Sunday 19 December 2010

ആരോ ഒരാള്‍..(മത്സര രചന)

ചുവന്ന രണ്ടു റോസാ പൂക്കള്‍ നീട്ടി ജെയിംസ്‌ പറഞ്ഞു "സാറ ഇത് ഇന്നേക്ക് നിനക്കുള്ള എന്‍റെ സമ്മാനമാണ്. "എന്‍റെ പ്രിയ ജെയിംസ്‌ ഒരുപക്ഷെ ഞാന്‍ അറിയുന്നു ഇത് എനിക്കായി അങ്ങേയുടെ അവസാനത്തെ സമ്മാനമായിരിക്കാം. സാറ ഇത്രയും മറുപടി പറയുന്നതിന് മുന്‍പേ തന്നെ ജെയിംസ്‌ തന്‍റെ കൈകളെ അവളുടെ ചുണ്ടുകളോട് ചേര്‍ത്ത് അമര്‍ത്തി. "അരുത് സാറാ.. നീ എക്കാലവും എന്റെതാണ്- നിന്നെ മറക്കാനും തെജിക്കാനും,വിട്ടു പിരിയാനും ഈ ജന്മം എനിക്ക് കഴിയുകയില്ല. കണ്ണുകളില്‍ നിന്നുമൊഴുകിയ കണ്ണുനീര്‍ അയാളുടെ കൈകളില്‍ തട്ടിയപ്പോള്‍ ജെയിംസ്‌ കൈകള്‍ പിന്‍വലിച്ചു. സാവധാവമുള്ള ഒരു ഞെട്ടലോടെ സാറ വീണ്ടും തുടര്‍ന്നു "ജെയിംസ്‌ നിങ്ങളുടെ കൈകളില്‍ എന്‍റെ രക്തം പറ്റിപിടിചിരിക്കുന്നു നോക്കു. വികാര നിര്‍ഭരം ജെയിംസ്‌ അവളുടെ മുഖത്തേക്ക് നോക്കി, വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര പുറത്തേക്കു ഒഴുകിയിരിക്കുന്നു. അതിനു അവളുടെ കണ്ണ് നീരിന്‍റെ ഒഴുക്കിനെക്കാള്‍ ശക്തിയുണ്ട്. വാഷ്‌ ബസീന് മുകളില്‍ നിവര്‍ത്തിയിട്ട റ്റൊവേലില്‍ വെപ്രാളത്തോടെ ആ രക്ത കറ തുടച്ചു നീക്കുമ്പോള്‍ സാറ ജയിംസിന്‍റെ കരങ്ങളെ സ്നേഹത്തോടെ ഗ്രഹിച്ചു കൊണ്ടിരുന്നു. അയാളുടെ നരച്ചു തുടങ്ങിയ തലമുടി മുകളിലേക്ക് തഴുകി നെറ്റിയില്‍ അവള്‍ മെല്ലെ ഉമ്മ വെച്ചു.

സാറ, ഈ ആശുപത്രി കിടക്കയില്‍ ആയിട്ട് മുപതിഅഞ്ചു ദിവസങ്ങള്‍ പിന്നിടുന്നു. മഞ്ഞും വെയിലും ചൂടിയ ദിനരാത്രങ്ങള്‍ അവളെ കൂടുതല്‍ ക്ഷീനിതയാക്കിയിരിക്കുന്നു. രണ്ടു വശവും ചില്ലിട്ട ആശുപത്രി മുറിയുടെ പുറം കാഴ്ചയില്‍ സാറ തിരയുന്നത് തിരിച്ചു കിട്ടാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലാത്ത അവളുടെ ജീവനെ ആയിരുന്നു. സന്ദര്‍ശകാരോ പരിചാരകാരോ അവള്‍ക്കുണ്ടായില്ല. സ്നേഹിച്ചു കൊതിതീരാതെ തന്‍റെ ജയിംസിന്‍റെ ഹൃദയതാളങ്ങലാണ് സാറയുടെ സംഗീതം, അതായിരുന്നല്ലോ ഇത്രയും നാളും അവളെ പിടിച്ചു നിര്‍ത്തിയ ജീവന്‍റെ നിമാന്ത്രണങ്ങള്‍. ബ്ലഡ്‌ കാന്‍സര്‍ എന്നാ മാരക രോഗത്തിന്‍റെ കവാടത്തിലേക്ക് അവള്‍ സ്വയം ഇറങ്ങി ചെന്നത്‌അല്ലല്ലോ..കയറി വന്നു തളര്തുകയായിരുന്നില്ലേ? ജയിംസിന്‍റെ സ്നേഹോഷ്മളമായ വാക്കുകള്‍ ആശുപത്രിയുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ പോലും അവളുടെ ശ്വാസം പിടിച്ചു നിര്‍ത്തി. ക്രെമംതെറ്റി മൂക്കില്‍ നിന്നും ഒഴുകുന്ന രക്തം ജയിംസിന്‍റെ കൈകളിലും നെറ്റിയിലും എപ്പോഴും പറ്റിപിടിചിരിക്കുന്നു. അവള്‍ക്കു ജയിംസിന് കൊടുക്കാന്‍ കഴിയുന്ന സ്നേഹസമ്മാനം!

