Wednesday 24 February 2010

'കവിത'യോട് .......

നമ്മുടെ പ്രണയം ജനിച്ച നാള്‍
എത്ര പ്രണയങ്ങള്‍ മരിച്ചിരിക്കും..
മനസ്സിന്റെ ഏതു ഭാവങ്ങളില്‍ നിന്നാണ്
നിന്നെ ഞാന്‍
ചങ്ങലയി പുറത്തേക്കു വലിച്ചു എടുത്തത്‌?
പിന്നെ ഞാന്‍ നിരത്തിയ വാക്കുകള്‍ കൊണ്ടാണല്ലോ
നീ പാദസ്വരങ്ങള്‍ തീര്‍ത്തത്?
നൃത്തം തുടങ്ങിയത്..
നിന്നിലേക്ക്‌ ഇഴഞ്ഞു നീങ്ങി മടങ്ങിപോകുംപോള്‍
ശരീരം കൊണ്ട് ഞാന്‍ സമ്പന്നനും
മനസ്സ് കൊണ്ട് പ്രമാണിയുമായ് തീര്‍ന്നു..
പകരം കിട്ടിയ നിര്‍വൃതി,എന്റെ ജന്മങ്ങളുടെ സുകൃതമായ്..
മന്നസില്‍ അലങ്ങരിച്ചു മഷി കൊണ്ട് പടര്‍ത്തി....
ശൈത്യം തൊടാതെ, ഓരോ റിതുകളിലും-
സ്നേഹത്തിന്റെ തൂവാലയില്‍ പോതിഞ്ഞിരുന്നല്ലോ?
വസന്തത്തില്‍ കൊഴിഞ്ഞ പൂക്കള്‍ ചൂടിച്ചു
മഴ കാണിച്ച് പുളകം കൊള്ളിച്ചു..
മനസ്സിന്റെ അന്തര്‍ലീനതയില്‍
നമ്മള്‍ ഒരുമിച്ചു ഒഴുകി , തടുക്കുകളില്ലാതെ...
സ്പടിക താളങ്ങളില്‍ തെളിങ്ങു നിന്നത്
നമ്മുടെ മുഖങ്ങള്‍അല്ലെ?
എന്നും വാചാലതകളുടെ അതിര്‍ത്തി-
രേഖകളില്‍ നിന്നെ ഞാന്‍ തടഞ്ഞു വെച്ച്
ഒരു മൌനമായ് തുറന്നു വിട്ടു..
ശരിക്കും നമ്മളായിരുന്നല്ലോ,
ലോക സമ്മതി നേടിയ നിത്യ പ്രണയികള്‍...?
പ്രേമം മരിക്കുന്ന നാള്‍
ഭൂമിയില്‍ ഇനിയെത്ര പ്രേമം ജനിക്കും????

Saturday 20 February 2010

ജന്മങ്ങള്‍ പറഞ്ഞത്..

സ്മ്രിതികള്‍ മനസ്സില്‍ താഴിട്ടു പൂട്ടിയിട്ടു
എന്നലറിയാം നിനക്ക് അതിന്‍റെ താക്കോല്‍-
ഒളിപ്പിച്ച കൂട്..
ജന്മാന്തരങ്ങള്‍ക്ക് അപ്പുറം വീണ്ടും
ഞാന്‍ കണ്ടപ്പോള്‍
ഒരായിരം താക്കോല്‍ കൂട്ടം നിന്‍റെ പക്കല്‍
ഹോ, പണിപെട്ട് പോയി ഞാന്‍ എന്റേതു
ഒന്ന്
കണ്ടെത്താന്‍ ..
ഇനിയത് വലിച്ചെറിയാം,അല്ലെങ്കില്‍ മൂടിവെയ്ക്കാം
പിന്നെ, വെറുതെ മറഞ്ഞു നില്‍ക്കാം
കാണാതിരിക്കാന്‍ ഞാന്‍ എന്‍റെ

