Thursday 30 December 2010

പറയാതെ..(കവിത)

തുലാവര്‍ഷം പെയ്തൊഴിയാന്‍
'കാത്തുനില്‍ക്കും നീല മേഘങ്ങള്‍
നിന്‍റെ കണ്ണുകളിലേക്കു ഇറങ്ങി വരുമ്പോള്‍
എന്‍റെ നോട്ടത്തിലെ തൂവാനത്തുമ്പികള്‍
എത്രവട്ടം നിന്നെ പൊതിഞ്ഞിരുന്നു വെന്നോ?

വേഗം നടന്നു നീങ്ങും വഴികളിലൊക്കെയും
പാതി മണക്കും പൂക്കള്‍ വിരിയവേ
അതിലുമെത്രയോ സുഗന്ധം
നിന്നില്‍ നിന്നും പകര്‍ത്തി ഞാനെന്‍റെ
സൌകുമാര്യങ്ങളില്‍ പടര്തിയെന്നോ?

ആ ലാവണ്യം നുകര്‍ന്ന് കൊതിതീരും മുമ്പേ
നീ പോലുമറിയാതെ എത്രയെത്ര
നിമിഷങ്ങള്‍ ഞാന്‍ കട്ടെടുത്ത്
ഓര്‍മയില്‍ സൂക്ഷിചെന്നോ?
അടരാത്ത ഹൃദയവും മുരിവേല്കാത്ത
വാക്കുകളും ഞാന്‍ എത്രയോ
നിനക്ക് സമ്മാനിചെന്നോ?

എന്നിട്ടും എന്നിട്ടും നീ എന്തെ
ഒരു വാക്കുപോലും പറയാതെ
എന്നില്‍ നിന്നും പെയ്തൊഴിഞ്ഞ്
വീണുപോയ മഴയായി?
കണ്ണില്‍ നിന്നും മറഞ്ഞ് -
ദൂരേക്ക്‌ മാഞ്ഞ മഴവില്ലായി?
മേഘ ദൂതുമായി
അകലേക്ക്‌ പറന്ന് പോയ മയൂഖമായി?


.........................(വിനു)..............

പാടാത്ത പക്ഷി (കവിത)

സൂര്യന്‍ ചക്രവാളത്തെ ചുമ്പിച്ചു നില്‍ക്കുന്ന
ഒരു പ്രദോഷ നേരം
അവന്‍റെ ഏകാന്തതയില്‍
കടല്‍ മഞ്ഞു ഉരുകിവീഴുന്ന ശബ്ദം!
മഞ്ഞിനേക്കാള്‍ കനത്ത മൂകതയില്‍
തിരമാലകള്‍ ഇളകാത്ത സാഗര നീലിമ
ചുവന്ന വെളിച്ചം പോലെ
ദുഃഖം ആ കണ്ണുകളില്‍ ഒളിച്ചിരിക്കുന്നു..

വൃധമായി പോയെന്നു തോന്നും വെറും
ഓര്‍മകളെ കോര്‍ത്തിണക്കി
കവിത ചമയ്ക്കാന്‍ അവനു കഴിഞ്ഞില്ല
തന്‍റെ സങ്കല്പങ്ങളെക്കാളും ഓര്‍മകളെകാളും
വലിയൊരു യാഥാര്‍ത്ഥ്യം പകലാണ്‌-
എന്നറിഞ്ഞപ്പോള്‍ ഉറക്കെ കരയാനും അവനായില്ല

പിന്നെ, സൂര്യന്‍ മറഞ്ഞപ്പോള്‍
കടല്‍ മഞ്ഞ് ഉരുകി തീര്‍ന്നപ്പോള്‍
കണ്ണുകളടച്ചു നിശബ്ദമായ
ആ കടലിന്റെ നീലിമയിലേക്ക്‌
മെല്ലെ അവന്‍ നടന്നു നീങ്ങി..

..........(വിനു)................

Thursday 23 December 2010

ഉദയവും കാത്ത്(കവിത)

വീണ്ടും ഒരു വര്‍ഷം എന്തൊക്കെയോ
സമ്മാനിച്ചും തിരിച്ചെടുത്തും മടങ്ങുകയായി
ആര്‍ത്തു തുള്ളുന്ന ഉത്സവ വേളയില്‍
എന്‍റെ കണ്ണുകള്‍ എന്തിനെന്നില്ലാതെ തുളുമ്പി
പോകുന്നു..
ആളൊഴിഞ്ഞ സദസ്സില്‍ ഞാന്‍ തിരഞ്ഞത്
നിന്നെ ആയിരുന്നു..

