Sunday 31 July 2011

തുടര്‍ കഥ

എന്‍റെ തീരാ കിനാവുകളുടെ കടവിലിരുന്നു
ഒരു കാട്ട് കുരുവി പാടുന്നു..
അങ്ങ് അകലെ നീ എന്നെ നിനക്കുന്നുവോ?
നീ എന്നെ മറന്നു തുടങ്ങി അല്ലെ?
അനിക്കറിയാം എന്നെ മറക്കാന്‍ നിനക്ക്
എത്രയോ ഹ്രെസ്വമായ നിമിഷം മതി..
എന്നെ നീ ഒരു മാത്രപോലും സ്നേഹിച്ചിട്ടില്ലേ?
എന്നിട്ടും,..
ഒരു അഭയാര്‍ഥിയായി നിന്‍റെ പര്‍ന ശാലയിലേക്ക്
ഞാന്‍ എതുന്നതെന്തേ?
എന്‍റെ മഴക്കാടുകള്‍ കാത്തിരിക്കുന്നു
നീ പെയ്തൊഴിയാന്‍..
സായം സന്ധ്യയില്‍ നീ മെല്ലെ മറയുന്നുവോ?
വീണ്ടും കാത്തിരിപ്പുകള്‍ മാത്രം ബാക്കി..

(വിനു)

ഇഴ

മോഹങ്ങളുടെ മണ്‍ ചിരാതുകളില്‍
മഴവില്ലുകള്‍ ഒളിക്കുന്നു ഒരു മൌനം പോലെ,,
നിറമേഴും തൂലികയില്‍ നിന്നുതിരും
വാക്ക്കിന്റെ അഗ്നിയില്‍ എരിഞ്ഞ് തീരാന്‍
മാത്രം വിധിയുള്ള വര്‍ണനകള്‍
മാത്രമാണ് ആ മഴവില്ലുകള്‍..
എന്‍റെ കാഴ്ചയില്‍ മഴവില്ലുകള്‍ വെറും മിഥ്യ
മായുന്നു വന്നു തോന്നിപ്പിക്കുന്ന സത്യം
പക്ഷെ മായാത്ത മനസ്സില്‍ അത് എത്ര കാലം നില്‍ക്കുമെന്നോ?
ഒരു കൂടാരം പോലെ, മഞ്ഞു കൂടാരം പോലെ..
എന്‍റെ മനസ്സിലും ഒരു മൌനം..
മഴവില്ലുകള്‍ ചേക്കേറുന്ന മൌനം...
നിലവിഴകളെ കോര്‍ത്ത്‌ എന്നിലേക്ക്‌ ഉദിക്കുന്ന
ഒരായിരം മഴവില്ലുകള്‍..
.. ..........(വിനു)

Block me

Block me please..
Block me from your thoughts
Block me from your eyes
I would like to escape from your boundaries
I would like to run from your rules

I should need a repent
Have to go from your world
Have to go from your dreams
How much cost you expect for my heart?
Are u answerable?
Never and ever you cannot give a answer

So you should forget me
Don,t laugh to me..
Block me please...
And allow me to cry...
I beg you block me now...
For ever..for ever....that you can..

.......(Vinu)

A SELDOM RAIN

It was a despair day to me
In my room, fragrance of lavender flowers
A shadow of yesterdays memories
Bite my heart....

Oh lonely You are You are lonely
Was the door closed?
I search my dream there?
Was the flower fall in the mud?

Finally i heard the sound of a rain
It was a seldom rain
My lavender get back
Me only felt the cool of rain
Me only heard the sound of rain

At last my rain go back
Still i alone in my room..
With my lavender fragrance
Shall i expect the seldom rain>?
What should i do for that?
Can i make my days full of despair?