കണ്ണട എന്നേക്കുമായ് ഊരിവയ്ക്കാം,,
പക്ഷെ,മനസ്സില്‍ പൂട്ടിവെച്ച
സ്മ്രിതിപേടകം ഉടച്ചുകളയാന്‍
ഏതു ജന്മതിലാണ് നമുക്ക് കഴിയുക?
----------------

Friday 19 February 2010

ജലച്ചായങ്ങള്‍

എന്തിനാവം പക്ഷികള്‍ കൂട്ടമായ്‌
പറക്കുന്നത്?
എന്തിനാവം ഇരുട്ടിനെ താങ്ങി നിര്‍ത്താന്‍
പൂര്‍ണ ചന്ദ്രന്
കഴിയാതെ വരുന്നത്?
എന്തിനാണ് സായാഹ്നങ്ങള്‍ നിമിഷങ്ങളില്‍ .
തേങ്ങി കരുന്നത്?
കഴിഞ്ഞ ദിവസങ്ങളിലെ വാചാലതകള്‍ക്ക്

ഇന്നു പ്രസക്തിയില്ല.
ഇന്നലെ
വരച്ച ചിത്രങ്ങള്‍
ഇന്നു പഴയതാകുന്നു..
നിറം മങ്ങുന്നു,ജല ചായങ്ങള്‍ പടരുന്നു
ഇനി വരാന്‍ പോകുന്നതാണ് പകല്‍..
പകലില്‍ പൂര്‍ണചന്ദ്രന്‍
മറക്കപെടാതെ പ്രകാശിച്ചു നില്‍ക്കും
തീര്‍ച്ച...





ഗതി...


കെടാന്‍ പോകുന്ന വിളക്ക്,
കാറ്റിന്റെ ഇരിപ്പിടങ്ങളില്‍ ഉലാത്തുമ്പോള്‍
ഇരുട്ടിന്റെ അവസാനത്തെ കരങ്ങളില്‍
അഭയം തേടി പോകുന്നു..
നിമിഷങ്ങളോട് മല്ലടികുന്ന വെളിച്ചം,
മുഖം ഉയര്‍ത്തി ചോദിക്കുന്നു ,
"ഗതി ഉണ്ടോ?"
നീ പോകുക ,ഇരുട്ടിന്റെ
അവസാനത്തെ കണികകളില്‍, ഒളിച്ചിരിക്കുക
പൊട്ടുന്ന തന്മാത്രകളില്‍-
എല്ലാം സമന്വയിപിക്കുക ...
ഇരുട്ടിനെ പ്രണയിക്കാന്‍ പഠിക്കുക
വെളിച്ചം കണ്ട ലോകതിലെത്
എല്ലാം മിഥ്യ ,നശ്വരം..
മറക്കുക,ത്യെജിക്കുക,
ജന്മാന്തരങ്ങള്‍ക്ക് വീണ്ടും വെളിച്ചമേകാന്‍ ...
അതാണ് നിന്റെ "ഗതി "......






ചലനങ്ങള്‍

മഴ നനഞ്ഞു തണുത്ത മനസ്സ് ആര്‍ദ്രം
ഞാന്‍ കുത്തോലിച്ചു ഒഴുകുന്ന നദി
നീ തളം കെട്ടി നിന്ന മഹാ സമുദ്രം,
എല്ലാം ശാശ്വതം ..
ഒരു വ്യാഴവട്ട കാലത്തിനു ശേഷം പെയ്യാന്‍-
കൊതിക്കുന്ന മഴയുടെ
ഹൃദയത്തുടിപ്പുകള്‍ എനിക്ക് കേള്‍ക്കാം
നിനക്കോ?
അത് എവിടെയാവം പെയ്തു ഒഴിയുക?
എന്നിലായാല്‍:-
മഴവില്ലിന്റെ മഞ്ചലില്‍ ഞാന്‍ ഒന്ന് ഉയര്‍ന്നു
ഒഴുകും..
നിന്നിലായാല്‍ :-
ഓളങ്ങളെ കൂട്ടാക്കി നിന്നിലേക്ക്‌ അലിയിപ്പിക്കും
നമ്മിലയാല്‍:-
വേര്‍തിരികാനാവാത്ത വര്‍ണമായ് , അത്
മാറികഴിയും.
പിന്നെ ഒന്ന് പെയ്യാന്‍ കൊതിക്കും വരെ
നമ്മില്‍ അത് മറഞ്ഞു നില്‍ക്കും..
അപ്പോഴും എല്ലാം ശാശ്വതം..

