Sunday, 31 July 2011

ഇഴ

മോഹങ്ങളുടെ മണ്‍ ചിരാതുകളില്‍
മഴവില്ലുകള്‍ ഒളിക്കുന്നു ഒരു മൌനം പോലെ,,
നിറമേഴും തൂലികയില്‍ നിന്നുതിരും
വാക്ക്കിന്റെ അഗ്നിയില്‍ എരിഞ്ഞ് തീരാന്‍
മാത്രം വിധിയുള്ള വര്‍ണനകള്‍
മാത്രമാണ് ആ മഴവില്ലുകള്‍..
എന്‍റെ കാഴ്ചയില്‍ മഴവില്ലുകള്‍ വെറും മിഥ്യ
മായുന്നു വന്നു തോന്നിപ്പിക്കുന്ന സത്യം
പക്ഷെ മായാത്ത മനസ്സില്‍ അത് എത്ര കാലം നില്‍ക്കുമെന്നോ?
ഒരു കൂടാരം പോലെ, മഞ്ഞു കൂടാരം പോലെ..
എന്‍റെ മനസ്സിലും ഒരു മൌനം..
മഴവില്ലുകള്‍ ചേക്കേറുന്ന മൌനം...
നിലവിഴകളെ കോര്‍ത്ത്‌ എന്നിലേക്ക്‌ ഉദിക്കുന്ന
ഒരായിരം മഴവില്ലുകള്‍..
.. ..........(വിനു)

No comments:

Post a Comment