Friday 22 October 2010

അശാന്തം.(കവിത)

നസ്സില്‍ എന്നും നനവ്‌ നിന്നിരുന്നതിനാല്‍
ഉര്‍വരമായിരുന്നു ..
വിതച്ചത് കൊയ്ത്തു എടുക്കാതെ
നശിച്ചു പോയി..
എന്നാല്‍ വെട്ടിപ്പിടിച്ചതോ ഏറെയും,
വറ്റി വരണ്ട ഭൂമിയിലേക്ക്‌
തന്നെ ആഴ്ന്നിറങ്ങി, വലിച്ചെടുത്തു
തിമിര്‍ത്തു മടങ്ങിയ മിഴിനീര്‍
ചോര്‍ന്ന് ഒലിച്ച് , ചുരന്ന
പാലിന്‍റെ മാധുര്യത്തെ ഇല്ലാതെയാക്കി.
കുടിച്ചവര്‍ക്കെല്ലാം മത്തുപിടിച്ച് ബോധം നശിച്ചു.
കനവുകള്‍ പറ്റിയിരുന്ന മുഖം
കനലുകള്‍ പോലെ തിളങ്ങി..

തിരസ്ക്കാരം ആയിരുന്നു എല്ലാത്തിനും നിദാനം
ചാപല്യങ്ങള്‍ കുഴിച്ചു മൂടിയിട്ടിരുന്ന
നിലം ഉഴുതെടുത്തു പഴകിയ വിത്തുകള്‍
പാകിയപ്പോള്‍ ,
മുളച്ചുവന്ന കതിരുകള്‍കൊക്കെ അശാന്തിയുടെ
മുഖമായിരുന്നു..
കറുത്ത വസ്ത്രം ദാരിച്ചു കാതങ്ങളോളം
അലഞ്ഞിട്ടും സുസ്ഥിരമായ -ഒരു സുരക്ഷാ താവളം
അവര്‍ കണ്ടെത്തിയില്ല..

............(വിനു).......


No comments:

Post a Comment