പരിശോധനക്ക് വന്ന ഡോക്ടര്‍, സാറയുടെ നെഞ്ചില്‍ കൈവെച്ചു അമര്തികൊണ്ട് പറഞ്ഞു " Dear James pray to God that is the last medicine for Sara." സ്വയം നിയന്ത്രിച്ചു നിന്ന തന്‍റെ ദുഃഖങ്ങള്‍ ഒന്ന് പൊട്ടിക്കരഞ്ഞു തീര്‍ക്കാന്‍ പോലും ജയിംസിന് കഴിയുമായിരുന്നില്ല. കൈകള്‍ മുഖത്തോട് ചേര്‍ത്താല്‍ സാറയുടെ ജീവനില്ലാത്ത രക്തത്തിന്‍റെ ഗന്ദം അയാളെ തളര്തികൊണ്ടിരുന്നു. ഹൃദയാന്തര്‍ ഭാഗത്ത്‌ ഏതോ മേടയില്‍ പതിവുതെറ്റിയ സമയത്തെ പള്ളിമണികള്‍ മുഴങ്ങി കേട്ടു. സാറ തന്നെ വിട്ടു പോവുകയാണോ? അവള്‍ അങ്ങ് ദൂരെ ദൂരെ ..നിലാവ് തീര്‍ത്ത നീലാകാശത്ത് ഒറ്റയ്ക്ക് പാര്‍ക്കാന്‍ തയ്യാറെടുക്കുകയാണോ? ജയിംസിന്‍റെ മനസ്സ് ഒരു മഞ്ഞു ശകലമായി ഉരുകി വീണു കൊണ്ടിരുന്നു.

രാത്രി പരിശോധനക്ക് ശേഷം ഡോ:സക്കറിയ രണ്ടു മൂന്ന് മരുന്നുകള്‍ സാറക്ക് കൊടുത്തു." ഇന്നു രാത്രി സാറ നന്നായൊന്നു ഉറങ്ങട്ടെ ,she is very tired, എന്തുവന്നാലും നേരിടാനുള്ള കരുത്തിനു വേണ്ടി പ്രാര്‍ത്തിക്കു..God bless her". നിശബ്ദത നിറഞ്ഞു നിന്ന ആശുപത്രി ഇടനാഴിയില്‍ ഡോ: സക്കറിയയുടെ ജര്‍മ്മന്‍ ഷൂസിന്റെ ശബ്ദം ഒരു താളത്തില്‍ ജയിംസ് ശ്രെധിച്ചു കൊണ്ടിരുന്നു. ഡോക്ടര്‍ നടന്നു നീങ്ങുന്ന മുറക്ക് തൂക്കിയിട്ടിരിക്കുന്ന ഓരോ ലൈറ്റ്ഉം അണഞ്ഞു തുടങ്ങി. താന്‍ ഏകന്‍ ആവുകയാണോ ? ഈ അന്പതഞ്ചു വയസ്സുകാരനെ ഉപേക്ഷിചു പോകാന്‍ കാത്തു കിടക്കുകയാണ് സാറ, ഇതൊന്നും കാണാതെ ചിരിക്കുകയാണോ ദൈവങ്ങള്‍? മുറിക്കു അടുത്തുള്ള സിമെന്റ് ബെഞ്ചില്‍ ഇരുന്നപ്പോള്‍ തങ്ങി നിന്ന തണുപ്പ് ജയിംസിന്‍റെ കാലുകളിലേക്ക് അരിച്ചു കയറി. രാവിലെ സാറക്ക് കൊടുത്ത റോസാ പൂക്കള്‍ വാടിയിരിക്കുന്നു. ഒന്ന് രണ്ടു ഇതളുകള്‍ കൊഴിഞ്ഞു വീണിരിക്കുന്നത് ജയിംസ് ശ്രെധിച്ചു. ഷോട്ടര്‍ ധരിച്ച കൈകള്‍ കൊണ്ട് ആ പൂക്കള്‍ ജയിംസ് മണപ്പിച്ചു "ചോര !ചോര ! ഇതില്‍ സാറയുടെ ചോര പുരണ്ടിരിക്കുന്നു. താന്‍ നല്‍കിയ സമ്മാന്നത്തിലും അവള്‍ മരണത്തിന്‍റെ ധ്വനി മുഴക്കുകയാണോ? സാറ ഇപ്പോള്‍ ഉറങ്ങിയിരിക്കുന്നു അവളുടെ കാല്‍ വിരലുകളില്‍ ക്രീം പുരട്ടി തിരുംമിയത്തിനു ശേഷം ജയിംസ് ആ ബഞ്ചില്‍ വീണ്ടും വന്നിരുന്നു. തങ്ങിനിന്ന തണുപ്പ് തന്‍റെ കാലുകളിലേക്ക് അരിച്ചു കയറുന്നതായി ജയിംസിന് തോന്നി. ആശുപത്രിയുടെ ആ ഇരുട്ടു നിറഞ്ഞ വഴിയില്‍ പ്രതീക്ഷയുടെ ഒരു കാലടി ശബ്ദവും സാറയെയോ തന്നെയോ തേടി വരാനില്ലെന്ന് ജയിംസിന് പൂര്‍ണമായും മനസ്സിലായി.
********** *************