കുറച്ചു നാളേക്ക് എനിക്ക് സമ്മാനിച്ച
സ്നേഹ ദൂതുകള്‍ അസ്തമിക്കുകയാണ്
സന്തോഷത്തോടെ പലരും വിളമ്പുന്ന
മധുരങ്ങളെക്കാളും ഞാന്‍ കൊതിച്ചത്
നിന്‍റെ സ്പര്‍ശനമാണ്‌..
ആരൊക്കെയോ ചിതലരിക്കുന്ന
ആശംശകള്‍ കുറിച്ച് തന്നപ്പോഴും
ഞാന്‍ പ്രതീക്ഷിച്ചത് നീ ഇതുവരെ
പറയാതെ നിന്ന വാക്കുകളാണ്..
ആര്‍ത്തലയ്ക്കുന്ന സാഗര തിരമാലകള്‍ക്കും
നടുവില്‍ ഞാന്‍ കേള്‍ക്കാന്‍ തുനിഞ്ഞത്
നീ അവസാനം പാടിയ ആ ഗാനമാണ്...
ഓരോ ചിന്തകളിലും ഞാന്‍ കൊതിച്ചത്
നിന്നോടൊപ്പം ചിലവിട്ട സാമ്പ്രാജ്യത്തിന്റെ
ചില ഏകാന്തതയാണ്..


ഓര്‍മ്മകള്‍ ഒരുപാട് തന്നു നീ മടങ്ങുമ്പോള്‍
മറക്കുവാന്‍ എന്നെ നിനക്ക് കഴിയില്ലെന്ന്
തന്നെ കരുതട്ടെ ,...
ഇനിയും ഒരു വര്‍ഷം, വസന്തം,ശിശരം എല്ലാം
കഴിയുമ്പോള്‍ നീ എത്തുമല്ലോ?
നിനയ്കട്ടെ ഞാന്‍ നിന്നെ?
എന്നെന്നും ഓര്തോട്ടെ ഞാന്‍?
കാത്തു സൂക്ഷിചോട്ടെ ആ ഗാനം ?
നീ എത്താന്‍ കാത്തുനില്‍ക്കും അടുത്ത പകലിന്‍റെ
ഉദയവും കാത്ത്.. ആ ഗാനവും നിനച്ച്..സ്നേഹത്തോടെ...

..... (വിനു)..........

Sunday 19 December 2010

ആരോ ഒരാള്‍..(മത്സര രചന)

ചുവന്ന രണ്ടു റോസാ പൂക്കള്‍ നീട്ടി ജെയിംസ്‌ പറഞ്ഞു "സാറ ഇത് ഇന്നേക്ക് നിനക്കുള്ള എന്‍റെ സമ്മാനമാണ്. "എന്‍റെ പ്രിയ ജെയിംസ്‌ ഒരുപക്ഷെ ഞാന്‍ അറിയുന്നു ഇത് എനിക്കായി അങ്ങേയുടെ അവസാനത്തെ സമ്മാനമായിരിക്കാം. സാറ ഇത്രയും മറുപടി പറയുന്നതിന് മുന്‍പേ തന്നെ ജെയിംസ്‌ തന്‍റെ കൈകളെ അവളുടെ ചുണ്ടുകളോട് ചേര്‍ത്ത് അമര്‍ത്തി. "അരുത് സാറാ.. നീ എക്കാലവും എന്റെതാണ്- നിന്നെ മറക്കാനും തെജിക്കാനും,വിട്ടു പിരിയാനും ഈ ജന്മം എനിക്ക് കഴിയുകയില്ല. കണ്ണുകളില്‍ നിന്നുമൊഴുകിയ കണ്ണുനീര്‍ അയാളുടെ കൈകളില്‍ തട്ടിയപ്പോള്‍ ജെയിംസ്‌ കൈകള്‍ പിന്‍വലിച്ചു. സാവധാവമുള്ള ഒരു ഞെട്ടലോടെ സാറ വീണ്ടും തുടര്‍ന്നു "ജെയിംസ്‌ നിങ്ങളുടെ കൈകളില്‍ എന്‍റെ രക്തം പറ്റിപിടിചിരിക്കുന്നു നോക്കു. വികാര നിര്‍ഭരം ജെയിംസ്‌ അവളുടെ മുഖത്തേക്ക് നോക്കി, വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര പുറത്തേക്കു ഒഴുകിയിരിക്കുന്നു. അതിനു അവളുടെ കണ്ണ് നീരിന്‍റെ ഒഴുക്കിനെക്കാള്‍ ശക്തിയുണ്ട്. വാഷ്‌ ബസീന് മുകളില്‍ നിവര്‍ത്തിയിട്ട റ്റൊവേലില്‍ വെപ്രാളത്തോടെ ആ രക്ത കറ തുടച്ചു നീക്കുമ്പോള്‍ സാറ ജയിംസിന്‍റെ കരങ്ങളെ സ്നേഹത്തോടെ ഗ്രഹിച്ചു കൊണ്ടിരുന്നു. അയാളുടെ നരച്ചു തുടങ്ങിയ തലമുടി മുകളിലേക്ക് തഴുകി നെറ്റിയില്‍ അവള്‍ മെല്ലെ ഉമ്മ വെച്ചു.