Friday 12 February 2010

അകചമയം

ദര്‍പണം ഇന്നു ഉടഞ്ഞു പോയിരിക്കുന്നു,
ഇതില്‍ അവസാനം കണ്ട മുഖം
ആരുടെതെന്ന് ഓര്‍ക്കുന്നില്ല,
വഴിയമ്പലം സ്മരണയില്‍ എത്തുമ്പോള്‍
കടന്നുപോകുന്ന വഴികളില്‍
അവസാനത്തെ കാല്പടുലാല്‍
തെളിയുന്നില്ല.....
ഒരു നാള്‍ മാംസവും അഴുകും,
ഒപ്പം പേറി നടന്ന ഹൃദയം നുറുങ്ങും,
മുഖത്ത് പതിപിച്ച ചിരിമങ്ങും
പിന്നെ,ദര്‍പണം വേണ്ട,
സ്മരണ ഉണര്‍ത്താന്‍ വഴിയമ്പലം വേണ്ട,
നീലിമ പേറി ഉറങ്ങുന്ന കടല്‍
അവസാനത്തെ ഓളങ്ങളെയും-
കരക്കുഅടിപ്പിക്കും..
പിന്നെ,അലിഞ്ഞുതീരാറായ മനസ്സ്
ഒരിടം തേടി അലയും..
ബാകി ഉള്ളതിനെ കാലമൊരു കാറ്റായ് വന്നു..
ദത്തെടുത്തു കൊണ്ടുപോയി
അസ്തമയ ചക്രവാളങ്ങളില്‍ കുടിയിരുത്തും ....

ദൈവതിനോട്..

പൂമ്പാറ്റകള്‍ പൂവിലേക്ക്,
ആകൃഷ്ടരാകുന്ന ആകംഷയോടായിരുന്നു,
ഞാനും എന്റെ അനുയയിലലും നിന്നിലേക്ക്‌,
അഭയം തേടിയത്..
എന്നാല്‍ അഗാദമായ കൂരിരുട്ടില്‍ നിന്നും
ജനിച്ചു വീണു നിന്‍റെ ,
കൊടും വെളിച്ചത്തില്‍ എരിഞ്ഞ് ഒടുങ്ങുന്ന-
വെറും നിമിഷ പ്രാണികളെ പോലെ ആയികഴിഞ്ഞു ..
ഒരു നാള്‍ നിന്നെ പൂജിക്കാനുള്ള
മന്ത്രങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു..
പല തവണ ഞാന്‍ അത് തെറ്റിച്ചു കളഞ്ഞു
ഇന്നു നീ മനസ്സിലാക്കുമോ?
അതെല്ലാം സ്വായത്തമാകിയെന്നു '
ഞങ്ങള്‍ സമര്ധരായിരിക്കുന്നു വെന്ന്?......

സ്നേഹ വാതിലുകള്‍..

