Friday 22 October 2010

തോരണങ്ങള്‍... (കവിത)

ജന്നല്‍ വിരി മാറ്റിയാല്‍
ഞാന്‍ കാണുന്നു മറ്റൊരു ലോകത്തെ
വിളക്കുകള്‍ തെളിഞ്ഞു കത്തുന്ന
അതിഥി മേശയും ചഷകങ്ങള്‍ നിറഞ്ഞ
സല്‍ക്കാര പിഞ്ഞാന്ണവും !
ചുറ്റും കനക്കുന്ന ഇരുട്ടിലേക്ക്
ഇറങ്ങിവരുന്ന നക്ഷത്രങ്ങള്‍
ചിലപ്പോള്‍ എന്‍റെ ജന്നാലവിരികളെ
മെല്ലെ തൊട്ടു ഉരുമ്മുന്നു ...

അകലെ കാത്തു നില്‍ക്കുന്ന അപരിചിത
മുഖങ്ങളും ഒത്ത് വിരുന്നില്‍ പങ്കെടുക്കുവാന്‍
തയ്യാറാവുകയാണോ ഞാന്‍?
എന്‍റെ പ്രവേശനം എത്രയോ സുതാര്യമാണ് ഇവിടെ,
ഒരുപക്ഷെ, കാലൊച്ചകളെ ഭയന്നുകൊണ്ടുള്ള
പ്രവേശനതിന്റെ അവസാനം അതിഥികള്‍
എല്ലാം പോയിരിക്കും,
പാതിരാവില്‍ വിരിഞ്ഞ പൂവിന്റെ സുഗന്ദം
നുകരാനും, നിശാ സംഗീതം കേള്‍ക്കാനോ എനിക്ക്
കഴിയില്ല.. ഇന്നു രാത്രി ജന്നല്‍ വിരി മൂടപെട്ടാല്‍
നക്ഷത്രങ്ങളുടെ മൌനത്തെ ഭാന്ചിച്ചു
അഗാദമായ ഇരുട്ടിനെ മാത്രം ഞാന്‍ കൂട്ടാക്കും..

...........(വിനു)...





No comments:

Post a Comment