരാള ഹസ്തങ്ങള്‍
അഴിച്ചു വിട്ട പടകുതിരയെ പോലെ
മെല്ലെ, വളരെ മെല്ലെ
എന്‍റെ ഹൃദയത്തെ ചവിട്ടി മെതികുന്നു
ഒപ്പം പ്രതിബിംബതെയും മായ്ച്ചു കളയുന്നു..

..........(വിനു)........


കറുത്ത അമ്മ (കവിത)

കല്‍ നക്ഷത്രങ്ങള്‍ തേജസ്വിതനായ
സൂര്യന്‍റെ ശോഭയാല്‍ എങ്ങോ മറഞ്ഞിരുന്നു
ചിരിക്കുന്നുടാവം,
കാലുകള്‍ വിരിച്ചു തെല്ലൊന്നു വിശ്രമിച്ചാല്‍
അവന്‍റെ കത്തുന്ന പ്രകാശം
അവരെ അകാരണമായി തളര്‍ത്തുന്നു
കൂട്ട തേങ്ങലുകള്‍ ആകാശത്തില്‍
അലയടിക്കുന്നുടാവം...
അവന്‍റെ കാമ കണ്ണുകളെ മറച്ചുകൊണ്ട്‌
അമാവാസി നിഴല്‍ നക്ഷത്രങ്ങളെ
സ്നേഹത്തോടെ മറച്ചു പിടിക്കുന്നു
മക്കളെ കാക്കുന്ന ഒരു കറുത്ത അമ്മയെ പോലെ..

.......(വിനു)........

അസ്ഥിയുടെ ചേതന.(കവിത)

രണം കഴിഞ്ഞു, ദാഹിപ്പിക്കലും
അസ്ഥിയുടെ മണം ഇടവേളകളില്‍
അവിടെയാകെ പരക്കുന്നു..
കത്തി എരിയുന്ന പ്രാണനില്‍
ഇനി എന്തെങ്കിലും മോഹം അവശേഷിക്കുമോ?
അഗ്നി ഭക്ഷിക്കുന്ന തളര്‍ന്ന ശരീരം
ഒരു സുഖ സ്പര്‍ശം കൊതിക്കുന്നുണ്ടാകുമോ?
എന്തിനും മൂക സാക്ഷിയായ
ആത്മാവിന്‍റെ രോദനം അകലെ നിന്നും
അലയടിക്കുന്നു..
ഒഴുകി വരുന്ന കണ്ണുനീര്‍ ചേതനയെ
ഉണര്‍ത്താന്‍ കഴിയാതെ
വിദൂരങ്ങളില്‍ തളം കെട്ടി നിന്നു.

...........(വിനു)......

ആത്മഗതം ...(കവിത)

ഘോരമായ മഴയിലും നീ
വേനലിന്‍റെ ക്രൌര്യം അനുഭവിക്കുന്നോ?
വരുന്ന ഓരോ പ്രഭാതവും
മടങ്ങിപോകുന്ന സന്ധ്യാ നേരമായും
നിനക്ക് തോന്നുന്നുവോ?
നീ യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടി ഇരിക്കുന്നു..
ഓടി ഒളിക്കാനും ചിരിക്കാനും വേണ്ടി'
ഒരു ലോകം കണ്ടെത്തേണ്ടിയിരിക്കുന്നു..
'ഭയം' ഊരിമാറ്റിയ കുപ്പായം പോലെ
ദൂരെ കളഞ്ഞു നഗ്നമായി
നിനക്ക് ലോകത്തിലൂടെ പലായനം
നടത്തികൂടെന്നുണ്ടോ?

അരികിലെത്തുന്ന പച്ച പ്രാണിയെ കണ്ടു
നീ ഭാഗ്യം പ്രതീക്ഷികരുത് ,അതിന്‍റെ -
കൈയില്‍ മുറുക്കി പിടിച്ചിരിക്കുന്ന ഒരു
ഇരയുണ്ട്..കാണാനാവാത്ത ഒരു ഇര
അന്തത നിനക്ക് ചിലപ്പോള്‍ ഭാഗ്യമാകം -
നങ്കൂരമിടാന്‍ ഒരു തീരം എന്നെങ്കിലും
കാണാതിരിക്കില്ല,അത് വരെ
മനസ്സിനെ സുതാര്യമായ വലയില്‍
നീ കുടുക്കിയിടുക...

.........(വിനു)......




