
തീറെഴുതി കൊടുത്ത ജീവിത പത്രങ്ങള്‍
ഞാനിവിടെ വില്‍ക്കാന്‍ വെച്ചിരിക്കുന്നു
വരിക, ഞാന്‍ ഇവിടെത്തന്നെ ഉണ്ടു
ഇപ്പോള്‍ നീണ്ട ഇടവേള തന്നെയാണ്
എന്നെ പറ്റി തിരക്കെണ്ടതില്ല..
'ദുഃഖം' എല്ലാ പ്രായകാര്‍ക്കും,
'കോപം'മദ്ധ്യ വയസര്‍ക്കും -
ഇളവിന് നല്‍കാം..
ക്രൂരത ആവശ്യമുള്ളവര്‍ രഹസ്യമായി -
പിനനാംപുറത്തുകൂടെ വരിക
'തേങ്ങലുകള്‍' കരയുവാന്‍ മനസ്സുള്ള
ആര്‍ക്കും നല്‍കാം.
അശാന്തരായി ഓടി നടക്കുന്ന നിങ്ങളും വരിക
'ശാന്തത' നിങ്ങള്ക്ക് വേണ്ടി മാത്രം.
'നാട്യവും', 'അഭിനയവും' വേണ്ടുവോളം
വാരി എടുക്കാം.
ബാക്കി ഉള്ളവ തിരിച്ചു നല്‍കുകയോ
കട്ട് എടുക്കുകയോ ചെയ്യാം.
മുതല്‍ കൂട്ടായി സൂക്ഷിക്കാമല്ലോ:
ഇന്നു തന്നെ നിങ്ങളുടെ ആവശ്യം ഉറപ്പാക്കുക..
.............(വിനു) .............
No comments:
Post a Comment