Tuesday 7 September 2010

ഇന്റര്‍വ്യൂ...(കഥ)

വലിയൊരു പാടം കടന്നു വേണം പണിക്കര്‍ മാഷിന്‍റെ വീട്ടില്‍ ചെല്ലേണ്ടത് എന്ന് കേട്ടിട്ടുണ്ട്. മുമ്പൊരിക്കല്‍ഇത് വഴിയെ വന്നപ്പോള്‍ കൊയ്ത്തു കാലമായിരുന്നു അത് പത്തു പതിനഞ്ചു കൊല്ലം മുന്‍പ്അച്ഛനോടൊപ്പമായിരുന്നു. അന്ന് ഒരു ഓണകാലവും കൂടിയായിരുന്നതിനാല്‍ വളരെ മനോഹരമായിരുന്നു ഈപ്രദേശം. പക്ഷെ അതിന്‍റെ ഒരു സന്തോഷവും എപ്പോള്‍ എനിക്ക് തോന്നുന്നില്ല. എന്‍റെ അച്ഛന്‍റെ കാലം മുതല്‍ക്കുതന്നെ പണിക്കര്‍ മാഷിന്‍റെ കുടുംബവുമായി നല്ല ബന്ധമുണ്ട് . അച്ഛന്‍ പോസ്റ്റ്‌ മാനായി ഇവിടെ വന്നപ്പോള്‍ ഈ പണിക്കര്‍ മാഷാണ് എല്ലാ സഹായവും ചെയ്തു കൊടുത്തത് എന്നു പറഞ്ഞു കേട്ടിടുണ്ട്. അദ്ധ്യാപകന്‍ആയിരുന്നെങ്കിലും രാഷ്ട്രീയത്തിലും, സാഹിത്യ രംഗത്തും ഒക്കെ അതീവ തല്പരനായിരുന്നു അദേഹം. എന്‍റെഅച്ഛന്‍റെ മരണവും, പണിക്കര്‍ മാഷിന്‍റെ ഉദ്യോഗത്തില്‍ നിന്നുള്ള പിരിയലും എല്ലാം അടുത്തടുത്ത മാസങ്ങളില്‍ആയിരുന്നു. അതൊക്കെ ഇന്നലത്തെ പോലെ ഓര്‍മയില്‍ തെളിയുന്നു.

മാധ്യമ പ്രവര്‍ത്തനവും , റിപ്പോര്‍ട്ട്‌ എഴുത്തും ഒക്കെ ഒരു തരത്തില്‍ ഓര്‍മ്മകളുടെ വാരി കൂട്ടലാണെന്ന് എനിക്ക് തോന്നുന്നു . സമകാലീന പ്രശ്നങ്ങളെ മാതമേ വാര്‍ത്തകള്‍ അനാവരണം ചെയ്യുന്നു എന്നു പറയുന്നതില്‍ സത്യംതീരെ കുറവാണ്. അത് പഴമയുടെ ചങ്ങല കണ്ണികളാല്‍ എപ്പോഴും ബന്ടിച്ചു നിര്‍ത്തിയിരിക്കുന്നു. പാടം കഴിഞ്ഞ്ഇത്തിരി തരിശു നിലം കടന്നു വേണം മാഷിന്‍റെ വീടിന്‍റെ പടിപ്പുരമേല്‍ എത്താന്‍. പത്തു മണി വെയിലിന്‍റെ ഇളംചൂടുള്ള പ്രകാശം പടിപ്പുരയിലെ ജീര്‍ണിച്ച ഓലകല്‍ക്കിടയിലൂടെ തറയില്‍ വീണ് കിടക്കുന്നത് കണ്ടാല്‍ പകലില്‍ചന്ദ്രന്‍ ഭൂമിയില്‍ ഉടിചാതാനെന്നു തോന്നി പോകും. എന്തോ വിശേഷം നടന്നുവെന്ന് തോന്നിക്കുന്ന വിധത്തില്‍ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ കാക്കകള്‍ കൊത്തി പെറുക്കുകയും, കലപില കൂട്ടുകയും ചെയ്യുന്നു. തറയില്‍ വീണുകിടക്കുന്ന തെച്ചി പൂക്കളിലൂടെ മെല്ലെ ഇഴഞ്ഞു നീങ്ങുന്ന കട്ട്ഉറുമ്പുകള്‍ മണല്‍ കൊണ്ട് നിരത്തിയമുറ്റത്തിന്റെ ചെറു വാഴികലേക്ക് ഇറങ്ങി പോകുന്നു. തറവാടിന്റെ വലതു വശത്തായി ഒരു ചെറിയ ചായ്പ്ഞാന്‍ കണ്ടു. കതകു തുറന്നിട്ടിടുണ്ട്. ഇന്നലെ കത്തിച്ച സന്ധ്യാ ദീപത്തിന്റെ തിരി പകുതി എരിഞ്ഞ് തുളസ്സിത്തറയില്‍ തന്നെ ഇരിപ്പുണ്ട്. പുറത്തു തൂക്കിയിട്ട ബെല്ലിന്‍മേല്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ ചായ്പിനുള്ളില്‍നിന്നും വളരെ പതുക്കെ മുഖം ഉയര്‍ത്തി പുറത്തേക്കു വന്ന രൂപത്തെ കണ്ടു , അതാണ്‌ പണിക്കര്‍ മാഷാണെന്നു മനസ്സിലാക്കാന്‍ എനിക്ക് അധികം സമയം വേണ്ടി വന്നില്ല. കണ്ണട മുഖത്ത് വെച്ചിട്ടുണ്ട്. ക്ഷൌരം ചെയ്തമുഖത്ത് കുറ്റിയായി നരച്ച രോമം വളര്‍ന്നു നില്‍ക്കുന്നു. നമ്മളെ കണ്ടു മനസ്സിലായത്‌ പോലെ പറഞ്ഞു
" ഇരിക്കെട്ടോ ഇപ്പോ വരാം"