സാറ, ഈ ആശുപത്രി കിടക്കയില്‍ ആയിട്ട് മുപതിഅഞ്ചു ദിവസങ്ങള്‍ പിന്നിടുന്നു. മഞ്ഞും വെയിലും ചൂടിയ ദിനരാത്രങ്ങള്‍ അവളെ കൂടുതല്‍ ക്ഷീനിതയാക്കിയിരിക്കുന്നു. രണ്ടു വശവും ചില്ലിട്ട ആശുപത്രി മുറിയുടെ പുറം കാഴ്ചയില്‍ സാറ തിരയുന്നത് തിരിച്ചു കിട്ടാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത അവളുടെ ജീവനെ ആയിരുന്നു. സന്ദര്‍ശകാരോ പരിചാരകാരോ അവള്‍ക്കുണ്ടായില്ല. സ്നേഹിച്ചു കൊതിതീരാതെ തന്‍റെ ജയിംസിന്‍റെ ഹൃദയതാളങ്ങലാണ് സാറയുടെ സംഗീതം, അതായിരുന്നല്ലോ ഇത്രയും നാളും അവളെ പിടിച്ചു നിര്‍ത്തിയ ജീവന്‍റെ നിമാന്ത്രണങ്ങള്‍. ബ്ലഡ്‌ കാന്‍സര്‍ എന്നാ മാരക രോഗത്തിന്‍റെ കവാടത്തിലേക്ക് അവള്‍ സ്വയം ഇറങ്ങി ചെന്നത്‌അല്ലല്ലോ..കയറി വന്നു തളര്തുകയായിരുന്നില്ലേ? ജയിംസിന്‍റെ സ്നേഹോഷ്മളമായ വാക്കുകള്‍ ആശുപത്രിയുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ പോലും അവളുടെ ശ്വാസം പിടിച്ചു നിര്‍ത്തി. ക്രെമംതെറ്റി മൂക്കില്‍ നിന്നും ഒഴുകുന്ന രക്തം ജയിംസിന്‍റെ കൈകളിലും നെറ്റിയിലും എപ്പോഴും പറ്റിപിടിചിരിക്കുന്നു. അവള്‍ക്കു ജയിംസിന് കൊടുക്കാന്‍ കഴിയുന്ന സ്നേഹസമ്മാനം!

പരിശോധനക്ക് വന്ന ഡോക്ടര്‍, സാറയുടെ നെഞ്ചില്‍ കൈവെച്ചു അമര്തികൊണ്ട് പറഞ്ഞു " Dear James pray to God that is the last medicine for Sara." സ്വയം നിയന്ത്രിച്ചു നിന്ന തന്‍റെ ദുഃഖങ്ങള്‍ ഒന്ന് പൊട്ടിക്കരഞ്ഞു തീര്‍ക്കാന്‍ പോലും ജയിംസിന് കഴിയുമായിരുന്നില്ല. കൈകള്‍ മുഖത്തോട് ചേര്‍ത്താല്‍ സാറയുടെ ജീവനില്ലാത്ത രക്തത്തിന്‍റെ ഗന്ദം അയാളെ തളര്തികൊണ്ടിരുന്നു. ഹൃദയാന്തര്‍ ഭാഗത്ത്‌ ഏതോ മേടയില്‍ പതിവുതെറ്റിയ സമയത്തെ പള്ളിമണികള്‍ മുഴങ്ങി കേട്ടു. സാറ തന്നെ വിട്ടു പോവുകയാണോ? അവള്‍ അങ്ങ് ദൂരെ ദൂരെ ..നിലാവ് തീര്‍ത്ത നീലാകാശത്ത് ഒറ്റയ്ക്ക് പാര്‍ക്കാന്‍ തയ്യാറെടുക്കുകയാണോ? ജയിംസിന്‍റെ മനസ്സ് ഒരു മഞ്ഞു ശകലമായി ഉരുകി വീണു കൊണ്ടിരുന്നു.

