Friday 19 February 2010

ചലനങ്ങള്‍

മഴ നനഞ്ഞു തണുത്ത മനസ്സ് ആര്‍ദ്രം
ഞാന്‍ കുത്തോലിച്ചു ഒഴുകുന്ന നദി
നീ തളം കെട്ടി നിന്ന മഹാ സമുദ്രം,
എല്ലാം ശാശ്വതം ..
ഒരു വ്യാഴവട്ട കാലത്തിനു ശേഷം പെയ്യാന്‍-
കൊതിക്കുന്ന മഴയുടെ
ഹൃദയത്തുടിപ്പുകള്‍ എനിക്ക് കേള്‍ക്കാം
നിനക്കോ?
അത് എവിടെയാവം പെയ്തു ഒഴിയുക?
എന്നിലായാല്‍:-
മഴവില്ലിന്റെ മഞ്ചലില്‍ ഞാന്‍ ഒന്ന് ഉയര്‍ന്നു
ഒഴുകും..
നിന്നിലായാല്‍ :-
ഓളങ്ങളെ കൂട്ടാക്കി നിന്നിലേക്ക്‌ അലിയിപ്പിക്കും
നമ്മിലയാല്‍:-
വേര്‍തിരികാനാവാത്ത വര്‍ണമായ് , അത്
മാറികഴിയും.
പിന്നെ ഒന്ന് പെയ്യാന്‍ കൊതിക്കും വരെ
നമ്മില്‍ അത് മറഞ്ഞു നില്‍ക്കും..
അപ്പോഴും എല്ലാം ശാശ്വതം..

No comments:

Post a Comment