
ഒരു വലിയ കാടുകയറി വന്നപ്പോഴും
അവന്‍റെ വിഷാദ മൌനങ്ങളില്‍
നിറഞ്ഞു നിന്നത് നടക്കാത്ത സ്വപ്‌നങ്ങള്‍..
വിശന്നപ്പോള്‍ പകുത്തെടുത്ത മധുരക്കനികള്‍
എല്ലാം ചുരന്നതു കൊടും വിഷം!
മറച്ചു പിടിച്ച നഗ്നത രഹസ്യമായി
ആകാശ നീലിമ നോക്കികണ്ടു..
ഒളിച്ചിരിക്കാനൊരു ഇടം നോക്കി
ഓടി നടന്നു ക്ഷീണിച്ചു..ശപിക്കപ്പെട്ട ജന്മം!!
അവന്‍ ആദമിന്‍റെ മകനാണോ ?
വിലക്കുകള്‍ ലങ്ഗിച്ച പ്രഥമ പുരുഷന്റെ മകന്‍?
സൃഷ്ടാവേ, രൂപമില്ലാത്ത ശരീരം നല്‍കി
അവനെ ഇരുട്ടറയില്‍ ബന്ധനസ്തന്‍ ആക്കൂ..
അലറിക്കരയാന്‍ കണ്ണ് നീര് നല്‍കാതെ
തണുത്ത് വിറയ്ക്കുന്ന ശരീരത്തില്‍ നിന്നും
ആ കവചം എടുത്തു മാറ്റുക
അവസാന അത്താഴത്തില്‍ പങ്കെടുക്കാന്‍
അവനര്‍ഹാനല്ല, പ്രണയം നിഷേധിച്ചു-
നരകത്തിലേക്ക് യാത്ര ആക്കുക
ആ കരച്ചിലില്‍ കരുണ തോന്നേണ്ടതില്ല
അത് രക്ഷക്കല്ല, ശിക്ഷക്കായി മാത്രമുള്ളത്
അവന്‍ ആദമിന്‍റെ മകന്‍,
പൈതൃകം കാത്തു സൂക്ഷിക്കുന്നവന്‍!!
.......(വിനു)......
No comments:
Post a Comment