Saturday 18 September 2010

ചിത്രം (കഥ)


ളൊഴിഞ്ഞ സന്ധ്യാ നേരം നിന്‍റെ പൂട്ടിയിട്ട ചിത്ര ശാലയിലേക്ക് വരുമ്പോള്‍ സൂര്യന്‍ മെല്ലെ അഭ്രപാളികളിലേക്ക്മറഞ്ഞു തുടങ്ങിയിരുന്നു. വീടിന്‍റെ പടിഞ്ഞാറ് ഭാഗത്തെ ചിത്രശാല നിന്‍റെ രോഗം കാരണം പൂടിയിട്ടിട്ടു ഇന്നുഅഞ്ചു ദിവസം കഴിഞ്ഞിരിക്കുന്നു. ഇന്നു സന്ദര്‍ശകര്‍ അധികം ഇല്ലാത്ത അവിടമാകെ പൊതുവേ മൂകമായിഎനിക്ക് അനുഭവപെട്ടു. ദേഹം മുഴുവന്‍ കട്ടിയുള്ള കമ്പിളി പുതപുകൊണ്ട് മൂടി ഇരുന്നതിനാല്‍ നീ നന്നേവിയര്‍ത്തിരുന്നു. ഉറക്കം നിന്‍റെ കണ്ണുകളിലേക്കു വീണ് തുടങ്ങിയെന്നു അറിഞ്ഞപ്പോള്‍ ഞാന്‍ ,ചിത്രശാലയിലേക്ക്നടന്നു. ഇടുങ്ങിയ ചുമരുകള്‍ ഉള്ള എന്നാല്‍ പ്രകാശം അരിച്ചെത്തി ശോഭ പരത്തി നിന്ന ചിത്രശാല എന്നെ അല്ഭുതപെടുത്തി. നീ പാതി വരച്ചു കാന്‍വാസില്‍ നിര്‍ത്തിയിരിക്കുന്ന രാജകുമാരിയുടെ അര്‍ത്ഥ നഗ്ന ചിത്രംഎനിക്ക് നന്നേ ഇഷ്ടപ്പെട്ടു. കുമാരിയിലെ കണ്ണുകളുടെ പ്രകാശം ഇരുട്ടിനെ കീറി മുറിക്കാന്‍ പോന്നവയാനെന്നുഎനിക്ക് തോന്നി. പൂര്‍ണമായും ഉണങ്ങാത്ത ചായങ്ങള്‍ അരകെട്ടില്‍ നിന്നും താഴോട്ടു ഒഴുകി പടര്‍ന്നു നില്‍ക്കുന്നു. പടവാളിന്‍റെ അറ്റം കൂര്‍പ്പിക്കാന്‍ നീ മറന്നു പോയിരിക്കുന്നു. ശരിക്കും ഏതു യുദ്ധത്തില്‍ തോറ്റ രാജകുമാരിയാണോ? നിന്‍റെ സൃഷ്ടികള്‍ എല്ലാം സുന്ദരമാണ് അവര്‍ണനീയം, നീ എല്ലാത്തിലും പ്രശംസ അര്‍ഹിക്കുന്നു, പക്ഷെ പലപ്പോഴും അത് പൂര്‍ണമാക്കാന്‍ നിനക്ക് സാധിച്ചിരുന്നില്ല. ആ അപൂര്‍ണതയില്‍സൌന്ദര്യം കണ്ടെത്താന്‍ ഞാന്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു. ആ അപൂര്‍ണത പലപ്പോഴും സംസാരിക്കുന്നതായി എനിക്ക് അനുഭവപെട്ടു. ഈ രാജകുമാരി സുന്ദരിയാണ്, നിന്‍റെ ഉച്ച മയക്കത്തില്‍ കാറ്റ് ഇവളെ മോഹിച്ചുപോകാം, സ്വര്‍ഗ്ഗ സുന്ദരികള്‍ ഈ സൌന്ദര്യം കട്ടെടുക്കാനും സാധ്യത ഉണ്ട്‌. ഈ ചിത്ര ശാലയില്‍ നീ അറിയാത്തൊരു രഹസ്യ ബന്ധമോ? നാളെ ഇവള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍? വേണ്ട ..തെല്ലു മാറികിടന്ന ചായംപുരണ്ട ഒരു തുണികൊണ്ട് ഇവളെ ഞാന്‍ മറച്ചു വെക്കുന്നു..ചിത്രശാലയില്‍ നിന്നും പുറത്തു ഇറങ്ങിയപ്പോഴുംനീ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നില്ല. ഇപ്പോള്‍ നിന്‍റെ ശരീരം തണുത്തിരിക്കുന്നു. വിളക്ക് കത്തിച്ചു വെച്ച് , ഇരുട്ടു പരന്ന നട വഴിയിലൂടെ യാത്രയാവാന്‍ തുടങ്ങിയപ്പോള്‍ എന്തോ ക്രൂരത കാട്ടിയത് പോലെ കാറ്റ് എനിക്ക് അഭിമുഖം ആയി ശക്തമായ തിരകള്‍ ഇളക്കി കൊണ്ടിരുന്നു.

............(വിനു)......

No comments:

Post a Comment