Saturday 18 September 2010

മോഡല്‍ (ചെറു കഥ)

വളൊരു ഇടത്തരം വീട്ടില്‍ ജനിച്ചു വളര്‍ന്ന കുട്ടിയായിരുന്നു. കാഴ്ചയില്‍ സുന്ദരിയും, ശാന്ത സ്വഭാവകാരിയുമായിരുന്നു. പെട്ടന്നുണ്ടായ അവളുടെ അച്ഛന്‍റെ മരണം കുടുംബത്തെ പട്ടിണിയുടെ വക്കോളം എത്തിച്ചു. മാത്രമല്ല അവളുടെ അമ്മ പെട്ടന്ന് മാനസ്സിക രോഗി ആയി തീരുകയും ചെയ്തു. ജീവിക്കാന്‍ മറ്റു ഗദ്യന്തരമില്ലാതതിനാല്‍ ആ കുടുംബത്തെ അവരുടെ അകന്ന ബന്ധത്തിലുള്ള യുവാവ് സാമ്പത്തികമായിസഹായിച്ചു പോന്നു. എന്തെങ്കിലും ജോലി തനിക്കു ആവശ്യമാണെന്ന് പെണ്‍കുട്ടി അയാളോട് ആവശ്യപെട്ടു. ജോലി വേണമെങ്കില്‍ വീട് വിട്ടു അകലെ താമസ്സികേണ്ടി വരുമെന്ന് അയാള്‍ പറഞ്ഞു. എന്തായാലും തനിക്കുആവശ്യം ജോലി മാത്രമാണെന്ന് കരുതി അന്ന് സന്ധ്യക്ക്‌ അവള്‍ അയാളോടൊപ്പം പോയി. പെണ്‍കുട്ടിയുടെരാവിലത്തെ പോക്കും രാത്രിയുള്ള വരവും അയല്‍ക്കാരില്‍ ഒരു ചര്‍ച്ചാ വിഷയമായി മാറി. പൊതുവേ നാണംകുണുങ്ങി ആയ അവളില്‍ അസാമാന്യമായ ധൈര്യം വന്നു. മുട്ടോളം വളര്‍ന്ന മുടി മുറിച്ചു, ചുണ്ടുകളില്‍ കടുത്തനിറത്തിലുള്ള ചായം അവള്‍ പൂശി, മാതക ഗന്ധം ഊറുന്ന സുഗന്ധ ലേപനങ്ങള്‍ പുരുഷന്മാരുടെ മനസ്സിലാക്കി. അവളിലെ മാടമായ പ്രകടനം കണ്ടു ആള്‍ക്കാര്‍ പറഞ്ഞു അവള്‍ ഒരു സിനിമ 'മോഡല്‍' ആയി മാറിയിരിക്കും. തന്‍റെ തിരക്ക് പിടിച്ച ജോലി കാരണം അവള്‍ മാനസ്സിക രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി താമസിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം തന്‍റെ ബന്ടുവായ യുവാവിനെ അവള്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടി. പെണ്‍കുട്ടി കാരണം തനിക്കു ഒരുപാട് സാമ്പത്തിക, രാഷ്ട്രീയ നേട്ടം ഉണ്ടായെന്നും എത്രയും നാള്‍ വിദേശത്ത്ആയിരുനെന്നും അയല്‍ അവളെ അറിയിച്ചു. പുഞ്ചിരി മാത്രം മറുപടി ആയി നല്‍കി അവള്‍ നടന്നു അകന്നു. അന്ന് രാത്രി നഗരത്തിലെ ഒരു പ്രശസ്ത ഹോട്ടലില്‍ വെച്ച് അവള്‍ ആ യുവാവിനെ കൊലപെടുത്തി. പിറ്റേന്നത്തെ വായനാ പത്രത്തില്‍ സുന്ദരിയായ പെണ്‍കുട്ടിയുടെ ഫോട്ടോക്ക് ഒപ്പം വാര്‍ത്തയും വിശദമായി വന്നു. ധിരിതി പിടിച്ച വായനക്കാര്‍ ഉച്ചത്തില്‍ പറഞ്ഞു "ഇവള്‍ എല്ലാര്‍ക്കും നല്ലൊരു മോഡല്‍ തന്നെയാ..!!".

. .........(വിനു)......

ചക്രവാളം (കവിത)


നിന്‍റെ ഭ്രാന്തന്‍ കാടുകള്‍ താണ്ടിയപ്പോള്‍
മധുര കനിക്ളോ , പൂക്കളോ
എനിക്ക് വേണ്ടി അവശേഷിച്ചില്ല
അലറുന്ന പ്രേതവും, ഭീമാകാരനുമായ
രാക്ഷസനും , എന്‍റെ അടുക്കല്‍ നൃത്തമാടുന്ന
ദിനവും വൈകാതെ എത്തും
അഗാധമായ ഗര്‍ത്തങ്ങളില്‍ വെച്ചുള്ള
നിലവിളികള്‍ കാറ്റിന്‍റെ ഉച്ചത്തില്‍
നിങ്ങളുടെ കാതുകളിലും എത്തില്ല
കാട്ടു ചേമ്പും , നീര്‍ പൂക്കളും നിറഞ്ഞു
നില്‍ക്കുന്ന ചതുപ്പ് നിലങ്ങളിലേക്ക്
താഴ്ന്നു പോകുമ്പോള്‍,
മരുപച്ചയുടെ അവസാനത്തെ കണവും
നീ എന്നില്‍ നിന്നും കവര്‍ന്നു എടുക്കുമോ?..


............(വിനു).......



അമ്മയ്ക്ക്... (കവിത)


നി വരികയമ്മേ,
പ്രേമെഹകുരുക്കള്‍ ബാധിച്ച കാലുകളും
ശുദ്ധമായ നിന്‍ ഹൃദയവും എനിക്ക് തരിക
തിമിരം കവര്‍ന്ന കണ്ണുകളില്‍ നിന്നും
പ്രകാശം പടര്‍ത്തി എന്നില്‍ നിറയുക
എനിക്ക് വഴിയാവുക..
നീര് വന്ന മുഖവും, കലങ്ങിയ കണ്ണുകളാലും
ഈ മകനെ ഉമ്മവെയ്ക്കുക
രാത്രി മയങ്ങാതെ കിടക്കുമ്പോള്‍
മെല്ലെ താരാട്ടായി എന്നെ തലോടുക
സ്വപ്നത്തിലെങ്കിലും മുലപാലിന്റെ
മാധുര്യം പകര്‍ന്നു നല്‍കുക.
തകര്‍ന്ന ഹൃദയത്തില്‍ നിന്‍ കൈകളാല്‍-
എന്നെ തൊടുമ്പോള്‍ ,ഓര്‍മ്മകള്‍ കിതച്ചെത്തുന്നു
വാത്സല്യം കൊതിച്ചു പോകുന്നു ഞാന്‍
അമ്മേ, കരഞ്ഞു അവശനാകുന്നു..

...........(വിനു)....






ഭ്രാന്തന്‍ (കവിത)

രുട്ടു വീണ് തുടങ്ങുമ്പോള്‍
അവനൊരു ഭ്രാന്തന്‍..
കാണാത്ത ലോകം തിരഞ്ഞപ്പോള്‍
അവന്‍ എല്ലാവര്‍ക്കും ഭ്രാന്തന്‍
യാത്രകളിലോക്കെ അവന്‍ കേട്ടു..
ആ വിളി ഭ്രാന്തന്‍!..ഭ്രാന്തന്‍..!
മൂടല്‍ വന്നു പതിച്ച കണ്ണിലെ
വെളിച്ചത്തിനും അവനൊരു ഭ്രാന്തന്‍

പിന്നെ അവന്‍ ചിരിച്ചപ്പോള്‍
കരഞ്ഞപ്പോള്‍, വെറും ഒരു ഭ്രാന്തന്‍
വിളി കേട്ട് മടുത്തവന്‍-
വസ്ത്രങ്ങള്‍ ഊരി കളഞ്ഞു ,കാടുകള്‍ താണ്ടി
അറിയാത്ത ലോകം തേടി യാത്രയായി
പാദുകങ്ങള്‍ എവിടെയോ ഉപേക്ഷിച്ചു

കാലം കഴിഞ്ഞ്, ചെറു പുരണ്ടു
വിവസ്ത്രനായി, അവന്‍ എങ്ങോ
മരിച്ചു കിടന്നു
ആരോ പറഞ്ഞു, "പാവം ഭ്രാന്തന്‍"!
ശരിക്കും അവന്‍ ഭ്രാന്താണോ?
അതോ അവനെ ഭ്രാന്തനാക്കിയതോ?

.............(വിനു)..........





ഞാന്‍.. (കവിത)


ഞാന്‍ കാത്തു നിന്നവര്‍ ആരും
എനിക്ക് വേണ്ടി കാത്തു നിന്നില്ല
എന്‍റെ പാത പിന്തുടര്‍ന്ന് ആരും
എത്തിയില്ല..
ധാനം നല്കിയതോന്നും
എനിക്ക് തിരിച്ചു കിട്ടിയുമില്ല..
ഇന്നു കണ്ടവര്‍ നാളെ കാണാത്ത
നാട്യം നടിക്കുന്നു..
ഈ വഴി പാടെ മറക്കുന്നു
ഞാന്‍ ഞാനായിരുന്നെങ്കില്‍
ഇന്നെനിക്കു ഞാനെങ്കിലും
സ്വന്തമായി ഉണ്ടായേനെ..
......(വിനു)......


