Wednesday 20 October 2010

വിജനമായ വീഥി (കവിത)

പേരറിയാത്ത ഒരു പാതയില്‍ കൂടി
ഞാന്‍ മുന്‍പ് വളരെ മുന്‍പ് നടന്നിട്ടുണ്ട്
ആരും അനുഗമിക്കാതെ വളരെ ദൂരം
സ്വപ്നത്തില്‍ കേട്ട കാലടി ശബ്ദം
പിന്നീട് ഒരിക്കലും കേട്ടില്ല..
പാതയോരം കാവല്‍ നിന്ന
പാറാവുകാര്‍ക്ക് ഞാന്‍ അന്ന് ഒന്നോ രണ്ടോ
നാണയം കടം കൊടുത്തിട്ടുണ്ട്‌
അവരുടെ മുഖം അവ്യക്തം!
വീതി കൂടിയ പാതുകങ്ങള്‍ ഊരിമാറ്റി
നഗ്നമായ പാതങ്ങള്‍ അവര്‍-
പ്രദര്‍ശിപ്പിചിരുന്നതായി ഓര്‍ക്കുന്നു..

തണല്‍ മരമില്ലാതതിനാല്‍ വെയില്‍ തട്ടി
എന്‍റെ കുപ്പായം നരച്ചു തുടങ്ങി
ദാഹിച്ചു ചെന്നുവീണ, കരങ്ങള്‍
തെളിനീരു നല്‍കാന്‍ വിസമ്മതിച്ചു
പകുതി മരിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അറിഞ്ഞു:-
ഉറക്കം മാത്രം സത്യം , നിന്‍റെ പരവതാനിയില്‍
ശയിക്കാനും, പാതങ്ങള്‍ വന്തിക്കാനും
ഞാന്‍ പഠിച്ചു, നിന്‍റെ തീര്‍ത്ഥം
എന്നെന്നേക്കുമായി എന്‍റെ ദാഹത്തെ ശമിപ്പിക്കുന്നു
നിന്‍റെ ലോകത്ത് നിന്ന് മടങ്ങി പോകാനും
തിരിച്ചുവരാനും അസാധ്യമെന്നു ഞാന്‍
നിശംശയം മനസ്സിലാക്കുന്നു...


............(വിനു)...........


No comments:

Post a Comment