ജയിംസിന് ആരാണ് സാറ? ഭാര്യയോ?സുഹൃത്തോ കാമുകിയോ? ജയിംസിന്‍റെ ആരോ ഒരാള്‍ ആയിരുന്നു സാറ. അതെങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. 'ആരോ ഒരാള്‍' അതായിരുന്നല്ലോ സാറക്ക് ഏറെ ഇഷ്ടവും. അല്ലെങ്കില്‍ വയസനായ തന്നെ പോലെ ഒരാളിന്റെ കാര്യങ്ങള്‍ തിരക്കാനും, അതിരറ്റു സ്നേഹിക്കാനും എന്തിനവള്‍ മിനക്കെടണം? ഒരു വര്ഷം മുന്‍പ് ബംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയില്‍ ജയിംസ് പരിചയപെട്ട ഒരു പത്ര പ്രവര്‍ത്തകയായിരുന്നു സാറ. കാഴ്ചയില്‍ തന്നെ തികഞ്ഞ വെക്തിത്വവും,സ്നേഹവും അവളില്‍ നിറഞ്ഞു നിന്നു. അവളുടെ സ്നേഹത്തിനും പരിചരണത്തിനും മുന്നില്‍ ജയിംസ് തോറ്റുപോവുകയായിരുന്നു . ഭാര്യ മരിച്ചു ഏകനായി കഴിഞ്ഞ തന്‍റെ ജീവിതം ഒന്ന് മുന്നോട്ടു അടുപ്പിക്കാന്‍ സഹായിക്കുകയായിരുന്നു സാറ. പ്രായത്തില്‍ തന്നെക്കാള്‍ എളപ്പമാണ് സാറക്ക്. എന്നിട്ടും എന്തിനവര്‍ പരസ്പരം സ്നേഹിക്കുന്നു? കാമുക വേഷം കെട്ടി ആടാന്‍ ജയിമ്സോ, ഒരു ഭാര്യയുടെ ആവശ്യം പറഞ്ഞു സാറയോ ഇന്നേവരെ ജയിംസിനെ സമീപിച്ചിട്ടില്ല. എങ്കിലും പരസ്പരം എല്ലാം പങ്കുവെക്കുന്ന ആരോ ഒരാളായി കഴിയാനായിരുന്നു ഇരുവര്‍ക്കും ഇഷ്ടം.
******** ***********

