Sunday 5 September 2010

നിശയുടെ നിമിഷം (കഥ)

നീണ്ട ഒരു ഇടവേളക്കു ശേഷമാണ് നാളെ ഞാന്‍ പ്രൊഫസര്‍ ഇക്ബാല്‍ ഹുസൈനെ കാണാന്‍ തീരുമാനിച്ചത്. അദ്ദേഹവുമായി ഉള്ള പരിചയം തുടങ്ങിയിട്ട് ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. നഗരത്തിലെ പ്രശസ്ത മനശാസ്ത്ര വിദഗ്തനും,കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു ഇക്ബാല്‍ ഹുസൈന്‍. ഞാന്‍ നഗരത്തില്‍ ചെല്ലുമ്പോള്‍ പഠനത്തിനും മറ്റും എന്നെ സഹായിച്ചതും, താമസ്സമോരുക്കിയതും പ്രൊഫസര്‍ തന്നെ ആയിരുന്നു. അന്ന് തന്നെ ഉദേശം ഒരു നാല്പതു വയസ്സ് അദ്ധേഹത്തിനുണ്ട്. വിവാഹത്തിനെ പറ്റി ചോദിക്കുമ്പോള്‍ ഒരു ചിരി മാത്രമാണ് പ്രൊഫസര്‍ ഉത്തരമായി നല്‍കിയത്. മറ്റുള്ളവരുടെ മനസ്സ് കണ്ടു പിടിക്കാന്‍ ഒരു പ്രതേക പാടവം തന്നെ അദേഹത്തിന് ഉണ്ട്‌. പഠനത്തിനിടയില്‍ തന്നെ ഞാന്‍ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ എതിര്‍ത്തിരുന്നു, വരും വരായ്കകളെ കുറിച്ച് അവബോധം തന്നതും പ്രൊഫസര്‍ ആണ്. ജോലിയില്‍ നിന്നും വിരമിച്ചതും, ഒരു വിവാഹം കഴിഞ്ഞ് ബന്ധം വേര്‍പെട്ടു തനിച്ചു താമസ്സികകുകയാനെന്നും എന്‍റെ സുഹൃത്തുക്കള്‍ വഴിയാണ് ഞാന്‍ അറിഞ്ഞത്. ഇനി ഒരു ദിവസം കൂടി മാത്രമേഎനിക്ക് നഗരത്തില്‍ താമസ്സികേണ്ടത് ഉള്ളു. മടക്കയാത്രയില്‍ നാളെത്തന്നെ പ്രോഫെസ്സോരിനെ ചെന്ന്കാണാന്‍ ഞാന്‍ തീരുമാനിച്ചു.

നേരം വെളുക്കുനതിനു മുന്‍പേ തന്നെ തിരക്ക് തുടങ്ങുക നഗരത്തിന്‍റെ പ്രത്യേകതയാണ് . ഏകദേശം ഒന്‍പതു മണിയോടെ പ്രൊഫസര്‍ താമസിക്കുന്നു വെന്നു അറിവുകിട്ടിയ വീടിന്‍റെ മുന്‍പില്‍ ഞാന്‍ എത്തി. വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ മനസ്സിലാകുമോ എന്നാ ചോദ്യം എന്‍റെ നടത്തത്തിനു അമാന്തം വരുത്തി. സാമാന്യംഒരു വീട് നഗരത്തിന്‍റെ കാലാവസ്ഥയുടെ ജീര്‍ണത അതിനും പിടിപെട്ടിരിക്കുന്നു. വലതു വശത്തായി പ്രവര്‍ത്തനംനിലച്ച ഒരു മില്ലാണ്, അതിന്‍റെ യന്ത്ര സാമഗ്രികളില്‍ പൊടിയും വലയും പിടിച്ചിരിക്കുന്നു. വായ പിളര്‍ന്നു മലര്‍ക്കെതുറന്നു കിടക്കുന്ന വാതില്‍ അതിഥികളെ ഗ്രഹിക്കുന്നത് പോലെ തോന്നി. അകത്തേക്ക് കന്നപ്പോള്‍ പുറകില്‍ നിന്നും ഒരാള്‍ എന്‍റെ തോളില്‍ ശക്തിയായി തട്ടി. തെല്ലു പരിഭ്രമിച്ച മുഖത്തോടെ ഞാന്‍ തിരിഞ്ഞു നോക്കി. വെളുത്ത്‌കവിളുകള്‍ ഒട്ടിയ ഒരു മനുഷ്യന്‍! നോട്ടം എന്നോടുള്ള ചോദ്യം കണക്കെ ഞാന്‍ ചോദിച്ചു "പ്രൊഫസര്‍ ഇക്ബാല്‍ഹുസൈന്‍, ഇവിടെതന്നെ അല്ലെ താമസം?" കണ്ണുകള്‍ മുഖത്തേക്ക് തറപ്പിച്ചു അയാള്‍ പറഞ്ഞു "പ്രൊഫസര്‍ ഭ്രാന്തന്‍ പ്രൊഫസര്‍..?" അയാളുടെ മറുപടിക്കൊപ്പം മുഴങ്ങിയ രാക്ഷസമായ പൊട്ടിച്ചിരി എന്നെ ഭയപെടുത്തി. പെട്ടന്ന് ശാന്തനായ അയാള്‍ ഒന്നും പറയാതെ എന്‍റെ കൈകള്‍ പിടിച്ചു അകത്തേക്ക് വലിച്ചു. ഒരു ഭീഭല്‍സ രൂപംകണക്കെ , കാലുകള്‍ ബന്തന്തിലായി നില്‍ക്കുന്ന പ്രോഫെസ്സോരിനെ കണ്ട്‌ ഞാന്‍ ഞെട്ടി പോയി. ക്ഷൌരംചെയ്യാത്ത മുഖം കാട്ടുവള്ളികളെ ഓര്‍മിപ്പിക്കുന്നു. ജീവിത ആദര്‍ശങ്ങള്‍ ഉറക്കെ പ്രസംഗിച്ച, മനസ്സുകള്‍ക്ക് സുഖംപകര്‍ന്ന പ്രൊഫസര്‍ ഇന്നു മനസ്സിന്‍റെ താളം തെറ്റി ഇരുട്ടു മുറിയില്‍ കഴിയുകയോ? " ഇയാള്‍ക്ക് ഭ്രാന്താണ്മുഴു ഭ്രാന്തു , കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഇയാളുടെ കൂടെ ഞാനുണ്ട്‌, ഒന്ന് ചത്തു കിട്ട്യാല്‍ മതി , ഞാന്‍എങ്ങോട്ടെങ്കിലും പോയേനെ" കൂടെ നിന്ന മനുഷ്യന്‍ പറഞ്ഞു. ചോദ്യങ്ങളോ ഉത്തരങ്ങളോ എനിക്ക് ഉണ്ടായിരുന്നില്ല .


