Friday 4 February 2011

ഉടയല്‍

ഈ കടല്‍ക്കര എന്‍റെ സായന്തനങ്ങള്‍ക്ക്
നനവ് പടര്‍ത്തിയ ഒരു ഓര്‍മയായി മാറുന്നു...
മായുന്ന സൂര്യനറിയുമോ അതിനൊപ്പം
കനലുമായി അലയുന്ന സഹയാത്രികനെ?
ഇല്ല ഒരിക്കലുമില്ല!
നീ അറിയാത്ത താപത്തിനും
ഉണ്ട്‌ ഒത്തിരി മാധുര്യം..
നീ പൊഴിക്കാത്ത മഴക്കും
ഉണ്ട്‌ ഇത്തിരി കുളിര്..

കിനാവ്‌ ഉടഞ്ഞ് സ്വപ്നവും
മേഘം ഉടഞ്ഞ് മഴയും,
പൌര്‍ണമി ഉടഞ്ഞ് നിലാവും
നാദം മുടഞ്ഞു സംഗീതവും ജനിക്കുന്നു..
അതെ, എല്ലാം ഉടയണം
ഉടയാതെ സൃഷ്ടികള്‍ ഇല്ലല്ലോ???
തളരാത്ത മോഹങ്ങള്‍ വിലക്ക് വാങ്ങുന്നവന്‍
ഏക്കാലവും ധനികനെന്നു
ഞാന്‍ ഈ നേരം കുറിച്ചോട്ടെ?!!
(വിനു)

1 comment:

  1. ആശയപരമായുള്ള ശത്രുക്കളോടു സംവാദം നടത്തുന്നതില്‍ തെറ്റില്ല കുട്ടീ! എല്ലാം അരിച്ചുപെറുക്കി ശുദ്ധിയാക്കുകയാണോ വിനുമോനേ! ഇപ്പറഞ്ഞതിനര്‍ത്ഥം എന്തും വലിച്ചുവാരി സ്വീകരിക്കണമെന്നല്ല. എന്തുതന്നെയായാലും കുറിക്കാന്‍ തോന്നിയതു കുറിക്കുക തന്നെ വേണം. ആശംസകള്‍!

    ReplyDelete