Saturday 24 September 2011

നിന്നെ കുറിച്ച് ...

തണുത്ത മേഘത്തിലൂടെ പറന്നു പോകുന്ന എന്‍റെ സ്വപ്‌നങ്ങള്‍ വിരലുകളാല്‍ മെല്ലെ നിന്‍റെ കണ്ണുകളിലേക്കു ഇറങ്ങി വരുന്നു.
ഞാന്‍ കാണാതെ നീയും എന്നെ മറന്നു തുടങ്ങുന്നു..അതെ മരണം അവന്‍ അവനു മാത്രമേ നിന്‍റെ നുണക്കുഴികളെ എന്‍റെ കണ്ണുകളില്‍ നിന്നും മറക്കുവാന്‍ കഴിയൂ..
നിശബ്ദതാഴ്വരകളില്‍ കിളികള്‍ ചിലക്കുന്നു വിദൂരം നിന്നെ ഞാന്‍ നിനക്കുന്നു. എന്‍റെ ഹൃദയമേ ...നീ വിരല്‍ മീടുകയാണോ? ഈ പാതി വഴിയില്‍ ഏന്റെ രക്തം ചോര്‍ന്നുപോകുന്നു
ഈ വെളുത്ത പൂകളില്‍ പതിക്കുന്നവ ഏതോ ചുവന്ന ശലഭത്തിന്റെ കാഴ്ച്ചയെ അനുസ്മരിപ്പിക്കുന്നു. എന്‍റെ ദുഖമേ നീ ഇന്നു എന്‍റെ പടിവാതിലില്‍ ഒരു നിലാ വെളിച്ചമായി പതിച്ചിരിക്കുന്നു
എന്നെ മുറിവേല്പിക്കുന്ന പാതിരാവിന്‍റെ കൂടത്തില്‍ നീയും അറിയാതെയോ അറിഞ്ഞോ പങ്കു വഹിക്കുന്നു അതൊക്കെ മറന്നു നിന്നെ ഞാന്‍ സ്നേഹിക്കുന്നു....ഒത്തിരി ഒത്തിരി..
നിന്‍റെ നുണകുഴിയെ, പാതി മയങ്ങിയ കണ്ണുകളെ, ചോര പുരളാത്ത കൈകളെ, നിന്‍റെ അകവും പുറവും എന്റെതുമാത്രമാകുന്നു ..അപരിചിതമായ നിന്‍റെ കാലടികളില്‍ ഞാന്‍ അന്നേ സമര്‍പ്പിച്ചിരിക്കുന്നു. നിന്നെ കുറിച്ച് ഞാന്‍ എന്ത് പറയാന്‍? എന്ത് എഴുതാന്‍? നീ ഇല്ലാതെ ഞാന്‍ ഇല്ലാതാകുന്നു..സ്മരണകളില്‍ നീ മാത്രമാകുന്നു... കാടുകയറിയ എന്‍റെ ചിന്തകളില്‍ നീ പേരില്ലാത്ത ഏതോ വള്ളിയായി പടര്‍ന്നു എന്‍റെ മോഹങ്ങളേ മറക്കുന്നു.. അവയ്ക്കും അപ്പുറം എനിക്ക് ഒന്നും ഇല്ല... നിന്‍റെ ശ്വാസം എന്‍റെ ജീവനും, നിന്‍റെ നെടുവീര്പുകള്‍ എന്‍റെ മരണവുമായി ഞാന്‍ പ്രഖ്യാപിക്കുന്നു.

Thursday 8 September 2011

അകല്‍ച്ച.

രാത്രി..
നിശബ്ദതയുടെ വനാന്തരങ്ങളിലൂടെ
പെയ്തെത്തിയ മഴ വീണ്ടും എന്‍റെ
ഞെരിപോടില്‍ അമര്‍ന്ന സ്വപ്നങ്ങള്‍ക്ക്
വിഘ്നം വരുത്തുന്നു..
കനത്ത നിശബ്ധതയിലും
എന്നെ വിട്ടൊഴിയുന്നവരുടെ കാലൊച്ചകള്‍
പിതൃക്കള്‍, ആത്മബന്ധങ്ങള്‍
പവിത്രമായി കരുതിയ
സ്നേഹ മുഖങ്ങള്‍
എല്ലാം, എന്നെ വിട്ടകലുന്നു

ഞാന്‍ ഇനിയും കേള്‍ക്കും
ദുഃഖം അമര്‍ന്ന എന്‍റെ മാത്രം രോദനം
നിലയ്ക്കാത്ത സ്നേഹ വചനങ്ങളില്‍ നിന്ന്
എന്നെ പുറം തള്ളിയത്
ഏതു ചട്ടകൂടിലെ നിയമം ആണ്?
മുഖത്ത് നോക്കി പറയാമോ?
ഈ മഴയുടെ ഇരമ്പലില്‍
ഞാന്‍ ആര്‍ത്തു വിളിക്കട്ടെ
മടങ്ങി പോയവരെ,
നിങ്ങള്‍ കേള്‍ക്കില്ല.
നിങ്ങള്‍ കാണില്ല
ഈ നിശബ്ദത ഏനിക്കു മാത്രം സ്വന്തം...

(വിനു)