പ്രൊഫസര്‍ഇന്‍റെ ജീവിതം ഇത്രമേല്‍ മാറ്റി മറിക്കാന്‍ എന്താണുണ്ടായത്? ഞാന്‍ മനസ്സില്‍ ചോദ്യം കൂട്ടിയിട്ടു. മനസ്സ് എന്ത് മാത്രം വിശാലമാണ് അതില്‍ തുറന്നിട്ട പാതകള്‍ അതിലേറെ വിശാലവും പക്ഷെ എല്ലാംഅടയുമ്പോള്‍ എല്ലാരും എങ്ങനെ ആവുമോ? നിമിഷങ്ങളില്‍ ഉടഞ്ഞു പോകുന്ന പളുങ്ക് പാത്രമാണ് മനസ്സ്. ശരിയാണ് അത് ശരീരത്തെ പോലും തളര്‍ത്തുന്നു ചങ്ങലകള്‍ കൊണ്ട്, ഇരുമ്പ് കവചങ്ങള്‍ കൊണ്ടു. ഇഴഞ്ഞുനീങ്ങാത്ത രാത്രികള്‍ ഇനിയും എത്ര കൂടി പ്രോഫെസ്സോറിനു വിധിചിരിക്കുന്നുണ്ടാവാം ? ഞാന്‍ അദേഹത്തെഒന്ന് കൂടി നോക്കി, പ്രൊഫസര്‍ കരയുകയാണോ? എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്നു. ഓടിപോകാന്‍ ആശിച്ചെങ്കിലും, ഭാരമുള്ള മരകഷ്ണം കാലില്‍ കെട്ടി ഇരിക്കുനത് പോലെ എനിക്ക് തോന്നി. എന്നെ ഒരുമാത്രയെങ്കിലും അദേഹത്തിന് മനസ്സിലാകാന്‍ കഴിഞ്ഞില്ലോ എന്നാ ചിന്ത എന്നെ അസ്വസ്ഥനാക്കി. ഞാന്‍ തിരിഞ്ഞുനടന്നു. " ഇനി ഇങ്ങനെ കാണാന്‍ വരരുത് , ഇയാള്‍ എന്നോ നാളെയോ ചാകും, അല്ലേല്‍ ഞാന്‍ വിഷം കൊടുത്തുഇയാളെ കൊല്ലും, ആര്‍ക്കും വേണ്ടാത്ത ഭ്രാന്തനെ ചുമക്കാന്‍ എനിക്ക് കഴിയില്ല" അയാള്‍ ഉറക്കെ ഉറക്കെചിരിക്കുന്നു. ഞാന്‍ മൌനമായി തന്നെ നിന്നു. ഉത്തരം നല്‍കാന്‍ ഇല്ലാത്ത ഞാന്‍ തീര്‍ത്തും നിസഹായനായിരുന്നു. സ്ട്രീടിലേക്ക് ഇറങ്ങുമ്പോള്‍ പ്രോഫെസ്സോരുടെ മുഖം എന്‍റെ മനസ്സില്‍ ഒരു കാര്‍മേഖത്തെ പോലെ ഇരുണ്ട് കൂടി . ഒപ്പം കവിള്‍ ഒട്ടിയ മനുഷ്യന്‍റെ ഭ്രാന്തമായ പൊട്ടിച്ചിരിയും. നഗരത്തെ വെറുത്ത്, എങ്ങോട്ടെങ്കിലുംഒളിച്ചോടാന്‍ ഞാന്‍ അറിയാതെ ആഗ്രഹിച്ചുപോയി....

.............(വിനു)..........

No comments:

Post a Comment