രാത്രി പരിശോധനക്ക് ശേഷം ഡോ:സക്കറിയ രണ്ടു മൂന്ന് മരുന്നുകള്‍ സാറക്ക് കൊടുത്തു." ഇന്നു രാത്രി സാറ നന്നായൊന്നു ഉറങ്ങട്ടെ ,she is very tired, എന്തുവന്നാലും നേരിടാനുള്ള കരുത്തിനു വേണ്ടി പ്രാര്‍ത്തിക്കു..God bless her". നിശബ്ദത നിറഞ്ഞു നിന്ന ആശുപത്രി ഇടനാഴിയില്‍ ഡോ: സക്കറിയയുടെ ജര്‍മ്മന്‍ ഷൂസിന്റെ ശബ്ദം ഒരു താളത്തില്‍ ജയിംസ് ശ്രെധിച്ചു കൊണ്ടിരുന്നു. ഡോക്ടര്‍ നടന്നു നീങ്ങുന്ന മുറക്ക് തൂക്കിയിട്ടിരിക്കുന്ന ഓരോ ലൈറ്റ്ഉം അണഞ്ഞു തുടങ്ങി. താന്‍ ഏകന്‍ ആവുകയാണോ ? ഈ അന്പതഞ്ചു വയസ്സുകാരനെ ഉപേക്ഷിചു പോകാന്‍ കാത്തു കിടക്കുകയാണ് സാറ, ഇതൊന്നും കാണാതെ ചിരിക്കുകയാണോ ദൈവങ്ങള്‍? മുറിക്കു അടുത്തുള്ള സിമെന്റ് ബെഞ്ചില്‍ ഇരുന്നപ്പോള്‍ തങ്ങി നിന്ന തണുപ്പ് ജയിംസിന്‍റെ കാലുകളിലേക്ക് അരിച്ചു കയറി. രാവിലെ സാറക്ക് കൊടുത്ത റോസാ പൂക്കള്‍ വാടിയിരിക്കുന്നു. ഒന്ന് രണ്ടു ഇതളുകള്‍ കൊഴിഞ്ഞു വീണിരിക്കുന്നത് ജയിംസ് ശ്രെധിച്ചു. ഷോട്ടര്‍ ധരിച്ച കൈകള്‍ കൊണ്ട് ആ പൂക്കള്‍ ജയിംസ് മണപ്പിച്ചു "ചോര !ചോര ! ഇതില്‍ സാറയുടെ ചോര പുരണ്ടിരിക്കുന്നു. താന്‍ നല്‍കിയ സമ്മാന്നത്തിലും അവള്‍ മരണത്തിന്‍റെ ധ്വനി മുഴക്കുകയാണോ? സാറ ഇപ്പോള്‍ ഉറങ്ങിയിരിക്കുന്നു അവളുടെ കാല്‍ വിരലുകളില്‍ ക്രീം പുരട്ടി തിരുംമിയത്തിനു ശേഷം ജയിംസ് ആ ബഞ്ചില്‍ വീണ്ടും വന്നിരുന്നു. തങ്ങിനിന്ന തണുപ്പ് തന്‍റെ കാലുകളിലേക്ക് അരിച്ചു കയറുന്നതായി ജയിംസിന് തോന്നി. ആശുപത്രിയുടെ ആ ഇരുട്ടു നിറഞ്ഞ വഴിയില്‍ പ്രതീക്ഷയുടെ ഒരു കാലടി ശബ്ദവും സാറയെയോ തന്നെയോ തേടി വരാനില്ലെന്ന് ജയിംസിന് പൂര്‍ണമായും മനസ്സിലായി.
********** *************

ജയിംസിന് ആരാണ് സാറ? ഭാര്യയോ?സുഹൃത്തോ കാമുകിയോ? ജയിംസിന്‍റെ ആരോ ഒരാള്‍ ആയിരുന്നു സാറ. അതെങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. 'ആരോ ഒരാള്‍' അതായിരുന്നല്ലോ സാറക്ക് ഏറെ ഇഷ്ടവും. അല്ലെങ്കില്‍ വയസനായ തന്നെ പോലെ ഒരാളിന്റെ കാര്യങ്ങള്‍ തിരക്കാനും, അതിരറ്റു സ്നേഹിക്കാനും എന്തിനവള്‍ മിനക്കെടണം? ഒരു വര്ഷം മുന്‍പ് ബംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയില്‍ ജയിംസ് പരിചയപെട്ട ഒരു പത്ര പ്രവര്‍ത്തകയായിരുന്നു സാറ. കാഴ്ചയില്‍ തന്നെ തികഞ്ഞ വെക്തിത്വവും,സ്നേഹവും അവളില്‍ നിറഞ്ഞു നിന്നു. അവളുടെ സ്നേഹത്തിനും പരിചരണത്തിനും മുന്നില്‍ ജയിംസ് തോറ്റുപോവുകയായിരുന്നു . ഭാര്യ മരിച്ചു ഏകനായി കഴിഞ്ഞ തന്‍റെ ജീവിതം ഒന്ന് മുന്നോട്ടു അടുപ്പിക്കാന്‍ സഹായിക്കുകയായിരുന്നു സാറ. പ്രായത്തില്‍ തന്നെക്കാള്‍ എളപ്പമാണ് സാറക്ക്. എന്നിട്ടും എന്തിനവര്‍ പരസ്പരം സ്നേഹിക്കുന്നു? കാമുക വേഷം കെട്ടി ആടാന്‍ ജയിമ്സോ, ഒരു ഭാര്യയുടെ ആവശ്യം പറഞ്ഞു സാറയോ ഇന്നേവരെ ജയിംസിനെ സമീപിച്ചിട്ടില്ല. എങ്കിലും പരസ്പരം എല്ലാം പങ്കുവെക്കുന്ന ആരോ ഒരാളായി കഴിയാനായിരുന്നു ഇരുവര്‍ക്കും ഇഷ്ടം.
******** ***********

വിധി എന്നും നല്ലവരെ തോല്‍പ്പിക്കുന്നു അല്ലെങ്കില്‍ പരസ്പരം ഇണക്കാതെ പിരിച്ചു നിര്‍ത്തുന്നു . അതിനിടയില്‍ നിലകൊള്ളുന്ന നൂല്‍പാലങ്ങില്‍ വെറും അപരിചിതരെപോലെ മാത്രമേ അവര്‍ക്ക് നടന്നു നീങ്ങാന്‍ കഴിയുന്നുള്ളൂ. ഉടമസ്തനില്ലാത്ത പൂന്തോട്ടത്തില്‍ നിന്നും പൂക്കള്‍ പറിക്കാന്‍ ആര്‍ക്കും അനുവാദം വേണ്ടല്ലോ? അതെന്നും ആരോരും ഇല്ലാത്തവര്‍ക്ക് ചൂടുവാനുള്ളത്. സാറ അവള്‍ ആ തോട്ടത്തിലെ പൂവായി വിരിയാന്‍ കാത്തു നില്‍ക്കുകയാണ്. ആരൊക്കെയോ അവളെ പറിച്ചെടുക്കാന്‍ തക്കം കാത്തിരിക്കുന്നു എന്നെന്നില്ലാതെ...

