Sunday 4 April 2010

കൂടാറിയാത്ത കിളി ....


നിനക്ക് ഞാനൊരു ഭാരമായിരുന്നു എന്നും..
എന്‍റെ സ്നേഹ ചഷകം ഞാന്‍ നിറചപ്പോള്‍ ,
അത് നീ തട്ടി തെറിപിച്ചത് എന്തിനാവം?
മനസ്സ് മറയ്കപെടാതിരിക്കാന്‍
നീ അത് ഇറക്കി വെച്ചത് ,
എന്റെ ഹൃദയത്തിലാണ് ...
എപ്പോള്‍ അത് പേറുന്നത് ഞാന്‍ തനിച്ചാണ്..
പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഭാരം
ഇനി ഏതു കൂട്ടില്‍ ഒതുക്കണം
കൂടാറിയാത്ത കിളിയെ പോലെ..



അത്മബലി..

കുറുകെ നടന്നതിലാവണം,
നമ്മള്‍ എന്തിനോ കണ്ടത് ..
നീ ഉറങ്ങിയതിനാലാവണം ,
ശബ്ദം പിന്നെ കേള്‍ക്കാത്തത്..
വരഞ്ഞ ചിത്രങ്ങളും,ചിതലെടുത്ത ഓര്‍മകളും
തെളിഞ്ഞു നില്‍ക്കുമ്പോള്‍
മറച്ചുപിടിക്കാന്‍ ഇനി എന്താണ് നമുക്കിടയില്‍?

ഒരു വിലയില്ലാത്ത -
ഓര്‍മ്മകളും,ദുഖങ്ങളും മാത്രം
ബലികൊടുത്ത ചാരം പോലെ..
അത് ഞാന്‍ ഏതു നദിയിലാണ് ഒഴുകി കളയേണ്ടത്‌??