
വാതിലുകള്‍ക്കും അപ്പുറം പെയ്ത മഴ ചാറ്റല്‍
പതിച്ചത് മനസ്സിനെറെ ചില്ലുകളില്‍ ആയിരുന്നു..
വേദനിച്ച വിരലുകള്‍ കൊണ്ട് മെല്ലെ തോട്ടാപ്പോള്‍
നീ പടര്‍ന്നുപോയി..
അകലെ ആരും കാണാതെ തെറിച്ചു വീണ -
ഒരു തുള്ളി പെറുക്കി,
മഴനൂലില്‍ കോര്‍ക്കാന്‍ ശ്രെമിക്കവേ
മുഖങ്ങള്‍ മനസ്സില്‍ ഓര്‍മിച്ചുനോക്കി
നീ വരുമ്പോഴുള്ള സുഖം ഞാന്‍ തേടിയ
മറ്റൊന്നിനും ഇല്ല..
ഞാന്‍ ചിരിച്ചപോഴും, കരഞ്ഞപ്പോഴും
നീ വന്നതും, തലോടിയതും ഒരുപോലെ
എന്നോട് കലമ്പല്‍ കൂടുന്നതും,
കളി പറയുന്നതിനും ഒരേ ഭാവം
പിന്നെ എന്നോട് മാത്രം നിന്നെ-
ചേര്‍ത്ത് നിര്‍ത്താന്‍ കഴിയില്ലലോ?
പെയ്തൊഴിയണം നിനക്ക്, കനലുകള്‍ എരിക്കണം,
നിനക്കാതെ നീ വരുമ്പോഴുള്ള ശബ്ദം
ആത്മാവിന്‍റെ ഉള്ളറകളില്‍ എനിക്ക് കേള്‍ക്കാം
അതില്‍ ഞാന്‍ താതാത്മ്യം പ്രാപിച്ചു നിന്‍റെ -
അടിമയായി തീരുന്നു..
അതെ, നിന്‍റെ സ്പര്‍ശനം എന്നെ ഉരുക്കാന്‍ പോന്നവയാണ്
എന്‍റെ കനലുകളില്‍ പെയ്തിറങ്ങുന്ന മഴയാണ് നീ..
ഒരു പാവം..പെരുമഴ!!!
.......(വിനു)......
No comments:
Post a Comment