ഒരു ചെറിയ ചാറല്‍ മഴയോടൊപ്പമായിരുന്നു അന്ന് പ്രഭാതവെയില്‍ അതിന്‍റെ കാഠിന്യം അറിയിച്ചത്. പതിവുപോലെ രണ്ടു ചുവന്ന റോസ് പുഷ്പങ്ങളുമായി ജയിംസ് സാറയുടെ അരികില്‍ എത്തി. ഉറക്കത്തില്‍ നിന്നും അവള്‍ ഉണര്‍ന്നതെ ഉള്ളൂ. കണ്‍ പോളകള്‍ മുകളിലേക്ക് തുറന്നു ജയിംസിനെ അവള്‍ നോക്കി സാറയുടെ കണ്‍ പീലികള്‍ പൊഴിഞ്ഞിരിക്കുന്നു ഒരു ശിശിരകാലത്തിലെ നഗ്ന വൃക്ഷത്തെ അത് ഓര്‍മ്മിപ്പിച്ചു. ചുണ്ടുകള്‍ വരണ്ടിരിക്കുന്നു. ആ പൂക്കള്‍ വാങ്ങി സാറ പറഞ്ഞു " നോക്കു ജയിംസ് ഇന്നലത്തെ മഞ്ഞു തുള്ളികള്‍ ഈ പൂക്കളില്‍ പറ്റിപിടിചിരിക്കുന്നു . കഴിഞ്ഞ രാത്രിയില്‍ അവര്‍ സ്നേഹം കൈമാറിയിരിക്കാം അല്ലെ? അതിനു മുന്‍പേ ജയിംസ് അവയെ അടര്തിയെടുകെണ്ടിയിരുന്നില്ല" . അയാള്‍ തലയാട്ടി. അവള്‍ തുടര്‍ന്നു "ജയിംസിന്‍റെ ചുണ്ടുകളില്‍ ഞാന്‍ രണ്ടോ മൂണോ തവണ ചുംബിചിട്ടുണ്ട് ഓര്‍ക്കുന്നോ? എന്‍റെ ജീവാണുക്കളെ അങ്ങ് സ്നേഹിച്ചു തളര്തുമ്പോള്‍ ഞാന്‍ മുഖം അമര്‍ത്തി വിതുമ്പി കരഞ്ഞിരുന്നു എന്തിനെന്നോ? ഇനിയും ഇനിയും സ്നേഹിക്കുവാന്‍ ചുംബനങ്ങള്‍ ഏറ്റു വാങ്ങുവാന്‍.. പക്ഷെ എന്‍റെ ജീവനില്ലാത്ത ചുംബനങ്ങള്‍ ഇനി ഒരിക്കലും താങ്കളുടെ മുഖം ഏറ്റു വാങ്ങുന്നത് എനിക്ക് ഇഷ്ടമല്ല ജയിംസ്. ആ കൈകളില്‍ എന്‍റെ വിരലുകള്‍ അമര്‍ത്തിയപ്പോള്‍ ഞാന്‍ നേടിയെടുത്ത സാമ്രാജ്യം ഇന്നു തകരുകയാണ്. നമ്മള്‍ രഹസ്യമായി നെയ്ത പരവതാനി യാത്രക്കാരില്ലാതെ കൊടും കാറ്റില്‍ പെട്ട് എങ്ങോ അലയുകയാണ്. നീലാകാശം മൂടപെട്ടതും,നീര്‍മരുത് വൃക്ഷത്തില്‍ അകാലമായ ശിശിരം വന്നനയുന്നതും ഞാന്‍ അറിയുന്നു ..നിങ്ങളെ ഞാന്‍ ഇപ്പോഴും സ്നേഹിക്കുന്നു ജയിംസ് ഈ നരച്ചു തുടങ്ങിയ മുടികളെ, അമാന്തമുള്ള നടത്താതെ, ഒന്നിനെയും എനിക്ക് സ്നേഹിച്ചു കൊതി തീര്നിട്ടില്ല ജെയിംസ്‌..മഴ കറുത്ത ആകാശം സാറയുടെ കണ്ണുകളിലേക്കു ഇറങ്ങി വന്നു...