പഴകിയ പറുദീസാ.. (കവിത)

കാണാത്ത ദൈവങ്ങളെ നഗ്നമായ
പാദങ്ങളില്‍
ഞാനെന്‍റെ ചുണ്ടുകളമര്‍ത്തി
നിങ്ങളെ സ്വീകരിക്കുമ്പോള്‍
ഉള്ളറകളിലേക്ക് കാന്ത ശക്തിയുള്ള
സ്പന്ദനങ്ങള്‍ കടന്നു പോയി

വിശന്നപ്പോള്‍ എന്‍റെ ഹൃദയം
പകുതി നിങ്ങള്‍ കടിച്ചെടുത്തു..
കിതച്ചു കിതച്ചു തളരാരായ അതിലെ
ധമനികളില്‍ നിന്നും
രക്തമോഴുക്കി , നിങ്ങള്‍ പാനം ചെയ്തു

നിങ്ങള്‍ തന്ന പാന പാത്രവും
പ്രക്ഷുബ്ധമായ മനസ്സും ഞാനേറ്റു വാങ്ങി
ഇതില്‍ കോരി നിരക്കേണ്ടത്
എന്തെന്ന് എനിക്കറിയില്ല
മടക്ക യാത്രയില്‍ അവശേഷിക്കുന്ന
ഈ ഹൃദയ ഭാഗവും നിങ്ങള്‍
ഭക്ഷിച്ചു കൊള്ളുക..

..........(വിനു)...


മോഹം (കവിത)

ഷാട മാസത്തിലെ ഇഴഞ്ഞു നീങ്ങുന്ന
മേഘങ്ങളില്‍ ഞാന്‍ എന്‍റെ ശവ മഞ്ചം കാണുന്നു
കടലിന്‍റെ തിര ഇളക്കങ്ങള്‍ ഓരോ നിമിഷവും
എങ്ങോട്ടെന്നില്ലാതെ എന്നെ മാടി വിളിക്കുന്നു..
ഉയര്‍ന്നു താഴ്ന്നു നീങ്ങുമ്പോള്‍
തണുത്തുറയുന്ന ശവമഞ്ചം മഞ്ഞാല്‍ പൊതിയുന്നു
സ്വര്‍ഗ്ഗ കവാടങ്ങളുടെ അടുത്തെത്തുമ്പോള്‍
ഇഴയുന്ന ജീവന്‍ തിരയുന്നത്
ഇന്നും ആവേശം പൂണ്ട സ്നേഹത്തെയാണോ?
ശരീരം ശവമായെങ്കിലും
മനസ്സ് ഉഴരുന്നത് അതിനല്ലേ?
കൊടും മഞ്ഞു കെട്ടി പുണരുമ്പോള്‍
പുറത്തു വരാന്‍ ഞാന്‍ വെഗ്രത കൂട്ടുന്നു..
ഇതിനുഉള്ളിലും മനസ്സ് നഗ്നമാണ്‌
അന്തരംഗം ശ്രുതി തെറ്റിയ കമ്പനങ്ങള്‍
മുഴക്കി കൊണ്ടിരിക്കുന്നു ...
ഈ ജീര്‍ണതയില്‍ നിന്നും ഉണര്‍ത്താന്‍ പോന്നുന്ന
സംഗീതം ഞാനൊരിക്കല്‍ കേള്‍ക്കില്ലേ?
അകലെയുള്ള എന്‍റെ ലോകത്തില്‍ എത്തി ചേരില്ലേ?
തണുത്ത് ഉറയാതെ, കാറ്റില്‍ പറക്കാതെ
ആ മോഹങ്ങലെങ്കിലും എന്നില്‍ അവശേഷിചെങ്കില്‍..

..............(വിനു).......










ചിത്രം (കഥ)


ളൊഴിഞ്ഞ സന്ധ്യാ നേരം നിന്‍റെ പൂട്ടിയിട്ട ചിത്ര ശാലയിലേക്ക് വരുമ്പോള്‍ സൂര്യന്‍ മെല്ലെ അഭ്രപാളികളിലേക്ക്മറഞ്ഞു തുടങ്ങിയിരുന്നു. വീടിന്‍റെ പടിഞ്ഞാറ് ഭാഗത്തെ ചിത്രശാല നിന്‍റെ രോഗം കാരണം പൂടിയിട്ടിട്ടു ഇന്നുഅഞ്ചു ദിവസം കഴിഞ്ഞിരിക്കുന്നു. ഇന്നു സന്ദര്‍ശകര്‍ അധികം ഇല്ലാത്ത അവിടമാകെ പൊതുവേ മൂകമായിഎനിക്ക് അനുഭവപെട്ടു. ദേഹം മുഴുവന്‍ കട്ടിയുള്ള കമ്പിളി പുതപുകൊണ്ട് മൂടി ഇരുന്നതിനാല്‍ നീ നന്നേവിയര്‍ത്തിരുന്നു. ഉറക്കം നിന്‍റെ കണ്ണുകളിലേക്കു വീണ് തുടങ്ങിയെന്നു അറിഞ്ഞപ്പോള്‍ ഞാന്‍ ,ചിത്രശാലയിലേക്ക്നടന്നു. ഇടുങ്ങിയ ചുമരുകള്‍ ഉള്ള എന്നാല്‍ പ്രകാശം അരിച്ചെത്തി ശോഭ പരത്തി നിന്ന ചിത്രശാല എന്നെ അല്ഭുതപെടുത്തി. നീ പാതി വരച്ചു കാന്‍വാസില്‍ നിര്‍ത്തിയിരിക്കുന്ന രാജകുമാരിയുടെ അര്‍ത്ഥ നഗ്ന ചിത്രംഎനിക്ക് നന്നേ ഇഷ്ടപ്പെട്ടു. കുമാരിയിലെ കണ്ണുകളുടെ പ്രകാശം ഇരുട്ടിനെ കീറി മുറിക്കാന്‍ പോന്നവയാനെന്നുഎനിക്ക് തോന്നി. പൂര്‍ണമായും ഉണങ്ങാത്ത ചായങ്ങള്‍ അരകെട്ടില്‍ നിന്നും താഴോട്ടു ഒഴുകി പടര്‍ന്നു നില്‍ക്കുന്നു. പടവാളിന്‍റെ അറ്റം കൂര്‍പ്പിക്കാന്‍ നീ മറന്നു പോയിരിക്കുന്നു. ശരിക്കും ഏതു യുദ്ധത്തില്‍ തോറ്റ രാജകുമാരിയാണോ? നിന്‍റെ സൃഷ്ടികള്‍ എല്ലാം സുന്ദരമാണ് അവര്‍ണനീയം, നീ എല്ലാത്തിലും പ്രശംസ അര്‍ഹിക്കുന്നു, പക്ഷെ പലപ്പോഴും അത് പൂര്‍ണമാക്കാന്‍ നിനക്ക് സാധിച്ചിരുന്നില്ല. ആ അപൂര്‍ണതയില്‍സൌന്ദര്യം കണ്ടെത്താന്‍ ഞാന്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു. ആ അപൂര്‍ണത പലപ്പോഴും സംസാരിക്കുന്നതായി എനിക്ക് അനുഭവപെട്ടു. ഈ രാജകുമാരി സുന്ദരിയാണ്, നിന്‍റെ ഉച്ച മയക്കത്തില്‍ കാറ്റ് ഇവളെ മോഹിച്ചുപോകാം, സ്വര്‍ഗ്ഗ സുന്ദരികള്‍ ഈ സൌന്ദര്യം കട്ടെടുക്കാനും സാധ്യത ഉണ്ട്‌. ഈ ചിത്ര ശാലയില്‍ നീ അറിയാത്തൊരു രഹസ്യ ബന്ധമോ? നാളെ ഇവള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍? വേണ്ട ..തെല്ലു മാറികിടന്ന ചായംപുരണ്ട ഒരു തുണികൊണ്ട് ഇവളെ ഞാന്‍ മറച്ചു വെക്കുന്നു..ചിത്രശാലയില്‍ നിന്നും പുറത്തു ഇറങ്ങിയപ്പോഴുംനീ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നില്ല. ഇപ്പോള്‍ നിന്‍റെ ശരീരം തണുത്തിരിക്കുന്നു. വിളക്ക് കത്തിച്ചു വെച്ച് , ഇരുട്ടു പരന്ന നട വഴിയിലൂടെ യാത്രയാവാന്‍ തുടങ്ങിയപ്പോള്‍ എന്തോ ക്രൂരത കാട്ടിയത് പോലെ കാറ്റ് എനിക്ക് അഭിമുഖം ആയി ശക്തമായ തിരകള്‍ ഇളക്കി കൊണ്ടിരുന്നു.

............(വിനു)......

ബലി (കവിത)

ഇരുണ്ട് കൂടുന്ന ആകാശത്തില്‍
ഞാന്‍ സ്വയം ആത്മാവ് തിരയുന്നു
തേജസായി ഉദിക്കാന്‍ വെമ്പുന്ന
സൂര്യന്‍റെ മുഖം നോക്കാന്‍ ചിലപ്പോള്‍
ആശക്തമാകുന്നു..
ജീവനുതികാത്ത പാദങ്ങളില്‍
തിരയിളക്കങ്ങളായി തലോടാന്‍
കാറ്റിനാവുന്നില്ല ...
ഹൃദയം നുറുങ്ങിയപ്പോള്‍ അറിഞ്ഞു
ഞാന്‍ ശരീരമില്ലാത്ത ആത്മാവ് മാത്രം
ആഴങ്ങളിലെന്നെ തൊട്ടുണര്‍ത്തിയ
അന്കുലികള്‍ പോലും യവനികയ്ക്കുള്ളില്‍
മറഞ്ഞിരിയ്ക്കുന്നു..
ആത്മാവുകള്‍ക്ക് എന്തൊരു അന്തര്‍ദാഹം
സൂര്യനെന്നെ ആലിംഗനം ചെയ്തെടുതെങ്കില്‍
രൂപമില്ലാത്ത ശരീരം മാറോട് അണചെങ്കില്‍
വേണ്നീരായലെ നില ഉറക്കാത്ത -
എന്‍ ആത്മാവ് ശാന്തമാകൂ..

..........(വിനു)......