, ഭൂമി ആകാശം
എല്ലാം എന്ടീത് ആയെങ്കില്‍
സ്നേഹം എന്നാ ഭ്രാന്തുമായ്
സ്വതന്ത്രമായ് നടന്നേനെ..
അതിന്റെ ലഹരി ഉള്ള വാസന
എന്നെ തളര്തുന്നില്ല..
നാളുകള്‍ക് ശേഷവും എനിക്ക് നല്കാന്‍
അത് മാത്രമേ സംബാദ്യമായ് ഉള്ളൂ..
അതിന്റെ മാറ്റ് കുറക്കാന്‍ കഴിയില്ലെന്ന് -
തന്നെ തോന്നുന്നു..
സ്നേഹ വാതിലുകള്‍ തുറക്കുമ്പോള്‍
നിങ്ങള്ക്ക് അത് കാണാന്‍ കഴിയം
അതിന്റെ മുഖം വിവശമാണ്‌ ..
മഴ ദാഹിക്കുന്ന ഭൂമിയെ പോലെ..
സൂര്യനെ സീകരിക്കാന്‍ വെമ്പുന്ന,
താമര പൂകളെ പോലെ..
അഭ്രപാളിലേക്ക് മെല്ലെ ഇഴഞ്ഞു നീങ്ങും,
മേഖ പടലങ്ങളെ പോലെ ..
എന്നാല്‍ അത് കിട്ടികഴിഞ്ഞാല്‍
മരണശേഷം ജീവന്‍ വെച്ച,ശരീരെം പോലെ..
സ്നേഹം നിമിഷത്തില്‍ ജനിക്കുന്നു,
സ്നേഹം നിമിഷത്തില്‍ മരിക്കുന്നു..



അവര്‍....

നിശാ ശലഭങ്ങള്‍ പറക്കുന്ന ഒരു-
സായം സന്ധ്യയില്‍ അവര്‍ വീണ്ടും

കണ്ട്മുട്ടി..
ഒഴുകി എത്തുന്ന പടിഞ്ഞാറന്‍ കാറ്റില്‍,
അവരുടെ സ്വരങ്ങള്‍ വിറച്ചിരുന്നു
താമരകുളതിനരികിലെ വീട്
കിണറ്റിനരികിലെ കൂറ്റന്‍ പാറ,
ഇതെല്ലാം അവരുടെ സങ്കേതങ്ങള്‍...
വൈകുന്നേരങ്ങളിലെ അവരുടെ വിയര്‍പിനു,
താമരപൂകളുടെ സുഗന്ദം ഉണ്ടായിരുന്നു,അവ
മുത്തുകള്‍ ആയി താഴേക്ക് വീണു കൊണ്ടിരുന്നു ...
സൂര്യന്‍ ഉദിക്കുന്ന വേളകളില്‍ ,മുത്തുകള്‍-
ചുമന്നു തുടുത്തു,പിന്നെ കാണാതെ ആയി..
എന്നിട്ടും അവരുടെ ജീവംശങ്ങളെ തകര്‍ക്കുന്ന
എന്തോ ഒന്ന്,ജീവിച്ചു പോന്നു.......


മഴയില്‍ കുതിര്‍ന്നത് ......

ഒരുനാള്‍ സ്നേഹത്തെ കുറിച്ച് ഞാന്‍-
എഴുതുകയായിരുന്നു...
കാത്തിരിക്കാതെ അഗതിയായി എത്തിയ മഴ
കടലാസ് തുണ്ടില്‍ നിന്നും
വാചകങ്ങളെ ഒപ്പിയെടുത്തു..
അക്ഷരങ്ങള്‍ അലിഞ്ഞു ചേര്‍ന്ന-
മഴയില്‍ ആയിരം വര്‍ണങ്ങള്‍ പെയ്യ്തു.
പക്ഷെ,സ്നേഹത്തെ മാത്രം മായ്ക്കാന്‍
മഴക്ക് കഴിഞ്ഞില്ല..
അപോഴാണ് ഞാന്‍ അറിഞ്ഞത് മഴ
നീയാണെന്ന് ......
കാറ്റ് നിന്റെ സഹാചാരിയനെന്നു,
അത് മായ്കാന്‍ നിങ്ങള്ക്ക് ഒരികളും കഴിയില്ലലോ?
ആയിരം മഴയില്‍ കുതിര്‍ന്നു,
ആയിരം വെയിലില്‍ ജ്വലിച്ച അത് എന്നെ
അമരത്വം നേടികഴിഞ്ഞിരിക്കുന്നു..


