Monday 31 January 2011

പണി തീരാത്ത വീട്..

ഇതെന്‍റെ ഏറ്റവും പുതിയ വീടാണ്. വാടകയോടുക്കി എന്‍റെ പഴയ വീട്ടില്‍ നിന്നും ഞാന്‍ ഇറങ്ങി. ഹോ! അവസാനം തോല്‍വിയോ ജയമോ ഇല്ലാതെ കുടിശിക ബാക്കി നിര്‍ത്താതെ,, ഞാന്‍ പരീക്ഷണം തരണം ചെയ്തു. കനവുകളുടെ പഴകിയ കര പുരണ്ട വെള്ള മുണ്ടുകള്‍ ഞാന്‍ ആ പഴയ വീട്ടില്‍ അലക്കി വിരിച്ചിട്ടുണ്ട്, ഉടുക്കാന്‍ അതിനി വേണ്ടെന്നു കരുതി. എന്നിവിടെ കുഞ്ഞാറ്റ കിളികള്‍ കൂടണയുന്ന സമയം നിമാന്ത്രനങ്ങളായി ഒഴുകുന്ന സംഗീതത്തിന്‍റെ മാടുര്യം എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ശരിക്കും ഞാന്‍ തേടിനടന്ന, അഭയം തിരഞ്ഞ വീട് ഇതാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഈ വീടിനു താഴെയുള്ള താമരക്കുലത്തില്‍ പറ്റിപിടിച്ചു വളരുന്ന പുല്ലുകള്‍ കാട്ടിലാടുന്നതും സന്ധ്യ സമയത്ത് വിടരുന്ന താമര പൂവിന്റെ സുഗന്ധം എന്നെ ഏറെ ഉന്മേഷവാനാക്കുന്നു.

ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ ഈ വീടിന്റെ മുറ്റത്തെ മണല്‍ ആരന്യതിലൂടെ ഉലാത്തി, ആകാശത്തിലെ നക്ഷത്രങ്ങളെ തിരയുകയും അവരോടു സംഭാഷണം നടത്തുകയും ചെയ്യുന്നു, ആ ഭാഷ എനിക്ക് മാതമേ അറിയൂ പകല്‍ കിനാവുകള്‍ എന്നെ എപ്പോള്‍ പഴയതുപോലെ തളര്തുന്നില്ല. അത് വേണമെന്ന് തോന്നുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് സ്വകാര്യതകളുടെ കവാടം തുറന്നു അതിനകത്ത് കടക്കാരുണ്ട്. അതിനു ഞാന്‍ കണ്ടെത്തിയ സ്ഥലം എന്‍റെ മാത്രം സ്വകാര്യ സ്വത്താണ്. ഈ വീട്ടില്‍ ഞാന്‍ ഏകനാണ് അതില്‍ എനിക്ക് പരിഭവം എല്ലാ സന്തോഷം മാത്രം. ആരും എന്നെ ഉപേക്ഷിച്ചതല്ല ഞാന്‍ ആരെയും ഉപേക്ഷിച്ചിട്ടും ഇല്ല. പക്ഷെ എന്തെന്നില്ലാതെ ഞാന്‍ ഇവിടെമാകെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു.
അതിഥികള്‍ ആരും തന്നെ എന്നെ തിരക്കി എവിടെ എത്താറില്ല. എന്‍റെ പുതിയ വീടിനു കാവല്‍ക്കാരും ഇല്ല, ജോലിക്കരില്ല. ചില സമയങ്ങളില്‍ ജന്നാലഴികളിലൂടെ ഞാന്‍ താമരക്കുലതിലേക്ക് നോക്കാറുണ്ട് കഴിഞ്ഞ ദിവസം സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് ഇതളുകളെ പൊഴിച്ച് വളര്‍ന്നു നില്‍ക്കുന്ന പുല്ലിന്മേല്‍ ഇട്ടിട്ടുഉണ്ടാകും. പല തരത്തിലുള്ള ചിത്രശലഭങ്ങള്‍ ദാഹാര്തരായി തേന്‍ നുകരാന്‍ പറക്കുന്നത് കാണുമ്പോള്‍ അവരോടു 'അരുതേ' എന്ന് പറയാന്‍ എനിക്ക് തോന്നി പോകും. സൂര്യന്റെ ചുമപ്പു കലര്‍ന്ന അരുണിമ പൂകളെയും ശലഭങ്ങളെയും ഒരുമിച്ചു ഉമ്മ വെക്കുന്നത് കണ്ടിരിക്കാന്‍ വല്ലാത്ത സുഖം തന്നെ ആണ്. വൈകുന്നേരങ്ങളില്‍ കുളത്തിന് ചുറ്റും വളര്‍ന്നു നില്‍ക്കുന്ന കൈതചെടികള്‍ക്കിടയില്‍ നീര്‍ കാക്കകള്‍ ഇന ചേരുന്ന ശബ്ദം ഞാന്‍ കേള്‍ക്കാറുണ്ട്. ആ നേരങ്ങളില്‍ കാടു ജന്നാല വിരികളെ മെല്ലെ എലാക്കുന്നത് ഞാന്‍ എന്നും ശ്രെധിക്കാറുണ്ട്. ഇന്ന് രാത്രിയും പാതിരാ നക്ഷത്രങ്ങള്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ...

ഇവിടേ വന്നതിനു ശേഷം മനസ്സ് ആകെ ഒരു നനവാന്, മരുഭൂമിയില്‍ നിന്നും രക്ഷപെട്ട ഇടയനെ പോലെ ഞാന്‍ സമാടാനിക്കുന്നു. നിലാവിന്റെ പൂകള്‍ ശേകരിച്ചു കൂട്ടുന്നു, സ്വര്‍ഗം സ്വപ്നം കാണുന്നു... അങ്ങനെ ഒത്തിരി ഒത്തിരി സുഖങ്ങള്‍ . അടുത്ത എന്‍റെ താമസത്തിന് എവിടെയോ കാത്തിരിക്കുന്ന പണി തീരാത്ത ഒരു വീടിനെ പറ്റി ഞാന്‍ ഈ സുഖങ്ങല്‍ക്കിടയിലും ചിന്തികാറുണ്ട്‌

((((വിനു))))).

No comments:

Post a Comment