നിങ്ങളോട്.. (കവിത)


വിരസതയോടെ എത്തുന്ന പകലുകളെ
നിങ്ങളുടെ ഉദയ കിരണങ്ങളാല്‍
എന്‍റെ വളര്‍ത്തു പൂക്കളെ
ചുമ്പിച്ചു ഉലക്കരുത്..
അഭയാര്‍ഥികളെ ക്ഷുദ്ര കണ്ണുകളുമായി
എന്നെ തിരയാതിരിക്കുക
ഭിക്ഷ എന്‍റെ ധര്‍മമല്ല
കര്‍മ്മം ആണെന്നറിയുക
ലിപി തെറ്റി ഞാന്‍ കുറിച്ച കവിതകളെ
എന്‍റെ ഉര്‍വരതയെ നിങ്ങള്‍ തന്നെ
ഊറ്റി എടുക്കുക, ദൂരെ കേള്‍ക്കുന്ന ഗാനമേ
എന്നെ പിന്‍തുടരരുത്..
നശിച്ച ക്ഷേത്രവും,പൊട്ടിയ വിഗ്രഹവും
ഞാന്‍ വ്യഥ ചമയ്ക്കാന്‍ മെനകെടുന്നു
പൂജിക്കാനോ, കഴകം കൊട്ടാനോ എനിക്കറിയില്ല
ഭൂപടം കണ്ടെത്താത്ത ലോകത്തിലാണ് ഞാന്‍
പകല്‍ രാത്രിയും, രാത്രി പകലും ആണിവിടെ
നമ്മുടെ ധ്രുവങ്ങള്‍ ഒരിക്കലും കൂട്ടി മുട്ടില്ല
അക്ഷയ പാത്രവും എക്കാലവും
ഒഴിഞ്ഞിരിക്കുന്നു!!!!..

..........(വിനു)..........

'

വീണ്ടും.. (കവിത)

നിന്‍റെ ജിഹ്വയില്‍ നിന്നുതിര്‍ന്നു
വീഴുന്ന വാക്കിന്‍റെ സ്പുരിക്കുന്ന അഗ്നി
എന്‍റെ കിനാക്കള്‍ നാട്ടു വളര്‍ത്തിയ
മുളം കാടുകളില്‍ കത്തി കയറുന്നു
കരിയുന്ന കാടിന്‍റെ പച്ചമണം
ഉച്ച വേനലില്‍ പരക്കെ നിറയുന്നു

അങ്ങ് അകലെയുള്ള കടലിന്‍റെ
ഏഴാം തിര, തീരതോടടുക്കുന്ന
ശബ്ദം കാതുകളിലലക്കുംപോള്‍,
ചെവികള്‍ പൊതി ഞാന്‍
നടുക്കം നടിക്കുന്നു..

ഇനിയൊരു നാള്‍ ചലനമറ്റ-
ശരീരം ചിതയോടടുക്കുംപോള്‍
നിന്‍റെ വാക്കുകള്‍ പടര്‍ത്തി നീ
അഗ്നിയായി പടരുമോ?
അഗ്നിയെ അണക്കാനൊരു
മഴയായെന്നില്‍ വീണ്ടും പെയ്തൊഴിയുമോ?

...........(
വിനു)....




ഏകം (കവിത)

രുണ്ട ആകാശം ഇരട്ട പെറ്റ
മകനാണ് ഞാന്‍..
ഭോഗിച്ചത് നിഴലും നിലാവും
ഇന്ന്, നിഴലിനെ നിലാവും
നിലാവിനെ നിഴലും പരസ്പരം
മറന്നു..
പിതൃത്വം ഞാന്‍ ആവശ്യപെടെണ്ടത്
നിഴലിലോ? നിലാവിലോ?
അനാദത്വം എന്‍റെ ശിരസ്സിനെ കുനിച്ചു-
കണ്ണുകളെ മറക്കുന്നു
ഞാന്‍ ഏകമാകുന്നു..

.......(
വിനു)...

ചിന്ത (കവിത)


ന്‍റെ ചിന്തകളുടെ അറ്റതായിരുന്നു
നീ ഇത്രയും കാലം,അതെ, വളരെ അറ്റത്ത്‌!
മെല്ലെയൊന്നു തൊട്ടാല്‍ താഴെ
വീണുടയുന്ന അര്‍ഥമില്ലാത്ത
വെറും നഷ്ട സ്വപ്നമായി മാത്രം..
ഭാരപെട്ടു പോകുന്നു ഞാന്‍
നിന്‍റെ കുടിയേറ്റം ഒഴുപ്പിക്കാന്‍
തിടുക്കം കൂട്ടുന്നത്‌ -
പേരറിയാത്ത നമ്മുടെ അനുയായികളാണ്
ഇന്നു രാത്രിയിലെ ഉറകത്തിനിടയില്‍
നിനക്കിറങ്ങി പോകാം ..
കരി പിടിച്ച ചിന്തകളില്‍ നിന്ന്, സ്വപ്നത്തില്‍ നിന്ന്
കഴിയുമെങ്കില്‍ വിലാസമൊന്നെഴുതി വെയ്ക്കുക
എന്നെങ്കിലും എന്‍റെ ചിന്തകള്‍ക്കൊരു
കൂട്ടാവാന്‍ നിന്നെ തിരയാമല്ലോ..??

........(
വിനു)...

സന്ദര്‍ശനം (കവിത)


തീറെഴുതി കൊടുത്ത ജീവിത പത്രങ്ങള്‍
ഞാനിവിടെ വില്‍ക്കാന്‍ വെച്ചിരിക്കുന്നു
വരിക, ഞാന്‍ ഇവിടെത്തന്നെ ഉണ്ടു
ഇപ്പോള്‍ നീണ്ട ഇടവേള തന്നെയാണ്
എന്നെ പറ്റി തിരക്കെണ്ടതില്ല..
'
ദുഃഖം' എല്ലാ പ്രായകാര്‍ക്കും,
'
കോപം'മദ്ധ്യ വയസര്‍ക്കും -
ഇളവിന് നല്‍കാം..
ക്രൂരത ആവശ്യമുള്ളവര്‍ രഹസ്യമായി -
പിനനാംപുറത്തുകൂടെ വരിക
'
തേങ്ങലുകള്‍' കരയുവാന്‍ മനസ്സുള്ള
ആര്‍ക്കും നല്‍കാം.
അശാന്തരായി ഓടി നടക്കുന്ന നിങ്ങളും വരിക
'
ശാന്തത' നിങ്ങള്ക്ക് വേണ്ടി മാത്രം.
'
നാട്യവും', 'അഭിനയവും' വേണ്ടുവോളം
വാരി എടുക്കാം.
ബാക്കി ഉള്ളവ തിരിച്ചു നല്‍കുകയോ
കട്ട് എടുക്കുകയോ ചെയ്യാം.
മുതല്‍ കൂട്ടായി സൂക്ഷിക്കാമല്ലോ:
ഇന്നു തന്നെ നിങ്ങളുടെ ആവശ്യം ഉറപ്പാക്കുക..


.............(
വിനു) .............

Friday 17 September 2010

എന്‍റെ മഴ...





വാതിലുകള്‍ക്കും അപ്പുറം പെയ്ത മഴ ചാറ്റല്‍
പതിച്ചത് മനസ്സിനെറെ ചില്ലുകളില്‍ ആയിരുന്നു..
വേദനിച്ച വിരലുകള്‍ കൊണ്ട് മെല്ലെ തോട്ടാപ്പോള്‍
നീ പടര്‍ന്നുപോയി..
അകലെ ആരും കാണാതെ തെറിച്ചു വീണ -
ഒരു തുള്ളി പെറുക്കി,
മഴനൂലില്‍ കോര്‍ക്കാന്‍ ശ്രെമിക്കവേ
മുഖങ്ങള്‍ മനസ്സില്‍ ഓര്‍മിച്ചുനോക്കി
നീ വരുമ്പോഴുള്ള സുഖം ഞാന്‍ തേടിയ
മറ്റൊന്നിനും ഇല്ല..
ഞാന്‍ ചിരിച്ചപോഴും, കരഞ്ഞപ്പോഴും
നീ വന്നതും, തലോടിയതും ഒരുപോലെ
എന്നോട് കലമ്പല്‍ കൂടുന്നതും,
കളി പറയുന്നതിനും ഒരേ ഭാവം
പിന്നെ എന്നോട് മാത്രം നിന്നെ-
ചേര്‍ത്ത് നിര്‍ത്താന്‍ കഴിയില്ലലോ?
പെയ്തൊഴിയണം നിനക്ക്, കനലുകള്‍ എരിക്കണം,
നിനക്കാതെ നീ വരുമ്പോഴുള്ള ശബ്ദം
ആത്മാവിന്‍റെ ഉള്ളറകളില്‍ എനിക്ക് കേള്‍ക്കാം
അതില്‍ ഞാന്‍ താതാത്മ്യം പ്രാപിച്ചു നിന്‍റെ -
അടിമയായി തീരുന്നു..
അതെ, നിന്‍റെ സ്പര്‍ശനം എന്നെ ഉരുക്കാന്‍ പോന്നവയാണ്
എന്‍റെ കനലുകളില്‍ പെയ്തിറങ്ങുന്ന മഴയാണ് നീ..
ഒരു പാവം..പെരുമഴ!!!


.......(വിനു)......




Saturday 11 September 2010

പ്രണയം





പ്രണയം' വാപിളര്‍ന്നു സ്വാഗതം ചെയ്യുന്ന'
വര്‍ണ്ണ ശബളമായ കൊട്ടാരം
കാത്തു നില്‍ക്കേണ്ട, ഉത്തരവ് കേള്‍ക്കണ്ട
അകത്തു വന്നാല്‍ പുറത്തു കടക്കാന്‍
പ്രയാസം..
നാല് വശവും വന്‍മതില്‍ ഉയര്‍ത്തിയിരിക്കുന്നു
പുറത്തുള്ളവരുടെ തേങ്ങല്‍ കേള്‍ക്കാന്‍ ആവില്ല
കാലം നിമിഷങ്ങളാണ് ഇവിടെ
അവസാനം, കൊലപാതകം നടത്തിയ
കുറ്റവാളികളെ പോലെ നിങ്ങള്‍ക്ക്
പുറത്തു വരാം
നീണ്ട ഒരു പരോളിനായി മാത്രം..

........(വിനു) ........



