Sunday 23 January 2011

മുക്തി. (കവിത)

'മുക്തി' അതൊരു മഴപോലെ
കടല്‍ പോലെ ..
ആകാശം പോലെ....
മുന്നില്‍ പരന്നു കിടക്കുന്നുണ്ട്
തേടി എടുത്തുകൊണ്ടു ഞാന്‍ അണഞ്ഞത്
വളരെ വൈകിയെത്തിയ ഇടവേളകളില്‍
മാത്രം..
ഇനി ഏതില്‍ നിന്നാണ് മുക്തി?
ഈ ഭൂമിയില്‍ നിന്ന് മാത്രമല്ലേ?
ഈശ്വരനെയും, മരണത്തെയും ഞാന്‍ മറന്നില്ല
പക്ഷെ? അവരൊക്കെ എന്നെ നിസാരമായി
മറന്നു കളഞ്ഞല്ലോ!!!?

ചുംബനം യാചിച്ചു വാങ്ങുന്ന ചുണ്ടുകള്‍
ആഴങ്ങളിലേക്ക് ഉറ്റുനോക്കുന്ന കണ്ണുകള്‍
മൌനം വാക്കുകളാക്കുന്ന നോട്ടം
ജീവാണുക്കളെ തളര്‍ത്തുന്ന സ്പഷ്ടമാം ഗന്ധം
പുണര്‍ന്നു കൊല്ലുന്ന മോഹങ്ങള്‍ -
ഒക്കെയില്‍ നിന്നും എനിക്ക് മുക്തി നേടണം ..
ചുംബനത്താല്‍ മയങ്ങിയ ചുണ്ടുകള്‍
രക്തം കിനിയവെ,
വാക്കുകള്‍ക്കും മൌനങ്ങള്‍ക്കും ഇടയിലെ
നൂല്പാലങ്ങളില്‍ ഞാന്‍ മയങ്ങി വീഴുമ്പോള്‍
തളര്‍ന്ന കൈകളാല്‍ എന്നെ ഉയര്‍ത്തി എടുക്കുന്ന
ആ വേളകള്‍ ഇനി ഉണ്ടാകില്ലേ?
മുക്തി കൊതിക്കുനെങ്കിലും അതൊക്കെ ഞാന്‍
ഇപോഴും ആഗ്രഹിക്കുന്നത് -
ജീവന്‍ അവശേഷിക്കുനത് കൊണ്ട് മാത്രമാണോ?
എങ്കില്‍ ,അതില്‍ നിന്നും മുക്തി എന്നാണാവോ
എന്നെ തേടിയെത്തുക?

...........(വിനു).........

No comments:

Post a Comment