ലോകം(കവിത)

പൊട്ടി പൊളിഞ്ഞു കിടക്കുന്ന
ലോകത്തെ വെറുതെ ഒത്തിക്കാന്‍
ശ്രെമിക്കുന്ന മനുഷ്യ-
നീ അറിയുക
ഇതു ഇങ്ങനെ തന്നെ മാത്രമാണെന്ന്
വികൃതമായ ഇതാണ് സൌന്ദര്യം!
മുഖം മൂടി ഇല്ലാത്ത ആകാശം
എന്നും ആഗ്രഹിക്കുന്നത്
അര്‍ത്ഥമില്ലാത്ത ശൂന്യത മാത്രം..
ശൂന്യതയെ ഉള്‍കൊള്ളുന്ന
ഗര്‍ഭാപാത്രമായി മണ്ണും മനുഷ്യനും
അവശേഷിക്കുന്നു, എന്തിനെന്നു ഇല്ലാതെ...

............(വിനു).............

നിധി (കവിത)

കുഴിച്ചു കുഴിച്ചു നീ എന്‍റെ
അന്തരാത്മാവിനെ പാതാള കരണ്ടിയാല്‍
കോരി പുറത്തെടുക്കുന്നു..
ജീര്‍ണ്ണിക്കുന്ന ശരീരമാല്ലാതെ മറ്റൊന്നും
നിനക്ക് കിട്ടുന്നില്ലലോ?
മനസ്സ് കാണുന്നും ഇല്ല
അപരാഹ്ന നിഴല്‍ പതിച്ച എന്‍റെ
ഹൃദയം കറുത്തിരിക്കുന്നു
അതിലേക്കു ആരോ കോരി നിറക്കുന്ന
കയ്പുനീര്‍ , തട്ടി തെറിച്ചു
തിരിച്ചു പ്രവഹിക്കുന്നത് അറിയുന്നുവോ?
എടുത്തു കളയുന്നത് പച്ചയായ ശരീരം
മാത്രം..
ആര്‍ത്തിയോടെ കീഴടക്കാന്‍ വെമ്പുന്ന
മന്ത്രവാദി--കേള്‍ക്കുക,
നിധി കാക്കുന്ന ഒരു ഭൂതമാണ്‌ ഞാന്‍
നീ ഒരുക്കുന്ന ഓരോ ഗര്തതിലും
അത് ഒളിച്ചിരിക്കുന്നു, വളരെ അരികെ..
നിന്‍റെ സ്പര്‍ശനം കൊണ്ടു അത് താഴ്ന്നുപോകുന്നു
ഹൃദയത്തില്‍ കടന്ന അപരാഹ്ന നിഴല്‍ അത്
നിന്നില്‍ നിന്നും മറച്ചു വെയ്ക്കുന്നു...

........(വിനു)........




Friday 15 October 2010

വിളക്ക് തെളിയിക്കാത്തവര്‍ ...(കവിത)



അതെ, ഇവര്‍ വിളക്ക് തെളിയിക്കാത്തവര്‍
പാവം സുന്ദരി പെണ്ണുങ്ങള്‍
പകലില്‍ ചക്ര വണ്ടിയില്‍
ദൈവങ്ങളുടെ പ്രതിമകള്‍ വില്‍ക്കുന്നു..
രാത്രി, നാല്' ചക്രത്തിന്' വേണ്ടി
പ്രതിമയായി ഉറഞ്ഞ്-
നാട്ടു ദൈവങ്ങളുടെ ദാസിയാവാന്‍
വിധിക്കപെട്ടവര്‍ !!.

പ്രേമോദാരനായ കൃഷ്ണനുണ്ട് , വിഖ്നം
തീര്‍ക്കാന്‍ ഗണപതിയും ഉണ്ട്
വില പേശിയാല്‍ 'ഉടഞ്ഞു' പോകുമോയെന്ന്
ആദ്യമേ ചോദിക്കുന്നു പലരും
കോപം വന്നിട്ടുമവള്‍
ശ്രിങ്ങരിച്ച് കുനിഞ്ഞു നില്‍ക്കുന്നു

അറിയാത്ത ശരീരങ്ങള്‍ക്ക്
മെത്തയായി അവള്‍ ഇരുട്ടില്‍ നിവര്‍ന്നു വീഴുന്നു
രഹസ്യ രോമങ്ങള്‍ പിഴുതെടുക്കുംപോഴുള്ള
വേദനയാണ് സുഖമെന്ന് സ്വയം-
വിശ്വസിപ്പിച്ച് ആഴത്തിലോടുന്ന കണ്ണുകളില്‍
എന്നും സ്വപ്നം നിലനിര്‍ത്തി..