ഞാനും എന്‍റെ സഹപ്രവര്‍ത്തകനും മറ്റെല്ലാ ഒരുക്കങ്ങളും നടത്തി കാത്തിരുന്നു. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ട്‌എട്ടു പണിക്കര്‍ മാഷ്‌ ഞാനഗള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷനായി. " ക്യാമറയില്‍ പിടിക്കുന്നുന്ടോ ഇത്? വേണ്ടെട്ടോ,വൃദ്ധനായിരിക്കുണൂ..കുട്ട്യോള്‍ക്കും പെരക്കുട്ടിയോള്‍ക്കും ഒന്നും ഇഷ്ടായെന്നു വരില്ല. മാത്രല്ല ,ഇന്നലെ സപ്തതിആയിരുന്നു". സപ്തതി ചോറിന്റെ ബാക്കി പത്രമാണ്‌ മുറ്റത്തെ കാക്കകള്‍ എന്നു എനിക്ക് അപ്പോള്‍ മനസ്സിലായി. ഞാന്‍ ഒരു പുഞ്ചിരി മാത്രമേ മറുപടി ആയി നല്‍കിയുള്ളൂ .


ഒന്നും ചോദിക്കണ്ട കുട്ടിയെ, എല്ലാം ഞാന്‍ തന്നെ പറയാം, വളരെ സൌമ്യതയോടെ മാഷ്‌ പറഞ്ഞുതുടങ്ങി." വീടിന്‍റെ ഭാഗം വെയ്പ്പ് മിനിഞ്ഞാന് കഴിഞു, ഇന്നലെ നേറെ സപ്തതിയും, വീട് ഇളയവള്‍ക്ക്കൊടുത്തു. പാടവും, പറമ്പും മൂനാമത്തെ മകന് ഉള്ളതില്‍ അവനാ ഗവണ്മെന്റ് ഉദ്യോഗം കിട്ടിയത്, എന്നിട്ടുംപറമ്പ് അവനു തന്നെ വേണമെന്ന് വാശീം.. ആടായുന്ടെ അല്ലേല്‍ ആരാ എക്കാലത്തു വീട് വേണ്ട പാടം മതീന്ന്പറയണത്? പോന്നു വിലയാണ ഭൂമിയല്ലേ ഇത്! ഹാ.. റിസോര്‍ട്ടോ , കളിസ്തലമോ എന്തക്കയോ പണിയണമെന്നഅവന്‍റെ പരിപാടി. എന്താച്ച ആയികൊട്ടെ ഞാനിനി എത്രകലംന്ന വൃദ്ധനായിരിക്കുണൂ. കാലം മാറുന്നതിനൊപ്പംമാരാനോന്നും എനിക്ക് കഴിയില്ല കുട്ടിയോളെ. എനിക്കീ ചായ്പ്പു മതി , മാഷൊക്കെ തന്നെയാ ആഹാരം ഇല്ലാണ്ട്ജീവിക്കാന്‍ പറ്റോ? ഭാര്യ ഉണ്ടായിരുന്നേല്‍ അതൊക്കെ നോക്കിയേനെ, എന്നു വെച്ച് ഭാര്യമരിച്ച ആരെങ്കിലുംജീവികാതിരിക്കുന്നുണ്ടോ? ദേ, എപ്പോ ഈ വീട്ടില്‍ താമസിക്കുന്ന ഇളയവള്‍ സരസ്വതിയ ആഹാരമൊക്കെവെച്ചുണ്ടാക്കി തരുന്നേ. അത്താഴം