Thursday, 30 December 2010

പറയാതെ..(കവിത)

തുലാവര്‍ഷം പെയ്തൊഴിയാന്‍
'കാത്തുനില്‍ക്കും നീല മേഘങ്ങള്‍
നിന്‍റെ കണ്ണുകളിലേക്കു ഇറങ്ങി വരുമ്പോള്‍
എന്‍റെ നോട്ടത്തിലെ തൂവാനത്തുമ്പികള്‍
എത്രവട്ടം നിന്നെ പൊതിഞ്ഞിരുന്നു വെന്നോ?

വേഗം നടന്നു നീങ്ങും വഴികളിലൊക്കെയും
പാതി മണക്കും പൂക്കള്‍ വിരിയവേ
അതിലുമെത്രയോ സുഗന്ധം
നിന്നില്‍ നിന്നും പകര്‍ത്തി ഞാനെന്‍റെ
സൌകുമാര്യങ്ങളില്‍ പടര്തിയെന്നോ?

ആ ലാവണ്യം നുകര്‍ന്ന് കൊതിതീരും മുമ്പേ
നീ പോലുമറിയാതെ എത്രയെത്ര
നിമിഷങ്ങള്‍ ഞാന്‍ കട്ടെടുത്ത്
ഓര്‍മയില്‍ സൂക്ഷിചെന്നോ?
അടരാത്ത ഹൃദയവും മുരിവേല്കാത്ത
വാക്കുകളും ഞാന്‍ എത്രയോ
നിനക്ക് സമ്മാനിചെന്നോ?

എന്നിട്ടും എന്നിട്ടും നീ എന്തെ
ഒരു വാക്കുപോലും പറയാതെ
എന്നില്‍ നിന്നും പെയ്തൊഴിഞ്ഞ്
വീണുപോയ മഴയായി?
കണ്ണില്‍ നിന്നും മറഞ്ഞ് -
ദൂരേക്ക്‌ മാഞ്ഞ മഴവില്ലായി?
മേഘ ദൂതുമായി
അകലേക്ക്‌ പറന്ന് പോയ മയൂഖമായി?


.........................(വിനു)..............

No comments:

Post a Comment