Friday 10 September 2010

ആദാമിന്‍റെ മകന്‍ .. (കവിത)



രു വലിയ കാടുകയറി വന്നപ്പോഴും
അവന്‍റെ വിഷാദ മൌനങ്ങളില്‍
നിറഞ്ഞു നിന്നത് നടക്കാത്ത സ്വപ്‌നങ്ങള്‍..
വിശന്നപ്പോള്‍ പകുത്തെടുത്ത മധുരക്കനികള്‍
എല്ലാം ചുരന്നതു കൊടും വിഷം!
മറച്ചു പിടിച്ച നഗ്നത രഹസ്യമായി
ആകാശ നീലിമ നോക്കികണ്ടു..
ഒളിച്ചിരിക്കാനൊരു ഇടം നോക്കി
ഓടി നടന്നു ക്ഷീണിച്ചു..ശപിക്കപ്പെട്ട ജന്മം!!
അവന്‍ ആദമിന്‍റെ മകനാണോ ?
വിലക്കുകള്‍ ലങ്ഗിച്ച പ്രഥമ പുരുഷന്റെ മകന്‍?
സൃഷ്ടാവേ, രൂപമില്ലാത്ത ശരീരം നല്‍കി
അവനെ ഇരുട്ടറയില്‍ ബന്ധനസ്തന്‍ ആക്കൂ..
അലറിക്കരയാന്‍ കണ്ണ് നീര് നല്‍കാതെ
തണുത്ത് വിറയ്ക്കുന്ന ശരീരത്തില്‍ നിന്നും
ആ കവചം എടുത്തു മാറ്റുക
അവസാന അത്താഴത്തില്‍ പങ്കെടുക്കാന്‍
അവനര്‍ഹാനല്ല, പ്രണയം നിഷേധിച്ചു-
നരകത്തിലേക്ക് യാത്ര ആക്കുക
ആ കരച്ചിലില്‍ കരുണ തോന്നേണ്ടതില്ല
അത് രക്ഷക്കല്ല, ശിക്ഷക്കായി മാത്രമുള്ളത്
അവന്‍ ആദമിന്‍റെ മകന്‍,
പൈതൃകം കാത്തു സൂക്ഷിക്കുന്നവന്‍!!


.......(വിനു)......







Tuesday 7 September 2010

ഇന്റര്‍വ്യൂ...(കഥ)

വലിയൊരു പാടം കടന്നു വേണം പണിക്കര്‍ മാഷിന്‍റെ വീട്ടില്‍ ചെല്ലേണ്ടത് എന്ന് കേട്ടിട്ടുണ്ട്. മുമ്പൊരിക്കല്‍ഇത് വഴിയെ വന്നപ്പോള്‍ കൊയ്ത്തു കാലമായിരുന്നു അത് പത്തു പതിനഞ്ചു കൊല്ലം മുന്‍പ്അച്ഛനോടൊപ്പമായിരുന്നു. അന്ന് ഒരു ഓണകാലവും കൂടിയായിരുന്നതിനാല്‍ വളരെ മനോഹരമായിരുന്നു ഈപ്രദേശം. പക്ഷെ അതിന്‍റെ ഒരു സന്തോഷവും എപ്പോള്‍ എനിക്ക് തോന്നുന്നില്ല. എന്‍റെ അച്ഛന്‍റെ കാലം മുതല്‍ക്കുതന്നെ പണിക്കര്‍ മാഷിന്‍റെ കുടുംബവുമായി നല്ല ബന്ധമുണ്ട് . അച്ഛന്‍ പോസ്റ്റ്‌ മാനായി ഇവിടെ വന്നപ്പോള്‍ ഈ പണിക്കര്‍ മാഷാണ് എല്ലാ സഹായവും ചെയ്തു കൊടുത്തത് എന്നു പറഞ്ഞു കേട്ടിടുണ്ട്. അദ്ധ്യാപകന്‍ആയിരുന്നെങ്കിലും രാഷ്ട്രീയത്തിലും, സാഹിത്യ രംഗത്തും ഒക്കെ അതീവ തല്പരനായിരുന്നു അദേഹം. എന്‍റെഅച്ഛന്‍റെ മരണവും, പണിക്കര്‍ മാഷിന്‍റെ ഉദ്യോഗത്തില്‍ നിന്നുള്ള പിരിയലും എല്ലാം അടുത്തടുത്ത മാസങ്ങളില്‍ആയിരുന്നു. അതൊക്കെ ഇന്നലത്തെ പോലെ ഓര്‍മയില്‍ തെളിയുന്നു.

മാധ്യമ പ്രവര്‍ത്തനവും , റിപ്പോര്‍ട്ട്‌ എഴുത്തും ഒക്കെ ഒരു തരത്തില്‍ ഓര്‍മ്മകളുടെ വാരി കൂട്ടലാണെന്ന് എനിക്ക് തോന്നുന്നു . സമകാലീന പ്രശ്നങ്ങളെ മാതമേ വാര്‍ത്തകള്‍ അനാവരണം ചെയ്യുന്നു എന്നു പറയുന്നതില്‍ സത്യംതീരെ കുറവാണ്. അത് പഴമയുടെ ചങ്ങല കണ്ണികളാല്‍ എപ്പോഴും ബന്ടിച്ചു നിര്‍ത്തിയിരിക്കുന്നു. പാടം കഴിഞ്ഞ്ഇത്തിരി തരിശു നിലം കടന്നു വേണം മാഷിന്‍റെ വീടിന്‍റെ പടിപ്പുരമേല്‍ എത്താന്‍. പത്തു മണി വെയിലിന്‍റെ ഇളംചൂടുള്ള പ്രകാശം പടിപ്പുരയിലെ ജീര്‍ണിച്ച ഓലകല്‍ക്കിടയിലൂടെ തറയില്‍ വീണ് കിടക്കുന്നത് കണ്ടാല്‍ പകലില്‍ചന്ദ്രന്‍ ഭൂമിയില്‍ ഉടിചാതാനെന്നു തോന്നി പോകും. എന്തോ വിശേഷം നടന്നുവെന്ന് തോന്നിക്കുന്ന വിധത്തില്‍ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ കാക്കകള്‍ കൊത്തി പെറുക്കുകയും, കലപില കൂട്ടുകയും ചെയ്യുന്നു. തറയില്‍ വീണുകിടക്കുന്ന തെച്ചി പൂക്കളിലൂടെ മെല്ലെ ഇഴഞ്ഞു നീങ്ങുന്ന കട്ട്ഉറുമ്പുകള്‍ മണല്‍ കൊണ്ട് നിരത്തിയമുറ്റത്തിന്റെ ചെറു വാഴികലേക്ക് ഇറങ്ങി പോകുന്നു. തറവാടിന്റെ വലതു വശത്തായി ഒരു ചെറിയ ചായ്പ്ഞാന്‍ കണ്ടു. കതകു തുറന്നിട്ടിടുണ്ട്. ഇന്നലെ കത്തിച്ച സന്ധ്യാ ദീപത്തിന്റെ തിരി പകുതി എരിഞ്ഞ് തുളസ്സിത്തറയില്‍ തന്നെ ഇരിപ്പുണ്ട്. പുറത്തു തൂക്കിയിട്ട ബെല്ലിന്‍മേല്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ ചായ്പിനുള്ളില്‍നിന്നും വളരെ പതുക്കെ മുഖം ഉയര്‍ത്തി പുറത്തേക്കു വന്ന രൂപത്തെ കണ്ടു , അതാണ്‌ പണിക്കര്‍ മാഷാണെന്നു മനസ്സിലാക്കാന്‍ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. കണ്ണട മുഖത്ത് വെച്ചിട്ടുണ്ട്. ക്ഷൌരം ചെയ്തമുഖത്ത് കുറ്റിയായി നരച്ച രോമം വളര്‍ന്നു നില്‍ക്കുന്നു. നമ്മളെ കണ്ടു മനസ്സിലായത്‌ പോലെ പറഞ്ഞു
" ഇരിക്കെട്ടോ ഇപ്പോ വരാം"

ഞാനും എന്‍റെ സഹപ്രവര്‍ത്തകനും മറ്റെല്ലാ ഒരുക്കങ്ങളും നടത്തി കാത്തിരുന്നു. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ട്‌എട്ടു പണിക്കര്‍ മാഷ്‌ ഞാനഗള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷനായി. " ക്യാമറയില്‍ പിടിക്കുന്നുന്ടോ ഇത്? വേണ്ടെട്ടോ,വൃദ്ധനായിരിക്കുണൂ..കുട്ട്യോള്‍ക്കും പെരക്കുട്ടിയോള്‍ക്കും ഒന്നും ഇഷ്ടായെന്നു വരില്ല. മാത്രല്ല ,ഇന്നലെ സപ്തതിആയിരുന്നു". സപ്തതി ചോറിന്റെ ബാക്കി പത്രമാണ്‌ മുറ്റത്തെ കാക്കകള്‍ എന്നു എനിക്ക് അപ്പോള്‍ മനസ്സിലായി. ഞാന്‍ ഒരു പുഞ്ചിരി മാത്രമേ മറുപടി ആയി നല്‍കിയുള്ളൂ .


