Thursday 11 February 2010

മൌനം ശില്‍പം...

ഏകാന്തത ഒരു പ്രപഞ്ചം സൃഷ്ടിക്കുമ്പോള്‍
ഉള്ളിലെ ദുഃഖം ആര്‍ദ്രമാകുന്നു
വിതുമ്പല്‍ ഒരു വഴിയെ പോകുമ്പോള്‍
മൌനം മനസ്സില്‍ ചേക്കേറുന്നു
ഒരിക്കല്‍ മനസ്സില്‍ കൂടിയ മൌനം
ഒരു ശിലയായ് രൂപം കൊണ്ട്
ആരും അറിയാതെ ഞാന്‍ അത് ശില്പമായ്
ഒരുക്കിവെച്ചു...
ദുഖത്തിന്റെ നീരോഴുകി നനവുപറ്റിയ-
ശില്പത്തിന് ജീവന്റെ നാമ്പ് മുളച്ചു
ഹൃദയത്തോട് ചേര്‍ന്ന് സ്വകാര്യം പറഞ്ഞു
ഓരോ ജീവാണുക്കളേയും സ്നേഹിച്ചു വിവശാരാക്കി ..
കാലത്തിന്‍റെ നിശബ്ദ ഗാനം കേട്ട് ഉറങ്ങി,
പക്ഷെ രഹസ്യം രഹസ്യമായ് തന്നെ തുടര്‍ന്നു
എന്റെ ശില്പതിന്ല്‍ ആകൃഷ്ടനായ ദെഃവ്വം
അത് സ്വന്തമാകാന്‍ തിടുക്കം കാട്ടി
അരുതേ എന്ന് ഞാന്‍ താണ് അപേക്ഷിച്ചു,
നഷ്ട ബോധം കൊണ്ട് ശില്പത്തിന്റെ ദുഃഖം ഞാന്‍
ഏറ്റുവാങ്ങി .....
ഒടുവില്‍
ദെഃവ്വംത്തിന്റെ കണീര് വീണു
എന്റെ ശില്‍പം ഒരു മാത്രയില്‍ അലിഞ്ഞു
ഇല്ലാതെ ആയി..
അപോഴാണ് ഞാന്‍ അറിഞ്ഞത്,
മനസ്സില്‍ ശില്പവും ഞാനും അടുത്തയിരുന്നെങ്കിലും
എത്രമാത്രം -
ഞങ്ങള്‍ അകലതിലനെന്നു ...
അടുത്ത ജന്മം എന്റെ മൌനം വാനോളം
വളര്‍നെങ്കില്‍..
ഏകാന്തതയെ കൂട്ടാക്കി ഞാന്‍ ഒരു ശില്‍പം
തീര്‍ത്തേനെ ...
സ്വന്തമായൊരു മൌന ശില്‍പം.....









No comments:

Post a Comment