Saturday 16 October 2010

നിധി (കവിത)

കുഴിച്ചു കുഴിച്ചു നീ എന്‍റെ
അന്തരാത്മാവിനെ പാതാള കരണ്ടിയാല്‍
കോരി പുറത്തെടുക്കുന്നു..
ജീര്‍ണ്ണിക്കുന്ന ശരീരമാല്ലാതെ മറ്റൊന്നും
നിനക്ക് കിട്ടുന്നില്ലലോ?
മനസ്സ് കാണുന്നും ഇല്ല
അപരാഹ്ന നിഴല്‍ പതിച്ച എന്‍റെ
ഹൃദയം കറുത്തിരിക്കുന്നു
അതിലേക്കു ആരോ കോരി നിറക്കുന്ന
കയ്പുനീര്‍ , തട്ടി തെറിച്ചു
തിരിച്ചു പ്രവഹിക്കുന്നത് അറിയുന്നുവോ?
എടുത്തു കളയുന്നത് പച്ചയായ ശരീരം
മാത്രം..
ആര്‍ത്തിയോടെ കീഴടക്കാന്‍ വെമ്പുന്ന
മന്ത്രവാദി--കേള്‍ക്കുക,
നിധി കാക്കുന്ന ഒരു ഭൂതമാണ്‌ ഞാന്‍
നീ ഒരുക്കുന്ന ഓരോ ഗര്തതിലും
അത് ഒളിച്ചിരിക്കുന്നു, വളരെ അരികെ..
നിന്‍റെ സ്പര്‍ശനം കൊണ്ടു അത് താഴ്ന്നുപോകുന്നു
ഹൃദയത്തില്‍ കടന്ന അപരാഹ്ന നിഴല്‍ അത്
നിന്നില്‍ നിന്നും മറച്ചു വെയ്ക്കുന്നു...

........(വിനു)........




No comments:

Post a Comment