മൂകുത്തി അണിഞ്ഞ് വേഷം മാറി
മാറ്റ് കൂട്ടുന്ന മേനിയെ സ്വയം
തയ്ച്ചു ഉടക്കുന്നവള്‍,ദാസി
ഇവള്‍ വില്പനക്കാരി,വിലയില്ലാതെ ആവുന്നവള്‍
ദൈവത്തെ സൃഷ്ടിച്ചിട്ടും
വിളക്ക് തെളിയിക്കാന്‍ മറന്നവള്‍..
ഇരുട്ടിനെ മാത്രം കണ്ണടച്ചുകൊണ്ട്-
പുണര്‍ന്നു പ്രണയിച്ചവള്‍ ...

രാത്രിയില്‍ രഹസ്യമായി അവളെ -
സമീപിച്ചവര്‍ ഉള്ളില്‍ നിന്നും വിളിച്ചു പറഞ്ഞു
"കള്ളികള്‍,പേരും ഊരും ഇല്ലാത്ത അവറ്റകള്‍ . ..."

..........(വിനു) ..........

ജലരേഖകള്‍... (കവിത)



ഓ, എന്‍റെ തുഷാര മേഘമേ,
ഇന്നെത് ശിഖരത്തില്‍ കൂട് വെച്ചു നീ?
മൂകമായി അങ്ങ് അകലെ നില്‍ക്കുകയോ
ആര്‍ദ്രത തഴുകിയ മനസ്സില്‍, നിന്‍റെ
കറുപ്പ് വീണ കല്മഷം ചൊരിയുന്ന
കണ്ണുകളുമായി..
ഏകാന്തമായ ഇടനാഴിയില്‍ ഞാന്‍ ഇരിക്കുന്നു
പടര്‍ന്നു ഒഴുകുന്ന ഈ ജലരേഖകള്‍
നിന്‍റെ മൃദുല സ്പര്‍ശം കൊതിക്കുന്ന പോലെ
ശൈത്യം പൊതിഞ്ഞ മാറാപ്പു മാറ്റി..
മെല്ലെ,വളരെ മെല്ലെ നിശബ്ദമായി
നീ എത്തുമോ?
എന്നിട്ടും:--
'മഴകാറിന്‍റെ കറുപ്പ് നിറഞ്ഞ എന്‍റെ
ഹൃദയത്തുള്ളികള്‍ കടലാസ്സു താളില്‍ വെറുതെ
ചിതറി വീഴുന്നു, എന്തിനെന്നില്ലാതെ
മഴ പെയ്യാന്‍ കഴിയാതെ നില്‍ക്കുന്ന
ഒരു വര്‍ഷ കാലം പോലെ...

..........(വിനു).........


സാക്ഷി...(കവിത)

നിശയുടെ ഈറന്‍ അഴിച്ചു ഉണങ്ങാനിട്ട
ഒരു സായം സന്ധ്യയില്‍
മെല്ലെ വന്ന കാറ്റ്, ചില ഓര്‍മകളെ
ഇക്കിളിപെടുത്തി...
കൂടണയാത്ത പറവകള്‍
താഴ്വാരകള്‍ക്കും അക്കരെ ,പറന്നു ഇറങ്ങുമ്പോള്‍
മഞ്ഞും, പൂവും പ്രണയതുരങ്ങളായ
മോഹങ്ങള്‍ കൈമാറി
ദൂരെ സൂര്യന്‍ അലയടിക്കുന്ന
കടലിന്‍റെ ചക്രവാളങ്ങളില്‍ ഒരു-
കെടാവിളക്കായി തെളിഞ്ഞു നിന്ന് കത്തിയതും
വെള്ളരി പ്രാവുകള്‍ കുറുകിയതും
എല്ലാത്തിനും സാക്ഷിയായി മാത്രമായിരുന്നോ?

.... ( വിനു)...

ഭ്രമം..(കവിത)

ഇല ചാര്‍ത്തിലൂടെ ഒഴുകിയെത്തിയ
സ്നേഹബാഷ്പം
മിഴികളിലോതുങ്ങിയ നദിയില്‍
മെല്ലെ പതിച്ചു..
കുളിര്‍ കൊണ്ട നദിയുടെ മേനിയാകെ
ഇലകളുടെ ചാഞ്ചാട്ടം ഏറ്റുവാങ്ങി
സ്വപ്നങ്ങളില്‍ മോഹതിന്‍റെ
നഖക്ഷതം പതിഞ്ഞു..
ഒഴുകി നിറയാന്‍ ആത്മാകള്‍ വഴി കാണിച്ചു..
ഇരുണ്ട മനസ്സ് വെയിലായി ഉദിച്ചില്ല
ഇടറിയ ശബ്ദം സ്വരമായി മാറിയില്ല
മേനി തണുത്തു, അധരങ്ങള്‍ വിളര്‍ത്തു ...
വൈകിയറിഞ്ഞു...
' നദിക്കു ഒഴുകാന്‍ പരിമിതികള്‍ ഏറെ
മിഴികള്‍ അടഞ്ഞു നടനം കഴിഞ്ഞു
നദി വറ്റി, സ്നേഹ ബാഷ്പം
എന്നെന്നേക്കുമായി കാറ്റില്‍ അലിഞ്ഞു...


