
മണിമുകില്‍ വര്‍ണ്ണ നിന്‍
മണിനാദം പോല്‍
മാറിലണിയാന്‍ എന്നുമീ ,മരതകമാല
ഗോകുലം തന്നിലെ, ഗോപാലക നിന്‍റെ
വിശ്വദര്‍ശനം ഒക്കെയും വികൃതിയല്ലേ?
മായ കണ്ണാ, അമ്പാടി വാസാ,
മധുര ഗാനങ്ങള്‍ ഒക്കെയും
അധരത്തിലെ മുരളി രാഗത്തിന്‍ ശ്രുതിയല്ലേ?
മഞ്ഞുള നായനാ, മാണിക്മൂറും
ഈ മൌലിയിലെന്തേ
മാനസ രാഗത്തിന്‍ മന്ദാരങ്ങള്‍?
രാജീവ നായനാ ഈ താളത്തില്‍
നീ ആടുമ്പോള്‍ ജന്മങ്ങള്‍..
എത്രയോ പുണ്യമാകും?
യമുനാതടങ്ങള്‍ ഒഴുകി ഒഴുകി
രാധ മാധവ കഥ പറയുന്നു..
നേദിച്ച് നേദിച്ച് നിവേദ്യം
നിന്‍റെ ഉണ്ണി വയറു നിറയ്ക്കുന്നു
മുത്തെ മുരളികയൂതി-
ഇന്നും നീ ആ തടങ്ങളില്‍ നില്‍ക്കാറുണ്ടോ?
മധു ചൊരിയും നിന്‍ ചൊടി ഇണകള്‍ നോക്കി
ഗോപികമാര്‍ മതിമറക്കാരുണ്ടോ?
കണ്ണാ! നീ എത്രയോ ജന്മനങ്ങല്‍ക്കുമുന്പേ
ഈ ദാസന്‍റെ ഉറ്റ തോഴന്‍
ഒരുപിടി അവിലുപോലും നല്‍കുവാന്‍
ഇല്ലാത്ത പാമാരന്റെ സഹയാത്രികന്‍!
ചൈത്ര തീരങ്ങളില്‍ നീ അണയുവാന്‍
താമസമെന്തേ കണ്ണാ?
മയില്പീലികാവുകള്‍ പൂത്തു തുടങ്ങി
കാത്തിരിക്കുന്നു കളിത്തോഴര്‍..
കണ്ണാ, നിന്നെ കാത്തിരിക്കുന്നു...
------(വിനു)----
No comments:
Post a Comment