Wednesday 1 December 2010

നിമിത്തം

വെയിലുദിച്ചു നില്‍ക്കെ അന്ന് ആ മഴ പെയ്തത്
ഒരു നിമിത്തമായിരുന്നു
ഗ്രീഷ്മം തെന്നി വീണ വഴികളില്‍
വസന്തം ഒളിച്ചിരുന്നതും ഒരു നിമിത്തമായിരുന്നു
കൂട്ടം തെറ്റി പറന്നു വീണ ഇലകളെ
പച്ച മനം തൂകിയ തെന്നല്‍ വന്നു
കൈപിടിച്ച് ഉയര്‍ത്തിയതും ഒരു നിമിത്തമായിരുന്നു
നേര്‍ രേഖകളെ കൂട്ടിയോജിപ്പിക്കാന്‍ പാടുപെട്ടപ്പോള്‍
കടം വാങ്ങിയ പേനയെ ആരോ
കട്ടെടുത്തതും ഒരു നിമിത്തമായിരുന്നു...
കത്തി എരിയാരായ എന്‍റെ കുടില്‍ ഉപേക്ഷിച്ചു
മാളികയിലെ ശില്പത്തെ ഞാന്‍ മോഹിച്ചതും
ഒരു നിമിത്തമായിരുന്നു....


അന്നുപെയ്ത മഴ ഇന്നു അസ്തമിക്കാത്ത
വേനലായി മാറി...
എന്‍റെ കുടില്‍ പൂര്‍ണമായും
കത്തി നശിച്ചു...
മോഹിച്ചിട്ടും കിട്ടാത്ത ആ ശില്‍പം
താഴെ വീണ് ഉടഞ്ഞുപോയി..
കൂടിയോജിപ്പിക്കാന്‍ കഴിയാത്ത നേര്‍ രേഖകള്‍
സമാന്തരങ്ങളായി നീണ്ടു നില്‍ക്കുന്നു..
എല്ലാം ഒരു നിമിത്തമായിരുന്നു...

........ (വിനു),,,,,

No comments:

Post a Comment