..........(വിനു)..........

പ്രയാണം..(കവിത)

ഇതാ എന്‍റെ അവസാനത്തെ
ജീവാണുവുംവിളിയ്കുന്നു..
യവനിക മറയ്കാത്ത മനസ്സിനെ
കേള്‍കാന്‍ കഴിയാത്ത രോധനങ്ങളെ
അത് ആര്‍ത്തിയോടെ ഇഴഞ്ഞു
ശരീരത്തില്‍ പടരുന്നു..
നിങ്ങളുടെ സിരകളില്‍, മൃദുല തലങ്ങളില്‍-
തലോടലായി, പുഞ്ചിരിയായി ഉയിര്‍ക്കും
യവ്വനങ്ങളില്‍ പേരില്ല വള്ളിയായി തളിര്‍ത്തു
"അഹം" എന്ന വൃക്ഷത്തിന്‍റെ നഗ്നതയെ മറയ്ക്കും..
വെട്ടി മാറ്റാനും, പറിച്ചുകളയാനും
കഴിയാത്ത,പൂക്കള്‍ പൊഴിച്ച്
ഉന്മത്തമായ സുഗന്ദം പരത്തും..
എന്‍റെ അവസാന ജീവാണുവും നിലക്കും വരെ...


.... (വിനു)......




കൂടാരം. (കവിത)

ആര്‍ദ്രമാം നീലിമ പുതച്ചു
എന്‍റെ സ്വസ്തമാം കൂടാരത്തില്‍
വന്ന് അണഞ്ഞത് എന്തിനായി?
വിട പറയുമാവാം എന്‍റെ
തരളമാം തളിരിതല്‍ നുള്ളി ഒരുനാള്‍..
പൊലിയും കിനാവുകള്‍ കൂടെയെത്തും
നിന്‍ നിഴലായി മന്ദം... മന്ദം..

നേര്‍ത്തു പോകുന്ന സന്ധ്യയും
പറന്നകലും പറവകളും-
പിറകെവിളിച്ചു അണക്കില്ലോരിക്കലും,
നമ്മുടെ നിര്‍ദയാമാം മൌനങ്ങളെ..

അകലെ മഞ്ഞു തുടങ്ങുമ്പോള്‍
മിഴികള്‍ തുളുമ്പുന്നത്‌ അറിയാതിരിക്കാന്‍
മഴക്കാറുകളായി പൊതിയും എന്‍റെ
മായാത്ത സ്വപ്‌നങ്ങള്‍ ....

........(വിനു).....

Saturday 2 October 2010

കുറിഞ്ഞി കാടുകള്‍ (കവിത)

ഓളം വറ്റിയ തീരങ്ങളില്‍
മൂകം ഉറങ്ങും നീര്‍ പൂക്കളെ
നിങ്ങളുടെ ഉള്ളിലോളിപ്പിക്കും മോഹങ്ങളേ
രാവിന്‍റെ മൌനങ്ങള്‍ക്ക് കടം കൊടുക്കുന്ന പോലെ
ജീവനില്‍ ഉദിക്കാന്‍ വെമ്പി നില്‍ക്കും
സ്വപ്നങ്ങളെ കാണുന്നുവോ?
അത് മരീചികയില്‍ നിറയുമ്പോള്‍ വാടിപോകരുത്
വെയില്‍ ഉദിക്കും വരെ..
നിന്‍റെ മിഴികള്‍ക്കും, മനസ്സിനും കിനാവുകള്‍
കാണാന്‍ കഴിയുന്നത്‌ വരെ
പ്രനയാതുരനായ രാവ്
മൃദുലമാം ദാലങ്ങളെ ചുണ്ടുകളാല്‍
അടര്‍ത്തി എടുക്കും വരെ
കാത്തിരിക്കുക..
ഒഴുകി ഒഴുകി വരും ജലബിന്ധുകള്‍
നിന്നരികിലെത്തി ഓളങ്ങള്‍ ഉണര്‍ത്തും
അതിന്‍റെ ലാളനത്താല്‍ പുതു ദളങ്ങള്‍
നിന്നില്‍ തളിര്‍ക്കും..
നിങ്ങളെ കണ്ട്‌ ഈ രാവും നിലാവും
എന്നെന്നേക്കുമായി മതിമറക്കാട്ടെ..


..........(വിനു).........