Thursday 30 December 2010

പാടാത്ത പക്ഷി (കവിത)

സൂര്യന്‍ ചക്രവാളത്തെ ചുമ്പിച്ചു നില്‍ക്കുന്ന
ഒരു പ്രദോഷ നേരം
അവന്‍റെ ഏകാന്തതയില്‍
കടല്‍ മഞ്ഞു ഉരുകിവീഴുന്ന ശബ്ദം!
മഞ്ഞിനേക്കാള്‍ കനത്ത മൂകതയില്‍
തിരമാലകള്‍ ഇളകാത്ത സാഗര നീലിമ
ചുവന്ന വെളിച്ചം പോലെ
ദുഃഖം ആ കണ്ണുകളില്‍ ഒളിച്ചിരിക്കുന്നു..

വൃധമായി പോയെന്നു തോന്നും വെറും
ഓര്‍മകളെ കോര്‍ത്തിണക്കി
കവിത ചമയ്ക്കാന്‍ അവനു കഴിഞ്ഞില്ല
തന്‍റെ സങ്കല്പങ്ങളെക്കാളും ഓര്‍മകളെകാളും
വലിയൊരു യാഥാര്‍ത്ഥ്യം പകലാണ്‌-
എന്നറിഞ്ഞപ്പോള്‍ ഉറക്കെ കരയാനും അവനായില്ല

പിന്നെ, സൂര്യന്‍ മറഞ്ഞപ്പോള്‍
കടല്‍ മഞ്ഞ് ഉരുകി തീര്‍ന്നപ്പോള്‍
കണ്ണുകളടച്ചു നിശബ്ദമായ
ആ കടലിന്റെ നീലിമയിലേക്ക്‌
മെല്ലെ അവന്‍ നടന്നു നീങ്ങി..

..........(വിനു)................

No comments:

Post a Comment