(VINU)

Saturday 23 July 2011

കുതിര്‍ന്ന കടലാസിലെ കരയുന്ന വാക്കുകള്‍..(കവിത)

ഒരിക്കല്‍ നിന്‍റെ സ്നേഹത്തിനായി ഞാന്‍
ഓടി എത്തും....
അന്ന് നിന്‍റെ മഴയില്‍ ഞാന്‍ നനഞ്ഞു തുടുത്ത
ഒരു മഴവില്ലവും..
നിന്‍റെ നല്ലതും, ചീത്തയും ,കറുപ്പും,വെളുപ്പും
ഞാന്‍ മാത്രമാകും
നിനക്ക് അപ്പുറം ഓടി രക്ഷപെടാന്‍
എനിക്ക് അതിരുകള്‍ ഇല്ല...
നിന്‍റെ തടവില്‍ നിന്നും മോചിക്കപെടാതെ
നിന്‍റെ ശിക്ഷക്ക് ഞാന്‍ കാത്തിരിക്കുന്നു..
നീ എന്നെ വെറുത്തു തുടങ്ങുന്നതിനു മുന്‍പേ
എന്‍റെ സ്നേഹം കൊണ്ടു ഞാന്‍
നിന്നെ തളര്‍ത്തും...

.............(വിനു)..........

കാലങ്ങളില്‍ ..

എന്‍റെ പാപങ്ങളെ കുടിച്ചാല്‍ നിനക്ക് മരിക്കാം
ദേഹത്തെ നിലാ വെളിച്ചത്തില്‍ തുറന്നുവെച്ചാല്‍
എന്‍റെ ജന്മാന്തരങ്ങളിലെ നോവുകള്‍
നിങ്ങള്ക്ക് കാണാം..
വിരലില്‍ തൊട്ടു എന്‍റെ ശ്വാസത്തെ നിങ്ങള്‍
നിലപ്പിക്കുന്നു...
എന്‍റെ അശ്വം പടയോട്ടത്തില്‍
തളരുന്നു..
ഹൃദയം അഭ്രപാളികളില്‍
വിലപിക്കുന്നു..
എന്നിട്ടും എന്തിനായി ഞാന്‍ പാപങ്ങള്‍ ചെയ്യുന്നു?
നിന്നെ കൊല്ലുകയാണോ എന്‍റെ ലക്‌ഷ്യം?

..............(വിനു)

Saturday 16 July 2011

മൌനി (ചെറു കഥ)

ഗ്രിഹാതുരത്വം നിറഞ്ഞു നിന്ന നിന്‍റെ വീടിലേക്ക്‌ ഞാന്‍ പ്രവേശിക്കുമ്പോള്‍ സമയം സന്ധ്യയോടടുതിരുന്നു. എനിക്ക് അപരിചിതമായിരുന്നല്ലോ അവിടം? വീടിന്റെ ഉമ്മറത്ത്‌ തൂക്കിയിട്ടിരുന്ന വിളക്ക് അണഞ്ഞു പോയത് ഞാന്‍ സ്രെധിച്ചിരുന്നു. ഉമ്മറ തളത്തിലെ വലതു വശത്തെ മുറിയില്‍ നീ കിടക്കുകയായിരുന്നു. നീ ഉറക്കം നടിക്കുകയായിരുന്നില്ലേ? അതെനിക്ക് ബോധ്യമായിരുന്നു എന്നിട്ടും അറിയാത്ത ഭാവത്തില്‍ ഞാന്‍ നിന്‍റെ വീതികുറഞ്ഞ കട്ടിലിനരികില്‍ ഇരുന്നു. ക്ഷെമ നശിച്ചതും എന്നാല്‍ ചിറകു തളര്ന്നതുമായ ഒരു പരുന്തിനെ പോലെ ഞാന്‍ നിന്നെ ചുമ്പനങ്ങള്‍ കൊണ്ട് മൂടി. നീ മുടിയില്‍ തെയ്ചിരുന്ന തൈലത്തിന്റെ സുഗന്ദം കഴുത്തിലും പറയുന്നതായി എനിക്ക് തോന്നി. അതൊരു പുതിയ അനുഭൂതി എനിക്ക് സമ്മാനിച്ചു. എന്റെ ചുമ്പനങ്ങള്‍ ഇഷ്ടപ്പെട്ടു ഇന്നു അറിയിക്കാനായി നീ നിന്‍റെ കണ്ണുകള്‍ തുറന്നത്തെ ഇല്ല. പക്ഷെ ആ രഹസ്യം ഞാന്‍ മനസ്സിലാക്കി. കുളി കാഴിഞ്ഞു നീ ഈറന്‍ ഉണങ്ങാന്‍ വിരിച്ചിരുന്ന തുണിയില്‍ നിന്നും വീണുകൊണ്ടിരുന്ന വെള്ളം മുറിയില്‍ ചിതറി കിടന്നിരുന്നു. നീ വന്യമായ അനുഭൂതികള്‍ എന്നില്‍ നിറച്ചു കൊണ്ടിരുന്നു. നിന്റെ വാക്കുകളിലെ സ്നേഹം എന്നെ കൊല്ലുവാനും , കരയിപ്പിക്കുവാനും പോന്നവയാനെന്നു ഞാന്‍ മനസ്സിലാകി.നിന്‍റെ ആശ്ലെഷണത്തില്‍ എന്തിനെന്നില്ലാതെ എന്‍റെ ഹൃദയം ഒരു മഴയ്ക്ക് കൊതിച്ചു..

