Friday 19 February 2010

ജലച്ചായങ്ങള്‍

എന്തിനാവം പക്ഷികള്‍ കൂട്ടമായ്‌
പറക്കുന്നത്?
എന്തിനാവം ഇരുട്ടിനെ താങ്ങി നിര്‍ത്താന്‍
പൂര്‍ണ ചന്ദ്രന്
കഴിയാതെ വരുന്നത്?
എന്തിനാണ് സായാഹ്നങ്ങള്‍ നിമിഷങ്ങളില്‍ .
തേങ്ങി കരുന്നത്?
കഴിഞ്ഞ ദിവസങ്ങളിലെ വാചാലതകള്‍ക്ക്

ഇന്നു പ്രസക്തിയില്ല.
ഇന്നലെ
വരച്ച ചിത്രങ്ങള്‍
ഇന്നു പഴയതാകുന്നു..
നിറം മങ്ങുന്നു,ജല ചായങ്ങള്‍ പടരുന്നു
ഇനി വരാന്‍ പോകുന്നതാണ് പകല്‍..
പകലില്‍ പൂര്‍ണചന്ദ്രന്‍
മറക്കപെടാതെ പ്രകാശിച്ചു നില്‍ക്കും
തീര്‍ച്ച...





No comments:

Post a Comment