Thursday 11 February 2010

മൌനം ശില്‍പം...

ഏകാന്തത ഒരു പ്രപഞ്ചം സൃഷ്ടിക്കുമ്പോള്‍
ഉള്ളിലെ ദുഃഖം ആര്‍ദ്രമാകുന്നു
വിതുമ്പല്‍ ഒരു വഴിയെ പോകുമ്പോള്‍
മൌനം മനസ്സില്‍ ചേക്കേറുന്നു
ഒരിക്കല്‍ മനസ്സില്‍ കൂടിയ മൌനം
ഒരു ശിലയായ് രൂപം കൊണ്ട്
ആരും അറിയാതെ ഞാന്‍ അത് ശില്പമായ്
ഒരുക്കിവെച്ചു...
ദുഖത്തിന്റെ നീരോഴുകി നനവുപറ്റിയ-
ശില്പത്തിന് ജീവന്റെ നാമ്പ് മുളച്ചു
ഹൃദയത്തോട് ചേര്‍ന്ന് സ്വകാര്യം പറഞ്ഞു
ഓരോ ജീവാണുക്കളേയും സ്നേഹിച്ചു വിവശാരാക്കി ..
കാലത്തിന്‍റെ നിശബ്ദ ഗാനം കേട്ട് ഉറങ്ങി,
പക്ഷെ രഹസ്യം രഹസ്യമായ് തന്നെ തുടര്‍ന്നു
എന്റെ ശില്പതിന്ല്‍ ആകൃഷ്ടനായ ദെഃവ്വം
അത് സ്വന്തമാകാന്‍ തിടുക്കം കാട്ടി
അരുതേ എന്ന് ഞാന്‍ താണ് അപേക്ഷിച്ചു,
നഷ്ട ബോധം കൊണ്ട് ശില്പത്തിന്റെ ദുഃഖം ഞാന്‍
ഏറ്റുവാങ്ങി .....
ഒടുവില്‍
ദെഃവ്വംത്തിന്റെ കണീര് വീണു
എന്റെ ശില്‍പം ഒരു മാത്രയില്‍ അലിഞ്ഞു
ഇല്ലാതെ ആയി..
അപോഴാണ് ഞാന്‍ അറിഞ്ഞത്,
മനസ്സില്‍ ശില്പവും ഞാനും അടുത്തയിരുന്നെങ്കിലും
എത്രമാത്രം -
ഞങ്ങള്‍ അകലതിലനെന്നു ...
അടുത്ത ജന്മം എന്റെ മൌനം വാനോളം
വളര്‍നെങ്കില്‍..
ഏകാന്തതയെ കൂട്ടാക്കി ഞാന്‍ ഒരു ശില്‍പം
തീര്‍ത്തേനെ ...
സ്വന്തമായൊരു മൌന ശില്‍പം.....









പഴുതുകള്‍.........

കുറച്ചു നാളുകളി മനസിലെ കൂട്ടില്‍
ഒരു പക്ഷി ചിറകിട്ടടിക്കുന്നു..
പറന്നു പോകാന്‍ പഴുതുകള്‍ ഇല്ലാതെ,
പക്ഷിയുടെ ഓരോ ചിറകടികളും..
മനസ്സിലെ വേദനകളെ ഉണര്‍ത്തുന്നു..
ചിലപ്പോള്‍ അതെന്‍റെ ഹൃദയ കവടങ്ങളെ
ചുണ്ടുകള്‍ കൊണ്ട്, കീറി മുറിക്കുന്നു
രക്തം വാര്‍ന്നു ഒഴുകി ,ഓര്‍മകളെ കൊല്ലുന്നു
ശരീരീത്തെ തളര്‍ത്തുന്നു..
രാത്രികളില്‍ അതിന്റെ നിലകാത്ത രോദനം
ഹൃദയത്തില്‍ മാറ്റൊലി മുഴക്കുന്നു..
അത് ഒരു നാഴികമണി പോലെ സ്പന്ദിക്കുന്നു
എപ്പോഴും പക്ഷി ചിറകുകലിട്ടു അടികുകയാണ്
അതിന്റെ ഓരോ ചിറകു അടിയിലും ഞാന്‍
അസ്വസ്ഥനാണ് ..
മിടുക്ക് കാട്ടി പറന്നു ഉയരുന്ന പക്ഷി
മനസ്സിന്റെ കൂട്ടില്‍ മടങ്ങിയെത്തുന്നു
പക്ഷി,ബന്ധനത്തില്‍ അല്ല ...
പക്ഷെ ,പറന്നു പോകാന്‍ പഴുതുകള്‍ ഇല്ലലോ