എന്റെ ചുണ്ടുകള്‍ വിറച്ചു.. നീ തളര്ന്നുവോ ഓമനേ? അത് ചോദിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. നീ ചിരിച്ചു..അട്ടഹസമായിരുന്നോ അത്?
അതോ എന്നെ നീ വീണ്ടും വിഠിയാക്കുകയാണോ ഓമനേ? നിന്‍റെ സ്നേഹം പ്രതീക്ഷിച്ചു ഞാന്‍ അലായാത്ത നാടില്ല, നിന്നെ തേടി നടന്നു ഞാന്‍ തളര്‍ന്നു കാഴിഞ്ഞു..നിന്‍റെ ഹൃദയത്തിന്‍റെ താളം എനേന്‍ അസ്വസ്ഥമാക്കുന്നു.ഒടുവില്‍ നീ എന്നെ ഉപേക്ഷിക്കുമോ? എന്നെ അറിയാതെ പോകുമോ?
നീ എന്നെ വാക്കുകള്‍ കൊണ്ട് ,നഖങ്ങള്‍ കൊണ്ട്, ചുണ്ടുകള്‍ കൊണ്ട് മുരിപെടുതുന്നു ..എന്നെ ഒരു മൌനിയാക്കി നീ മാറ്റുന്നു..നീ ഉത്തരം പറയാത്തതെന്തേ? ഞാന്‍ നിനക്കൊരു ശല്യമാകുന്നോ? മരമാണ്ടൂസിന്റെ കഥയാണോ നീ എനിക്ക് വേണ്ടി കരുതി വെക്കുന്നത്? ഇപ്പോള്‍ ഞാന്‍ ഇവിടെ നിന്നും മടങ്ങേണ്ടാതുണ്ട് അല്ലെ? ....

കാലം കാഴിഞ്ഞു.. എന്‍റെ ചോദ്യങ്ങള്‍ എന്നും ഉത്തരം കിട്ടാതെ തന്നെ അവശേഷിച്ചു. ഞാന്‍ പിന്നീട് മഴയ്ക്ക് കൊതിച്ചിട്ടില്ല.. പക്ഷെ നീ എന്നെ മൌനി ആക്കി തീര്‍ത്തു..എന്‍റെ മൌനം നിന്‍റെ സ്നേഹറെ അതിജീവിക്കുവാന്‍ പോന്നവയാനെന്നു ഇന്നു നീ മനസ്സിലാക്കുമോ? ചുമ്പനവും, നഖക്ഷേടവും തീണ്ടാത്ത മറ്റൊരു ലോകത്തില്‍ ഞാന്‍ ഒറ്റക്കന്നെന്നു നീ അറിയുന്നുണ്ടോ? നിന്നെ തെജിക്കുകയാണ് എന്‍റെ ഏക നിവിര്‍ത്തി എന്ന് ഞാന്‍ മനസ്സിലാക്കി. ചിറകു തളര്‍ന്ന പര്നുന്തായി ഞാന്‍ എന്നിട്ടും ആകാശത്തിലേക്ക് ചിറകിട്ടടിച്ചു കൊണ്ടിരുന്നു... വെറുതെ...

............(വിനു) ,..........