Monday 31 January 2011

പണി തീരാത്ത വീട്..

ഇതെന്‍റെ ഏറ്റവും പുതിയ വീടാണ്. വാടകയോടുക്കി എന്‍റെ പഴയ വീട്ടില്‍ നിന്നും ഞാന്‍ ഇറങ്ങി. ഹോ! അവസാനം തോല്‍വിയോ ജയമോ ഇല്ലാതെ കുടിശിക ബാക്കി നിര്‍ത്താതെ,, ഞാന്‍ പരീക്ഷണം തരണം ചെയ്തു. കനവുകളുടെ പഴകിയ കര പുരണ്ട വെള്ള മുണ്ടുകള്‍ ഞാന്‍ ആ പഴയ വീട്ടില്‍ അലക്കി വിരിച്ചിട്ടുണ്ട്, ഉടുക്കാന്‍ അതിനി വേണ്ടെന്നു കരുതി. എന്നിവിടെ കുഞ്ഞാറ്റ കിളികള്‍ കൂടണയുന്ന സമയം നിമാന്ത്രനങ്ങളായി ഒഴുകുന്ന സംഗീതത്തിന്‍റെ മാടുര്യം എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ശരിക്കും ഞാന്‍ തേടിനടന്ന, അഭയം തിരഞ്ഞ വീട് ഇതാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഈ വീടിനു താഴെയുള്ള താമരക്കുലത്തില്‍ പറ്റിപിടിച്ചു വളരുന്ന പുല്ലുകള്‍ കാട്ടിലാടുന്നതും സന്ധ്യ സമയത്ത് വിടരുന്ന താമര പൂവിന്റെ സുഗന്ധം എന്നെ ഏറെ ഉന്മേഷവാനാക്കുന്നു.

ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ ഈ വീടിന്റെ മുറ്റത്തെ മണല്‍ ആരന്യതിലൂടെ ഉലാത്തി, ആകാശത്തിലെ നക്ഷത്രങ്ങളെ തിരയുകയും അവരോടു സംഭാഷണം നടത്തുകയും ചെയ്യുന്നു, ആ ഭാഷ എനിക്ക് മാതമേ അറിയൂ പകല്‍ കിനാവുകള്‍ എന്നെ എപ്പോള്‍ പഴയതുപോലെ തളര്തുന്നില്ല. അത് വേണമെന്ന് തോന്നുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് സ്വകാര്യതകളുടെ കവാടം തുറന്നു അതിനകത്ത് കടക്കാരുണ്ട്. അതിനു ഞാന്‍ കണ്ടെത്തിയ സ്ഥലം എന്‍റെ മാത്രം സ്വകാര്യ സ്വത്താണ്. ഈ വീട്ടില്‍ ഞാന്‍ ഏകനാണ് അതില്‍ എനിക്ക് പരിഭവം എല്ലാ സന്തോഷം മാത്രം. ആരും എന്നെ ഉപേക്ഷിച്ചതല്ല ഞാന്‍ ആരെയും ഉപേക്ഷിച്ചിട്ടും ഇല്ല. പക്ഷെ എന്തെന്നില്ലാതെ ഞാന്‍ ഇവിടെമാകെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു.
അതിഥികള്‍ ആരും തന്നെ എന്നെ തിരക്കി എവിടെ എത്താറില്ല. എന്‍റെ പുതിയ വീടിനു കാവല്‍ക്കാരും ഇല്ല, ജോലിക്കരില്ല. ചില സമയങ്ങളില്‍ ജന്നാലഴികളിലൂടെ ഞാന്‍ താമരക്കുലതിലേക്ക് നോക്കാറുണ്ട് കഴിഞ്ഞ ദിവസം സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് ഇതളുകളെ പൊഴിച്ച് വളര്‍ന്നു നില്‍ക്കുന്ന പുല്ലിന്മേല്‍ ഇട്ടിട്ടുഉണ്ടാകും. പല തരത്തിലുള്ള ചിത്രശലഭങ്ങള്‍ ദാഹാര്തരായി തേന്‍ നുകരാന്‍ പറക്കുന്നത് കാണുമ്പോള്‍ അവരോടു 'അരുതേ' എന്ന് പറയാന്‍ എനിക്ക് തോന്നി പോകും. സൂര്യന്റെ ചുമപ്പു കലര്‍ന്ന അരുണിമ പൂകളെയും ശലഭങ്ങളെയും ഒരുമിച്ചു ഉമ്മ വെക്കുന്നത് കണ്ടിരിക്കാന്‍ വല്ലാത്ത സുഖം തന്നെ ആണ്. വൈകുന്നേരങ്ങളില്‍ കുളത്തിന് ചുറ്റും വളര്‍ന്നു നില്‍ക്കുന്ന കൈതചെടികള്‍ക്കിടയില്‍ നീര്‍ കാക്കകള്‍ ഇന ചേരുന്ന ശബ്ദം ഞാന്‍ കേള്‍ക്കാറുണ്ട്. ആ നേരങ്ങളില്‍ കാടു ജന്നാല വിരികളെ മെല്ലെ എലാക്കുന്നത് ഞാന്‍ എന്നും ശ്രെധിക്കാറുണ്ട്. ഇന്ന് രാത്രിയും പാതിരാ നക്ഷത്രങ്ങള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ...

