Saturday 16 October 2010

ആത്മഗതം ...(കവിത)

ഘോരമായ മഴയിലും നീ
വേനലിന്‍റെ ക്രൌര്യം അനുഭവിക്കുന്നോ?
വരുന്ന ഓരോ പ്രഭാതവും
മടങ്ങിപോകുന്ന സന്ധ്യാ നേരമായും
നിനക്ക് തോന്നുന്നുവോ?
നീ യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടി ഇരിക്കുന്നു..
ഓടി ഒളിക്കാനും ചിരിക്കാനും വേണ്ടി'
ഒരു ലോകം കണ്ടെത്തേണ്ടിയിരിക്കുന്നു..
'ഭയം' ഊരിമാറ്റിയ കുപ്പായം പോലെ
ദൂരെ കളഞ്ഞു നഗ്നമായി
നിനക്ക് ലോകത്തിലൂടെ പലായനം
നടത്തികൂടെന്നുണ്ടോ?

അരികിലെത്തുന്ന പച്ച പ്രാണിയെ കണ്ടു
നീ ഭാഗ്യം പ്രതീക്ഷികരുത് ,അതിന്‍റെ -
കൈയില്‍ മുറുക്കി പിടിച്ചിരിക്കുന്ന ഒരു
ഇരയുണ്ട്..കാണാനാവാത്ത ഒരു ഇര
അന്തത നിനക്ക് ചിലപ്പോള്‍ ഭാഗ്യമാകം -
നങ്കൂരമിടാന്‍ ഒരു തീരം എന്നെങ്കിലും
കാണാതിരിക്കില്ല,അത് വരെ
മനസ്സിനെ സുതാര്യമായ വലയില്‍
നീ കുടുക്കിയിടുക...

.........(വിനു)......




No comments:

Post a Comment