Saturday 16 July 2011

മൌനി (ചെറു കഥ)

ഗ്രിഹാതുരത്വം നിറഞ്ഞു നിന്ന നിന്‍റെ വീടിലേക്ക്‌ ഞാന്‍ പ്രവേശിക്കുമ്പോള്‍ സമയം സന്ധ്യയോടടുതിരുന്നു. എനിക്ക് അപരിചിതമായിരുന്നല്ലോ അവിടം? വീടിന്റെ ഉമ്മറത്ത്‌ തൂക്കിയിട്ടിരുന്ന വിളക്ക് അണഞ്ഞു പോയത് ഞാന്‍ സ്രെധിച്ചിരുന്നു. ഉമ്മറ തളത്തിലെ വലതു വശത്തെ മുറിയില്‍ നീ കിടക്കുകയായിരുന്നു. നീ ഉറക്കം നടിക്കുകയായിരുന്നില്ലേ? അതെനിക്ക് ബോധ്യമായിരുന്നു എന്നിട്ടും അറിയാത്ത ഭാവത്തില്‍ ഞാന്‍ നിന്‍റെ വീതികുറഞ്ഞ കട്ടിലിനരികില്‍ ഇരുന്നു. ക്ഷെമ നശിച്ചതും എന്നാല്‍ ചിറകു തളര്ന്നതുമായ ഒരു പരുന്തിനെ പോലെ ഞാന്‍ നിന്നെ ചുമ്പനങ്ങള്‍ കൊണ്ട് മൂടി. നീ മുടിയില്‍ തെയ്ചിരുന്ന തൈലത്തിന്റെ സുഗന്ദം കഴുത്തിലും പറയുന്നതായി എനിക്ക് തോന്നി. അതൊരു പുതിയ അനുഭൂതി എനിക്ക് സമ്മാനിച്ചു. എന്റെ ചുമ്പനങ്ങള്‍ ഇഷ്ടപ്പെട്ടു ഇന്നു അറിയിക്കാനായി നീ നിന്‍റെ കണ്ണുകള്‍ തുറന്നത്തെ ഇല്ല. പക്ഷെ ആ രഹസ്യം ഞാന്‍ മനസ്സിലാക്കി. കുളി കാഴിഞ്ഞു നീ ഈറന്‍ ഉണങ്ങാന്‍ വിരിച്ചിരുന്ന തുണിയില്‍ നിന്നും വീണുകൊണ്ടിരുന്ന വെള്ളം മുറിയില്‍ ചിതറി കിടന്നിരുന്നു. നീ വന്യമായ അനുഭൂതികള്‍ എന്നില്‍ നിറച്ചു കൊണ്ടിരുന്നു. നിന്റെ വാക്കുകളിലെ സ്നേഹം എന്നെ കൊല്ലുവാനും , കരയിപ്പിക്കുവാനും പോന്നവയാനെന്നു ഞാന്‍ മനസ്സിലാകി.നിന്‍റെ ആശ്ലെഷണത്തില്‍ എന്തിനെന്നില്ലാതെ എന്‍റെ ഹൃദയം ഒരു മഴയ്ക്ക് കൊതിച്ചു..

എന്റെ ചുണ്ടുകള്‍ വിറച്ചു.. നീ തളര്ന്നുവോ ഓമനേ? അത് ചോദിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. നീ ചിരിച്ചു..അട്ടഹസമായിരുന്നോ അത്?
അതോ എന്നെ നീ വീണ്ടും വിഠിയാക്കുകയാണോ ഓമനേ? നിന്‍റെ സ്നേഹം പ്രതീക്ഷിച്ചു ഞാന്‍ അലായാത്ത നാടില്ല, നിന്നെ തേടി നടന്നു ഞാന്‍ തളര്‍ന്നു കാഴിഞ്ഞു..നിന്‍റെ ഹൃദയത്തിന്‍റെ താളം എനേന്‍ അസ്വസ്ഥമാക്കുന്നു.ഒടുവില്‍ നീ എന്നെ ഉപേക്ഷിക്കുമോ? എന്നെ അറിയാതെ പോകുമോ?
നീ എന്നെ വാക്കുകള്‍ കൊണ്ട് ,നഖങ്ങള്‍ കൊണ്ട്, ചുണ്ടുകള്‍ കൊണ്ട് മുരിപെടുതുന്നു ..എന്നെ ഒരു മൌനിയാക്കി നീ മാറ്റുന്നു..നീ ഉത്തരം പറയാത്തതെന്തേ? ഞാന്‍ നിനക്കൊരു ശല്യമാകുന്നോ? മരമാണ്ടൂസിന്റെ കഥയാണോ നീ എനിക്ക് വേണ്ടി കരുതി വെക്കുന്നത്? ഇപ്പോള്‍ ഞാന്‍ ഇവിടെ നിന്നും മടങ്ങേണ്ടാതുണ്ട് അല്ലെ? ....

കാലം കാഴിഞ്ഞു.. എന്‍റെ ചോദ്യങ്ങള്‍ എന്നും ഉത്തരം കിട്ടാതെ തന്നെ അവശേഷിച്ചു. ഞാന്‍ പിന്നീട് മഴയ്ക്ക് കൊതിച്ചിട്ടില്ല.. പക്ഷെ നീ എന്നെ മൌനി ആക്കി തീര്‍ത്തു..എന്‍റെ മൌനം നിന്‍റെ സ്നേഹറെ അതിജീവിക്കുവാന്‍ പോന്നവയാനെന്നു ഇന്നു നീ മനസ്സിലാക്കുമോ? ചുമ്പനവും, നഖക്ഷേടവും തീണ്ടാത്ത മറ്റൊരു ലോകത്തില്‍ ഞാന്‍ ഒറ്റക്കന്നെന്നു നീ അറിയുന്നുണ്ടോ? നിന്നെ തെജിക്കുകയാണ് എന്‍റെ ഏക നിവിര്‍ത്തി എന്ന് ഞാന്‍ മനസ്സിലാക്കി. ചിറകു തളര്‍ന്ന പര്നുന്തായി ഞാന്‍ എന്നിട്ടും ആകാശത്തിലേക്ക് ചിറകിട്ടടിച്ചു കൊണ്ടിരുന്നു... വെറുതെ...

............(വിനു) ,..........

No comments:

Post a Comment