ഇവിടേ വന്നതിനു ശേഷം മനസ്സ് ആകെ ഒരു നനവാന്, മരുഭൂമിയില്‍ നിന്നും രക്ഷപെട്ട ഇടയനെ പോലെ ഞാന്‍ സമാടാനിക്കുന്നു. നിലാവിന്റെ പൂകള്‍ ശേകരിച്ചു കൂട്ടുന്നു, സ്വര്‍ഗം സ്വപ്നം കാണുന്നു... അങ്ങനെ ഒത്തിരി ഒത്തിരി സുഖങ്ങള്‍ . അടുത്ത എന്‍റെ താമസത്തിന് എവിടെയോ കാത്തിരിക്കുന്ന പണി തീരാത്ത ഒരു വീടിനെ പറ്റി ഞാന്‍ ഈ സുഖങ്ങല്‍ക്കിടയിലും ചിന്തികാറുണ്ട്‌

((((വിനു))))).

Saturday 29 January 2011

AFTER THE FESTIVAL

At the point where you-
Kiss me
At the point where you-
Touch me
At the point where you-
Feel me
From that point I begin
My journey to you
The prison was full of dark
The plate of Love is empty
The way of dream is narrow
Really i feel the pain
But really i enjoy it...
So i am waiting for my festival
But i don't know from which point
I can start ??

(Vinu)....

REALITY..

This evening make me to mad!
The shining of sun attack me
As a worthless glance
Someones hand touch my heart
The fingers questing to my demands
what is it???
Oh! that is make me again mad....

The sorrow create a way to pour
My eye drop ...
But I cant cry..I cant cry
The flow of that -
Sketch a red picture in frond of you
what is it???
Oh! that is make me again mad....

The western wind covered my dreams
I saw again a rain ready for out pour
But i feel thirsty..i feel thirsty
It is for what???
Oh! that is make me again mad...

After the endless thirsty
I found never and ever you can't stop it
I found never and ever you can't see it
I found never and ever you can't touch it
Because that is reality...
That is reality....


(Vinu...)

ഹൃദയത്തില്‍ ഒരു മഞ്ഞു തുള്ളി...

ശൂന്യതയുടെ ഒളിത്താവളങ്ങളില്‍ നിന്നും
അവസാനത്തെ ധ്വനിയും കേട്ട് കഴിഞ്ഞു
വരണ്ട എന്‍റെ മരുഭൂമിയിലെതിയ
അജപാലകന്റെ മുരളിക ഉണര്‍ത്തിയ നാദം
വീണുടഞ്ഞ സ്വപ്നത്തിന്‍റെ സ്വരമായി
അലിഞ്ഞുപോയി,..
വിശപ്പടങ്ങാത്ത രാത്രികള്‍ ഇനിയും
കാത്തിരിക്കുന്നു അകലെ അകലെ..
ഞാന്‍ ഇന്നു ഭാരമായി മാറിയിരിക്കുന്നു
കണ്ണീരിന്‍റെ മധുരം പകര്‍ന്നു തീര്‍ന്നിരിക്കുന്നു
പൂവുകള്‍ പൊഴിഞ്ഞു വീണ
വനികയില്‍ ഞാന്‍ ഇനി വരില്ല
ആ ഗാനം കേട്ട് നില്‍ക്കില്ല,...
എന്നെന്നും സ്വന്തമെന്നു കരുതിയ
ഒരു മഞ്ഞു തുള്ളി ഉണ്ടെനിക്ക് കൂട്ടിനു
അതുമതി, അത് മാത്രം മതി!!!

(വിനു)l

Sunday 23 January 2011

മുക്തി. (കവിത)

'മുക്തി' അതൊരു മഴപോലെ
കടല്‍ പോലെ ..
ആകാശം പോലെ....
മുന്നില്‍ പരന്നു കിടക്കുന്നുണ്ട്
തേടി എടുത്തുകൊണ്ടു ഞാന്‍ അണഞ്ഞത്
വളരെ വൈകിയെത്തിയ ഇടവേളകളില്‍
മാത്രം..
ഇനി ഏതില്‍ നിന്നാണ് മുക്തി?
ഈ ഭൂമിയില്‍ നിന്ന് മാത്രമല്ലേ?
ഈശ്വരനെയും, മരണത്തെയും ഞാന്‍ മറന്നില്ല
പക്ഷെ? അവരൊക്കെ എന്നെ നിസാരമായി
മറന്നു കളഞ്ഞല്ലോ!!!?

ചുംബനം യാചിച്ചു വാങ്ങുന്ന ചുണ്ടുകള്‍
ആഴങ്ങളിലേക്ക് ഉറ്റുനോക്കുന്ന കണ്ണുകള്‍
മൌനം വാക്കുകളാക്കുന്ന നോട്ടം
ജീവാണുക്കളെ തളര്‍ത്തുന്ന സ്പഷ്ടമാം ഗന്ധം
പുണര്‍ന്നു കൊല്ലുന്ന മോഹങ്ങള്‍ -
ഒക്കെയില്‍ നിന്നും എനിക്ക് മുക്തി നേടണം ..
ചുംബനത്താല്‍ മയങ്ങിയ ചുണ്ടുകള്‍
രക്തം കിനിയവെ,
വാക്കുകള്‍ക്കും മൌനങ്ങള്‍ക്കും ഇടയിലെ
നൂല്പാലങ്ങളില്‍ ഞാന്‍ മയങ്ങി വീഴുമ്പോള്‍
തളര്‍ന്ന കൈകളാല്‍ എന്നെ ഉയര്‍ത്തി എടുക്കുന്ന
ആ വേളകള്‍ ഇനി ഉണ്ടാകില്ലേ?
മുക്തി കൊതിക്കുനെങ്കിലും അതൊക്കെ ഞാന്‍
ഇപോഴും ആഗ്രഹിക്കുന്നത് -
ജീവന്‍ അവശേഷിക്കുനത് കൊണ്ട് മാത്രമാണോ?
എങ്കില്‍ ,അതില്‍ നിന്നും മുക്തി എന്നാണാവോ
എന്നെ തേടിയെത്തുക?

...........(വിനു).........

Sunday 16 January 2011

അസ്തമയം (കവിത)

ഞാന്‍ അണയാതെ കാത്ത വിളക്ക്
ഇന്നു പകുതി പൊലിഞ്ഞുപോയി..
അതിന്‍റെ കാവല്‍ക്കാരനായ എനിക്ക്
എന്നെന്നേക്കുമായി വിലക്ക്..!
കരിന്തിരി കത്തി അമര്‍ന്നത് എന്‍റെ
ആത്മാവിന്റെ ശ്രീകോവിലില്‍,
കല്‍ വിളക്കുകളുടെ താപം ഉണര്‍ത്തുന്ന
ഓര്‍മകളില്‍ അണഞ്ഞ വിളക്കിന്റെ
പുകമറ..

നിന്‍റെ മഴ തിരിനാളങ്ങളെ
ഉമ്മവെചെടുതപ്പോള്‍ ഞാന്‍ കരുതി
നീ സ്നേഹം എങ്ങനെയാവും പ്രകടമാക്കുകയെന്ന്
എന്‍റെ കാവല്‍ ദീപങ്ങളുടെ ജീവനാണോ നീ
ഊഴം വെച്ചത്?
മൌനങ്ങലിലാണ് വാക്കുകളെന്നു ഞാന്‍ കരുതി
എന്‍റെ വെളിച്ചത്തെ കട്ട് എടുകാനാണോ നീ
മൌനം നടിച്ചത്‌?

ഒടുവില്‍ ഇന്നു ഞാന്‍ അസ്തമയം കണ്ടു
ഒരു പുതിയ ഉദയം ഇനി ഉണ്ടാവില്ല
ഒരിക്കലും..ഞാന്‍ അത് ആഗ്രഹിക്കുന്നുമില്ല
ഇനി ശ്രീകോവിലില്‍ പ്രതിഷ്ടയില്ല
വിളക്കില്ലാതെ ഒരു ദേവനും, ദേവിക്കും
കുടിയിരിക്കാന്‍ കഴിയില്ലല്ലോ?

ദാഹാര്തരായ കുഞ്ഞാറ്റക്കിളികള്‍
യുദ്ധം ചെയ്യുകയാണ് രക്തം കിനിയും വരെ..
ചെയ്യട്ടെ..എന്‍റെ ഊഴം അമാന്തം..
എല്ലാം ശുഭം..

(വിനു)

പഴയ വെളിച്ചം..

തുഷാരം പൊഴിയാത്ത നിലാവും
മോഹങ്ങള്‍ അലിയാത്ത സ്വപ്നങ്ങളും തന്നു
ഇന്നലെ രാത്രി വീണ്ടും കടന്നു പോയി..
എന്‍റെ അഗ്നി പടര്‍ന്നു കയറിയ
നിന്‍റെ പുല്‍മേടുകളില്‍, ഒരായിരം
സൂര്യകാന്തി പൂക്കള്‍ മൊട്ടിട്ടു..
സിന്ദൂരം ചാര്‍ത്തി നില്‍ക്കുന്ന
ഈ പകല്‍ സൂര്യന്‍, ഏതോ കിനാകളുടെ
പ്രണയത്തെ ഊറ്റി കുടിക്കുമ്പോള്‍
എന്‍റെ സിരയിലൂടെ ഒഴുകി നിറഞ്ഞ
വെളിച്ചം നിന്‍റെ മിഴികളില്‍ ഞാന്‍ കണ്ടു..

മോഹമേ നിനക്കാതെ വീണ്ടും ഇന്ന്
സന്ധ്യ വന്നു..
ദാഹാര്‍ത്തനായ സൂര്യന്‍ മെല്ലെ മറഞ്ഞു
വെറും കിനാവിന്‍റെ നഷ്ടവുമായി-
രാപൂക്കള്‍ വെറുതെ ആരെയോ നിനയ്ക്കുന്നു
മടിത്തട്ടില്‍ പൊഴിഞ്ഞു വീഴാന്‍,
വാടി അമരാന്‍..നോവുമായി ഏതോ കോണില്‍
ഒരു രാത്രിയും പ്രതീക്ഷിച്ചു ഞാനും...

.........വിനു.......

TRESS PASSERS WILL BE PROSECUTED

In a foggy day, ya- I remember it was a Tuesday
I plucked some flower from the heaven..
slowly...very slowly...my heart beats murmured
"Don't do you are one of the guest in this heaven
You have to go after your short visit

Oh!my Lord still I can't to go out
Not only from the heaven
But also from your heart..
Really that is convolve me as a foggy remembrance

Now i know Tress passers will be prosecuted
Oh!My Lord Please to me ...
I was a tresspasser for ever
I did the wrong
Please to me.......


(Vinu)

Thursday 13 January 2011

SMOKE..

Another day my room was full of smoke
A flower on the table waiting for a wind
Have you see?

Some times open it's eyes and gazing the sky,
The endless boundaries of smoke slowly kissing
The leaf of flower..

At the midnight
My Blood flowing from my dreams
It effuse through the blackness of night
Have You see?

My dreams and thoughts are going to die
Me and the flower was rest of someone....
I know we are waiting for someone...
A genius, a God, A Highness...

(Vinu...)

Sunday 9 January 2011

സാരസ്യം(കവിത)

കടന്നുവരിക പൂനിലാവേ
മഴ പൊഴിക്കുന്നു എന്‍റെ ഹൃദയ മേഘങ്ങള്‍
പക്ഷെ, ഞാന്‍ നഞ്ഞു പോകുന്നതോ
കണ്ണീരിന്‍റെ പേമാരിയാല്‍!

തലോടുക ഓര്‍മ്മകളെ
ഹൃദയക്ഷേത്രങ്ങള്‍ പായല്‍ പിടിക്കുന്നു
പക്ഷെ,വഴുതി ഞാന്‍ വീഴുന്നതോ
നിന്‍റെ ബന്ധനത്തിന്റെ ചരടു തട്ടി!

തേടിയെത്തുക
അതിഥികളെ
സല്‍ക്കാര മേശകള്‍ ഒഴിഞ്ഞിരിക്കുന്നു
പക്ഷെ, കാത്തിരുന്നു ഞാന്‍ തിരയുന്നതോ
നിന്‍റെ സ്മരണകള്‍ ഉണര്‍ത്തും മുഖത്തെ മാത്രം!

പട്ടിപിടിക്കുക സ്നേഹമേ,
നിനക്കുവേണ്ടി എന്‍റെ തൈമാവു പൂത് നില്‍ക്കുന്നു
പക്ഷെ, പടര്‍ന്നു ഞാന്‍ പോവതോ
നീ എത്താത്ത വേനല്‍ ചോലകളില്‍!....

( വിനു...)

താടനം (കവിത)

നീ ഇനിയും ഒളിച്ചിരുന്ന് നോക്കുന്ന
ഒരു സായം സന്ധ്യയുടെ ഓര്‍മയ്ക്ക്
കുറച്ചു കാലപഴക്കം ചെന്ന നൊമ്പരങ്ങള്‍ക്കു
തപസ്സു തുടരുന്ന കറുത്ത
രാത്രിയുടെ കാനന പാതകല്‍ക്കൊക്കെയും
വിടപറയാം നമുക്കിനിയല്ലേ?
തുടുത്ത വെയിലിന്‍റെ തന്മാത്രകളില്‍
ഞാന്‍ മാത്രം കണ്ട ഭാവങ്ങള്‍
അത് വിടര്തിയെടുത്തു പറിച്ചു കളഞ്ഞ
പൂങ്കാവനങ്ങളില്‍ ഇപോഴും
പറ്റിപിടിച്ചു കിടക്കുന്നുണ്ടാവം
അടര്‍ന്നു വീണ കണ്ണീരിന്‍റെ
പൊടിപിടിച്ച ചില ആത്മ ബന്ധങ്ങള്‍...

(വിനു)

Sunday 2 January 2011

അഗ്നി പുഷ്പങ്ങള്‍ (കവിത)

വ്യതിചലിക്കുന്ന ഒരു നേര്‍രേഖയിലൂടെ
ഹൃദയ താളങ്ങള്‍ നിരന്തരം വിറകൊള്ളുന്നു
കനത്തുവരുന്ന വെയിലിന്‍റെ താപവും
അണയാത്ത കനലുകളും
എന്‍റെ മനസ്സിന്റെ അപാരതയിലേക്കു
ഇറങ്ങി സഞ്ചരിക്കുമ്പോള്‍
ഞാനറിഞ്ഞു നമ്മുടെ വൃന്താവനം
പൂക്കുകയാണ്..

ആ വെയിലിന്‍റെ താപം ഉരുകി തീര്‍ന്ന
നിമിഷത്തില്‍ കൊഴിഞ്ഞു വീണ അഗ്നിപുഷ്പങ്ങള്‍
കൈകളില്‍ വെച്ചമര്‍ത്തി നീ പറഞ്ഞത് എന്ത്?
എന്‍റെ ഹൃദയതോടൊപ്പം ഇളകി വന്ന
നിന്‍റെ സ്വപ്നവും
തീര്‍പ്പുകല്‍പ്പിക്കാത്ത ഞാന്‍ ചോദിച്ച
ചോദ്യങ്ങളും ഉപേക്ഷിച്ച്-
നീ മടങ്ങുമ്പോള്‍ ശൂന്യതയുടെ കാറ്റ്
എന്‍റെ വിരല്‍തുമ്പിലൂടെ അരിച്ചു കയറി-
അഗ്നിപുഷ്പങ്ങളെ എന്നെന്നേക്കുമായി
പറത്തി കളഞ്ഞു.......

(വിനു.._