ജയിംസിന്‍റെ കൈകളും പൂക്കളും മാറോട് ചേര്‍ത്ത് സാറ വിങ്ങി വിങ്ങി പൊട്ടി. പുറത്തു അപ്പോള്‍ ചാറിയ മഴ നോക്കി നില്‍ക്കാനേ ജയിംസിന് കഴിഞ്ഞുള്ളൂ. പെട്ടന്ന് നിലച്ചു സാറയുടെ കരച്ചില്‍,, അത് കേടുവന്ന ഖടികാരത്തിന്റെ നിശബ്ദദയെ ഓര്‍മ്മിപ്പിച്ചു. അവള്‍ യാത്രയായിരിക്കുന്നു...!! മഴ ജന്നല്‍ ചില്ലുകളിലേക്ക് ആഞ്ഞടിച്ചു.ജയിംസിന് കാഴ്ച മങ്ങുന്നത് പോലെ തോന്നി ആ മഴ മുഴുവനും തന്‍റെ സ്നേഹവും കണ്ണ് നീരുമാണെന്ന് അവളെ അറിയിക്കാന്‍ കഴിയാതെ അയാളുടെ ഉള്തടങ്ങള്‍ നിശബ്ദമായി വിങ്ങി. അവള്‍ അവസാനം ഒഴുക്കിയ രക്തം പൂകളുടെ ഇതളുകളില്‍ പറ്റിയിരുന്ന മഞ്ഞു തുള്ളികലുമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. തന്‍റെ കൈകളെ മുഖത്തേക്ക് അടിപ്പിച്ചപ്പോള്‍ ജയിംസ് മനസ്സിലാകി 'അതെ അവള്‍ പോയിട്ടില്ല വളുടെ മണം,രൂപം ,നിഴല്‍ രക്തത്തിന്‍റെ മണം എല്ലാം ,എല്ലാം എന്‍റെ ഈ കൈകളില്‍,ചുണ്ടുകളില്‍ ശരീരത്തില്‍, ചേര്‍ന്നിരിക്കുന്നു'. അത് ഓരോ നിമിഷവും സാറയുടെ നോട്ടത്തെയും ചുംബനങ്ങളെയും ജയിംസിനെ ഓര്‍മിപ്പിച്ചു.

മരണം സ്ഥിതീകരിച്ചു ആശുപത്രി അതികൃതര്‍ സാറയെ ഉന്തു കട്ടിലിലേക്ക് കിടത്തി. മുറിവിട്ടു പോകുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ആ ചക്രവണ്ടിയുടെ ക്രെമം തെറ്റിയുള്ള മൂളല്‍ ജയിംസിന്‍റെ കാതുകളില്‍ ഇരമ്പലായി കേട്ടു. ഒന്ന് കരയാന്‍ കഴിയാതെ താന്‍ തളര്‍ന്നു വീഴുമോ എന്നയാള്‍ ഭയപെട്ടു. വീശിയ തണുത്ത കാറ്റില്‍ സാറയുടെ രക്തത്തിന്‍റെ മണം തന്നെ പുണരുന്നതായി അയാള്‍ക്ക്‌ അനുഭവപെട്ടു. ശരീരത്തെ അവഗണിച്ചു പറന്നുയര്‍ന്ന സാറയുടെ ആത്മാവ് ഇതെല്ലാം അറിയുന്നുണ്ടാവം. പരിസരം ശ്രെധികാത്ത ആ യാത്രയില്‍ സാറയുടെ ഏറ്റവും പ്രിയപ്പെട്ട ആരോ ഒരാളായി ജയിംസ് അവളെ അനുഗമിച്ചു..

...... (വിനു).......


----------------------(The End).....................

Thursday 16 December 2010

സീത (മിനികഥ)

എഴുതുന്നതിനു മുന്‍പ് കഥാകാരന്‍ ചിന്തിച്ചിരിക്കണം, കഥാ പാത്രത്തിനു പറ്റിയ ഒരു പേര്. അവള്‍ ഗീതയോ , വൈകയോ , മല്ലികയോ,സുഗന്ധിയോ ആയിരിക്കാം. ആരോ ആയികോട്ടെ, ബാല്യ കാലം മഴയില്‍ നനഞ്ഞു കുളിക്കാനും,തത്തി കളിക്കാനും ആഗ്രഹിച്ചവല്‍ പകരം നഗരത്തിന്‍റെ തിരക്കുള്ള വൃത്തികെട്ട ദുര്‍ഗന്ദം വമിക്കുന്ന കുളിമുറികളിലെ പഴകിയ ഷവറില്‍ നിന്നും അവള്‍ പകുതി ദേഹം നനച്ചു. സുന്ദരിയാനവള്‍ ദേഹം മിനുക്കാന്‍ ചാന്തും, കണ്മഷിയും ആരോ വാങ്ങിച്ചു കൊടുത്തപ്പോള്‍, അവന്‍ കടമെടുത്ത കിടപ്പ് മുറിയിലെ പകുതി പൊട്ടിയ കണ്ണാടിയില്‍ ദ്രിതിയില്‍ അവള്‍ കണ്ണെഴുതി , മുഖം പൊട്ടിയ ചില്ലുകളില്‍ ഇരട്ടിച്ചു കണ്ടു. കൂടെ ഉറങ്ങി മടങ്ങി പോയവര്‍ കിടക്കവിരിയും സ്വപ്നങ്ങളും അവള്‍ക്കു നല്‍കി പറഞ്ഞയച്ചു. ആ ഇരുണ്ട് ഇടുങ്ങിയ വഴികളിലൂടെയവല്‍ ഒറ്റയ്ക്ക് നടന്നു നീങ്ങിയപ്പോള്‍ പുതപ്പിനെ ചുമലിലെക്കിട്ടു മണത്തുനോക്കി. മണിക്കൂറുകള്‍ക്കു മുന്‍പ് വരച്ച കണ്മഷി പടര്‍ന്നിട്ടാണോ ഇന്നു അറിയില്ല അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ശരിക്കും അവള്‍ പ്രണയാതുരയാവുകയായിരുന്നോ? ഒരിക്കലും അവള്‍ക്കു വനവാസം അനുഭവിക്കാതിരിക്കാന്‍ ഇടവരാതിരിക്കട്ടെ. പാവം സീത...