ഈ ഹൃദയം.....

ഹൃദയം ഞാന്‍ നിങ്ങള്‍ക് തരാം.
പകരം ഞാന്‍ ഒന്നും ചോദിക്കുന്നില്ല..
ഇതു തൊടുമ്പോള്‍,തെന്നി മാറാം
കടന്നു കയറുമ്പോള്‍,വഴുതി വീഴാം
കാലങ്ങളായി ഞാന്‍ ഒന്നും..
പാവം ഹൃദയത്തില്‍ നിന്നും കണ്ടെത്തിയില്ല..
നിങ്ങള്‍ പ്രതീക്ഷികുന്നത് എന്താണെന്നു എനിക്ക് അറിയില്ല..
നിശബ്ദതയില്‍ കണ്ണുകള്‍ അടക്കുമ്പോള്‍
കാതുകളോട് മന്ത്രിക്കുന്ന സ്പന്തനങ്ങളാണോ?
വിഷാദ വേളയില്‍ ഒളിച്ചിരിക്കാന്‍,
വല വീശി മുത്തുകള്‍ തിരയാന്‍,
ഇളകി മറിയുന്ന കടല്‍ ആണോ?
നമ്മുടെ പഴയ ജലച്ചയങ്ങളെ വേര്‍തിരിച്ചു അറിയാന്‍
നിങ്ങള്ക്ക് ഇപ്പോഴും കഴിയുന്നെങ്കില്‍
സ്വപ്‌നങ്ങള്‍ ഒന്നാക്കാന്‍ കഴിയും എങ്കില്‍
എടുത്തു കൊള്ളുക, മറച്ചു പിടിക്കില്ലെങ്കില്‍
എടുത്തു കളയില്ലെങ്കില്‍ ....
തിരിചെല്പിക്കില്ലെങ്കില്‍...
ഹൃദയത്തെ, പാവം ഹൃദയത്തെ


ന്യായ വിധി

മനുഷ്യ ലോകം വെടിഞ്ഞു ,-
ദേവലോകം പൂണ്ട പ്രവാചകന്‍മാരെ
നിങ്ങളായിരുന്നല്ലോ എന്‍റ്റെ ഗുരു
സ്നേഹിക്കാന്‍ പടിപിച്ച വിദ്വാന്‍
ദാഹിച്ചുനിന്നപോള്‍ ജലം പകര്‍ന്നു തന്ന
ധാനശീലനായ സന്യാസി
മന്ത്രം ചൊല്ലിച്ച മഹര്‍ഷി,

അഹങ്കാരം ശമിപിച്ചു ശുദ്ദനാക്കിയ മനുഷ്യന്‍
എല്ലാം നീ തന്നെ
ന്യായ വിധി ഇന്നു എനിക്ക് അനുകൂലമാണ് ,
ചിലപ്പോള്‍ നിന്റെതും...
തകര്‍ന്നു അടിഞ്ഞും, ചിലപ്പോള്‍
അലിഞ്ഞു തീരുന്നത് എന്താകം?
തിരിച്ചു വരവ് നിനക്ക് അനിവാര്യമാണ്,
ഒപ്പം മടങ്ങിപോകള്‍ എനിക്കും
രണ്ടും നടക്കട്ടെ..
കാരണം ഞാന്‍ ഇന്നു അനാഥനായിരിക്കുന്നു .....