Friday 15 October 2010

വിളക്ക് തെളിയിക്കാത്തവര്‍ ...(കവിത)



അതെ, ഇവര്‍ വിളക്ക് തെളിയിക്കാത്തവര്‍
പാവം സുന്ദരി പെണ്ണുങ്ങള്‍
പകലില്‍ ചക്ര വണ്ടിയില്‍
ദൈവങ്ങളുടെ പ്രതിമകള്‍ വില്‍ക്കുന്നു..
രാത്രി, നാല്' ചക്രത്തിന്' വേണ്ടി
പ്രതിമയായി ഉറഞ്ഞ്-
നാട്ടു ദൈവങ്ങളുടെ ദാസിയാവാന്‍
വിധിക്കപെട്ടവര്‍ !!.

പ്രേമോദാരനായ കൃഷ്ണനുണ്ട് , വിഖ്നം
തീര്‍ക്കാന്‍ ഗണപതിയും ഉണ്ട്
വില പേശിയാല്‍ 'ഉടഞ്ഞു' പോകുമോയെന്ന്
ആദ്യമേ ചോദിക്കുന്നു പലരും
കോപം വന്നിട്ടുമവള്‍
ശ്രിങ്ങരിച്ച് കുനിഞ്ഞു നില്‍ക്കുന്നു

അറിയാത്ത ശരീരങ്ങള്‍ക്ക്
മെത്തയായി അവള്‍ ഇരുട്ടില്‍ നിവര്‍ന്നു വീഴുന്നു
രഹസ്യ രോമങ്ങള്‍ പിഴുതെടുക്കുംപോഴുള്ള
വേദനയാണ് സുഖമെന്ന് സ്വയം-
വിശ്വസിപ്പിച്ച് ആഴത്തിലോടുന്ന കണ്ണുകളില്‍
എന്നും സ്വപ്നം നിലനിര്‍ത്തി..

മൂകുത്തി അണിഞ്ഞ് വേഷം മാറി
മാറ്റ് കൂട്ടുന്ന മേനിയെ സ്വയം
തയ്ച്ചു ഉടക്കുന്നവള്‍,ദാസി
ഇവള്‍ വില്പനക്കാരി,വിലയില്ലാതെ ആവുന്നവള്‍
ദൈവത്തെ സൃഷ്ടിച്ചിട്ടും
വിളക്ക് തെളിയിക്കാന്‍ മറന്നവള്‍..
ഇരുട്ടിനെ മാത്രം കണ്ണടച്ചുകൊണ്ട്-
പുണര്‍ന്നു പ്രണയിച്ചവള്‍ ...

രാത്രിയില്‍ രഹസ്യമായി അവളെ -
സമീപിച്ചവര്‍ ഉള്ളില്‍ നിന്നും വിളിച്ചു പറഞ്ഞു
"കള്ളികള്‍,പേരും ഊരും ഇല്ലാത്ത അവറ്റകള്‍ . ..."

..........(വിനു) ..........

No comments:

Post a Comment