മുടക്കാന്‍ കഴിയില്ല, രാവിലെ ഒരു ഗ്ലാസ് പാവയ്ക്ക നീരോ, സൂചിഗോതമ്പിന്‍റെ കഞ്ഞിയോ മതി. പ്രേമഹവും,ഇത്തിരി വേവലാതിയും ഉണ്ടേ.. വാര്‍ധക്യം വന്നിരിക്കുന്നുകുട്ടിയെ. ങാ, നിങ്ങളെ പോലെ പലരും വരുന്നുണ്ട് രാഷ്ട്രീയതിലോന്നും ഇനി കൂടിയാ ഞാന്‍ കൂടില്യാ..കഴിഞ്ഞമാസം ഒരു കവിത മലയാളം മാസികയില്‍ അയച്ചു കൊടുത്തു. വയസനായതിനാല്‍ അത് പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എഡിറ്റര്‍ അറിയിച്ചിരുന്നു. അവരുടെ വാരികയുടെ ഇമേജ് തകരുത്രേ.. വേണ്ട കുട്ട്യോളെഎന്‍റെ കവിത ആരും പ്രസിധീകരിക്കണ്ട, പ്രസംഗവും കേള്‍ക്കണ്ട, ഞാന്‍ ഒരു വൃധനല്ലേ കുട്ടിയെ..തീരെവയ്യാണ്ടായിരിക്കുന്നു ഇത്തിരി നേരം കിടന്ന കൊല്ലാന്നുണ്ട് നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും നന്ദി.. ഒരുപാട് നന്ദി!.."

എത്രയും പറഞ്ഞു അകത്തേക്ക് കയറുമ്പോള്‍ മാഷ്‌ വല്ലാതെ വിയര്‍തിരുന്നു. വാക്കുകള്‍അവിടവിടായ് മുറിഞ്ഞു പോയിരിക്കുന്നു.ഈ ഇന്റര്‍വ്യൂ മീഡിയയില്‍ കൊടുക്കേണ്ടെന്നു തോന്നി. ജനങ്ങളുടെ പണിക്കര്‍ മാഷിനെ എങ്ങനെ കാണാന്‍ അല്ല ആരും ആഗ്രഹിക്കുന്നത് അദേഹത്തിന്ഒരു കോട്ടവും പറ്റേണ്ട എന്നു ഞാന്‍ കരുതി. തിരികെ വരുമ്പോള്‍ കാക്കകള്‍ പലടുതെക്കായി പറന്നു പോയിരുന്നു . ബഹളം കുറഞ്ഞു, അന്തരീക്ഷം ശാന്തം. പടിപ്പുര കടന്നു വരമ്പിലേക്ക്‌ ഇറങ്ങിയപ്പോള്‍ എന്‍റെസഹപ്രവര്‍ത്തകന്‍ ആ മനോഹരമായ പാടത്തിന്റെ ഒരു സ്നാപ്പ് ക്യാമറയില്‍ പകര്‍ത്തി. സൂര്യന്‍റെ അസ്തമയ കിരണങ്ങള്‍ ആ പ്രദേശത്തെ കൂടുതല്‍മനോഹരമാകിയതായി എനിക്ക് തോന്നി. പണിക്കര്‍ മാഷിന്‍റെ മുഖവും, വാചകങ്ങളും എന്‍റെ മനസ്സില്‍ ഒരു ഭാരമായി വന്നിറങ്ങി നിന്നിരുന്നു..

....... .... (വിനു)....

1 comment: