Thursday 16 December 2010

സീത (മിനികഥ)

എഴുതുന്നതിനു മുന്‍പ് കഥാകാരന്‍ ചിന്തിച്ചിരിക്കണം, കഥാ പാത്രത്തിനു പറ്റിയ ഒരു പേര്. അവള്‍ ഗീതയോ , വൈകയോ , മല്ലികയോ,സുഗന്ധിയോ ആയിരിക്കാം. ആരോ ആയികോട്ടെ, ബാല്യ കാലം മഴയില്‍ നനഞ്ഞു കുളിക്കാനും,തത്തി കളിക്കാനും ആഗ്രഹിച്ചവല്‍ പകരം നഗരത്തിന്‍റെ തിരക്കുള്ള വൃത്തികെട്ട ദുര്‍ഗന്ദം വമിക്കുന്ന കുളിമുറികളിലെ പഴകിയ ഷവറില്‍ നിന്നും അവള്‍ പകുതി ദേഹം നനച്ചു. സുന്ദരിയാനവള്‍ ദേഹം മിനുക്കാന്‍ ചാന്തും, കണ്മഷിയും ആരോ വാങ്ങിച്ചു കൊടുത്തപ്പോള്‍, അവന്‍ കടമെടുത്ത കിടപ്പ് മുറിയിലെ പകുതി പൊട്ടിയ കണ്ണാടിയില്‍ ദ്രിതിയില്‍ അവള്‍ കണ്ണെഴുതി , മുഖം പൊട്ടിയ ചില്ലുകളില്‍ ഇരട്ടിച്ചു കണ്ടു. കൂടെ ഉറങ്ങി മടങ്ങി പോയവര്‍ കിടക്കവിരിയും സ്വപ്നങ്ങളും അവള്‍ക്കു നല്‍കി പറഞ്ഞയച്ചു. ആ ഇരുണ്ട് ഇടുങ്ങിയ വഴികളിലൂടെയവല്‍ ഒറ്റയ്ക്ക് നടന്നു നീങ്ങിയപ്പോള്‍ പുതപ്പിനെ ചുമലിലെക്കിട്ടു മണത്തുനോക്കി. മണിക്കൂറുകള്‍ക്കു മുന്‍പ് വരച്ച കണ്മഷി പടര്‍ന്നിട്ടാണോ ഇന്നു അറിയില്ല അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ശരിക്കും അവള്‍ പ്രണയാതുരയാവുകയായിരുന്നോ? ഒരിക്കലും അവള്‍ക്കു വനവാസം അനുഭവിക്കാതിരിക്കാന്‍ ഇടവരാതിരിക്കട്ടെ. പാവം സീത...

........ (വിനു)....

No comments:

Post a Comment