........ (വിനു)....

ശിശിരത്തിലെ സ്വപ്നം (കവിത)

ഇല കൊഴിഞ്ഞു വീഴുന്ന ഒരു ശിശിര കാലം
എന്‍റെ മുറിയില്‍ വീര്‍പ്പുമുട്ടി
നില്‍ക്കുന്ന കാറ്റിന്,
തളംകെട്ടിയ ഏകാന്തത കൂട്ടാണ്..
നീറുന്ന കനലുകള്‍ മിഴികളില്‍
ഒളിപ്പിച്ചു ഞാനെന്‍റെ
ഹൃദയത്തെ സൂക്ഷിച്ചു നോക്കി
സിരകളിലൂടെ ഒഴുകിയോടുന്ന
രക്തത്തിന്റെ ആവേഗ തീവ്രത
ഏതോ ബന്ധങ്ങളാല്‍ കെട്ടി പുണര്ന്നിരിക്കുന്നു


അഴികളില്ലാത്ത എന്‍റെ മുറിയിലെ
ജന്നാലയ്ക്കും അപ്പുറം
കിളികള്‍ വിതുമ്പുന്നത്
ഞാന്‍ മാത്രം കാണുന്നു
പിന്നെ,അത് മരിച്ചു വീഴുന്നത് കണ്ടു
വെറുതെ നോക്കി നില്‍ക്കുന്നു..

തല നരച്ച ആരോ ഒരാള്‍ വന്നെന്‍റെ
മിഴികളെ ശാന്തമായി തലോടുമ്പോള്‍
അറിയുന്നു:-
ജന്മാന്ത്രങ്ങള്‍ക്ക് മുന്‍പ് ആരൊക്കെയോ
എനിക്ക് തന്ന സ്നേഹത്തിന്റെ കുടിശിക
മടക്കി നല്‍കേണ്ടിയിരിക്കുന്നു..
അതിനാലാണോ മനസ്സ് ഭാരപെടുന്നത്?

ശിശിരത്തിലെ, പൊഴിയാന്‍ കാത്തുനില്‍ക്കും
ഏതോ വൃക്ഷം ഉപേക്ഷിച്ച ഇലയാണ് ഞാന്‍
ഭൂമിയെ പുണര്‍ന്നു മണ്ണോടു അടിയുന്നതിനു മുന്‍പേ
മഴയില്‍ നനയണം എനിക്ക്
കരയാന്‍ കഴിയുന്നില്ലെങ്കിലും
മഴയാല്‍ നനക്കണം കണ്ണുകള്‍
കാറ്റിന്‍റെ കൈയില്‍ ഒതുങ്ങി
പറന്നു പറന്നു മറ്റൊരു ശിശിരതിന്റെ
കാണാത്ത തൊട്ടിലില്‍ ചെന്ന് ഉറങ്ങണം...
അതെന്‍റെ സ്വപ്നം..

........(വിനു)......

Sunday 12 December 2010

പക്ഷെ (കവിത)

തുഷാര മേഘങ്ങള്‍ ഒഴുകുന്ന
ഒരു വെളുപ്പാന്‍ കാലം
മൈലാഞ്ചി ചെടികള്‍ക്ക് താഴെ
ഞാന്‍ ഇരിക്കുന്നു..
പുലരാറായ ആകാശം അസ്തമിക്കാരായ
നക്ഷത്രങ്ങളെ കാട്ടി ചിരിക്കുന്നുണ്ട്

അങ്ങ് ദൂരെ, നീലാകാശതിലേക്ക്
രണ്ടു പക്ഷികള്‍ യാത്രയാകുന്നു
നീലിമയിലെ മഞ്ഞിന്‍റെ പുതപ്പു
മൂടി അവര്‍ പറക്കുകയാണ്
അകലെ..അകലെ..വിദൂരം..

