Saturday, 20 February 2010

ജന്മങ്ങള്‍ പറഞ്ഞത്..

സ്മ്രിതികള്‍ മനസ്സില്‍ താഴിട്ടു പൂട്ടിയിട്ടു
എന്നലറിയാം നിനക്ക് അതിന്‍റെ താക്കോല്‍-
ഒളിപ്പിച്ച കൂട്..
ജന്മാന്തരങ്ങള്‍ക്ക് അപ്പുറം വീണ്ടും
ഞാന്‍ കണ്ടപ്പോള്‍
ഒരായിരം താക്കോല്‍ കൂട്ടം നിന്‍റെ പക്കല്‍
ഹോ, പണിപെട്ട് പോയി ഞാന്‍ എന്റേതു
ഒന്ന്
കണ്ടെത്താന്‍ ..
ഇനിയത് വലിച്ചെറിയാം,അല്ലെങ്കില്‍ മൂടിവെയ്ക്കാം
പിന്നെ, വെറുതെ മറഞ്ഞു നില്‍ക്കാം
കാണാതിരിക്കാന്‍ ഞാന്‍ എന്‍റെ

കണ്ണട എന്നേക്കുമായ് ഊരിവയ്ക്കാം,,
പക്ഷെ,മനസ്സില്‍ പൂട്ടിവെച്ച
സ്മ്രിതിപേടകം ഉടച്ചുകളയാന്‍
ഏതു ജന്മതിലാണ് നമുക്ക് കഴിയുക?
----------------

No comments:

Post a Comment