വിധി എന്നും നല്ലവരെ തോല്‍പ്പിക്കുന്നു അല്ലെങ്കില്‍ പരസ്പരം ഇണക്കാതെ പിരിച്ചു നിര്‍ത്തുന്നു . അതിനിടയില്‍ നിലകൊള്ളുന്ന നൂല്‍പാലങ്ങില്‍ വെറും അപരിചിതരെപോലെ മാത്രമേ അവര്‍ക്ക് നടന്നു നീങ്ങാന്‍ കഴിയുന്നുള്ളൂ. ഉടമസ്തനില്ലാത്ത പൂന്തോട്ടത്തില്‍ നിന്നും പൂക്കള്‍ പറിക്കാന്‍ ആര്‍ക്കും അനുവാദം വേണ്ടല്ലോ? അതെന്നും ആരോരും ഇല്ലാത്തവര്‍ക്ക് ചൂടുവാനുള്ളത്. സാറ അവള്‍ ആ തോട്ടത്തിലെ പൂവായി വിരിയാന്‍ കാത്തു നില്‍ക്കുകയാണ്. ആരൊക്കെയോ അവളെ പറിച്ചെടുക്കാന്‍ തക്കം കാത്തിരിക്കുന്നു എന്നെന്നില്ലാതെ...

ഒരു ചെറിയ ചാറല്‍ മഴയോടൊപ്പമായിരുന്നു അന്ന് പ്രഭാതവെയില്‍ അതിന്‍റെ കാഠിന്യം അറിയിച്ചത്. പതിവുപോലെ രണ്ടു ചുവന്ന റോസ് പുഷ്പങ്ങളുമായി ജയിംസ് സാറയുടെ അരികില്‍ എത്തി. ഉറക്കത്തില്‍ നിന്നും അവള്‍ ഉണര്‍ന്നതെ ഉള്ളൂ. കണ്‍ പോളകള്‍ മുകളിലേക്ക് തുറന്നു ജയിംസിനെ അവള്‍ നോക്കി സാറയുടെ കണ്‍ പീലികള്‍ പൊഴിഞ്ഞിരിക്കുന്നു ഒരു ശിശിരകാലത്തിലെ നഗ്ന വൃക്ഷത്തെ അത് ഓര്‍മ്മിപ്പിച്ചു. ചുണ്ടുകള്‍ വരണ്ടിരിക്കുന്നു. ആ പൂക്കള്‍ വാങ്ങി സാറ പറഞ്ഞു " നോക്കു ജയിംസ് ഇന്നലത്തെ മഞ്ഞു തുള്ളികള്‍ ഈ പൂക്കളില്‍ പറ്റിപിടിചിരിക്കുന്നു . കഴിഞ്ഞ രാത്രിയില്‍ അവര്‍ സ്നേഹം കൈമാറിയിരിക്കാം അല്ലെ? അതിനു മുന്‍പേ ജയിംസ് അവയെ അടര്തിയെടുകെണ്ടിയിരുന്നില്ല" . അയാള്‍ തലയാട്ടി. അവള്‍ തുടര്‍ന്നു "ജയിംസിന്‍റെ ചുണ്ടുകളില്‍ ഞാന്‍ രണ്ടോ മൂണോ തവണ ചുംബിചിട്ടുണ്ട് ഓര്‍ക്കുന്നോ? എന്‍റെ ജീവാണുക്കളെ അങ്ങ് സ്നേഹിച്ചു തളര്തുമ്പോള്‍ ഞാന്‍ മുഖം അമര്‍ത്തി വിതുമ്പി കരഞ്ഞിരുന്നു എന്തിനെന്നോ? ഇനിയും ഇനിയും സ്നേഹിക്കുവാന്‍ ചുംബനങ്ങള്‍ ഏറ്റു വാങ്ങുവാന്‍.. പക്ഷെ എന്‍റെ ജീവനില്ലാത്ത ചുംബനങ്ങള്‍ ഇനി ഒരിക്കലും താങ്കളുടെ മുഖം ഏറ്റു വാങ്ങുന്നത് എനിക്ക് ഇഷ്ടമല്ല ജയിംസ്. ആ കൈകളില്‍ എന്‍റെ വിരലുകള്‍ അമര്‍ത്തിയപ്പോള്‍ ഞാന്‍ നേടിയെടുത്ത സാമ്രാജ്യം ഇന്നു തകരുകയാണ്. നമ്മള്‍ രഹസ്യമായി നെയ്ത പരവതാനി യാത്രക്കാരില്ലാതെ കൊടും കാറ്റില്‍ പെട്ട് എങ്ങോ അലയുകയാണ്. നീലാകാശം മൂടപെട്ടതും,നീര്‍മരുത് വൃക്ഷത്തില്‍ അകാലമായ ശിശിരം വന്നനയുന്നതും ഞാന്‍ അറിയുന്നു ..നിങ്ങളെ ഞാന്‍ ഇപ്പോഴും സ്നേഹിക്കുന്നു ജയിംസ് ഈ നരച്ചു തുടങ്ങിയ മുടികളെ, അമാന്തമുള്ള നടത്താതെ, ഒന്നിനെയും എനിക്ക് സ്നേഹിച്ചു കൊതി തീര്നിട്ടില്ല ജെയിംസ്‌..മഴ കറുത്ത ആകാശം സാറയുടെ കണ്ണുകളിലേക്കു ഇറങ്ങി വന്നു...