മൈലാഞ്ചി ചെടികളെ മെല്ലെ ഇളക്കുന്ന
കാറ്റ് മൌനങ്ങളില്‍ നൊമ്പരമായി
പടരുന്നുവോ?അതെന്നോട്‌ പറയുന്നതെന്തു?
"തൂവല്‍ കടം വാങ്ങാന്‍ വന്ന -
യാചക, നിന്‍റെ കാത്തിരിപ്പ്‌ വെര്‍ത്ഥം
നീ പ്രതീക്ഷിച്ചിരിക്കുന്ന പക്ഷികള്‍ തിരിച്ചുവരില്ല
അതിനു പക്ഷങ്ങളില്ല!
പറന്നുയരാന്‍ കഴിയാതെ പുലരുന്ന സൂര്യനില്‍
അവര്‍ വേണ്നീരായി മാരിയിട്ടുണ്ടാവം...
പുലരുന്നതിനു മുന്‍പ്,
ഈ തോട്ടത്തിന്റെ ഉടമ വരുന്നതിനുമുന്പ്
നീ മടങ്ങുക..
എങ്കിലും' പക്ഷെ' എന്നൊരു വാക്ക്
മനസ്സില്‍ തോന്നുന്നു അല്ലെ?
അതുണ്ടാകും....!!!!!

.............(വിനു)......

Wednesday 1 December 2010

നിമിത്തം

വെയിലുദിച്ചു നില്‍ക്കെ അന്ന് ആ മഴ പെയ്തത്
ഒരു നിമിത്തമായിരുന്നു
ഗ്രീഷ്മം തെന്നി വീണ വഴികളില്‍
വസന്തം ഒളിച്ചിരുന്നതും ഒരു നിമിത്തമായിരുന്നു
കൂട്ടം തെറ്റി പറന്നു വീണ ഇലകളെ
പച്ച മനം തൂകിയ തെന്നല്‍ വന്നു
കൈപിടിച്ച് ഉയര്‍ത്തിയതും ഒരു നിമിത്തമായിരുന്നു
നേര്‍ രേഖകളെ കൂട്ടിയോജിപ്പിക്കാന്‍ പാടുപെട്ടപ്പോള്‍
കടം വാങ്ങിയ പേനയെ ആരോ
കട്ടെടുത്തതും ഒരു നിമിത്തമായിരുന്നു...
കത്തി എരിയാരായ എന്‍റെ കുടില്‍ ഉപേക്ഷിച്ചു
മാളികയിലെ ശില്പത്തെ ഞാന്‍ മോഹിച്ചതും
ഒരു നിമിത്തമായിരുന്നു....


അന്നുപെയ്ത മഴ ഇന്നു അസ്തമിക്കാത്ത
വേനലായി മാറി...
എന്‍റെ കുടില്‍ പൂര്‍ണമായും
കത്തി നശിച്ചു...
മോഹിച്ചിട്ടും കിട്ടാത്ത ആ ശില്‍പം
താഴെ വീണ് ഉടഞ്ഞുപോയി..
കൂടിയോജിപ്പിക്കാന്‍ കഴിയാത്ത നേര്‍ രേഖകള്‍
സമാന്തരങ്ങളായി നീണ്ടു നില്‍ക്കുന്നു..
എല്ലാം ഒരു നിമിത്തമായിരുന്നു...

........ (വിനു),,,,,

വാക വൃക്ഷത്തിലെ മഞ്ഞ്

അങ്ങ് ദൂരെ ഷാരോണ്‍ താഴ്വരകള്‍ക്കും അപ്പുറം
നിലയ്ക്കാതെ ഒഴുകുന്ന ഒരു നദിയുടെ
തീരത്ത് പൂത് നില്‍ക്കുന്ന വാകമരത്തില്‍
ആത്മാവിന്റെ മഞ്ഞ് തുള്ളികള്‍
വിശുദ്ധിയുടെ കുപ്പായം
മൂടി ഉറങ്ങുന്നുണ്ട്കിനാവിന്‍റെ
സ്വപ്‌നങ്ങള്‍ വറ്റാത്ത മിഴികളില്‍-
ഒരു ഡിസംബര്‍ കുളിരായി
മഞ്ഞ് തുള്ളികള്‍ ഇറ്റു വീഴുന്ന
നിമാന്ത്രണങ്ങള്‍ കാതില്‍ മെല്ലെ
കേള്‍ക്കുന്നു


സ്വപ്നത്തിന്‍റെ പുത്തന്‍ പരവതാനിയില്‍
കയറിയ മനസ്സ് മന്ത്രിച്ചു
കുളിര്... കുളിര്... ഇത്തിരി കുളിര്...
ഇന്ന് വാകകള്‍ പൂക്കുകയാണ് കൊഴിയാറായ
പൂവുകള്‍ പെറുക്കികൂട്ടാന്‍
ഒളിഞ്ഞിരിക്കും മഞ്ഞ് മുത്തുകള്‍
ശേകരിക്കാന്‍ ഞാനിതാ പറഞ്ഞയക്കുന്നു
ഗുല്‍മോഹര്‍ കാടുകളിലെ എന്‍റെ
വളര്‍ത്തു കിളികളെ...
പോകുവിന്‍ പറന്നു പോകുവിന്‍
ഷാരോണിന്റെ ചോലകളില്‍ പറന്നിറങ്ങി
മഞ്ഞും ചൂടി പറന്നുവരുവിന്‍...
ഒപ്പം വിശുദ്ധിയുടെ കുപ്പായവും ....

...................... (വിനു).........