Tuesday 7 September 2010

നീ

ചിരി നിന്‍റെ സൌന്ദര്യം കൂട്ടുന്നില്ല
അതുവെറും, അട്ടഹാസമാണ്
രസനയില്‍ പൊങ്ങുന്ന വൃണങ്ങള്‍
ദുര്‍ഗന്ദം പരത്തുന്നു..
കണ്ണുകളുടെ അഗാദമായ ആഴം
നിന്നോട് അടുക്കുവാന്‍ പോലും
എന്നെ ഭയപ്പെടുത്തുന്നു !
വസൂരികലകള്‍ വന്നു മാഞ്ഞ മുഖം
കരിവണ്ടുകള്‍ പൊതിഞ്ഞ ഫലം പോലെയാണ്
ബലമില്ലാത്ത ശുഷ്ക്കിച്ച കൈകളെ-
തൊടുവാന്‍ ഞാന്‍ അറക്കുന്നു
നിന്‍റെ നോട്ടത്തിന്റെ മാന്ത്രികശക്തി
നഷ്ടപെട്ടിരിക്കുന്നു

എങ്കിലും തുറന്നു വെച്ച നിന്‍റെ
വെളുത്ത ഹൃദയത്തെ ഞാന്‍ കാണുന്നു
അതിലെ തടസമില്ലാത്ത നടവഴികളിലൂടെ
ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നു ...
നീ താഴെ വീണുടയുന്ന ശില്പമായി
മാറുന്നതും, കണ്ണുകളില്‍ ജീവന്‍ തുടിക്കുന്നതും
ഞാന്‍ അറിയുന്നു..
പൊട്ടി തെറിക്കാന്‍ തുടങ്ങുന്ന വേളകളില്‍
നിന്‍റെ മുഖം നോക്കി ഞാന്‍ സ്വയം
സമാധാനിക്കുന്നു , നീ വിരൂപമാണ്!!...

..........(വിനു) ..........




No comments:

Post a Comment