
വിരസതയോടെ എത്തുന്ന പകലുകളെ
നിങ്ങളുടെ ഉദയ കിരണങ്ങളാല്‍
എന്‍റെ വളര്‍ത്തു പൂക്കളെ
ചുമ്പിച്ചു ഉലക്കരുത്..
അഭയാര്‍ഥികളെ ക്ഷുദ്ര കണ്ണുകളുമായി
എന്നെ തിരയാതിരിക്കുക
ഭിക്ഷ എന്‍റെ ധര്‍മമല്ല
കര്‍മ്മം ആണെന്നറിയുക
ലിപി തെറ്റി ഞാന്‍ കുറിച്ച കവിതകളെ
എന്‍റെ ഉര്‍വരതയെ നിങ്ങള്‍ തന്നെ
ഊറ്റി എടുക്കുക, ദൂരെ കേള്‍ക്കുന്ന ഗാനമേ
എന്നെ പിന്‍തുടരരുത്..
നശിച്ച ക്ഷേത്രവും,പൊട്ടിയ വിഗ്രഹവും
ഞാന്‍ വ്യഥ ചമയ്ക്കാന്‍ മെനകെടുന്നു
പൂജിക്കാനോ, കഴകം കൊട്ടാനോ എനിക്കറിയില്ല
ഭൂപടം കണ്ടെത്താത്ത ലോകത്തിലാണ് ഞാന്‍
പകല്‍ രാത്രിയും, രാത്രി പകലും ആണിവിടെ
നമ്മുടെ ധ്രുവങ്ങള്‍ ഒരിക്കലും കൂട്ടി മുട്ടില്ല
ഈ അക്ഷയ പാത്രവും എക്കാലവും
ഒഴിഞ്ഞിരിക്കുന്നു!!!!..
..........(വിനു)..........
'
No comments:
Post a Comment