Saturday 18 September 2010

വീണ്ടും.. (കവിത)

നിന്‍റെ ജിഹ്വയില്‍ നിന്നുതിര്‍ന്നു
വീഴുന്ന വാക്കിന്‍റെ സ്പുരിക്കുന്ന അഗ്നി
എന്‍റെ കിനാക്കള്‍ നാട്ടു വളര്‍ത്തിയ
മുളം കാടുകളില്‍ കത്തി കയറുന്നു
കരിയുന്ന കാടിന്‍റെ പച്ചമണം
ഉച്ച വേനലില്‍ പരക്കെ നിറയുന്നു

അങ്ങ് അകലെയുള്ള കടലിന്‍റെ
ഏഴാം തിര, തീരതോടടുക്കുന്ന
ശബ്ദം കാതുകളിലലക്കുംപോള്‍,
ചെവികള്‍ പൊതി ഞാന്‍
നടുക്കം നടിക്കുന്നു..

ഇനിയൊരു നാള്‍ ചലനമറ്റ-
ശരീരം ചിതയോടടുക്കുംപോള്‍
നിന്‍റെ വാക്കുകള്‍ പടര്‍ത്തി നീ
അഗ്നിയായി പടരുമോ?
അഗ്നിയെ അണക്കാനൊരു
മഴയായെന്നില്‍ വീണ്ടും പെയ്തൊഴിയുമോ?

...........(
വിനു)....




No comments:

Post a Comment