ഒന്നും ചോദിക്കണ്ട കുട്ടിയെ, എല്ലാം ഞാന്‍ തന്നെ പറയാം, വളരെ സൌമ്യതയോടെ മാഷ്‌ പറഞ്ഞുതുടങ്ങി." വീടിന്‍റെ ഭാഗം വെയ്പ്പ് മിനിഞ്ഞാന് കഴിഞു, ഇന്നലെ നേറെ സപ്തതിയും, വീട് ഇളയവള്‍ക്ക്കൊടുത്തു. പാടവും, പറമ്പും മൂനാമത്തെ മകന് ഉള്ളതില്‍ അവനാ ഗവണ്മെന്റ് ഉദ്യോഗം കിട്ടിയത്, എന്നിട്ടുംപറമ്പ് അവനു തന്നെ വേണമെന്ന് വാശീം.. ആടായുന്ടെ അല്ലേല്‍ ആരാ എക്കാലത്തു വീട് വേണ്ട പാടം മതീന്ന്പറയണത്? പോന്നു വിലയാണ ഭൂമിയല്ലേ ഇത്! ഹാ.. റിസോര്‍ട്ടോ , കളിസ്തലമോ എന്തക്കയോ പണിയണമെന്നഅവന്‍റെ പരിപാടി. എന്താച്ച ആയികൊട്ടെ ഞാനിനി എത്രകലംന്ന വൃദ്ധനായിരിക്കുണൂ. കാലം മാറുന്നതിനൊപ്പംമാരാനോന്നും എനിക്ക് കഴിയില്ല കുട്ടിയോളെ. എനിക്കീ ചായ്പ്പു മതി , മാഷൊക്കെ തന്നെയാ ആഹാരം ഇല്ലാണ്ട്ജീവിക്കാന്‍ പറ്റോ? ഭാര്യ ഉണ്ടായിരുന്നേല്‍ അതൊക്കെ നോക്കിയേനെ, എന്നു വെച്ച് ഭാര്യമരിച്ച ആരെങ്കിലുംജീവികാതിരിക്കുന്നുണ്ടോ? ദേ, എപ്പോ ഈ വീട്ടില്‍ താമസിക്കുന്ന ഇളയവള്‍ സരസ്വതിയ ആഹാരമൊക്കെവെച്ചുണ്ടാക്കി തരുന്നേ. അത്താഴം മുടക്കാന്‍ കഴിയില്ല, രാവിലെ ഒരു ഗ്ലാസ് പാവയ്ക്ക നീരോ, സൂചിഗോതമ്പിന്‍റെ കഞ്ഞിയോ മതി. പ്രേമഹവും,ഇത്തിരി വേവലാതിയും ഉണ്ടേ.. വാര്‍ധക്യം വന്നിരിക്കുന്നുകുട്ടിയെ. ങാ, നിങ്ങളെ പോലെ പലരും വരുന്നുണ്ട് രാഷ്ട്രീയതിലോന്നും ഇനി കൂടിയാ ഞാന്‍ കൂടില്യാ..കഴിഞ്ഞമാസം ഒരു കവിത മലയാളം മാസികയില്‍ അയച്ചു കൊടുത്തു. വയസനായതിനാല്‍ അത് പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എഡിറ്റര്‍ അറിയിച്ചിരുന്നു. അവരുടെ വാരികയുടെ ഇമേജ് തകരുത്രേ.. വേണ്ട കുട്ട്യോളെഎന്‍റെ കവിത ആരും പ്രസിധീകരിക്കണ്ട, പ്രസംഗവും കേള്‍ക്കണ്ട, ഞാന്‍ ഒരു വൃധനല്ലേ കുട്ടിയെ..തീരെവയ്യാണ്ടായിരിക്കുന്നു ഇത്തിരി നേരം കിടന്ന കൊല്ലാന്നുണ്ട് നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും നന്ദി.. ഒരുപാട് നന്ദി!.."

എത്രയും പറഞ്ഞു അകത്തേക്ക് കയറുമ്പോള്‍ മാഷ്‌ വല്ലാതെ വിയര്‍തിരുന്നു. വാക്കുകള്‍അവിടവിടായ് മുറിഞ്ഞു പോയിരിക്കുന്നു.ഈ ഇന്റര്‍വ്യൂ മീഡിയയില്‍ കൊടുക്കേണ്ടെന്നു തോന്നി. ജനങ്ങളുടെ പണിക്കര്‍ മാഷിനെ എങ്ങനെ കാണാന്‍ അല്ല ആരും ആഗ്രഹിക്കുന്നത് അദേഹത്തിന്ഒരു കോട്ടവും പറ്റേണ്ട എന്നു ഞാന്‍ കരുതി. തിരികെ വരുമ്പോള്‍ കാക്കകള്‍ പലടുതെക്കായി പറന്നു പോയിരുന്നു . ബഹളം കുറഞ്ഞു, അന്തരീക്ഷം ശാന്തം. പടിപ്പുര കടന്നു വരമ്പിലേക്ക്‌ ഇറങ്ങിയപ്പോള്‍ എന്‍റെസഹപ്രവര്‍ത്തകന്‍ ആ മനോഹരമായ പാടത്തിന്റെ ഒരു സ്നാപ്പ് ക്യാമറയില്‍ പകര്‍ത്തി. സൂര്യന്‍റെ അസ്തമയ കിരണങ്ങള്‍ ആ പ്രദേശത്തെ കൂടുതല്‍മനോഹരമാകിയതായി എനിക്ക് തോന്നി. പണിക്കര്‍ മാഷിന്‍റെ മുഖവും, വാചകങ്ങളും എന്‍റെ മനസ്സില്‍ ഒരു ഭാരമായി വന്നിറങ്ങി നിന്നിരുന്നു..

....... .... (വിനു)....

നിലാവിന്‍റെ പുഷ്പങ്ങള്‍..

പുഴ കുത്തൊലിച്ചു ഒഴുകുമ്പോഴും
മനം പിടഞ്ഞു പിടഞ്ഞു തീരുമ്പോഴും
ആത്മാവിന്റെ ഗാനം മൂളുമ്പോഴും
എന്‍റെ ആന്തോളനങ്ങള്‍ക്കു ഒരേ സ്വരം

മഞ്ഞലിഞ്ഞു അലിഞ്ഞു തീരുമ്പോഴും
മാമ്പൂ കൊഴിയുമ്പോഴും
രാത്രി മെല്ലെ മെല്ലെ മായുംപോഴും
എന്‍റെ ദിനങ്ങള്‍ക്ക്‌ ഒരേ ഗുണം

വര്‍ഷം കഴിഞ്ഞ് പോയപോഴും
പലരും എന്നെ മറന്നു തുടങ്ങിയപോഴും
ദുഃഖങ്ങള്‍ അലിഞ്ഞു എന്നില്‍ തന്നെ
ചേര്‍ന്നപോഴും,
നമ്മുടെ വാക്കുകള്‍ക്കു പല അര്‍ഥങ്ങള്‍...
പല ഭാഷകള്‍ ...

.........(വിനു)........




ആഴം


വീണു ചിതറുന്ന മഴത്തുള്ളികളുടെ
ഗദ്ഗദം നിനച്ചാല്‍ കേള്‍ക്കാവുന്നത്തെ ഉള്ളു..
ഇല ചാര്തുകളിലൂടരിചെത്തി
അവ എവിടെയാണ് ചെന്നെത്തുക?
ഏതു ഒഴുക്കിലെക്കാന് പാഞ്ഞടുക്കുക?
കണ്ണിനും മേഘങ്ങള്‍ ഉണ്ട് ,
മഴപെയ്യിക്കാന്‍ പോലും കഴിയുന്നവ..
സൂക്ഷിച്ചു നോക്കിയാല്‍ കാണാം-
ഇരുണ്ട് കയറുന്ന കാര്‍മേഘങ്ങളെ ...
പെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പേ
ഇടിവെട്ടു കേള്‍പ്പിക്കുന്നത് ഹൃദയമാണ്
ഭാവങ്ങള്‍ മിന്നലുകലായി സ്പുരിക്കുന്നു
മഴ ഒഴുകി എത്തുന്നത്‌,
വളരെ ആഴങ്ങളില്‍ നിന്നാണ്
ആകാശത്തില്‍ നിന്നും അല്ല..
ആഴവും ആകാശവും വല്ലാത്ത അന്തരം !!

................(വിനു)..........


ചില്ലുകൊട്ടാരം

നിന്‍റെ നിമ്നോന്നിതമായ ഹിമ-
ശ്രിങ്കങ്ങളില്‍,

നിന്നും ഉരുകി ഒലിക്കുന്ന മഞ്ഞിന്‍റെ
തണുപ്പ് ഞാന്‍ അറിയുന്നു
അതില്‍ വീണ് എന്‍റെ കിനാക്കളും
ഓരോ നിമിഷവും-
തണുത്തുറഞ്ഞു പോകുന്നു

പിടിവെട്ട
ഞാനും കിനാക്കളും പഴകി വെളുത്ത
ചില്ലുകൊട്ടരത്തില്‍ എത്തിയപ്പോള്‍
സ്വപ്നം വെടിഞ്ഞു താളം തെറ്റിയ
നിന്റെ
സഹചാരികളെ കണ്ടു
ഉരുകുന്ന
മഞ്ഞു , അതിന്‍റെ നീര്‍ ചുരന്നു എന്‍റെ
മനസ്സിന്‍റെ ഒളിത്താവളങ്ങളില്‍ ഇറങ്ങി
ചെന്ന് ആത്മാകളെ തൊടുന്നു ..
ചിലപോള്‍ അവ ചില്ല് കൂട്ടില്‍ തട്ടി
ചിതറിപോകുന്നു
....

മഞ്ഞിന്‍റെ കരം പിടിചെത്തിയ കാറ്റ്
ആത്മാകളുടെ മണിയറയിലെ മോഹങ്ങളുമായി
രാവുറങ്ങുന്നു ,തണുത്ത് നിശബ്ദമായി...
നിമിഷ ശലഭങ്ങളായ് മാറുന്ന സ്വപ്‌നങ്ങള്‍
എന്‍റെ കവിതയ്ക്ക് കൂട്ടായിരിക്കുന്നു

ഇനിമുതല്‍:,
ഏകാന്തമായ
ചിന്തയില്‍ ഹൃദയം-
നുറുങ്ങുംപോള്‍
,
നിന്‍റെ
ഹിമാസാനുക്കളില്‍ ഞാന്‍
ഒറ്റയ്ക്ക്
പാലായനം നടത്തും..
തോണി
മറിഞ്ഞു അപാരതെയെ
പുല്‍കുമ്പോള്‍
,
നിന്‍റെ
നൌകയില്‍ കയറി രക്ഷപ്രാപിക്കും...
സന്ധ്യ ആവുമ്പോള്‍,
ആ ചില്ലുകൊട്ടരത്തില്‍, അന്തിയുറങ്ങും ...


--------(വിനു)--------

നീ

ചിരി നിന്‍റെ സൌന്ദര്യം കൂട്ടുന്നില്ല
അതുവെറും, അട്ടഹാസമാണ്
രസനയില്‍ പൊങ്ങുന്ന വൃണങ്ങള്‍
ദുര്‍ഗന്ദം പരത്തുന്നു..
കണ്ണുകളുടെ അഗാദമായ ആഴം
നിന്നോട് അടുക്കുവാന്‍ പോലും
എന്നെ ഭയപ്പെടുത്തുന്നു !
വസൂരികലകള്‍ വന്നു മാഞ്ഞ മുഖം
കരിവണ്ടുകള്‍ പൊതിഞ്ഞ ഫലം പോലെയാണ്
ബലമില്ലാത്ത ശുഷ്ക്കിച്ച കൈകളെ-
തൊടുവാന്‍ ഞാന്‍ അറക്കുന്നു
നിന്‍റെ നോട്ടത്തിന്റെ മാന്ത്രികശക്തി
നഷ്ടപെട്ടിരിക്കുന്നു

എങ്കിലും തുറന്നു വെച്ച നിന്‍റെ
വെളുത്ത ഹൃദയത്തെ ഞാന്‍ കാണുന്നു
അതിലെ തടസമില്ലാത്ത നടവഴികളിലൂടെ
ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നു ...
നീ താഴെ വീണുടയുന്ന ശില്പമായി
മാറുന്നതും, കണ്ണുകളില്‍ ജീവന്‍ തുടിക്കുന്നതും
ഞാന്‍ അറിയുന്നു..
പൊട്ടി തെറിക്കാന്‍ തുടങ്ങുന്ന വേളകളില്‍
നിന്‍റെ മുഖം നോക്കി ഞാന്‍ സ്വയം
സമാധാനിക്കുന്നു , നീ വിരൂപമാണ്!!...

..........(വിനു) ..........




അതിഥി

നിന്‍റെ മണം നിറഞ്ഞു നില്‍ക്കുന്ന
പഴയ മുറിയിലേക്ക് കടന്നു വരാന്‍
ഇനി എനിക്ക് കഴിയില്ല
നിന്‍റെ വായനശാലയിലെ പുസ്തകങ്ങള്‍
വാങ്ങുവാനും എനിക്ക് സമയമില്ല !
നടുവിന് വേദന കൂട്ടുന്ന -
കസേരമേല്‍ ഊഴവും കാത്തിരിക്കാനും ആവില്ല,
പണയം വെച്ച ഇനി എനിക്ക് ആവശ്യമില്ല,
മുതലും പലിശയും അടക്കം
ഭദ്രമായി വെച്ചുകൊള്ളുക
ഒരിക്കല്‍ വന്നാല്‍ സ്ഥിരം താമസ്സിക്കുന്നവരല്ല
വേഗം പോകുന്നവരാണ് നല്ല-
അതിതികലെന്നു മനസ്സിലാക്കുക്ക ..
ഞാന്‍ നിനക്കൊരു നല്ല അടിധി മാത്രമാണ്
മാത്രമായിരിക്കും, അന്നും.. ഇന്നും.. എന്നും..


.............(വിനു)........

ബന്ധനം... (കവിത)


വേദന വേട്ടയാടുന്ന വൃണങ്ങളിലേക്ക്
കൂരമ്പുകള്‍ പായുമ്പോള്‍ -
പൊടിയുന്നത് നിണമല്ല ഹൃദയമാണ്!
നോവുന്നത് ശരീരമല്ല മനസ്സാണ്,
രഹസ്യമായി അലിഞ്ഞു ചേരുന്ന
ശരീരങ്ങളില്‍ സുഖം പകരുന്നത്
ചലങ്ങളിലൂടെയല്ല, വാക്കുകളിലൂടെയാണ്
നനുത്ത സ്പര്സനങ്ങളിലൂടെ. ..
വളരെ അടുത്ത് നില്‍ക്കുന്ന ഉച്ച്വാസങ്ങളില്‍
നിറഞ്ഞത്‌ മനസ്സലിയിപ്പിക്കുന്ന
ഗന്ധമല്ല വിഷമാണ്, ഒന്ന് ശ്വസിച്ചാല്‍
മരിച്ചു വീഴുന്ന കൊടും_ വിഷം..
എല്ലാ ബന്ധപെടലുകളും
ബന്ധനങ്ങള്‍ മാത്രമല്ലേ?
രക്ഷപെടുവാന്‍ മാത്രം കഴിയുന്ന
സൂക്ഷ്മമായ ബന്ധനങ്ങള്‍!...

........(വിനു).........



Sunday 5 September 2010

ഞാന്‍ എരിയുകയാണ്...

ഞാന്‍ എരിയുകയാണ്, ഓരോ നിമിഷവും
ഞാനെരിയുകയാണ്..
കണ്ണിലെ അഗ്നി എന്‍റെ
ഹൃദയത്തില്‍ പടര്‍ന്നു കഴിഞ്ഞു
തളരുന്നത് ,ശരീരമോ മനസ്സോ?
പാകപിഴകള്‍ മറക്കാന്‍ നമ്മള്‍ ഒരുങ്ങുകയാണോ?
ശൂലമുനകള്‍ ആത്മാവില്‍ തുളച്ചു നിര്‍ത്തി
വിജയക്കൊടി പാറിക്കാന്‍
നീ തിടുക്കം കാട്ടുന്നത് എന്തെ?
വെളിച്ചം കയറാത്താ കണ്ണുകളെ
വെറുതെ നോവിക്കുനത് എന്തിനു?
എടുത്തുകൊള്ളുക
അടുത്ത രാത്രി തന്നെ ,ആ കൃത്യം നടത്തുക
ഞാന്‍ എരിഞ്ഞടങ്ങുന്നതിനു മുന്‍പ്..
അഗ്നി എന്നെ ഗ്രഹിക്കുന്നതിന് മുന്‍പ്
അത് നീ ചെയ്യുക..
കണ്ണുകളെ കൊതിപ്പിക്കുന്ന അവസാനത്തെ
വെളിച്ചം ഞാന്‍ കാണുന്നു , അത് വളരെ അകലെ ആണ്
അവിടെ എത്തുവാന്‍ എനിക്ക് സമയമില്ലാലോ?
വിജയം നിനക്ക് അനിവാര്യമല്ലേ?
സ്വപ്‌നങ്ങള്‍ എല്ലാം മരിക്കുന്നു
ഞാന്‍ വീണ്ടും, എരിയുകയാണ്..

....... (വിനു) ........



പാരിതോഷികം

ഒരിക്കല്‍ എല്ലാം നല്‍കാന്‍
പ്രാപ്തമായിരുന്നു എന്‍റെ-
മോടിയുള്ള ഖജനാവ് .
നിങ്ങള്‍ ചിന്തിച്ചു ഞാന്‍ വിശപ്പില്ലാത്ത
ഒരു പാവം രാജാവാണെന്ന്..
എനിക്കും ഉണ്ടായിരുന്നു വിശപ്പ്‌'
സ്വപ്നങ്ങള്‍ക്ക്, ദുഖങ്ങള്‍ക്ക്‌ , സ്നേഹത്തിനു ..
പങ്കു പറ്റിയ അയല്‍ രാജ്യങ്ങള്‍
ഇത്രപെട്ടന്ന് എന്‍റെ ഖജനാവ് കൊള്ളഅടിക്കുമെന്ന്
ഞാന്‍ കരുതിയില്ല!
ആരാണ് മുഴുവനും കൈവശമാക്കിയതെന്നു അറിയില്ല.
ഇതില്‍ കൂടുതല്‍ നല്ല പാരിതോഷികം കിട്ടാനുമില്ല
ഇന്നെനിക്കു വിശപ്പില്ല , തീരെയില്ല
കാരണം, ഞാന്‍ പ്രജാക്ഷേമ തല്‍പരനാണ്‌..

.............(വിനു)


മഴക്കാടുകള്‍

ഋതുകള്‍ മെല്ലെ തൊട്ടു തടാകങ്ങളിലെ
വാകകള്‍ പൂക്കുന്നു
മയില്‍‌പീലി തുണ്ടുകള്‍ ചിതറിയ
പുസ്തക താളുകളില്‍ നിന്നോരോ -
ഓര്‍മകളും ഞാന്‍ പെറുക്കി കൂട്ടുന്നു
തിരിച്ചു വിളിക്കുമെന്ന് കരുതിവെച്ച
നിന്‍റെ പഴയ കല്പനകള്‍ മറന്നുവോ?
കടത്തു തോണി എല്ലാം പോയ്കഴിഞ്ഞു
നിശാ ശലഭങ്ങള്‍ പറന്നകന്നു..
വേനല്‍ മരങ്ങളില്‍ പുതു ഇലകളെ
മഴ ജനിപ്പിക്കുന്നു..
ശിശിരത്തിലെ കാറ്റും, തെല്ലു മാഞ്ഞു തുടങ്ങിയ
ഓര്‍മകളും ഇവിടെ അവശേഷിക്കുന്നുണ്ട്
കാറ്റ് മയില്‍പീലികലെ പറത്തികളയാന്‍ പോന്നവയാണ്
ഹൃദയം ശൂന്യമാകുന്ന വേളകളില്‍
ഓര്‍മകളും കടപുഴകാന്‍ തുടങ്ങുന്നു
നീ വരുന്നതിനുമുന്‍പേ തന്നെ
വാകമരങ്ങളും മണ്ണോടു അടിയും..

..............(വിനു)............

യാത്ര

ഇനിയുമെത്രയോ കാതങ്ങള്‍ പിന്നിടണം?
കാലു കഴുകി വഴിയമ്പലത്തില്‍ കയറി
തെല്ലൊന്നു വിശ്രമിക്കാം.
സൂര്യന്‍റെ ഇളം ചൂടേറ്റു
നടക്കാന്‍ നമുക്കീ പകലുണ്ട്
രാവുറങ്ങാന്‍ നിലാവിന്‍റെ -
വിരലാല്‍ തീര്‍ത്ത മഞ്ചവും
ശരീരവും, മനസ്സും പകുത്തു വെയ്ക്കാന്‍
തുറന്നൊരു ആകാശവും..
ജാലകം അടക്കരുത്, കാറ്റ് അരിച്ച്എത്തട്ടെ -
മനസ്സിന് ക്ഷീണം വേണ്ട,
പാദങ്ങള്‍ക്ക് നോവുവേണ്ട
ഓര്‍മ്മകള്‍ വേണ്ട..
ഭാണ്ഡം ചുമക്കാന്‍ പകരക്കാരെ തിരക്കേണ്ട
വേഗം വിശ്രമം അവസാനിപ്പിക്കുക
നമുക്കിനിയും കാതങ്ങള്‍ പോകേണ്ടതുണ്ട്
കാടുകള്‍ താണ്ടുവാന്‍ ഉണ്ട്...

..........(വിനു).....




നിശയുടെ നിമിഷം (കഥ)

നീണ്ട ഒരു ഇടവേളക്കു ശേഷമാണ് നാളെ ഞാന്‍ പ്രൊഫസര്‍ ഇക്ബാല്‍ ഹുസൈനെ കാണാന്‍ തീരുമാനിച്ചത്. അദ്ദേഹവുമായി ഉള്ള പരിചയം തുടങ്ങിയിട്ട് ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. നഗരത്തിലെ പ്രശസ്ത മനശാസ്ത്ര വിദഗ്തനും,കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു ഇക്ബാല്‍ ഹുസൈന്‍. ഞാന്‍ നഗരത്തില്‍ ചെല്ലുമ്പോള്‍ പഠനത്തിനും മറ്റും എന്നെ സഹായിച്ചതും, താമസ്സമോരുക്കിയതും പ്രൊഫസര്‍ തന്നെ ആയിരുന്നു. അന്ന് തന്നെ ഉദേശം ഒരു നാല്പതു വയസ്സ് അദ്ധേഹത്തിനുണ്ട്. വിവാഹത്തിനെ പറ്റി ചോദിക്കുമ്പോള്‍ ഒരു ചിരി മാത്രമാണ് പ്രൊഫസര്‍ ഉത്തരമായി നല്‍കിയത്. മറ്റുള്ളവരുടെ മനസ്സ് കണ്ടു പിടിക്കാന്‍ ഒരു പ്രതേക പാടവം തന്നെ അദേഹത്തിന് ഉണ്ട്‌. പഠനത്തിനിടയില്‍ തന്നെ ഞാന്‍ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ എതിര്‍ത്തിരുന്നു, വരും വരായ്കകളെ കുറിച്ച് അവബോധം തന്നതും പ്രൊഫസര്‍ ആണ്. ജോലിയില്‍ നിന്നും വിരമിച്ചതും, ഒരു വിവാഹം കഴിഞ്ഞ് ബന്ധം വേര്‍പെട്ടു തനിച്ചു താമസ്സികകുകയാനെന്നും എന്‍റെ സുഹൃത്തുക്കള്‍ വഴിയാണ് ഞാന്‍ അറിഞ്ഞത്. ഇനി ഒരു ദിവസം കൂടി മാത്രമേഎനിക്ക് നഗരത്തില്‍ താമസ്സികേണ്ടത് ഉള്ളു. മടക്കയാത്രയില്‍ നാളെത്തന്നെ പ്രോഫെസ്സോരിനെ ചെന്ന്കാണാന്‍ ഞാന്‍ തീരുമാനിച്ചു.

നേരം വെളുക്കുനതിനു മുന്‍പേ തന്നെ തിരക്ക് തുടങ്ങുക നഗരത്തിന്‍റെ പ്രത്യേകതയാണ് . ഏകദേശം ഒന്‍പതു മണിയോടെ പ്രൊഫസര്‍ താമസിക്കുന്നു വെന്നു അറിവുകിട്ടിയ വീടിന്‍റെ മുന്‍പില്‍ ഞാന്‍ എത്തി. വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ മനസ്സിലാകുമോ എന്നാ ചോദ്യം എന്‍റെ നടത്തത്തിനു അമാന്തം വരുത്തി. സാമാന്യംഒരു വീട് നഗരത്തിന്‍റെ കാലാവസ്ഥയുടെ ജീര്‍ണത അതിനും പിടിപെട്ടിരിക്കുന്നു. വലതു വശത്തായി പ്രവര്‍ത്തനംനിലച്ച ഒരു മില്ലാണ്, അതിന്‍റെ യന്ത്ര സാമഗ്രികളില്‍ പൊടിയും വലയും പിടിച്ചിരിക്കുന്നു. വായ പിളര്‍ന്നു മലര്‍ക്കെതുറന്നു കിടക്കുന്ന വാതില്‍ അതിഥികളെ ഗ്രഹിക്കുന്നത് പോലെ തോന്നി. അകത്തേക്ക് കന്നപ്പോള്‍ പുറകില്‍ നിന്നും ഒരാള്‍ എന്‍റെ തോളില്‍ ശക്തിയായി തട്ടി. തെല്ലു പരിഭ്രമിച്ച മുഖത്തോടെ ഞാന്‍ തിരിഞ്ഞു നോക്കി. വെളുത്ത്‌കവിളുകള്‍ ഒട്ടിയ ഒരു മനുഷ്യന്‍! നോട്ടം എന്നോടുള്ള ചോദ്യം കണക്കെ ഞാന്‍ ചോദിച്ചു "പ്രൊഫസര്‍ ഇക്ബാല്‍ഹുസൈന്‍, ഇവിടെതന്നെ അല്ലെ താമസം?" കണ്ണുകള്‍ മുഖത്തേക്ക് തറപ്പിച്ചു അയാള്‍ പറഞ്ഞു "പ്രൊഫസര്‍ ഭ്രാന്തന്‍ പ്രൊഫസര്‍..?" അയാളുടെ മറുപടിക്കൊപ്പം മുഴങ്ങിയ രാക്ഷസമായ പൊട്ടിച്ചിരി എന്നെ ഭയപെടുത്തി. പെട്ടന്ന് ശാന്തനായ അയാള്‍ ഒന്നും പറയാതെ എന്‍റെ കൈകള്‍ പിടിച്ചു അകത്തേക്ക് വലിച്ചു. ഒരു ഭീഭല്‍സ രൂപംകണക്കെ , കാലുകള്‍ ബന്തന്തിലായി നില്‍ക്കുന്ന പ്രോഫെസ്സോരിനെ കണ്ട്‌ ഞാന്‍ ഞെട്ടി പോയി. ക്ഷൌരംചെയ്യാത്ത മുഖം കാട്ടുവള്ളികളെ ഓര്‍മിപ്പിക്കുന്നു. ജീവിത ആദര്‍ശങ്ങള്‍ ഉറക്കെ പ്രസംഗിച്ച, മനസ്സുകള്‍ക്ക് സുഖംപകര്‍ന്ന പ്രൊഫസര്‍ ഇന്നു മനസ്സിന്‍റെ താളം തെറ്റി ഇരുട്ടു മുറിയില്‍ കഴിയുകയോ? " ഇയാള്‍ക്ക് ഭ്രാന്താണ്മുഴു ഭ്രാന്തു , കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഇയാളുടെ കൂടെ ഞാനുണ്ട്‌, ഒന്ന് ചത്തു കിട്ട്യാല്‍ മതി , ഞാന്‍എങ്ങോട്ടെങ്കിലും പോയേനെ" കൂടെ നിന്ന മനുഷ്യന്‍ പറഞ്ഞു. ചോദ്യങ്ങളോ ഉത്തരങ്ങളോ എനിക്ക് ഉണ്ടായിരുന്നില്ല .


പ്രൊഫസര്‍ഇന്‍റെ ജീവിതം ഇത്രമേല്‍ മാറ്റി മറിക്കാന്‍ എന്താണുണ്ടായത്? ഞാന്‍ മനസ്സില്‍ ചോദ്യം കൂട്ടിയിട്ടു. മനസ്സ് എന്ത് മാത്രം വിശാലമാണ് അതില്‍ തുറന്നിട്ട പാതകള്‍ അതിലേറെ വിശാലവും പക്ഷെ എല്ലാംഅടയുമ്പോള്‍ എല്ലാരും എങ്ങനെ ആവുമോ? നിമിഷങ്ങളില്‍ ഉടഞ്ഞു പോകുന്ന പളുങ്ക് പാത്രമാണ് മനസ്സ്. ശരിയാണ് അത് ശരീരത്തെ പോലും തളര്‍ത്തുന്നു ചങ്ങലകള്‍ കൊണ്ട്, ഇരുമ്പ് കവചങ്ങള്‍ കൊണ്ടു. ഇഴഞ്ഞുനീങ്ങാത്ത രാത്രികള്‍ ഇനിയും എത്ര കൂടി പ്രോഫെസ്സോറിനു വിധിചിരിക്കുന്നുണ്ടാവാം ? ഞാന്‍ അദേഹത്തെഒന്ന് കൂടി നോക്കി, പ്രൊഫസര്‍ കരയുകയാണോ? എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്നു. ഓടിപോകാന്‍ ആശിച്ചെങ്കിലും, ഭാരമുള്ള മരകഷ്ണം കാലില്‍ കെട്ടി ഇരിക്കുനത് പോലെ എനിക്ക് തോന്നി. എന്നെ ഒരുമാത്രയെങ്കിലും അദേഹത്തിന് മനസ്സിലാകാന്‍ കഴിഞ്ഞില്ലോ എന്നാ ചിന്ത എന്നെ അസ്വസ്ഥനാക്കി. ഞാന്‍ തിരിഞ്ഞുനടന്നു. " ഇനി ഇങ്ങനെ കാണാന്‍ വരരുത് , ഇയാള്‍ എന്നോ നാളെയോ ചാകും, അല്ലേല്‍ ഞാന്‍ വിഷം കൊടുത്തുഇയാളെ കൊല്ലും, ആര്‍ക്കും വേണ്ടാത്ത ഭ്രാന്തനെ ചുമക്കാന്‍ എനിക്ക് കഴിയില്ല" അയാള്‍ ഉറക്കെ ഉറക്കെചിരിക്കുന്നു. ഞാന്‍ മൌനമായി തന്നെ നിന്നു. ഉത്തരം നല്‍കാന്‍ ഇല്ലാത്ത ഞാന്‍ തീര്‍ത്തും നിസഹായനായിരുന്നു. സ്ട്രീടിലേക്ക് ഇറങ്ങുമ്പോള്‍ പ്രോഫെസ്സോരുടെ മുഖം എന്‍റെ മനസ്സില്‍ ഒരു കാര്‍മേഖത്തെ പോലെ ഇരുണ്ട് കൂടി . ഒപ്പം കവിള്‍ ഒട്ടിയ മനുഷ്യന്‍റെ ഭ്രാന്തമായ പൊട്ടിച്ചിരിയും. നഗരത്തെ വെറുത്ത്, എങ്ങോട്ടെങ്കിലുംഒളിച്ചോടാന്‍ ഞാന്‍ അറിയാതെ ആഗ്രഹിച്ചുപോയി....

.............(വിനു)..........

കണ്ണീരിന്‍റെ കനവ്‌

ഒരു പ്രഭാതത്തില്‍ സൂര്യനോടൊപ്പം
മഞ്ഞു കണമായി പൊഴിഞ്ഞു, കടലിന്റെ
അഗാധതിലേക്ക് വന്നതാണ് നീ!
വെറുതെ..., ഒന്നും മോഹിക്കാതെ,
പവിഴ പുറ്റുകള്‍ക്കിടയില്‍ ,ഒരു മൃദു-
സ്പര്‍ശമായി നീ ഇഴഞ്ഞു നീങ്ങുന്നു..
പക്ഷെ, ഈ കടലിനൊരു നാള്‍ നിന്നെ
വേണ്ടങ്കിലോ?
മാപ്പ് പോലും പറയാതെ പുറത്താകുമോ
എന്നു നീ ഭയക്കുന്നു..!
കാരണം, ഇവിടെ നീ അഭയാര്‍ഥി ആണല്ലോ?
നിനച്ചിരിക്കുക , നീ :-
പെടുന്നനെ ഉള്ള കല്പനകളെ ,
സ്വയം അനുഭവിക്കാന്‍ പോകുന്ന,

പേരറിയാത്ത നോവിനെ
,
വാക്കുകളുടെ മൌനത്തെ ...
അടുത്ത പ്രഭാതത്തില്‍
നീ അഗ്നിയായി എരിഞ്ഞടങ്ങുക..
കണ്ണീരിനു കനവുകള്‍ പാടില്ല..
അനശ്വരമായ മോഹങ്ങളും വേണ്ട..

................(വിനു)...........









ഓണം

ഓണം കഴിഞ്ഞു, ഓണ പൂക്കള്‍ കൊഴിഞ്ഞു
ഞാറ്റുവേലക്കിളികള്‍ കതിരുകൊത്തി പറന്നകന്നു
തിരുവാതിരയും ആവണിയും എനിയുമെത്തും..
ഇനി വേരോടെ ഈ മണ്ണില്‍ നിന്നും
പറിച്ചു കളയേണ്ടത്‌ ഓര്‍മ്മകള്‍ മാത്രം
അത്ത പൂക്കളം ഒരുക്കിയ മുറ്റവും,
വിളക്കുതെളിഞ്ഞ തിരുവാതിരകളും
മാത്രകൊണ്ടു മറഞ്ഞുപോയ
സന്തോഷത്തിന്‍റെ ഓര്‍മ്മകള്‍ മാത്രം!
ഇനി ഉള്‍വലിഞ്ഞു മടങ്ങുക മാത്രമേ വേണ്ടൂ....

.........(വിനു)...........



Saturday 4 September 2010

വീട്

എന്‍റെ വീടെനിക്ക് സങ്കല്‍പ്പിക്കാന്‍
കഴിയാത്ത സ്വര്‍ഗമായിരുന്നു
മഴപോലെ പെയ്ത സ്നേഹം
എന്നെ നനയ്ക്കാത്ത ദിവസങ്ങളില്ല
അന്ന്, പെയ്തത് നിലാമാഴയെങ്കില്‍
എന്ന് അത് വേനലിന്‍റെ കാഠിന്യം
ഉളവാക്കുന്നു..
വേര്‍പിരിയല്‍ നടക്കുന്നത്
നിമിഷങ്ങള്‍ കൊണ്ടാണ്!
ഓടി നടന്നു വഴക്കിടുന്നത്
യുദ്ധത്തില്‍ തോറ്റ പടയാളികളെ പോലെയാണ്
ആരും തിരക്കാത്ത സുഖവിവരങ്ങള്‍
സ്വയം ഞാന്‍ കുഴിച്ചുമൂടുന്നു
മറന്നുകൊണ്ടല്ല,ഓര്‍ക്കാതിരിക്കാന്‍
ഇതാണ് എന്‍റെ സ്വര്‍ഗമെന്നു കുറിച്ച
കൈവിരലുകള്‍ ഇന്ന് -
സ്വര്‍ഗം തേടി അലയുകയാണ്
വെറുതെ അലയുകയാണ്...


അക്ഷരതെറ്റ്

'സ്നേഹിക്കുക' എന്നത് അക്ഷരതെറ്റൊടെ
ഞാന്‍ കുറിച്ച ഒരു വാക്കാണു
തടസമില്ലാത്ത ഇടവേലകളിലൂടെ
അത് ഊര്‍ന്നുഇറങ്ങുന്നത്
ഞാന്‍ പോലും അറിയാത്ത
എന്‍റെ സങ്കേതങ്ങളിലേക്ക് ആണ്
മഷി വറ്റി പഴകിയ തൂലികയില്‍
ഞാന്‍ തിരഞ്ഞത്, അക്ഷരങ്ങളെയാണ്‌
തെറ്റുമെന്നു ഉറപ്പെങ്കിലും -
നീ ഉച്ചരിക്കാന്‍ വിതുമ്പി നില്‍ക്കുന്ന
എന്‍റെ സ്നേഹാക്ഷരങ്ങളെ...
ഒടുവില്‍ ഹൃദയ രക്തം കൊണ്ടെഴുതിയ
ചില വാക്കുകളെ മാത്രമാണ് ഞാന്‍ കണ്ടത്
അതെന്നെ വേദനയുടെ വായ്‌ -
പിളര്‍ന്നു ഗ്രഹിക്കുന്നത് ഞാര്ന്‍ അറിയുന്നു!
അതില്‍ നീ വിഷം പുരടിയിട്ടുണ്ടോ
എന്ന് ഞാന്‍ ഭയക്കുന്നു
എന്‍റെ വാക്കുകള്‍ക്കു വീണ്ടും
അക്ഷരത്തെറ്റ്..


Friday 3 September 2010

ദാരിദ്ര്യം

എന്നും കാണുന്ന സ്വപ്നങ്ങള്‍ക്ക്
ദാരിദ്ര്യം പിടിപെട്ടിരിക്കുന്നു
ജീവന്‍റെ അണുക്കള്‍ ആര്‍ത്തിയോടെ
അലറി കരയുന്നു...
അതെന്‍റെ ആത്മാകളുടെ ഗദ്ഗദമായി
ഒരു ദിശയിലേക്കു തുറന്നു വിടാം
നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ ആ ശബ്ദം?
ഇല്ല! കേള്‍ക്കില്ല..
സദാ ശിക്ഷ വിധിക്കുന്ന നിങ്ങളുടെ
നാവുകള്‍ക്ക് അതിന്‍റെ പരിഹാരമില്ല
നിങ്ങള്ക്ക് സ്വപ്നങ്ങളില്ല, ദുഖവും ഇല്ലാ ..
ഭീതി ജനിപ്പിക്കുന്ന ചിരിക്കു മാത്രം
ഉടമയായവരെ--
കഴുകി കളയുക ഈ പഴകിയ
മുഖചായം
പിന്നെ , ദാരിദ്ര്യം പിടിപെട്ട വിലാപങ്ങള്‍ക്കായി
നിശബ്ദമായി ഒരു നിമിഷം
കാതോര്‍ക്കുക..


നിഴലിന്‍റെ നടനം

നിന്‍റെ ചുംബനങ്ങളില്‍ തങ്ങിയ
വിയര്‍പ്പില്‍ എന്‍റെ
മാനസം ഓരോ നിമിഴവും തണുത്ത്
അലിയുന്നു!
അണിനിരത്തിയ വാക്കുകള്‍
കാതുകളില്‍ , സ്വര സംഗീതം
നിറക്കുന്നു ,
നിന്‍റെ വളര്‍ത്തു കിളികള്‍ കൂട്ടമായി
എന്‍റെ താഴ്വാരങ്ങള്ളില്‍
കൂടുവെക്കുന്നു!
അകന്നു പോയ നീ എത്താന്‍
വൈകുന്ന ഓരോ നിമിഷവും
ഈ പാഴ് ജന്മം മരിച്ചു വീഴുന്നു
അതെല്ലാം അറിഞ്ഞിട്ടും
ഓരോ സന്ധ്യയും, പകലുകളും
എന്നെ മറക്കാനുള്ള പുതപ്പായി
നീ എടുത്തു അണിയുകയാണോ?

..........(വിനു)......

അന്തരംഗം

കിനാക്കളിന്നു പാതാളങ്ങളിലേക്ക്
താഴ്ന്നു പോകുന്ന
ഒന്നോ രണ്ടോ കുമിളകലാണ്
വേരുറച്ചു പടരാന്‍ കഴിയാത്ത
വെറും പേര് മാത്രമുള്ള
വൃക്ഷമാണ് ശരീരം;
മുറിപെടുത്തിയാല്‍ ചിതറുന്ന രക്തം,
കുമിലകളെയും പൊട്ടിച്ചു
മനസ്സിനെ ഭേദിച്ച്, ചാലുപോലെ -
ഒഴുകി പോകുന്നു ..
അന്തരംഗംങ്ങളിലേക്ക് എങ്ങോട്ടെന്നില്ലാതെ..