Tuesday 19 October 2010

ഏകാകിനി (കവിത)


ത്ര പെട്ടന്നാണ് അവളവന്റെ
സങ്കേതങ്ങളെ പിടിച്ചടക്കിയത്
അവളുടെ ഹൃദയത്തിലെ വനത്തിനുള്ളില്‍
അവനെ എത്തിച്ചപ്പോള്‍,
അടര്‍ന്നു വീഴാന്‍ കഴിയാത്ത ഒരു
ഞാവല്‍ പഴമായി മാറികഴിഞ്ഞിരുന്നു.
മറ്റൊരു കാട്ടില്‍ വഴിതെറ്റി ചെല്ലാന്‍
പിന്നീട് അവനു കഴിഞ്ഞില്ല..

കണ്മഴി പടര്‍ന്ന മിഴികളില്‍
അവളവനെ നീന്തി തുടിക്കാന്‍ അനുവദിച്ചതിനാല്‍
ക്രെമെണ അവന്‍ കറുത്ത് വന്നു..
പുഴ ഒഴുകുന്നതോ, സന്ധ്യകള്‍ പോലിഞ്ഞതോ
അവരറിഞ്ഞില്ല..
അവള്‍ക്കു വേണ്ടി മാത്രം പൂക്കുകയും,
കായ്ക്കുകയും ചെയ്യുന്ന ഒരു
ഞാവല്‍ മരമായി കാലാന്തരത്തില്‍ അവന്‍ മാറി...

ആ തരുവിന്‍റെ ശിഖരങ്ങളില്‍ തൂങ്ങിയാടുന്ന-
ആയിരം ശരരാന്താലുകള്‍, രാത്രിയുടെ
ഇരുട്ടില്‍ അവനവളുടെ കണ്ണുകളില്‍ കണ്ടെത്തി,
എന്നും വിളക്കുകള്‍ അണയാതെ തെളിയിച്ചിട്ടും
ഋതുകള്‍ പുണരാതെ,-
എത്രയോ, എത്രയോ കാലം
അവള്‍ ഏകാകിനിയായി അവശേഷിച്ചു..


...........(വിനു).........

No comments:

Post a Comment