ജയിംസിന്‍റെ കൈകളും പൂക്കളും മാറോട് ചേര്‍ത്ത് സാറ വിങ്ങി വിങ്ങി പൊട്ടി. പുറത്തു അപ്പോള്‍ ചാറിയ മഴ നോക്കി നില്‍ക്കാനേ ജയിംസിന് കഴിഞ്ഞുള്ളൂ. പെട്ടന്ന് നിലച്ചു സാറയുടെ കരച്ചില്‍,, അത് കേടുവന്ന ഖടികാരത്തിന്റെ നിശബ്ദദയെ ഓര്‍മ്മിപ്പിച്ചു. അവള്‍ യാത്രയായിരിക്കുന്നു...!! മഴ ജന്നല്‍ ചില്ലുകളിലേക്ക് ആഞ്ഞടിച്ചു.ജയിംസിന് കാഴ്ച മങ്ങുന്നത് പോലെ തോന്നി ആ മഴ മുഴുവനും തന്‍റെ സ്നേഹവും കണ്ണ് നീരുമാണെന്ന് അവളെ അറിയിക്കാന്‍ കഴിയാതെ അയാളുടെ ഉള്തടങ്ങള്‍ നിശബ്ദമായി വിങ്ങി. അവള്‍ അവസാനം ഒഴുക്കിയ രക്തം പൂകളുടെ ഇതളുകളില്‍ പറ്റിയിരുന്ന മഞ്ഞു തുള്ളികലുമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. തന്‍റെ കൈകളെ മുഖത്തേക്ക് അടിപ്പിച്ചപ്പോള്‍ ജയിംസ് മനസ്സിലാകി 'അതെ അവള്‍ പോയിട്ടില്ല വളുടെ മണം,രൂപം ,നിഴല്‍ രക്തത്തിന്‍റെ മണം എല്ലാം ,എല്ലാം എന്‍റെ ഈ കൈകളില്‍,ചുണ്ടുകളില്‍ ശരീരത്തില്‍, ചേര്‍ന്നിരിക്കുന്നു'. അത് ഓരോ നിമിഷവും സാറയുടെ നോട്ടത്തെയും ചുംബനങ്ങളെയും ജയിംസിനെ ഓര്‍മിപ്പിച്ചു.

മരണം സ്ഥിതീകരിച്ചു ആശുപത്രി അതികൃതര്‍ സാറയെ ഉന്തു കട്ടിലിലേക്ക് കിടത്തി. മുറിവിട്ടു പോകുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ആ ചക്രവണ്ടിയുടെ ക്രെമം തെറ്റിയുള്ള മൂളല്‍ ജയിംസിന്‍റെ കാതുകളില്‍ ഇരമ്പലായി കേട്ടു. ഒന്ന് കരയാന്‍ കഴിയാതെ താന്‍ തളര്‍ന്നു വീഴുമോ എന്നയാള്‍ ഭയപെട്ടു. വീശിയ തണുത്ത കാറ്റില്‍ സാറയുടെ രക്തത്തിന്‍റെ മണം തന്നെ പുണരുന്നതായി അയാള്‍ക്ക്‌ അനുഭവപെട്ടു. ശരീരത്തെ അവഗണിച്ചു പറന്നുയര്‍ന്ന സാറയുടെ ആത്മാവ് ഇതെല്ലാം അറിയുന്നുണ്ടാവം. പരിസരം ശ്രെധികാത്ത ആ യാത്രയില്‍ സാറയുടെ ഏറ്റവും പ്രിയപ്പെട്ട ആരോ ഒരാളായി ജയിംസ് അവളെ അനുഗമിച്ചു..

...... (വിനു).......


----------------------(The End).....................

No comments:

Post a Comment