Sunday 16 January 2011

അസ്തമയം (കവിത)

ഞാന്‍ അണയാതെ കാത്ത വിളക്ക്
ഇന്നു പകുതി പൊലിഞ്ഞുപോയി..
അതിന്‍റെ കാവല്‍ക്കാരനായ എനിക്ക്
എന്നെന്നേക്കുമായി വിലക്ക്..!
കരിന്തിരി കത്തി അമര്‍ന്നത് എന്‍റെ
ആത്മാവിന്റെ ശ്രീകോവിലില്‍,
കല്‍ വിളക്കുകളുടെ താപം ഉണര്‍ത്തുന്ന
ഓര്‍മകളില്‍ അണഞ്ഞ വിളക്കിന്റെ
പുകമറ..

നിന്‍റെ മഴ തിരിനാളങ്ങളെ
ഉമ്മവെചെടുതപ്പോള്‍ ഞാന്‍ കരുതി
നീ സ്നേഹം എങ്ങനെയാവും പ്രകടമാക്കുകയെന്ന്
എന്‍റെ കാവല്‍ ദീപങ്ങളുടെ ജീവനാണോ നീ
ഊഴം വെച്ചത്?
മൌനങ്ങലിലാണ് വാക്കുകളെന്നു ഞാന്‍ കരുതി
എന്‍റെ വെളിച്ചത്തെ കട്ട് എടുകാനാണോ നീ
മൌനം നടിച്ചത്‌?

ഒടുവില്‍ ഇന്നു ഞാന്‍ അസ്തമയം കണ്ടു
ഒരു പുതിയ ഉദയം ഇനി ഉണ്ടാവില്ല
ഒരിക്കലും..ഞാന്‍ അത് ആഗ്രഹിക്കുന്നുമില്ല
ഇനി ശ്രീകോവിലില്‍ പ്രതിഷ്ടയില്ല
വിളക്കില്ലാതെ ഒരു ദേവനും, ദേവിക്കും
കുടിയിരിക്കാന്‍ കഴിയില്ലല്ലോ?

ദാഹാര്തരായ കുഞ്ഞാറ്റക്കിളികള്‍
യുദ്ധം ചെയ്യുകയാണ് രക്തം കിനിയും വരെ..
ചെയ്യട്ടെ..എന്‍റെ ഊഴം അമാന്തം..
എല്ലാം ശുഭം..

(വിനു)

No comments:

Post a Comment