Wednesday 24 February 2010

'കവിത'യോട് .......

നമ്മുടെ പ്രണയം ജനിച്ച നാള്‍
എത്ര പ്രണയങ്ങള്‍ മരിച്ചിരിക്കും..
മനസ്സിന്റെ ഏതു ഭാവങ്ങളില്‍ നിന്നാണ്
നിന്നെ ഞാന്‍
ചങ്ങലയി പുറത്തേക്കു വലിച്ചു എടുത്തത്‌?
പിന്നെ ഞാന്‍ നിരത്തിയ വാക്കുകള്‍ കൊണ്ടാണല്ലോ
നീ പാദസ്വരങ്ങള്‍ തീര്‍ത്തത്?
നൃത്തം തുടങ്ങിയത്..
നിന്നിലേക്ക്‌ ഇഴഞ്ഞു നീങ്ങി മടങ്ങിപോകുംപോള്‍
ശരീരം കൊണ്ട് ഞാന്‍ സമ്പന്നനും
മനസ്സ് കൊണ്ട് പ്രമാണിയുമായ് തീര്‍ന്നു..
പകരം കിട്ടിയ നിര്‍വൃതി,എന്റെ ജന്മങ്ങളുടെ സുകൃതമായ്..
മന്നസില്‍ അലങ്ങരിച്ചു മഷി കൊണ്ട് പടര്‍ത്തി....
ശൈത്യം തൊടാതെ, ഓരോ റിതുകളിലും-
സ്നേഹത്തിന്റെ തൂവാലയില്‍ പോതിഞ്ഞിരുന്നല്ലോ?
വസന്തത്തില്‍ കൊഴിഞ്ഞ പൂക്കള്‍ ചൂടിച്ചു
മഴ കാണിച്ച് പുളകം കൊള്ളിച്ചു..
മനസ്സിന്റെ അന്തര്‍ലീനതയില്‍
നമ്മള്‍ ഒരുമിച്ചു ഒഴുകി , തടുക്കുകളില്ലാതെ...
സ്പടിക താളങ്ങളില്‍ തെളിങ്ങു നിന്നത്
നമ്മുടെ മുഖങ്ങള്‍അല്ലെ?
എന്നും വാചാലതകളുടെ അതിര്‍ത്തി-
രേഖകളില്‍ നിന്നെ ഞാന്‍ തടഞ്ഞു വെച്ച്
ഒരു മൌനമായ് തുറന്നു വിട്ടു..
ശരിക്കും നമ്മളായിരുന്നല്ലോ,
ലോക സമ്മതി നേടിയ നിത്യ പ്രണയികള്‍...?
പ്രേമം മരിക്കുന്ന നാള്‍
ഭൂമിയില്‍ ഇനിയെത്ര പ്രേമം ജനിക്കും????

No comments:

Post a Comment